Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
മേടം രാശിയിലെ ഗുരുചണ്ഡാല യോഗമാണ് ഏറ്റവും വിനാശകരം: നിര്‍ഭാഗ്യം വട്ടംചുറ്റി പറക്കും
ഗുരുചണ്ഡാല യോഗത്തെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. അത്രയേറെ ദോഷകരമായ യോഗമായാണ് ഗുരുചണ്ഡാല യോഗത്തെ കണക്കാക്കുന്നത്. വ്യാഴവും രാഹുവും ചേര്‍ന്നാണ് ഗുരുചണ്ഡാല യോഗം രൂപപ്പെടുന്നത്. ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ വളരെയധികം അശുഭകരവും ദോഷകരവുമായ യോഗമാണ് ഗുരുചണ്ഡാല യോഗം. വളരെയധികം വിനാശം നിറക്കുന്ന യോഗമായത് കൊണ്ട് തന്നെ ജീവിതത്തില്‍ ഈ സമയം ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മോശം അവസ്ഥയിലേക്ക് വരുന്നു. കാളസര്‍പ്പ യോഗത്തേക്കാള്‍ ദോഷകരമായ ഫലങ്ങളാണ് ഈ സമയം ഗുരുചണ്ഡാല യോഗം നമുക്ക് നല്‍കുന്നത്.
മേടം രാശിയിലാണ് ഇപ്പോള്‍ ഗുരുചണ്ഡാല യോഗം രൂപം കൊണ്ടിരിക്കുന്നത്. ഒരു വ്യക്തിയുടെ സ്വഭാവം, വിദ്യാഭ്യാസം, സമ്പത്ത് എന്നിവയെ ഈ യോഗം ബാധിക്കുന്നു. അതിന്റെ ഏറ്റവും മോശം ഫലങ്ങള്‍ നല്കുന്ന രാശിക്കാര്‍ ഇവരാണ്. മേടം, ഇടവം, ചിങ്ങം, കന്നി, വൃശ്ചികം, കുംഭം എന്നീ രാശികളില് ഗുരുചണ്ഡാല യോഗം രൂപം കൊള്ളുമ്പോള്‍ അത് വിനാശകരമായി മാറുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മളില്‍ പലരും അനുഭവിക്കേണ്ടി വരുന്നു. ഗുരുചണ്ഡാല യോഗത്തെക്കുറിച്ച് അറിയാം.

ഗുരുചണ്ഡാല യോഗം രൂപ്പപെടുന്നത്
ദേവഗുരു ബൃഹസ്പതിയുമായുള്ള രാഹു അല്ലെങ്കില്‍ കേതു ഐക്യത്തിന്റെ ഫലമായാണ് ഗുരുചണ്ഡാല യോഗം രൂപപ്പെടുന്നത്. 2023 ഏപ്രില്‍ 22ന് മേടം രാശിയിലാണ് ഈ യോഗം രൂപം കൊണ്ടതെങ്കിലും ഇപ്പോഴാണ് അതിന്റെ ദോഷഫലങ്ങള്‍ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുന്നത്. ഏപ്രില്‍ 22-ന് വ്യാഴം മേടം രാശിയില്‍ പ്രവേശിച്ചതിന്റെ ഫലമായാണ് ഗുരുചണ്ഡാല യോഗം രൂപപ്പെട്ടത്. അതിന്റെ ഫലമായാണ് ഈ രാശിയില്‍ സംഹാരയോഗവും രൂപപ്പെടുന്നത്. ഒക്ടോബര്‍ 30 വരെയാണ് ഗുരുചണ്ഡാല യോഗം മേടം രാശിയില്‍ തുടരുന്നത്. പിന്നീട് മേടം രാശിയില്‍ നിന്ന് രാഹു മീനം രാശിയിലലേക്ക് മാറുന്നു.
യോഗഫലങ്ങള്‍ മേടം രാശിക്കാര്‍ക്ക്
മേടം രാശിയില്‍ രൂപം കൊള്ളുന്ന ഗുരുചണ്ഡാല യോഗത്തിന്റെ ഫലമായി നിങ്ങള്‍ക്ക് പ്രതികൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. അതില്‍ നിങ്ങളോടുള്ള മറ്റുള്ളവരുടെ പെരുമാറ്റം വളരെ മോശമായിരിക്കും. പലപ്പോഴും സമൂഹത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്ന ബഹുമാനം നഷ്ടപ്പെടുകയും ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. നിങ്ങളുടെ സ്വഭാവത്തില്‍ തന്നെ നെഗറ്റീവ് മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കും. ഇതെല്ലാം വളരെയധികം ദോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു.

ജോലിയിലെ മാറ്റം
നല്ല ജോലി നിലവില്‍ ചെയ്ത് കൊണ്ടിരിക്കുന്നവര്‍ക്ക് പോലും പലപ്പോഴും ജോലി നഷ്ടപ്പെടുകയോ ജോലിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുകയോ ചെയ്യുന്നു. പലപ്പോഴും നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പല ബുദ്ധിമുട്ടുകളും ജോലിയില്‍ ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവരില്‍ വലിയ രീതിയില്‍ തന്നെ സാമ്പത്തിക നഷ്ടം ഉണ്ടാവുന്നു. ഇത് പലപ്പോഴും താങ്ങാവുന്നതിലും അപ്പുറമായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ബിസിനസ് സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ച് പൂട്ടേണ്ട സാഹചര്യം വരെ ഉണ്ടാവുന്നു.
അസത്യം ജീവിതത്തിന്റെ ഭാഗമാവുന്നു
ഗുരുചണ്ഡാല യോഗം നിങ്ങളെ പല കാര്യങ്ങളും ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. പലപ്പോഴും രാഹുവിന്റെ സ്ഥാനം ബലത്തിലാണെങ്കില്‍ അസത്യം വരെ ചെയ്യുന്നതിന് നിങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ടേക്കാം. പലപ്പോഴും കള്ളം പറയുന്നതിനും കള്ളം ചെയ്യുന്നതിനും വേണ്ടി നിങ്ങള്‍ പ്രേരിപ്പിക്കപ്പെട്ടേക്കാം. ചൂതാട്ടവും മയക്കു മരുന്നും എല്ലാം ജീവിതത്തിന്റെ ഭാഗമാക്കുന്നതിനും നിങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഗുരുചണ്ഡാല യോഗത്തിന്റെ ഫലമായി ഉണ്ടാവുന്ന ഒരു സ്വഭാവം തന്നെയാണ്.

സന്തോഷത്തെ ഇല്ലാതാക്കുന്നു
പലപ്പോഴും ഗുരുചണ്ഡാല യോഗം ജീവിതത്തിലെ നിങ്ങളുടെ എല്ലാ സന്തോഷത്തേയും സമാധാനത്തേയും ഇല്ലാതാക്കുന്നു. ഇത് കൂടാതെ കനത്ത സാമ്പത്തിക നഷ്ടങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ് ഗുരുചണ്ഡാല യോഗ ഫലം. ഇത് കൂടാതെ പലപ്പോഴും കുടുംബത്തിലെ സമൃദ്ധിയും ഇല്ലാതാവുന്ന അവസ്ഥയുണ്ടാവുന്നു. മാനസിക വിഭ്രാന്തി പോലും നിങ്ങളെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്താം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
മുക്തി നേടുന്നതിനുള്ള വഴികള്‍
ഗുരുചണ്ഡാല യോഗത്തില്‍ നിന്ന് മുക്തി നേടുന്നതിനുള്ള വഴികള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി പശുക്കള്‍ക്ക് ധാന്യങ്ങളും പുല്ലും നല്‍കുക. ദിനവും ഹനുമാന് സ്വാമിയെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം. മഹാദേവനെ ആരാധിക്കുകയും പിന്‍വിളക്ക് കൊളുത്തുകയും ചെയ്യുക. കൂടാതെ ശിവലിംഗത്തില്‍ ഇളനീര്, ജലധാര എന്നിവ നടത്തുക. മഞ്ഞളും ചന്ദനവും തിലകവും വാഴപ്പഴത്തില്‍ അര്‍പ്പിക്കുക. കൂടാത രാഹു-കേതു മന്ത്രങ്ങള്‍ ജപിക്കുക. കഴിവിനനുസരിച്ച് വസ്തുക്കള്‍ ദാനം ചെയ്യുക.



Click it and Unblock the Notifications
