Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ജനുവരി 30 വരെ രാജകീയ സുഖങ്ങള്‍, ഭാഗ്യജീവിതം; ഈ 6 രാശിക്കാര്‍ക്ക് ദുര്‍ഗ്ഗാദേവി അനുഗ്രഹം ചൊരിയും
മാഘ മാസത്തിലെ ഗുപ്ത നവരാത്രി ജനുവരി 22 മുതല്‍ ജനുവരി 30 വരെ ആഘോഷിക്കും. സനാതന ധര്‍മ്മത്തിലെ ഏറ്റവും പവിത്രമായ ഉത്സവമായി നവരാത്രിയെ കണക്കാക്കപ്പെടുന്നു. ഹിന്ദുമത ഗ്രന്ഥങ്ങളില്‍ ആകെ നാല് നവരാത്രികള്‍ വിവരിച്ചിട്ടുണ്ട്. ചൈത്ര നവരാത്രിയും ശാരദിയ നവരാത്രിയും കൂടാതെ രണ്ട് ഗുപ്ത നവരാത്രികളുമുണ്ട്. ഒരു ഗുപ്ത നവരാത്രി മാഘ മാസത്തിലും മറ്റൊന്ന് ആഷാഢ മാസത്തിലും വരുന്നു. 2023ല്‍ മാഘ മാസത്തിലാണ് ആദ്യത്തെ ഗുപ്ത നവരാത്രി വരുന്നത്.
ഈ സമയത്ത്, പ്രതിപാദം മുതല്‍ നവമി തിഥി വരെ ദുര്‍ഗ്ഗാദേവിയുടെ ഒമ്പത് വ്യത്യസ്ത രൂപങ്ങളെ ആരാധിക്കുന്നു. ഗുപ്ത നവരാത്രിയില്‍ ദേവിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നാണ് വിശ്വാസം. ഈ വര്‍ഷം ഗുപ്ത നവരാത്രി കാലഘട്ടത്തില്‍ ചില രാശിചിഹ്നങ്ങളുടെ ഭാഗ്യം വര്‍ധിക്കുന്നു. ഈ രാശിക്കാര്‍ക്ക് ദുര്‍ഗ്ഗാദേവിയുടെ പ്രത്യേക അനുഗ്രഹങ്ങള്‍ ലഭിക്കുന്നു. ഗുപ്ത നവരാത്രിയില്‍ ദുര്‍ഗ്ഗാദേവി അനുഗ്രഹം ചൊരിയുന്ന 6 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
ഗുപ്ത നവരാത്രിയില്‍ ദുര്‍ഗാദേവിയുടെ പ്രത്യേക അനുഗ്രഹം മേടം രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നു. മേടം രാശിക്കാര്‍ക്ക് ഈ സമയം സാമ്പത്തിക നേട്ടങ്ങള്‍ക്ക് എല്ലാ സാധ്യതകളുമുണ്ട്. ഈ 9 ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ആകസ്മികമായ നേട്ടങ്ങളും ലഭിക്കും. ഏറെ നാളായി തൊഴില്‍ തേടിയിരുന്നവര്‍ക്ക് ഈ കാലയളവില്‍ നല്ലൊരു ജോലി ലഭിച്ചേക്കാം. ഈ ശുഭദിനങ്ങളില്‍, നിങ്ങളുടെ കരിയറില്‍ വളരെയധികം പുരോഗതി ലഭിക്കും. നിയമപരമായ തര്‍ക്കങ്ങളില്‍ വിജയിക്കാനുള്ള അവസരവും കൈവരും.

മിഥുനം
ഗുപ്ത നവരാത്രിയില്‍ മിഥുന രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. ഈ സമയത്ത് കുറഞ്ഞ പരിശ്രമത്തില്‍ നിങ്ങള്‍ക്ക് നല്ല വിജയം ലഭിക്കും. മാതാപിതാക്കളില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും ശക്തമാകും. സ്വാധീനമുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ അവസരമുണ്ടാകും. നിങ്ങള്‍ക്ക് പുതിയ വരുമാന സ്രോതസ്സുകളും ലഭിക്കും. നവരാത്രിയുടെ ഈ ദിവസങ്ങളില്‍ നിങ്ങളുടെ മനസിന് സമാധാനം ലഭിക്കും.

കന്നി
കന്നി രാശിക്കാര്‍ ഈ സമയം തൊഴില്‍, വ്യാപാര രംഗത്ത് പുരോഗതി കൈവരിക്കും. ഗുപ്ത നവരാത്രിയില്‍ ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹങ്ങളാല്‍ നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. പുതിയ വീട്, ആഭരണങ്ങള്‍ അല്ലെങ്കില്‍ വാഹനം എന്നിവ വാങ്ങാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതും പരിഗണിക്കാം. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മുമ്പത്തേക്കാള്‍ ശക്തമാകും. പഴയ സുഹൃത്തുക്കളെ കാണാനാകും. അവരില്‍ നിന്നും നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ഈ ദിവസങ്ങളില്‍ നിങ്ങളുടെ ചില ആഗ്രഹങ്ങളും നിറവേറ്റാനാകും.

വൃശ്ചികം
ഗുപ്ത നവരാത്രിയില്‍ നിങ്ങള്‍ക്ക് സന്തോഷകരമായ ചില വിവരങ്ങള്‍ ലഭിക്കും. കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. ഇത് നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. മറ്റുള്ളവരില്‍ നിന്ന് നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും, സാമൂഹികമായി നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും. ദുര്‍ഗാദേവിയുടെ അനുഗ്രഹത്താല്‍ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധ്യതയുണ്ട്. ഈ സമയം നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും.

മകരം
ഈ ഗുപ്ത നവരാത്രിയില്‍ നിങ്ങള്‍ക്ക് പഴയ പ്രശ്നങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. നിയമപരമായ തടസ്സങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ചില വലിയ തര്‍ക്കങ്ങള്‍ പരിഹരിക്കാനാകും. ഇത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. ജോലിസ്ഥലത്ത് നിങ്ങളുടെ ഉദ്യോഗസ്ഥരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് സന്താനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. ധനലാഭത്തിന് എല്ലാ സാധ്യതയുമുണ്ട്. അമ്മായിയമ്മയുടെ ഭാഗത്തുനിന്ന് പൂര്‍ണ പിന്തുണ ലഭിക്കും.

മീനം
ഗുപ്ത നവരാത്രിയുടെ ഈ കാലം മീനം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ദേവിയുടെ കൃപ നിങ്ങളുടെ മേലുണ്ടാകും. നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് ചില വലിയ പ്രശ്നം പരിഹരിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് ലാഭം നേടാന്‍ നിരവധി അവസരങ്ങള്‍ ലഭിക്കും. ബിസിനസ്സ് കുതിച്ചുയരുന്നത് തുടരും. മറ്റുള്ളവരുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. നിങ്ങളുടെ ബഹുമാനം വര്‍ധിക്കും.

ഗുപ്ത നവരാത്രി ആരാധന
മാഘമാസത്തില്‍ വരുന്ന ഗുപ്ത നവരാത്രിയുടെ ഒമ്പത് ദിവസങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ സമയത്ത്, രാവിലെ കുളിച്ചതിന് ശേഷം ദുര്‍ഗാ ദേവിയെ യഥാവിധി ആരാധിക്കുക. സമ്പത്ത് വര്‍ധിപ്പിക്കാന്‍ ലക്ഷ്മി ദേവിയുടെ വിഗ്രഹത്തില്‍ താമര അര്‍പ്പിക്കുക. ഇതോടൊപ്പം, ദൈനംദിന ആരാധനയില്‍ ദുര്‍ഗാ ദേവിക്ക് മേക്കപ്പ് സാമഗ്രികള്‍ സമര്‍പ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ സര്‍വ്വവിധ ഐശ്വര്യവും കൈവരുമെന്നാണ് വിശ്വാസം. ജീവിതത്തില്‍ ഒന്നിനും ഒരു കുറവുമുണ്ടാകില്ല.



Click it and Unblock the Notifications
