Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മഹാദുരിതം വിതക്കും ഗുളികന്: ഓരോ ചുവടിലും ശ്രദ്ധിക്കേണ്ട നക്ഷത്രക്കാര്‍
നാവില്‍ ഗുളികന് എന്ന പ്രയോഗത്തിനെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. അത്രയദികം ദോഷമുള്ളതിനെയാണ് ഗുളികന് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനെപ്പറ്റി നിരവധി ഉദാഹണങ്ങള് നമുക്ക് പുരാണത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. മന്ദരയുടെ നാവില്‍ ഗുളികന് കയറിയതു കൊണ്ടാണ് ശ്രീരാമന് വനവാസത്തിന് പോവേണ്ടി വന്നതും അതിനെത്തുടര്‍ന്ന് മഹായുദ്ധമായ രാമരാവണ യുദ്ധം സംഭവിച്ചതും. അത്രയേറെ നാശങ്ങള് വിതക്കാന്‍ കഴിവുള്ളതാണ് ഗുളികന്. ഇത് ദുരിതഫലങ്ങള്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടേ ഇരിക്കും.

നാം ജനിച്ച സമയവും തീയ്യതിയും നക്ഷത്രവും രാശിയും എല്ലാം കണക്കാക്കിയാണ് ജാതകം എഴുതുന്നത്. ജാതകത്തില്‍ നമ്മുടെ ഗുളികകാലത്തെക്കുറിച്ച് കൃത്യമായി വിവരിക്കും. ജാതകത്തില്‍ ചിലര്‍ക്ക് ഗുളികന് ഉണ്ടായിരിക്കും. ഇത് ഒറ്റക്കോ അല്ലെങ്കില്‍ മറ്റ് ഗ്രഹങ്ങളോട് ചേര്‍ന്ന് നിന്നോ നമ്മുടെ ജീവിതത്തില്‍ ദുരിതങ്ങള്‍ വിതക്കുന്നു. എന്നാല്‍ ഇതില്‍ ഗുണഫലങ്ങള്‍ നല്കുന്ന ഗുളികന്റെ സ്ഥാനമാണ് 11-ാം ഭാവം. അല്ലാത്ത അവസ്ഥയില്‍ ഗുളികന് നല്‍കുന്നത് ദോഷഫലങ്ങള്‍ മാത്രമാണ്. സര്‍പ്പത്തിന്റെ രൂപത്തിലാണ് ഗുളികനെ സങ്കല്‍പ്പിക്കുന്നത്. ശനിയുടെ പുത്രനായാണ് ഗുളികന് ജന്മമെടുത്തിരിക്കുന്നത്. ചില നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഗുളികന് ബാധിക്കുന്നു. അത്തരത്തിലുള്ള നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ഗുളികന് നാവില്‍ എന്നത് അന്വര്‍ത്ഥമാക്കുന്ന പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടാവും. കാരണം ഇവര്‍ എന്ത് പറഞ്ഞാലും അത് അതേപടി സംഭവിക്കുന്നു. മഹാലക്ഷ്മിയെ പോലെ ഭാഗ്യം കൊണ്ട് വരുന്ന നക്ഷത്രക്കാരാണെങ്കിലും ഇവര്‍ക്ക് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിത കാലം മുഴുവന്‍ കഷ്ടപ്പെടേണ്ടതായി വരുന്നു. മധ്യവയസ്സില്‍ ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാവുമെങ്കിലും അതിന് കാലതാമസം നേരിടുന്നു. ഇവര്‍ക്ക് പെട്ടെന്ന് ദേഷ്യം വരുകയും അതിന്റെ പേരില്‍ മനസ്സില്‍ തട്ടി പറയുന്ന കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. ഇത് മറ്റുള്ളവര്‍ക്ക് ദോഷം നല്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇതുകൊണ്ട് തന്നെ ഇവരോട് പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ പോവാതിരിക്കുന്നതാണ് ഉത്തമം.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് പൊതുവേ പരമശിവന്റെ സ്വഭാവമായിരിക്കും. അതുകൊണ്ട് തന്നെ ഇവരോടൊപ്പം പലപ്പോഴും അമിത ദേഷ്യവും ഉണ്ടാവുന്നു. ചെറുപ്പത്തില്‍ അനവധി ദുരിതങ്ങള്‍ അനുഭവിക്കുന്ന നക്ഷത്രക്കാരാണ് ഇവര്‍. പലപ്പോഴും കഠിനമായ മാനസിക സമ്മര്‍ദ്ദം ഇവര്‍ അനുഭവിക്കുന്നു. മറ്റുള്ളവരെ ഉപദ്രവിക്കണം എന്നത് ഇവരുടെ മനസ്സില്‍ പോലും ഉള്ള കാര്യമല്ല. എന്നാല്‍ ഇവരെ അറിഞ്ഞോ അറിയാതേയോ ദ്രോഹിച്ചാല്‍ ഇവര്‍ മനസ്സില്‍ തട്ടി പറയുന്ന കാര്യങ്ങള്‍ അച്ചട്ടായി മാറുന്നു. അതുകൊണ്ട് തന്നെ ഇവരോട് ദേഷ്യപ്പട്ടിരിക്കുന്ന സമയങ്ങളില്‍ ഇടപെടുന്നതിന് അല്പം ശ്രദ്ധിക്കണം.

ആയില്യം
ആയില്യം നക്ഷത്രക്കാരെ സര്‍പ്പവുമായി ബന്ധപ്പെടുത്തി പറയുന്നതാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് പാമ്പിന്റെ സ്വഭാവമുണ്ടായിരിക്കും എന്നാണ് പൊതുവേ പറയുന്നത്. ഇവരെ ആരെങ്കിലും ദ്രോഹിച്ചാല്‍ എത്ര കാലം കഴിഞ്ഞാലും ആ ദേഷ്യം ഇവര്‍ മനസ്സില്‍ തന്നെ വെക്കുകയും അവസരം കിട്ടുമ്പോള്‍ തിരിച്ച് കൊടുക്കുകയും ചെയ്യുന്നു. ഇവര്‍ മനസ്സില്‍ തട്ടി പറയുന്ന കാര്യങ്ങള്‍ സംഭവിക്കുന്നു എന്നതാണ് സത്യം. മറ്റുള്ളവര്‍ക്ക് ദോഷമോ നന്മയോ ഉള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ അതുപോലെ തന്നെ സംഭവിക്കുന്നു,

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ദൈവാനുഗ്രഹം എല്ലാക്കാലവും ഉണ്ടാവുന്നു. ഇവര്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം തന്നെ നല്ലതാണെങ്കിലും ചീത്തയാണെങ്കിലും സംഭവിക്കുന്നു. അറിയാതെ പറയുന്ന കാര്യങ്ങള്‍ പോലും പലപ്പോഴും മറ്റുള്ളവരെ തകര്‍ക്കാന്‍ പാകത്തില്‍ ഉള്ളതായിരിക്കും. അതുകൊണ്ട് തന്നെ ഇവരോട് ഇടപെടുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവര്‍ അവരുടെ ദേഷ്യത്തിന് എന്തെങ്കിലും പറയുമ്പോള്‍ അത് നടക്കുന്നതിനുള്ള സാധ്യതയുണ്ട്. ശുദ്ധ മനസ്സുള്ളവരാണെങ്കിലും ഇവരോട് ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. ജീവിതത്തില്‍ കഷ്ടതകള്‍ അനുഭവിക്കുന്നവരാണ് ഈ നക്ഷത്രക്കാര്‍. എന്നാല്‍ ഇവര്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് താങ്ങും തണലുമാവുന്നു,

അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്ക് നാവില്‍ ഗുളികന് എന്ന പ്രയോഗം വളരെയധികം ചേരുന്നു. സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. മറ്റുള്ളവരെക്കുറിച്ച് ഒരു കാരണവശാലും മോശം കാര്യങ്ങള്‍ സംസാരിക്കുന്നതിന് ശ്രമിക്കരുത്. ഇത് കൂടാതെ എല്ലാ കാര്യത്തിലും ഒരു നിയന്ത്രണം വെക്കുന്നത് നല്ലതാണ്. ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോളും പ്രശ്നങ്ങളും പ്രതിസന്ധികളും ഇവരെ ബാധിക്കുന്നു എന്നതാണ് സത്യം.

ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ കുടുംബത്തിന് വേണ്ടി ജീവിക്കുന്നവരാണ്. എന്നാല്‍ ഇവരുടെ വാശിയും ദേഷ്യവും അല്പം മുന്നില്‍ തന്നെയാണ് ഇവര്‍ ഒരിക്കലും മറ്റുള്ളവരെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിക്കരുത്. കാരണം ഇവരില്‍ നിന്നുണ്ടാവുന്ന ഇത്തരം സംസാരങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കൂടുതല്‍ സംസാരിക്കുമ്പോള്‍ അത് അച്ചട്ടായി സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. മുകളില്‍ പറഞ്ഞ എല്ലാ നക്ഷത്രക്കാരിലും ഗുൡ ദോഷം ഉണ്ടായിരിക്കണം എന്നില്ല. ഗ്രഹനില ഓരോരുത്തരിലും പല വിധത്തിലാണ്. ഇത് പൊതുഫലം മാത്രമാണ്.



Click it and Unblock the Notifications
