Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
ഗുരുചണ്ഡാലയോഗം: വരുന്ന 6 മാസം അകാരണഭയവും പരാജഭീതിയും 3 രാശിക്ക് ഫലം
ജ്യോതിഷ പ്രകാരം ഗുരുചണ്ഡാല യോഗം പല വിധത്തിലാണ് നിങ്ങളുടെ ജീവിതം മാറ്റി മറിക്കുന്നത്. ദോഷഫലങ്ങള്‍ പലപ്പോഴും ഗുരുചണ്ഡാല യോഗം നല്കുന്ന ഫലങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഓരോ ഗ്രഹവും അതിന്റെ രാശിയില്‍ ഒരു നിശ്ചിത സമയത്ത് മാറ്റം വരുത്തുന്നുണ്ട്. എല്ലാ രാശി ചിഹ്നങ്ങളും നമുക്ക് അനുകൂല ഫലമല്ല ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നല്‍കുന്നത് എന്നതാണ് സത്യം. ദാരിദ്ര്യവും ദു:ഖവും നല്‍കുന്നതാണ് പലപ്പോഴും ഗുരുചണ്ഡാല യോഗം. അതുകൊണ്ട് തന്നെ ഈ യോഗം പല രാശിക്കാരിലും ദോഷഫലങ്ങള്‍ നല്കുന്നു.

2023-ലേക്ക് നാം കടന്നതു മുതല്‍ പല വിധത്തിലുള്ള രാശി മാറ്റങ്ങളും നടന്നിട്ടുണ്ട്. അതില്‍ വ്യാഴത്തിന്റെ രാശി മാറ്റമാണ് നിങ്ങള്‍ക്ക് മോശം ഫലങ്ങള്‍ നല്‍കുന്നത്. ഏപ്രില്‍ മാസത്തില്‍ വ്യാഴം മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഫലമായി ഓരോ രാശിക്കാര്‍ക്കും അനുകൂല പ്രതികൂല മാറ്റങ്ങള്‍ പല വിധത്തില്‍ സംഭവിക്കുന്നു. എന്നാല്‍ ഈ സമയം രാഹുവും മേടം രാശിയില്‍ സ്ഥിതി ചെയ്യ.ുന്നുണ്ടായിരിക്കും. ഈ രണ്ട് ഗ്രഹങ്ങള്‍ കൂടിച്ചേരുന്നതിന്റെ ഫലമായി അത് മൂന്ന് രാശിക്കാരില്‍ മോശം ഫലങ്ങള്‍ നല്കുന്നു. ഏതൊക്കെ രാശിക്കാരാണ് അടുത്ത ആറ് മാസം മോശം ഫലങ്ങള്‍ അനുഭവിക്കുന്നവര്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഏപ്രില്‍ 22 മുതല്‍ അനുഭവത്തില്‍ വരുന്ന ഗുരുചണ്ഡലയോഗം വിപരീത ഫലങ്ങള്‍ ഉണ്ടാക്കുന്നു. ഇവരില്‍ ഒക്ടോബര്‍ 30 വരെ വിപരീത ഫലങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധിയും ജീവിതത്തില്‍ ഇവര്‍ നേരിടേണ്ടി വരുന്നു. ഏത് ജോലി ചെയ്താലും അതിലെല്ലാം പരാജയം സംഭവിക്കുന്നു. അത് മാത്രമല്ല ജീവിത വിജയം കരസ്ഥമാക്കാന്‍ ചെയ്യുന്ന പല കാര്യങ്ങളും മോശം ഫലങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള വില പോവുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ കൂടുതല്‍ ബാധിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടതായി വരുന്നു.

മേടം രാശി
ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ പരാജയ ഭീതിയും അസ്വസ്ഥതയും അനുഭവപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധി എല്ലാ വിധത്തിലും നിങ്ങളെ വരിഞ്ഞ് മുറുക്കുന്നു. ജീവിത വിജയം കരസ്ഥമാക്കുന്നതിന് വേണ്ടി ശ്രമിച്ച് കൊണ്ടിരിക്കുന്നു. എങ്കിലും പലപ്പോഴും പരാജയപ്പെടുന്നു. ഔദ്യോഗിക ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവാതെ പോവുന്നു. ജോലിയില്‍ പ്രശ്നങ്ങള്‍ വെല്ലുവിളിയുയര്‍ത്തുന്ന അവസ്ഥയുണ്ടാവുന്നു. അവസരങ്ങള്‍ പലതും നഷ്ടപ്പെടുകയും ചെയ്യുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഗുരുചണ്ഡാല യോഗത്തിന്റെ ഫലങ്ങള്‍ വളരെ മോശമായി ബാധിക്കുന്നു. പല വിധത്തിലുള്ള ഗുരുതര പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കുന്നു. ജോലിയിലും പ്രതിസന്ധികള്‍ നേരിടുന്ന അവസ്ഥയുണ്ടാവുന്നു. മിഥുനം രാശിക്കാര്‍ക്ക് ഈ സമയത്ത് ജീവിതത്തില്‍ പല വിധത്തിലുള്ള മോശം വാര്‍ത്തകളും കേള്‍ക്കേണ്ടതും അനുഭവിക്കേണ്ടതുമായി വരുന്നു. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഒന്നിന് പുറകേ ഒന്നായി വന്നു കൊണ്ടിരിക്കുന്നു. ടെന്‍ഷന്‍ കാരണം പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നു. രോഗാവസ്ഥയും നിങ്ങളെ ബാധിക്കുന്നതിലൂടെ മൊത്തത്തില്‍ തളര്‍ത്തുന്നു.

മിഥുനം രാശി
മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ഇത് മൂലം ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അതില്‍ നിന്ന് നഷ്ടം ഉണ്ടാവുന്നു. അതുകൊണ്ട് ഈ സമയം നഷ്ടങ്ങള്‍ സംഭവിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ ഇതില്‍ നിന്ന് പുറത്ത് കടക്കുന്നതിന് നിങ്ങള്‍ക്ക് പ്രയാസം നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നു. കടം വാങ്ങുന്നത് സൂക്ഷിച്ച് വേണം. കാരണം അത് പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.

മിഥുനം രാശിധനു രാശി
ധനു രാശിക്കാര്‍ക്ക് രാഹുവും വ്യാഴവും ചേര്‍ന്ന് ഉണ്ടാവുന്ന ഗുരുചണ്ഡാല യോഗം
വളരെ മോശം ഫലങ്ങളാണ് നല്‍കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പരാജയഭീതിയും പ്രശ്നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വാഹനമോടിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അപകടമുണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വാഹനം ഉപയോഗത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. ചിലവ് വര്‍ദ്ധിക്കുന്നതിനാല്‍ സാമ്പത്തിക അടിത്തറ പ്രശ്നത്തിലാവാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ വേണം. വിഷാദ രോഗം നിങ്ങളുടെ ജീവിതത്തില്‍ പിടിമുറുക്കുന്നതിനുള്ള സാധ്യതയുണ്ട്. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനാല്‍ അത് അല്പം ശ്രദ്ധിക്കേണ്ടതാണ്. കരിയറില്‍ താഴ്ചകള്‍ ഉണ്ടാവാം. ശ്രദ്ധിച്ച് വേണം ഓരോ ചുവടും മുന്നോട്ട് വെക്കുന്നതിന്.
ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
