Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശുഭകാലപ്പിറവി ഉടന്‍, സെപ്റ്റംബറില്‍ 5 വലിയ ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ഈ 5 രാശിക്ക് അളവറ്റ സൗഭാഗ്യങ്ങള്‍
ഓഗസ്റ്റ് മാസം അവസാനിക്കാനായി, സെപ്തംബര്‍ മാസം ആരംഭിക്കും. സെപ്റ്റംബര്‍ മാസത്തില്‍ 5 വലിയ ഗ്രഹങ്ങളുടെ രാശി മാറാന്‍ പോകുന്നു. ഗ്രഹങ്ങളുടെ ഗുരു എന്ന് വിളിക്കപ്പെടുന്ന വ്യാഴം സെപ്തംബര്‍ 4ന് വക്രഗതിയില്‍ നീങ്ങിത്തുടങ്ങും. ഈ ദിവസം തന്നെ ശുക്രന് നേര്‍രേഖയില്‍ മാറുകയും ചെയ്യും. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ സെപ്തംബര്‍ 16ന് വക്രഗതിയില്‍ നീങ്ങിത്തുടങ്ങും. സൂര്യദേവന് സെപ്റ്റംബര്‍ 17 ന് കന്നിരാശിയില്‍ പ്രവേശിക്കും.
ഇതിനുശേഷം സെപ്റ്റംബര്‍ 24ന് ചൊവ്വ കന്നിരാശിയില്‍ അസ്തമിക്കും. ഈ വലിയ ഗ്രഹങ്ങളുടെ ചലനത്തിന്റെ സ്വാധീനം 12 രാശിചിഹ്നങ്ങളിലും കാണപ്പെടും. ഈ സമയം 5 രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ കൈവരുന്ന സമയമാണ്. ഇവര്‍ക്ക് സമ്പത്തും പ്രശസ്തിയും നല്ല ആരോഗ്യവും ലഭിക്കും. സെപ്റ്റംബര്‍ മാസത്തില്‍ ഗ്രഹചനങ്ങള് കാരണം ഭാഗ്യം ലഭിക്കുന്നു ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഈ ഗ്രഹങ്ങള്‍ക്ക് സെപ്റ്റംബറില്‍ സ്ഥാനമാറ്റം
സെപ്റ്റംബര്‍ 04- ശുക്രന് കര്‍ക്കടകത്തില്‍
സെപ്തംബര്‍ 04- വ്യാഴം മേടരാശിയില്‍ വക്രഗതിയില്‍
സെപ്തംബര്‍ 16- ബുധന്‍ ചിങ്ങത്തില് വക്രഗതിയില്‍
സെപ്റ്റംബര്‍ 17- കന്നിരാശിയില്‍ സൂര്യ സംക്രമണം
സെപ്റ്റംബര്‍ 24- കന്നിരാശിയില്‍ ചൊവ്വയുടെ അസ്തമയും
മേടം
സെപ്തംബര്‍ മാസം നിങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിങ്ങള്‍ ഏത് ജോലി ആരംഭിച്ചാലും അതില്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ വരുമാനത്തിന്റെ പുതിയ സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. അയല്‍ക്കാരുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും. നിങ്ങളുടെ പുരോഗതിയുടെ പാത തെളിയും. ജോലി അന്വേഷിക്കുന്നവര്‍ക്ക് പുതിയ തൊഴില്‍ ഓഫറും ലഭിക്കും.
മിഥുനം
സെപ്തംബര്‍ മാസം മിഥുനം രാശിക്കാര്‍ക്ക് ചില സന്തോഷവാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മുക്തി നേടാനാകും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വാരസ്യങ്ങള്‍ക്ക് പരിഹാരം കാണാനാകും. പരസ്പര സ്നേഹം വര്‍ദ്ധിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന യുവാക്കള്‍ക്ക് വിജയം നേടാന്‍ കഴിയും. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം വഴിയില്‍ വരുന്ന തടസ്സങ്ങള്‍ നീങ്ങും.

ചിങ്ങം
സെപ്റ്റംബര്‍ മാസം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ മധുര സംസാരവും മൃദുലമായ പെരുമാറ്റവും കൊണ്ട് സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സന്തുഷ്ടരാകും. ഇത് നിങ്ങളുടെ കരിയറില്‍ മുന്നോട്ട് പോകാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. കച്ചവടം ചെയ്യുന്നവര്‍ക്ക് ലാഭം വര്‍ദ്ധിക്കും. പുതിയ നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ സമയമാണ്.
തുലാം
സെപ്റ്റംബര്‍ മാസം നിങ്ങള്‍ക്ക് വളരെ ഭാഗ്യമായിരിക്കും. ലക്ഷ്മി ദേവി നിങ്ങളോട് പൂര്‍ണ്ണമായും കടാക്ഷം കാണിക്കും. അതിനാല്‍ നിങ്ങള്‍ക്ക് പുതിയ വരുമാന സ്രോതസ്സുകള്‍ തുറന്നുവരും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. ജോലി ചെയ്യുന്നവര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റവും പുതിയ ഉത്തരവാദിത്തവും ലഭിക്കും. പുതിയ വാഹനം വാങ്ങാനോ വസ്തു വാങ്ങാനോ സാധ്യതയുണ്ട്.
മകരം
ജോലി ചെയ്യുന്നവര്‍ക്ക് സെപ്റ്റംബര്‍ മാസത്തില്‍ സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങള്‍ക്ക് പെട്ടെന്ന് പണ നേട്ടങ്ങളും ഈ സമയം കൈവരും. വിദേശയാത്രയ്ക്കുള്ള അവസരങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ട്. ജോലിസ്ഥലത്ത് നിങ്ങളുടെ ബഹുമാനവും വര്‍ദ്ധിക്കും. ജ്യോതിഷ പ്രകാരം, സെപ്റ്റംബര്‍ മാസം മകരം രാശിക്കാര്‍ക്ക് അനുകൂലവും ഫലദായകവുമാണ്. നിങ്ങള്‍ക്ക് ആകസ്മികമായി പണം ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ടവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
