Latest Updates
-
2026 മെയ് 22: ഗ്രഹനിലയിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും - ഭാഗ്യം കൂടെയുണ്ട്! -
കരിയറിലും സമ്പത്തിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനമെന്നാണ്! -
ഇന്നത്തെ രാശിഫലം: ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ, കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമോ? വീട്ടിലിരുന്ന് സുരക്ഷിതമായി തടി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്വർണം വാങ്ങാൻ പറ്റിയ സുവർണ്ണ നിമിഷം; ഗുരുപുഷ്യ യോഗത്തിൽ ഈ കാര്യങ്ങൾ ചെയ്താൽ ഐശ്വര്യം ഇരട്ടിയാകും! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ ആലിയയുടെ കഠിന പ്രയത്നം; ആ ഫിറ്റ്നസ് രഹസ്യം പുറത്ത്! -
കത്തുന്ന വെയിലിലും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി, അത്ഭുതകരമായ മാറ്റം കാണാം! -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ആയുഷ് മന്ത്രാലയം പറയുന്ന ഈ പാനീയങ്ങൾ വീട്ടിലുണ്ടോ? അറിയാം അത്ഭുതകരമായ ഗുണങ്ങൾ! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? മസിൽ നഷ്ടപ്പെടാതെ വേനൽക്കാലത്തെ അതിജീവിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കഠിനമായ ഉഷ്ണതരംഗം: ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്, അറിയേണ്ടതെല്ലാം!
ഗുരുചണ്ഡാല ദോഷം: 21-ന് അശ്വതി നക്ഷത്രത്തില്‍ 3 രാശിക്കാര്‍ക്ക് മഹാഭാഗ്യം ഉദിക്കും
ഗുരുചണ്ഡാല ദോഷം എന്നത് വളരെയധികം ദോഷഫലങ്ങള്‍ നല്കുന്ന ഒന്നാണ്. ഗുരുവും രാഹുവും ചേരുന്നതിന്റെ ഫലമായാണ് ഇത്തരം ദോഷങ്ങള്‍ രൂപം കൊള്ളുന്നത്. ഇത് നമ്മുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതികൂല മാറ്റങ്ങളും കൊണ്ട് വരുകയും ജീവിതം തന്നെ പ്രതിസന്ധിയില്‍ ആവുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. വേദജ്യോതിഷ പ്രകാരം ഓരോ സമയത്തും ഗ്രഹങ്ങളും രാശികളും മാറുന്നുണ്ട്. ഇത് നമ്മുടെയെല്ലാം ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു എന്നതാണ് സത്യം. എന്നാല്‍ ഈ മാസം ജൂണ്‍ 21-ന് ഗുരുചണ്ഡാല ദോഷം അവസാനിക്കാന്‍ പോവുകയാണ്. ഗുരു അശ്വതി നക്ഷത്രത്തില്‍ നിന്ന് ഭരണി നക്ഷത്രത്തിലേക്കും രാഹു അശ്വതി നക്ഷത്രത്തില്‍ തന്നെ തുടരുകയും ചെയ്യുന്നു.
ഗുരുചണ്ഡാല യോഗത്തിന്റെ അവസാനം ആയത് കൊണ്ട് തന്നെ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം പ്രശ്നങ്ങളുണ്ടാക്കാമോ അത്രയും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ജൂണ്‍ 21 ആവുന്നതോടെ ഈ ദോഷത്തെ ചില രാശിക്കാരില്‍ നിന്നും മാറി പോവുന്നതിന് സഹായിക്കുന്നു. മൂന്ന് രാശിക്കാര്‍ക്കാണ് ഗുരുചണ്ഡാല യോഗത്തില്‍ നിന്ന് മുക്തി നേടാന്‍ സാധിക്കുന്നത്. ഇത് ഏതൊക്കെ രാശിക്കാരാണ് എന്നും എന്തൊക്കെയാണ് ഇവരില്‍ ഉണ്ടാവുന്ന ഗുണഫലങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മിഥുനം രാശി
മിഥുനം രാശിക്കാരാണ് ഗുരു- രാഹുവിന്റെ ചണ്ഡാലദോഷം ഇല്ലാതാകുന്നതോടെ ഗുണഫലങ്ങളില്‍ മുന്നോട്ട് നില്ക്കുന്ന രാശിക്കാര്‍. ഇത് മാത്രമല്ല ഇവര്‍ക്ക് ബുധാദിത്യ രാജയോഗവും രൂപപ്പെടുന്ന സമയമാണ്. ഇതോടൊപ്പം ഭദ്രരാജ യോഗവും ഇവരോടൊപ്പം ചേരുന്നു. ഇതെല്ലാം അനുകൂലമായ പല ഫലങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. എന്ന് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നതിനും സാധിക്കുന്നു. ബിസിനസില്‍ നിന്ന് ലാഭം ലഭിക്കുന്നതിനും സാമ്പത്തിക നേട്ടങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായി നില്ക്കുന്ന സമയമാണ് ജൂണ്‍ 21-ന് ശേഷം. സാമ്പത്തിക നേട്ടം തന്നെയാണ് ഇവര്‍ക്കുണ്ടാവുന്ന പ്രധാന മാറ്റങ്ങള്‍. അത് ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു.
ജോലിയിലെ നിങ്ങളുടെ മാറ്റം അത്ഭുതപ്പെടുത്തുന്നതായിരിക്കും. പലപ്പോഴും പല വിധത്തിലുള്ള നിക്ഷേപങ്ങളും നിങ്ങളുടെ ജീവിതത്തെ മികച്ചതാക്കി മാറ്റുന്നു. ജോലി സ്ഥലത്ത് ബുദ്ധിപൂര്‍വ്വമായ തീരുമാനം എടുക്കുന്നതിലൂടെ ജീവിതം തന്നെ മാറി മറിയുന്നു. മികച്ച ജോലി ചെയ്യുകയും എല്ലാ ജോലികളും കൃത്യസമയത്ത് തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതും ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്കുണ്ടാവുന്നു. എല്ലാ തരത്തിലുള്ള സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന സമയമാണ് ജൂണ്‍ 21-ന് ശേഷം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുരു-ചണ്ഡാല യോഗത്തിന്റെ ഫലം പലപ്പോഴും മികച്ച രീതിയില്‍ ഉള്ള മാറ്റങ്ങള്‍ ആണ് നല്‍കുന്നത്. വ്യാഴം ഇവര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ നല്കുന്നു. ബഹുമാനവും അംഗീകാരവും നിങ്ങളെ തേടി എത്തുന്നു. പരമാവധി പണം സമ്പാദിക്കുന്നതിനുള്ള സമയമാണ്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധ ഏത് കാര്യത്തിനും ഉണ്ടാവുന്നത് നല്ലതാണ്. കുടുംബത്തോടൊപ്പം യാത്ര പോവുന്നത് അല്പം ശ്രദ്ധിച്ച് വേണം എന്നത് മാത്രമാണ് പ്രധാനപ്പെട്ട കാര്യം. ആകസ്മികമായ കോണില്‍ നിന്ന് പലപ്പോഴും സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
തൊഴില്‍ ചെയ്യുന്നവരില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കരിയറിലെ പുരോഗതി നിങ്ങളുടെ ജീവിതത്തെ സന്തോഷത്തിലാക്കുന്നു. കൃത്യസമയത്ത് തന്നെ എല്ലാ ജോലിയും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. യാത്രകള്‍ സന്തോഷം നല്കുന്നതാണെങ്കിലും മുന്‍കരുതല്‍ എടുക്കാന്‍ ശ്രദ്ധിക്കണം. ജീവിതത്തില്‍ അനുകൂലമായ പല തീരുമാനങ്ങളും എടുക്കാന്‍ വൈകുന്നത് നിങ്ങളുടെ ജീവിതം പ്രതിസന്ധിയില്‍ ആക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് എന്ത് തീരുമാനം എടുക്കുമ്പോഴും വളരെ പെട്ടെന്ന് തന്നെ എടുക്കാതെ ആലോചിച്ച് എടുക്കുന്നതിന് ശ്രദ്ധിക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഗുരുചണ്ഡാല യോഗം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മികച്ചതാക്കി മാറ്റുന്നു. ഗുരുചണ്ഡാല യോഗത്തിന്റെ അവസാനം നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ആണ് ഉണ്ടാവുന്നത്. കുടുംബത്തിലെ സന്തോഷം പലപ്പോഴും നിങ്ങള്‍ക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. പരസ്പര സ്നേഹത്തോടെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ഏത് തരത്തിലും നിങ്ങളുടെ ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും മാറ്റത്തിലേക്ക് എത്തിക്കുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ എല്ലാം തന്നെ വിജയിച്ച് മുന്നോട്ട് പോവുന്നു.
ഭാഗ്യത്തിന്റെ പിന്തുണയാല്‍ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. കൂടാതെ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് നല്ല നേട്ടങ്ങള്‍ക്കുള്ള സാധ്യതയും ഉണ്ട്. പഠനാവശ്യത്തിനായി വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ആണ് ഉണ്ടാവുന്നത്. ബിസിനസിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. പുതിയ മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്നതാണ് സത്യം. ഏത് കാര്യത്തിനും നിങ്ങള്‍ക്ക് പിതാവിന്റെ പിന്തുണ ലഭിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
