Latest Updates
-
പരിവർത്തിനി ഏകാദശി 2026: വ്രതമെടുക്കുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ, പാരണ സമയം ഇങ്ങനെ -
സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
2026 സെപ്റ്റംബർ 21: ഇന്ന് രവിയോഗം, ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026: ഒക്ടോബർ 8 മുതൽ വമ്പൻ ഓഫറുകൾ; ബ്യൂട്ടി പ്രോഡക്ടുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ ഇതാ ചില ടിപ്സ്! -
ഗണേശ വിസർജനത്തിന് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
7,000 mAh ബാറ്ററിയുമായി വൺപ്ലസ് N6 ലൈറ്റ് നാളെ എത്തുന്നു; വിലയും പ്രത്യേകതകളും അറിയാം -
ഷവോമി 18 പ്രോ മാക്സ് വരുന്നു; റിയർ ഡിസ്പ്ലേയും വമ്പൻ ക്യാമറയും, ഇന്ത്യയിലെ വിലയും ഫീച്ചറുകളും ഞെട്ടിക്കും! -
ഹാരി പോട്ടർ മാജിക് ഇനി ഫോണിലും! റിയൽമി 16 പ്രോ സ്പെഷ്യൽ എഡിഷൻ ഇന്ന് ഇന്ത്യയിൽ; വിലയും ഓഫറുകളും അറിയാം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മം കേടാകാതിരിക്കാൻ ഈ 3 കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴക്കെടുതി രൂക്ഷം: 6 മരണം, ഉരുൾപൊട്ടൽ ഭീഷണി; ജാഗ്രത പാലിക്കാൻ നിർദ്ദേശം
മീനം രാശിയില്‍ വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
ഗ്രഹങ്ങളുടെ മാറ്റങ്ങള്‍ പല വിധത്തിലാണ് നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്. ഓരോ ഗ്രഹമാറ്റവും രാശിമാറ്റവും പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു. ഇതില്‍ നല്ല മാറ്റങ്ങളും മോശം മാറ്റങ്ങളും എന്ന് വേണ്ട അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. വേദജ്യോതിഷ പ്രകാരം ഈ വരുന്ന ഏപ്രിലില്‍ വ്യാഴം മീനം രാശിയില്‍ അസ്തമിക്കുന്നു. ഓരോ ഗ്രഹവും ഓരോ സമയം അസ്തമിക്കുകയും ഉദിക്കുകയും ചെയ്യ.ുന്നുണ്ട്. മനുഷ്യ ജീവിതത്തിലും ഭൂമിയിലും ഇത് മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.

ഒരു ഗ്രഹത്തിന്റെ അസ്തമയും നമ്മുടെ ജീവിതത്തില്‍ അസ്തമയ സ്വാധീനവും ഉദയം നമ്മുടെ ജീവിതത്തില്‍ ഉദയ സ്വാധീനവും ചെലുത്തുന്നു. 12 രാശിക്കാരിലും ഉണ്ടാവുന്ന രാശിമാറ്റങ്ങള്‍ പോലെ തന്നെയാണ് ഓരോ ഗ്രഹത്തിന്റെ ഉദയവും അസ്തമയവും സ്വാധീനിക്കുന്നത്. വ്യാഴത്തിന്റെ അസ്തമയം 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാല്‍ അതില്‍ ഏറ്റവും മോശം ഫലം നല്കുന്ന അല്ലെങ്കില്‍ അനുഭവിക്കേണ്ടി വരുന്ന ചില രാശിക്കാരുണ്ട്. പ്രധാനമായും മൂന്ന് രാശിക്കാരാണ് ഇത്തരം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നത്. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് അവരിലുണ്ടാക്കുന്ന പ്രതികൂലഫലങ്ങള്‍ എന്നും നോക്കാം.

ഇടവം രാശി
ഇടവം രാശിയില്‍ വ്യാഴത്തിന്റെ അസ്തമയം വളരെയധികം ദോഷഫലങ്ങള്‍ നല്കുന്നു. കാരണം ഇവരില്‍ പലപ്പോഴും വരുമാനത്തിന്റെ സ്ഥാനത്തായിരിക്കും വ്യാഴത്തിന്റെ ഭാവം നിലനില്‍ക്കുന്നത്. ഇടവം രാശിയില്‍ വ്യാഴം എട്ട് , പതിനൊന്ന് എന്നീ ഭാവങ്ങളുടെ അധിപനായാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഇത് വരുമാനത്തെ വളരെ ദോഷകരമായയി ബാധിക്കുന്നു. ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. വരുമാനം ഗണ്യമായി കുറയുന്നതിനും പലപ്പോഴും ദാരിദ്ര്യത്തിലേക്കും ഇത് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ പണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിച്ച് വേണം ഇടപെടുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്കും കടുത്ത പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കും.

ഇടവം രാശി
ഈ സമയം നിക്ഷേപങ്ങള്‍ നടത്തുന്നത് വളരെ സൂക്ഷിച്ച് വേണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. പുതിയ ബിസിനസ് ആരംഭിക്കരുത്. അതിന് ഒരു തരത്തിലും അനുകൂല സമയമല്ല എന്നതാണ് സത്യം. വ്യാഴവും ഇടവം രാശിയും തമ്മിലുള്ള ശത്രുത വര്‍ദ്ധിക്കുന്നതിലൂടെ പ്രതികൂല ഫലങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിച്ച് വരുന്നു. 2023-ലെ ഏറ്റവും മോശം സമയത്തിലൂടെയാണ് നിങ്ങള്‍ കടന്നു പോവുക. ജോലികള്‍ എല്ലാം എത്ര കൃത്യമായി ചെയ്താലും നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരുന്നു. ഓരോ അവസ്ഥയിലും നിങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ വ്യാഴത്തിന്റെ അസ്തമയ സമയം വളരെയധികം ശ്രദ്ധയോടെ വേണം ഇടവം രാശിക്കാര്‍ ഇടപെടുന്നതിന്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വ്യാഴം വളരെയധികം ദോഷം നല്കുന്നു. വ്യാഴത്തിന്റെ അസ്തമയ സമയത്ത് ഇവരുടെ ഒന്‍പതാം ഭാവത്തിലാണ് അസ്തമയം നടക്കുന്നത്. ഇത് ചില അവസരങ്ങളില്‍ ഭാഗ്യമായും ചില അവസരങ്ങളില്‍ അങ്ങേയറ്റം ദോഷമായും മാറുന്നു. വ്യാഴം ഒന്‍പത്, ആറ് എന്നീ ഭാവങ്ങളുടെ അധിപനാണ് കര്‍ക്കിടകം രാശിക്കാര്‍ക്ക്. ഈ സമയം നിങ്ങള്‍ ജോലി മാറുന്നതിനെക്കുറിച്ചോ പുതിയ ജോലിയെക്കുറിച്ചോ ആലോചിക്കുകയേ ചെയ്യരുത്. ഇത് നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. നിലവില്‍ ഉള്ള ജോലിയില്‍ തന്നെ നിരവധി തടസ്സങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ജോലി നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഇതിലൂടെ വരുമാനത്തില്‍ മാറ്റം വരുന്നു. എന്നാല്‍ ശ്രദ്ധയോടെ മുന്നോട്ട് നീങ്ങിയാല്‍ ഈ തടസ്സങ്ങളെ നിങ്ങള്‍ക്ക് പ്രതിരോധിക്കാം.

കര്‍ക്കിടകം രാശി
യാത്രകള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. നിങ്ങളുടെ വിലപ്പെട്ട വസ്തുക്കള്‍ മോഷണം പോവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അതീവ ശ്രദ്ധ ഓരോ കാര്യത്തിലും വേണം. പ്രത്യേകിച്ച് യാത്രകള്‍ ചെയ്യുമ്പോള്‍ വിലപ്പെട്ട വസ്തുക്കള്‍ക്ക് മേല്‍ പ്രത്യേകം കണ്ണ് വേണം. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനത്തിന്റെ കാര്യത്തില്‍ നിരവധി തടസ്സങ്ങള്‍ അനുഭവപ്പെട്ടേക്കാം. പലപ്പോഴും പഠനം പാതിവഴിയില്‍ മുടങ്ങുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ ഓരോ ചുവടും വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് വെക്കുന്നതിന്. അല്ലാത്ത പക്ഷം പരാജയം വിട്ടുമാറാതെ നില്ക്കുന്നു. 2023-ലെ ഏറ്റവും മോശം സമയമാണ് കര്‍ക്കിടകം രാശിക്കാര്‍ക്ക്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ അസ്തമയ സമയം വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നതാണ്. പ്രതികൂലമായി ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് ഇവര്‍ പക്ഷേ കൃത്യമായി മനസ്സിലാക്കുന്നു. വ്യാഴത്തിന്റെ അസ്തമയത്തില്‍ എട്ടാം ഭാവത്തിലാണ് വ്യാഴം അസ്തമിക്കുന്നത്. ഇത് കൂടാതെ കന്നി രാശിക്കാരില്‍ നാലാമത്തേയും ഏഴാമത്തേയും ഭാവത്തിന്റെ അധിപനാണ് വ്യാഴം. അതുകൊണ്ട് തന്നെ ഈ സമയം ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. പങ്കാളിയുമായി വഴക്കുകളും പ്രശ്നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ ഒരിക്കലും അവഗണിക്കാതിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ജോലിയില്‍ വളരെയധികം സമ്മര്‍ദ്ദം അനുഭവപ്പെടാം. സഹപ്രവര്‍ത്തകര്‍ തമ്മില്‍ അകല്ച്ചയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
