Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ആകാശത്ത് മഹാഗ്രഹ സംഗമം; പ്രപഞ്ചം നിറഞ്ഞ് പോസിറ്റീവ് ഊര്‍ജം, ഏതെല്ലാം രാശികള്‍ക്ക് അനുഭവവേദ്യമാകും
Planetary Alignment: ആറോളം ഗ്രഹങ്ങള്‍ ആകാശത്ത് അണിനിരക്കുന്ന അപൂര്‍വ്വ പ്രതിഭാസം തുടങ്ങിയിട്ട് ദിവസങ്ങളായി. രാത്രിയാകാശത്ത് ചൊവ്വയും വ്യാഴവും ശുക്രനും ശനിയും യുറാനസും നെപ്റ്റിയൂണും കൂട്ടമായി ആകാശത്തിന്റെ ചില ഭാഗങ്ങളില്‍ നിലയിറപ്പിച്ചിരിക്കുകയാണ്. ഇതില്‍ നാല് ഗ്രഹങ്ങളെ നഗ്നനേത്രങ്ങളാല്‍ കാണാന്‍ സാധിക്കും. ഒന്നോ രണ്ടോ ഗ്രഹങ്ങള്‍ ആകാശത്ത് കാണുന്നത് സാധാരണ കാര്യമാണങ്കിലും അഞ്ചിലധികം ഗ്രഹങ്ങള്‍ ഒന്നിച്ചെത്തുന്നത് അപൂര്‍വ്വ സംഭവമാണ്.

മഹാഗ്രഹ സംഗമം 2025
ജ്യോതിശാസ്ത്രപരമായി മാത്രമല്ല, ജ്യോതിഷപരമായും വളരെ പ്രാധാന്യം അര്‍ഹിക്കുന്ന പ്രതിഭാസമാണ് ഈ ഗ്രഹ സംഗമം. ഈ സമയത്ത് പ്രപഞ്ചം മുഴുവന്‍ ശക്തവും സവിശേഷവുമായ ഊര്‍ജം നിറയുമെന്ന് കരുതപ്പെടുന്നു. ഈ ഊര്‍ജം ആളുകള്‍ക്ക് ഗുണകരമായിത്തീരും. എന്നാല്‍ ഈ സമയത്ത് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളും ഉണ്ട്. അവ ചെയ്താല്‍ ഈ ഊര്‍ജം പ്രതികൂലമായി തീരും. ആശയവിനിമയം, ബന്ധങ്ങള്‍, കരിയര്‍ തുടങ്ങിയ മേഖലകളില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുള്ള സമയമാണിത്. മിഥുനം, കന്നി, ധനു, മീനം തുടങ്ങിയ രാശികള്‍ക്ക് ഈ അപൂര്‍വ്വ പ്രതിഭാസത്തിന്റെ ശക്തിയറിയാന്‍ സാധിക്കും. മറ്റ് രാശികള്‍ക്ക് നേരിട്ട് അനുഭവവേദ്യമാകില്ലെന്നും അതിന്റെ പോസി്റ്റീവ് ശക്തി ഉപയോഗപ്പെടുത്താനാകും.
ആകാശത്ത് ഇപ്പോള്‍ നടക്കുന്ന ഗ്രഹസംഗമത്തിന്റെ ഊര്‍ജം അനുകൂലമാക്കാനും ദോഷഫലങ്ങള്‍ ഇല്ലാതാരിക്കാനും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങള്‍ നോക്കാം.
ചെയ്യേണ്ട കാര്യങ്ങള്‍
ധ്യാനം, ശാന്തം
ഗ്രഹസംഗമ കാലത്ത് ആളുകളില്‍ വികാരങ്ങളും ഊര്‍ജവും ശക്തമായിരിക്കും. ഇവ നിയന്ത്രിക്കുന്നതിനായി ധ്യാനം പരിശീലിക്കുക. മനസ്സിലുള്ള ചിന്തകളും തോന്നലുകളും എഴുതിവെക്കുക. വളരെ ശാന്തരായിരിക്കാന്‍ പരിശീലിക്കുക. എല്ലാവരോടും സന്തുലിതമായും ശാന്തമായും പെരുമാറുക.ഉ പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും ഊര്ജനിലയോട് ചേര്ന്നുനില്ക്കാന് ശ്രമിക്കുക.
ലക്ഷ്യങ്ങള്‍ തിരിച്ചറിയുക
ഗ്രഹ സംഗമങ്ങള്‍ ശക്തമായ നിമിത്തങ്ങളാണ്. ഈ സമയത്ത് ആത്മപരിശോധന നടത്തുകയും ജീവിതലക്ഷ്യങ്ങള്‍ തിരിച്ചറിയുകയും ചെയ്യുന്നത് മുന്നോട്ടുള്ള ജീവിതത്തില്‍ ഗുണം ചെയ്യും. ലക്ഷ്യങ്ങളും സ്വപ്നങ്ങളുമെല്ലാം തിരിച്ചറിഞ്ഞ് എഴുതിവെക്കുക. ഒരു പ്രകാശത്തില്‍ (ദീപത്തിലോ മെഴുകുതിരിവെട്ടത്തിലോ) ദൃഷ്ടി കേന്ദ്രീകരിച്ച് ആ ലക്ഷ്യങ്ങളും സ്വപ്നങ്ങളും പ്രതിധ്വനിപ്പിക്കുക. അതില്‍ നിന്നുള്ള പോസിറ്റീവ് ഊര്‍ജം സ്വായത്തമാക്കുക.
ശുദ്ധീകരണം
മാനസാന്തരങ്ങള്‍ക്കും മാനസികവും വൈകാരിവും ആത്മീയവും ബുദ്ധിപരവുമായ ശുദ്ധീകരണത്തിനും ഈ സമയം പ്രയോജനപ്പെടുത്തുക. ഗ്രഹ സംഗമം കാരണം രൂപപ്പെട്ട ഊര്‍ജം ഉള്‍ക്കൊണ്ട് പരിവര്‍ത്തനങ്ങള്‍ നടത്തുക.
ആശയവിനിമയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
ബുധന്‍ ഈ ഗ്രഹസംഗമത്തിന്റെ ഭാഗമായതിനാല്‍ തുറന്നതും സത്യസന്ധവുമായ ആശയവിനിമയ വിനിമയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഉള്ളിലുള്ള കാര്യങ്ങള്‍ എങ്ങനെയാണ് മറ്റുള്ളവരോട് പ്രകടിപ്പിക്കുന്നതെന്ന് മനസ്സിലാക്കുക. അതില്‍ കൂടുതല്‍ വ്യക്തത കൊണ്ടുവരാന്‍ ശ്രമിക്കുക.
മാറ്റത്തെ ഉള്‍ക്കൊള്ളുക
ഗ്രഹ സംഗമങ്ങള്‍ പുതിയ തുടക്കങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും നിമിത്തമാണ്. പഴയ ശീലങ്ങളും ടോക്സിക് ബന്ധങ്ങളും പഴയ അശുഭകരമായ ഓര്‍മ്മകളും കൈവെടിയുക. പുതിയ തുടക്കങ്ങളുടെ ശക്തിയില്‍ വിശ്വസിക്കുക.
ചെയ്യരുതാത്ത കാര്യങ്ങള്‍
തിടുക്കത്തിലുള്ള തീരുമാനങ്ങള്‍
തീവ്രമായ പ്രാപഞ്ചിക ഊര്‍ജം തീരുമാനമെടുക്കലിനെ സ്വാധീനിച്ചേക്കാം. ബന്ധം, ധനകാര്യം, കരിയര്‍ തുടങ്ങിയ കാര്യങ്ങളില്‍ തിടുക്കപ്പെട്ട് തീരുമാനം എടുക്കാതിരിക്കുക. വ്യക്തത വരുന്നത് വരെ കാത്തിരിക്കുക, ആലോചിക്കുക.
സ്വയം കരുതല്‍
അവനവനോട് നീതയും സ്നേഹവും കരുതലും പുലര്‍ത്തുക. ഉത്കണ്ഠ, അക്ഷമ, വൈകാരിമായ അസ്വസ്ഥത എന്നിവ ഈ കാലയളവില്‍ സ്വാഭാവികമാണ്. സ്വയം കരുതല്‍ നല്‍കുക. യോഗ, മനസ്സറിഞ്ഞുള്ള ഭക്ഷണം, ചില കാര്യങ്ങളില്‍ ഇടവേളകള്‍ എന്നിവ പരിശീലിക്കുക.
സംഘര്‍ഷങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക
ഈ സമയത്ത് വികാരങ്ങള്‍ കൂടുതലായിരിക്കാന്‍ ഇടയുള്ളത് കൊണ്ട് അനാവശ്യമായ വാദപ്രതിവാദങ്ങളിലോ തെറ്റിദ്ധാരണകളിലോ ചെന്നുപെടാം. അത്തരം സാഹചര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക.
മുന്നറിയുപ്പുകള്‍ അവഗണിക്കാതിരിക്കുക
കൂടുതല്‍ ശ്രദ്ധ വേണ്ടുന്ന മേഖലകള്‍ ഈ സമയത്ത് വ്യക്തമാകും. ചില മോശം കൂട്ടുകെട്ടുകളോ അവഗണിച്ച ലക്ഷ്യമോ ഒക്കെയാകാം ഇത്. അതുകൊണ്ട് അവയെ അഭിമുഖീകരിക്കാന്‍ തയ്യാറാകുക.
തിരക്കുകള്‍ ഒഴിവാക്കുക
പ്രപഞ്ചമാകെ പോസിറ്റീവ് ആയ ഊര്‍ജം നിറയുന്ന ഈ സമയത്ത് അത് തിരിച്ചറിയാനും ജീവിതത്തില്‍ പ്രയോജനപ്പെടുത്താനും ശ്രമിക്കുക. ദിവസം മുഴുവന്‍ തിരക്കുപിടിക്കാതെ അര്‍ത്ഥവത്തായ കാര്യങ്ങള്‍ ചെയ്യുക.



Click it and Unblock the Notifications
