Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വെറുതേയിരുന്നാലും വിജയം അടുത്തെത്തും, ഗൃഹലക്ഷ്മീ യോഗം ഭാഗ്യം നല്കുന്ന 3 രാശി
ജ്യോതിഷമനുസരിച്ച് രാശികള്‍ ഗ്രഹങ്ങളുടെ രാശി മാറുന്നത് ശുഭവും അശുഭകരവുമായ യോഗങ്ങള്‍ സൃഷ്ടിക്കുന്നു. ജ്യോതിഷ പ്രകാരം ഈ സമയം ശുക്രന്റെ രാശിമാറ്റം മൂലം വളരെ ശുഭകരമായ ഒരു യോഗമാണ് രൂപപ്പെടാന്‍ പോകുന്നത്. ശുക്രനും വ്യാഴവും ചേര്‍ന്ന് വളരെ ശുഭകരമായ ഗൃഹലക്ഷ്മി യോഗത്തിന് രൂപം നല്കാന് പോകുന്നു. ജ്യോതിഷത്തില്‍, ഗൃഹലക്ഷ്മി യോഗത്തെ വളരെ ശുഭകരവും പ്രയോജനപ്രദവുമായ യോഗമായി കണക്കാക്കുന്നു.
അത്തരത്തിലുള്ള ഒരു സംയോഗം രൂപപ്പെടുമ്പോഴെല്ലാം ചില രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും സമൃദ്ധിയും വരുന്നു. ഗൃഹലക്ഷ്മീ യോഗഫലത്താല് ഈ സമയം അനവധി നേട്ടങ്ങള്‍ കൈവരുന്ന ചില രാശിക്കാരുണ്ട്. ഭാഗ്യം ഇവരുടെ കൂടെയുണ്ടാകും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
ഗൃഹലക്ഷ്മീയോഗം ഇടവം രാശിക്കാര്‍ക്ക് വളരെ ശുഭകരവും ഗുണകരവുമാണെന്ന് തെളിയും. ഗൃഹലക്ഷ്മീയോഗം രൂപപ്പെടുന്നതിനാല്‍ ഇടവ രാശിക്കാര്‍ക്ക് ഈ സമയം ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കും. നിങ്ങള്‍ക്ക് ഭാഗ്യം ലഭിക്കും. നിങ്ങളുടെ പ്രവര്‍ത്തനം സമൂഹത്തില്‍ എല്ലായിടത്തും വിലമതിക്കപ്പെടും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനാകും. നിങ്ങള്‍ക്ക് സാമ്പത്തിക അഭിവൃദ്ധി ലഭിക്കും. നിങ്ങള്‍ക്ക് പെട്ടെന്ന് നേട്ടങ്ങള്‍ ലഭിക്കുകയും ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കുകയും ചെയ്യും. ജോലിക്കാര്‍ക്ക് ഈ ഗൃഹലക്ഷ്മി യോഗ ഫലത്താല്‍ ജോലിയില്‍ വലിയ അവസരങ്ങള്‍ കൈവരും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗൃഹലക്ഷ്മീ യോഗം ശുഭകരമാണെന്ന് തെളിയാന്‍ പോകുന്നു. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കും. അത് നിങ്ങള്‍ക്ക് ലാഭത്തിനുള്ള മികച്ച അവസരങ്ങള്‍ നല്‍കും. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് വലിയ ഇടപാടുകള്‍ ലഭിക്കും. അതില്‍ നിങ്ങള്‍ക്ക് വലിയ ലാഭം നേടാനാകും. ഈ സമയം നിങ്ങള്‍ക്ക് ചില കടങ്ങളില്‍ നിന്ന് മുക്തി നേടാനാകും. നിങ്ങളുടെ വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കും. ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹം നിങ്ങള്‍ക്ക് ഉണ്ടാകും. പൂര്‍വിക സ്വത്തില്‍ നിന്ന് നേട്ടങ്ങള്‍ക്ക് അവസരമുണ്ടാകും.

കുംഭം
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കാന്‍ ഗൃഹലക്ഷ്മി യോഗം സഹായിക്കും. ഈ ശുഭകരമായ യോഗം രൂപപ്പെടുന്നതിനാല്‍ കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങളും ബഹുമാനവും വിജയവും ലഭിക്കും. നിങ്ങളുടെ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിക്കും. വീട് വാങ്ങുക എന്ന സ്വപ്നം സഫലമാകും. ഈ സമയം പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങളും ഉണ്ടായേക്കാം. ജോലി ചെയ്യുന്നവര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റമോ പുതിയ ജോലി വാഗ്ദാനമോ ലഭിച്ചേക്കാം. ആരോഗ്യം നന്നായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. സുഖസൗകര്യങ്ങള്‍ വര്‍ധിക്കും.
ഗൃഹലക്ഷ്മി യോഗം രൂപപ്പെടുന്നത് എങ്ങനെ
ജ്യോതിഷ പ്രകാരം ശുക്രന്, ബുധന്‍, വ്യാഴം എന്നീ മൂന്ന് ഗ്രഹങ്ങളും എപ്പോഴാണോ ഉയര്‍ച്ചയില്‍ നില്‍ക്കുന്നത്, അപ്പോഴാണ് ഗൃഹലക്ഷ്മീ യോഗം ഉണ്ടാകുന്നത്. ഇതുകൂടാതെ, ജാതകത്തിന്റെ 9-ാം ഭാവാധിപന് കേന്ദ്രത്തില്‍ ആയിരിക്കുമ്പോള്‍ അത്തരം ശുഭകരമായ യോഗവും രൂപംകൊള്ളുന്നു. ജ്യോതിഷത്തില്‍ ജാതകത്തിന്റെ ത്രികോണ ഗൃഹം ലക്ഷ്മിയുടെ സ്ഥാനമായും കേന്ദ്ര ഭവനം വിഷ്ണുമായും കണക്കാക്കപ്പെടുന്നു. അതേസമയം സൗഹൃദ രാശി, സ്വരാശി, ഉദാത്ത രാശി, മൂല ത്രികോണത്തിലാണെങ്കില് ലഗ്നാധിപനും ബലവാനായാല്‍ ലക്ഷ്മീയോഗം രൂപപ്പെടുകയും അത് പല ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
ആരുടെ ജാതകത്തിലാണോ ഗൃഹലക്ഷ്മീയോഗം രൂപപ്പെട്ടിരിക്കുന്നത് ആ വ്യക്തി വളരെ ഭാഗ്യവാനായിരിക്കും. ജീവിതത്തില്‍ ഒരിക്കലും പണത്തിന് ഒരു കുറവുമുണ്ടാകില്ല. നവംബര്‍ 3ന് ശുക്രന് കന്നിരാശിയില്‍ പ്രവേശിക്കും. അവിടെ അത് ആദ്യത്തെ ഭവനത്തില്‍ പ്രവേശിക്കും. കന്നിരാശിയിലെ ഒമ്പതാം ഭാവാധിപന് ശുക്രനാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
