Latest Updates
-
കഠിനമായ വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? വെയിലിൽ നിന്ന് രക്ഷനേടാൻ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ -
മെലിഞ്ഞത് സർജറിയിലൂടെയോ? അഭ്യൂഹങ്ങൾക്ക് വിട; കീർത്തി സുരേഷിന്റെ ഫിറ്റ്നസ് രഹസ്യം ഇതാ -
വ്യാഴം മിഥുനം രാശിയിലേക്ക്: നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ? -
മെയ് 23-ന് ചന്ദ്രൻ ചിങ്ങത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ഗുരുപുഷ്യ യോഗം നഷ്ടമായോ? വിഷമിക്കേണ്ട, സാമ്പത്തിക ഐശ്വര്യത്തിനായി വൃദ്ധി യോഗവും അഭിജിത്ത് മുഹൂർത്തവും ഇതാ വരുന്നു! -
2026 മെയ് 22: ഗ്രഹനിലയിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും - ഭാഗ്യം കൂടെയുണ്ട്! -
കരിയറിലും സമ്പത്തിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനമെന്നാണ്! -
ഇന്നത്തെ രാശിഫലം: ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ, കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമോ? വീട്ടിലിരുന്ന് സുരക്ഷിതമായി തടി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്വർണം വാങ്ങാൻ പറ്റിയ സുവർണ്ണ നിമിഷം; ഗുരുപുഷ്യ യോഗത്തിൽ ഈ കാര്യങ്ങൾ ചെയ്താൽ ഐശ്വര്യം ഇരട്ടിയാകും!
ഗുരുചണ്ഡാലയോഗം: ഒക്ടോബര്‍ വരെ 148 ദിവസം അകാരണ ഭയവും ഭീതിയും പരാജയവും 5 രാശിക്ക്
ഗുരുചണ്ഡാലയോഗത്തെ പലര്‍ക്കും ഭയമാണ്, പലപ്പോഴും ഇത്തരം രാശിമാറ്റങ്ങളും ഗ്രഹമാറ്റങ്ങളും നമ്മുടെ ജീവിതത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാക്കുന്നു. രാഹുവും വ്യാഴവും കൂടിച്ചേരുന്നതിന്റെ ഫലമായാണ് ഗുരുചണ്ഡാല യോഗം രൂപപ്പെടുന്നത്. ഇതിന്റെ ഫലമാണെങ്കില്‍ വരുന്ന 148 ദിവസത്തോളം അതായത് ഒക്ടൊബര് 30 വരെ നിലനില്ക്കുന്നു. അതിന്റെ ഫലമായി പല രാശിക്കാരിലും പ്രതികൂലമായ പല ഫലങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.
ഏപ്രില്‍ 22-നാണ് വ്യാഴം മേടം രാശിയില്‍ പ്രവേശിച്ചത്. എന്നാല്‍ ഇത് കൂടാതെ രാഹുവും മേടം രാശിയില്‍ പ്രവേശിച്ചു. അതിന്റെ ഫലമായാണ് ഗുരുചണ്ഡാലയോഗം രൂപപ്പെടുന്നത്. ഈ രണ്ട് ഗ്രഹങ്ങളും ചേരുന്നത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇത് നിങ്ങളുടെ വിദ്യാഭ്യാസം, പണം, സ്വഭാവം, പരാജയം എന്നിവയില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നു. ചില രാശിക്കാര്‍ക്ക് എന്തൊക്കെ മാറ്റങ്ങളാണ് ഈ യോഗം ഉണ്ടാക്കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഗുരുചണ്ഡാല യോഗം വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഇത് നിങ്ങളുടെ ബന്ധങ്ങള്‍ക്കും വിള്ളലുണ്ടാക്കുന്നു. മാത്രമല്ല എല്ലാ തരത്തിലുള്ള തര്‍ക്കങ്ങളിലും നിങ്ങള്‍ക്ക് നെഗറ്റീവ് ഫലത്തിനുള്ള സാധ്യതയുണ്ട്. ചെറിയ തര്‍ക്കങ്ങള്‍ പോലും നിങ്ങള്‍ക്ക് താങ്ങാന്‍ പറ്റുന്നതിനേക്കാള്‍ കൂടുതലായിരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ഒരു തരത്തിലും ഉണ്ടാവുന്നില്ല. ജോലിയില്‍ നിങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. പണം നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധാപൂര്‍വ്വം നിക്ഷേപിക്കണം. ഒക്ടോബര്‍ 30 വരെ ഇവരില്‍ ഈ പ്രതിസന്ധികള്‍ നിലനില്ക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് ഗുരുചണ്ഡാല യോഗം വരുന്നത്. ഈ യോഗം മിഥുനം രാശിക്കാര്‍ക്ക് അത്ര നല്ല ഫലങ്ങള്‍ അല്ല നല്‍കുന്നത്. സാമ്പത്തിക നഷ്ടം വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. എതെങ്കിലും തരത്തിലുള്ള കാരണത്താല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ചീത്തപ്പേര് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലി സ്ഥലത്ത് വീണ്ടും വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ആലോചിച്ച് വേണം ഓരോ കാര്യങ്ങളും ചെയ്യുന്നതിന്.
കന്നിരാശി
കന്നി രാശിക്കാര്‍ക്ക് എട്ടാം ഭാവത്തിലാണ് അശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ഗുരുചണ്ഡാല യോഗം രൂപപ്പെടുന്നത്. നിങ്ങളുടെ ജീവിതത്തില്‍ നിരവധി മോശം ഫലങ്ങള്‍ ഉണ്ടാവുന്ന കാര്യങ്ങള്‍ ഈ യോഗം മൂലം ഉണ്ടാവുന്നു. അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. വഹനം ഓടിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. അത് മാത്രമല്ല അനാവശ്യ തര്‍ക്കങ്ങള്‍ നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പണം ചിലവഴിക്കുമ്പോഴും അല്പം ശ്രദ്ധ വേണം. കുടുംബത്തില്‍ കലഹങ്ങള്‍ വര്‍ദ്ധിക്കുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ അഞ്ചാം ഭാവത്തിലാണ് ഗുരുചണ്ഡാല യോഗം രൂപപ്പെടുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും അത് കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ജോലിയിലെ തടസ്സങ്ങള്‍ നിങ്ങളെ മാനസികമായി തളര്‍ത്തുന്നു. എല്ലാ രാശിക്കാര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മനസ്സിന്റെ പ്രതിസന്ധി ജീവിതത്തില്‍ അങ്ങോളം നിലനില്ക്കുന്നു. കുട്ടികള്‍ക്ക് രോഗാരിഷ്ടതകള്ക്കുള്ള സാധ്യതയുണ്ട്. പരാജയ ഭീതി വളരെയധികം ബാധിക്കുന്നു. അതും അല്പം ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് നിങ്ങളുടെ രാശിചക്രത്തിന്റെ രണ്ടാം ഭാവത്തില്‍ ഗുരുചണ്ഡാല യോഗം രൂപപ്പെടുന്നു. സംസാരിക്കുമ്പോള്‍ പോലും അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. മീനം രാശിക്കാര്‍ ഓരോ കാര്യത്തിലും അസ്വസ്ഥരാവുന്നു. കുടുംബത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കുകയും അത് നിങ്ങളുടെ മാനസികാരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും തൊഴില്‍ മേഖലയില്‍ മോശം ഫലങ്ങള്‍ നല്കുന്നു. കൂടാതെ ആരോഗ്യവും ശ്രദ്ധിക്കണം.
ദോഷഫലങ്ങള്‍ പ്രതിരോധിക്കാന്‍
ഗുരുചണ്ഡാല യോഗത്തിന്റെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് എല്ലാ വ്യാഴാഴ്ചയും മുകളില്‍ പറഞ്ഞ രാശിക്കാര്‍ ഉപവാസം അനുഷ്ഠിക്കണം എന്നത്, ഇത് മാത്രമല്ല സൂര്യാസ്തമയം വരെ ഉപ്പ് കഴിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. എല്ലാ ദിവസവും കുങ്കുമം, മഞ്ഞള്‍, ചന്ദനം എന്നിവ കൊണ്ട് തിലകം ചാര്‍ത്തണം. മത്സ്യങ്ങള്‍ക്ക് അന്നദാനം നടത്താം, ദുര്‍ഗാ സപ്തശതി പാരായണം ചെയ്യുക. രാഹു- വ്യാഴ മന്ത്രങ്ങള്‍ ജപിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications