Just In
Don't Miss
- News
എംപിമാര്‍ വിദേശ സന്ദര്‍ശനം വെളിപ്പെടുത്തണം, രാജ്യസഭയില്‍ പുതിയ ബില്‍, രാഹുലിന് കുരുക്കാവുമോ?
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Movies
മാമാങ്കം മലയാളത്തിന്റെ ഉത്സവമായി മാറട്ടെ! മമ്മൂക്കയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന് ആശംസകളുമായി ലാലേട്ടന്
- Sports
മെസ്സി ഹാട്രിക്കില്‍ ബാഴ്സയ്ക്ക് തകര്‍പ്പന്‍ ജയം, റയലും മുന്നോട്ട്; യുവന്റസിനും ബയേണിനും തോല്‍വി
- Technology
സാംസങ് ഗാലക്സി എം10എസിന്റെ വില വെട്ടിക്കുറച്ചു, ഇപ്പോൾ 7,999 രൂപയ്ക്ക് സ്വന്തമാക്കാം
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
ഗുളികന് ജാതകത്തിലെങ്കില്‍ തീരാദുരിതം ഇവര്‍ക്ക്
പരമശിവന്റെ ഇടത് കാലില്‍ പെരുവിരല്‍ പൊട്ടിയുണ്ടായ ക്ഷിപ്രപ്രദാസാദിയും അല്പം ദോഷങ്ങള്‍ വരുത്തുന്നതുമായ ഒരു ദേവനാണ് ഗുളികന്. ശിവന്റെ പെരുവിരല്‍ പൊട്ടിയുണ്ടായതു കൊണ്ട് തന്നെ മരണ സമയത്ത് ജീവന് കൊണ്ട് പോവുന്നത് ഗുളികനാണ് എന്നൊരു വിശ്വാസവും ഉണ്ട്. കൂടാതെ പുറം കാലനെന്നും ഈ ദേവന് ഒരു പേരുണ്ട്. തെയ്യക്കോലങ്ങളില്‍ പ്രധാനപ്പെട്ട ഒരു വേഷം ഗുളികനുണ്ട്. നമ്മുടെ ജ്യോതിഷ സംബ്രദായത്തില് ഗുളികനെപ്പറ്റി വളരെയേറെ പരാമര്‍ശിക്കുന്നുണ്ട്. പ്രവചന സമയത്ത് ഗുളികന്റെ സ്ഥിതിയും സ്ഥാനവും എല്ലാം വളരെയധികം പ്രാധാന്യത്തോടെ തന്നെ കണക്കാക്കുന്നുണ്ട്.
ഏത് സമയത്ത് ഏത് രാശികളില് ഉദിക്കണം എന്ന് കല്‍പ്പിച്ചിട്ടുള്ളത് മഹാവിഷ്ണുവാണ്. ഗുളികന്റെ രൂപഭാവങ്ങള്‍ ജ്യോതിഷത്തില്‍ അത്ര നല്ലതല്ല. എന്നാല്‍ പതിനൊന്നാം രാശിയില്‍ ആണ് ഗുളികന്റെ നില്‍പ്പെങ്കില്‍ അത് നല്ലതായാണ് കണക്കാക്കുന്നത്. ശനിയുടെ പുത്രന്, കറുത്ത ശരീരമുള്ളവന്, ദുരിതങ്ങളും ദുരന്തങ്ങളും വാരിവിതറുന്നവര്‍, സ്ഥലവും വീടും നശിപ്പിക്കുന്നവര്‍, ക്രൂരന്, വിഷമയന് എന്നിങ്ങനെയാണ് ഗുളികനെ പലരും വിശേഷിപ്പിക്കുന്നത്. ഗുളികന് ദോഷമോ ഗുണമോ നല്‍കുന്നതെന്ന് നമുക്ക് നോക്കാം.

ജാതകത്തിലെ ഗുളികഫലം
നിങ്ങളുടെ ജാതകത്തില്‍ ഗുളികനുണ്ടെങ്കില് അതിന്റെ ഫലങ്ങള്‍ നമ്മുടെ സമയവുമായി ബന്ധപ്പെട്ട് നല്ലതോ ചീത്തയോ ആയി വരാവുന്നതാണ്. ജാതകത്തിലെ ഗുളികന്റെ ഫലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത്തരത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരവും പരികര്‍മ്മി നിര്‍ദ്ദേശിക്കുന്നുണ്ട്.

ലഗ്നത്തില്‍ ഗുളികന്
ജാതകന് ലഗ്നത്തില്‍ ഗുളികന് നിന്നാല്‍ അതിന്റെ ഫലമായി വഞ്ചനാ സ്വഭാവം, കാമാതുരത, ദുരാചാരം, രോഗപീഢ എന്നിവയും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതിലുപരി പല ജാതകത്തിലും സമയത്തിനനുസരിച്ചും രാശികാലങ്ങള് അനുസരിച്ചും രാജയോഗത്തിനുള്ള സാധ്യതയും കാണപ്പെടുന്നുണ്ട്.

രണ്ടാംഭാവത്തില്‍ ഗുളികന്
രണ്ടാംഭാവത്തിലാണ് ഗുളികന്റെ സ്ഥാനം നിങ്ങളുടെ ജാതകത്തിലെങ്കില്‍ ഇവര്‍ അനാവശ്യമായി ഓരോ കാര്യങ്ങളിലും ഏര്‍പ്പെട്ട് സംസാരിക്കുന്നവരായിരിക്കും. ധനം ദുര്‍വ്യയം ചെയ്യുന്നതിനും, ആവശ്യത്തിന് വിദ്യാഭ്യാസം ലഭിക്കാത്തതും. മൂഢത്വം നിലനില്ക്കുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അനുഭവങ്ങളാണ് രണ്ടാംഭാവത്തില്‍ ഗുളികന് നിന്നാല്‍ അനുഭവപ്പെടുന്നത്.

മൂന്നാം ഭാവത്തില്‍
മൂന്നാം ഭാവത്തില്‍ ഗുളികന് നില്ക്കുന്നുണ്ടെങ്കില് ഇവരില്‍ വിരഹദുഖം, കോപം, ധനത്തിനോടുള്ള ആര്‍ത്തി, ദുഖം പ്രകടിപ്പിക്കാത്തവര്‍, സഹോജരനെ സ്നേഹിക്കാത്തവര്‍ എന്നിവരായിരിക്കും. അതുകൊണ്ട് മൂന്നാം ഭാവത്തിലെ ഗുളികനെ അല്പം ശ്രദ്ധിക്കണം.

നാലംഭാവം
നാലാം ഭാവത്തിലെ ഗുളികനെങ്കില്‍ ഇവരില്‍ വിദ്യക്ക് നേട്ടമുണ്ടാവുന്നില്ല, ബന്ധുക്കളുടെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മാതാവിനെ ദ്രോഹിക്കുന്നവരും ആയിരിക്കും ഇവര്‍, മാത്രമല്ല ധനനാശം ഇവര്‍ക്ക് അല്പം കൂടുതലായിരിക്കും.

അഞ്ചാംഭാവത്തില്
അഞ്ചാംഭാവത്തില് ഗുളികന്റെ സ്ഥാനമെങ്കില്‍ സന്താനദുരിതം ഇവരെ അലട്ടുന്നു, സാമൂഹ്യ വിരുദ്ധ സ്വഭാവങ്ങള്‍ക്കുള്ള സാധ്യത അല്പം കൂടുതലായിരിക്കും. ദുര്‍മ്മരണം, അല്പായുസ്സ് എന്നിവയെല്ലാം ഇവരുടെ കൂടപ്പിറപ്പായിരിക്കും.

ആറാംഭാവം
ആറാംഭാവത്തില്‍ നിങ്ങള്‍ക്ക് ഗുളികന്റെ ഭാവമുണ്ടെങ്കില്‍ ശത്രുനാശം, പ്രേതപിശാചുക്കളിലെ വിശ്വാസം, അവയിലുണ്ടാവുന്ന താല്‍പ്പര്യം, ആവശ്യമില്ലാതെ ശത്രുക്കളെ ഉണ്ടാക്കുന്ന സ്വഭാവം എന്നിവയെല്ലാം ഇവരുടെ കൂടെ ഉണ്ടായിരിക്കും. ആറാംഭാവത്തില്‍ അതി ക്രൂരനായാണ് ഗുളികന് പെരുമാറുന്നത്.

ഏഴാംഭാവം
കലഹിക്കുന്നതിന് സമയം നോക്കി നടക്കുന്നവരായിരിക്കും ഇവര്‍, ദുഷ്ടത്തരം കൈമുതലായിരിക്കും, ഏത് കാര്യത്തിനും വിരോധം പ്രകടിപ്പിക്കുന്നു, പരസ്ത്രീ പുരുഷ പ്രണയങ്ങള്‍ക്ക് സാധ്യത എന്നിവയെല്ലാം ഇവരുടെ ഫലമാണ്.

എട്ടാംഭാവം
എട്ടാംഭാവത്തില് ഗുളികനെങ്കില്‍ ഇവര്‍ക്ക് വികലമായ മുഖം, കോങ്കണ്ണ്, മറ്റ് നേത്ര രോഗങ്ങള്‍ എന്നിവക്കുള്ള സാധ്യതയുണ്ട്. മാത്രമല്ല വൈകല്യം ഇവരില്‍ ഉണ്ടാവുന്നു. ദുര്‍മരണത്തിനുള്ള സാധ്യതയും ഉണ്ട്.

ഒന്‍പതാം ഭാവം
ഒന്‍പതാം ഭാവത്തില്‍ ഗുളികനെങ്കില്‍ ഇവര്‍ക്ക് പിതാവിനെ നിന്ദിക്കുന്നത് ഒരു സ്വഭാവമായിരിര്രും, ഭീകര പ്രവര്‍ത്തനം, അവസരങ്ങളെ നഷ്ടപ്പെടുത്തല്‍, എന്നിവയെല്ലാം ഇവര്‍ക്കുണ്ടായിരിക്കും.

പത്താംഭാവം
പത്താംഭാവത്തില്‍ നിങ്ങള്‍ക്ക് ഗുളികന് നില്ക്കുന്നെങ്കില് അശുഭകര്‍മ്മങ്ങള്‍, സ്വഭാവം നല്ലതല്ലാതിരിക്കുക, മതങ്ങളില്‍ ദ്രോഹം ചെയ്യുക എന്നിവയല്ലാം ആയിരിക്കും സ്വഭാവങ്ങള്‍, പെരുമാറ്റ ദൂഷ്യം ഇവരില്‍ ഉണ്ടായിരിക്കും.

പതിനൊന്നാം ഭാവം
പതിനൊന്നാം ഭാവത്തില്‍ ഗുളികനെങ്കില്‍ കാര്യങ്ങള്‍ അല്പം മാറി മറിയുന്നു. മറ്റുള്ളവര്‍ക്ക് ഇവര്‍ ദോഷം ചെയ്യില്ല. എന്നാല്‍ രൂപസൗകുമാര്യവും നല്ലതു പോലെ സംസാരിക്കുന്നതിനുള്ള കഴിവും ഇവര്‍ക്കുണ്ടാവുന്നു. സംസാരിക്കുന്നതിനുള്ള കഴിവ് ഇവരില്‍ അല്പം കൂടുതല്‍ ആയിരിക്കും.

പന്ത്രണ്ടാം ഭാവം
പന്ത്രണ്ടാം ഭാവത്തിലാണ് ഗുളികന്റെ സ്ഥാനമെങ്കില്‍ ജീവിത സൗകര്യം ഉയര്‍ത്തപ്പെടും. നല്ല രീതിയില്‍ ജീവിക്കുന്നതിന് സാധിക്കുന്നു. പക്ഷേ എത്രയൊക്കെ ഉണ്ടെങ്കിലും അതെല്ലാം അനുഭവിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നില്ല. സംസാരത്തില്‍ ദൈന്യത എപ്പോഴും കലര്‍ന്നിട്ടുണ്ടാവും. ഇതൊക്കെയാണ് ഓരോ ഭാവത്തിലും നിങ്ങളില്‍ ഉണ്ടാവുന്ന ഗുളികന്റെ ദോഷഫലങ്ങള്‍.