Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ആപത്തിന്റെ കരിനിഴല്‍ വീഴ്ത്തും ഗ്രഹണയോഗം; ദോഷകാലം പിടികൂടുന്ന 4 രാശിക്കാര്‍
ജ്യോതിഷത്തില്‍ സൂര്യനും രാഹുവിനും പ്രത്യേക പ്രാധാന്യമുണ്ട്. സൂര്യന് രാജാവിന്റെ പദവിയാണെങ്കില്‍, രാഹു ഒരു പാപഗ്രഹവും നിഴല്‍ ഗ്രഹവുമായി കണക്കാക്കപ്പെടുന്നു. സൂര്യന്റെയും രാഹുവിന്റെയും സംയോജനം ഉണ്ടാകുമ്പോള്‍, അത് എല്ലാ രാശികളിലും അശുഭകരമായ ഫലങ്ങള്‍ നല്‍കും. ലോകത്തും ഇതിന്റെ ദോഷഫലം പ്രതിഫലിക്കും. സൂര്യന് എല്ലാ മാസവും രാശി മാറുന്നുണ്ട്. രാഹു വിപരീത ദിശയിലേക്ക് നീങ്ങുകയും 18 മാസത്തിലൊരിക്കല്‍ രാശി മാറുകയും ചെയ്യുന്നു. ജ്യോതിഷപ്രകാരം ഈ സമയം രാഹു-സൂര്യന് സംയോഗം സംഭവിക്കാന്‍ പോകുന്നു.
മാര്‍ച്ച് 14 ന് മീനരാശിയില്‍ രാഹുവും സൂര്യനും കൂടിച്ചേരാന്‍ പോകുന്നു. ജ്യോതിഷത്തില്‍, രാഹുവും സൂര്യനും ചേരുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ മാര്‍ച്ച് 14 ന് മീനരാശിയില്‍ സൂര്യന്-രാഹു സംയോഗംഉണ്ടാകാന് പോകുന്നു. ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ മൂലം ഗ്രഹണയോഗവും രൂപപ്പെടുന്നു. മാര്‍ച്ച് 14 ന് സംഭവിക്കാന്‍ പോകുന്ന ഈ ഗ്രഹണയോഗം കാരണം ചില രാശിക്കാര്‍ക്ക് ജീവിതത്തില്‍ കഷ്ടപ്പാട് അധികരിക്കുന്നതായിരിക്കും. ഇവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

തുലാം
തുലാം രാശിക്കാര്‍ക്ക് ഗ്രഹണയോം ദോഷം വരുത്തും. സൂര്യന്റെയും രാഹുവിന്റെയും ഈ സംയോജനം നിങ്ങളുടെ രാശിയില്‍ നിന്ന് ആറാം ഭാവത്തില്‍ രൂപപ്പെടും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് വരാനിരിക്കുന്ന സമയം രോഗങ്ങള്‍, തടസ്സങ്ങള്‍, പരാജയം, ശത്രുഭയം എന്നിവ നിറഞ്ഞതായിരിക്കും. ഗ്രഹണയോഗം മൂലം നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. ചിലരുമായി തര്‍ക്കങ്ങള്‍ ഉണ്ടാകാം. പല കാരണങ്ങളാല്‍ നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം.
ചിങ്ങം
മീനരാശിയില്‍ രൂപപ്പെടുന്ന ഗ്രഹണദോഷം ചിങ്ങം രാശിക്കാര്‍ക്ക് പ്രതികൂല ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ രാശിയില്‍ ഈ ഗ്രഹണയോഗം എട്ടാം ഭാവത്തില്‍ സംഭവിക്കും. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ ആരോഗ്യം ദുര്‍ബലമായേക്കാം. ജോലിയില്‍ തടസ്സങ്ങള്‍ ഉണ്ടാകാം. പണനഷ്ടം കാരണം നിങ്ങളുടെ സാമ്പത്തിക സ്ഥിതി അസ്ഥിരമായേക്കാം. ജോലിസ്ഥലത്ത് ചില ജോലികളുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകരുമായി തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. ഇണയുമായുള്ള അഭിപ്രായവ്യത്യാസം മൂലം മനസ്സ് അല്പം ദു:ഖത്തിലായിരിക്കും.
കുംഭം
ഗ്രഹണ യോഗ രൂപപ്പെടുന്നതിനാല്‍ കുംഭം രാശിക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയം നിങ്ങള്‍ക്ക് ബിസിനസ്സില്‍ നഷ്ടവും ജോലിയില്‍ പ്രശ്നങ്ങളും ഉണ്ടായേക്കാം. നിങ്ങളുടെ ജാതകത്തിന്റെ 12ാം സ്ഥാനത്ത് ഈ ഗ്രഹണയോഗം രൂപപ്പെടും. ഈ സമയം അനാവശ്യ ചെലവുകള്‍ വര്‍ധിച്ചേക്കാം. നിങ്ങള്‍ക്ക് ചില കേസുകളുമായി ബന്ധപ്പെട്ട് കോടതികള്‍ ചുറ്റിക്കറങ്ങേണ്ടി വന്നേക്കാം. നിങ്ങളുടെ ബഹുമാനത്തിന് ക്ഷതമേറ്റേക്കാം.
ഇടവം
മാര്‍ച്ച് 14 ന് മീനരാശിയില്‍ സൂര്യനും രാഹുവും കൂടിച്ചേരുന്നത് ഇടവം രാശിക്കാര്‍ക്ക് പ്രതികൂലമായിരിക്കും. രാഹുവും സൂര്യനും തമ്മിലുള്ള ഈ അപകടകരമായ സംയോജനം കാരണം, ഇടവം രാശിക്കാര്‍ക്ക് അവരുടെ കരിയറിലും ബിസിനസ്സിലും ഈ സമയം അല്പം മോശമായിരിക്കും. കൂടാതെ, നിങ്ങളുടെ ആരോഗ്യവും വഷളായേക്കാം. ഒരു തരത്തിലും അശ്രദ്ധ കാണിക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
