Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
നവംബറില്‍ 4 ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം; വരുന്നമാസം ഭാഗ്യം അടുത്തെത്തി അനുഗ്രഹിക്കുന്ന രാശിക്കാര്‍
നവംബര്‍ മാസം ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഗ്രഹങ്ങളുടെ സ്ഥാനമാറ്റം കാരണം ജ്യോതിഷപ്രകാരം നവംബര്‍ മാസത്തെ വളരെ സവിശേഷമായി കണക്കാക്കുന്നു. ജ്യോതിഷത്തില്‍ നവംബര്‍ മാസത്തില്‍ ശനി നേര്‍രേഖയില്‍ കുംഭത്തില്‍ സഞ്ചരിക്കും. ശുക്രന്, ബുധന്‍, സൂര്യന് എന്നിവയുടെ സ്ഥാനങ്ങളിലും മാറ്റമുണ്ടാകും. ബുധന്‍ ഈ മാസത്തില്‍ രണ്ട് തവണ രാശി മാറും.
ഗ്രഹങ്ങളുടെ സ്ഥാനത്ത് വരുന്ന മാറ്റങ്ങള്‍ തീര്‍ച്ചയായും എല്ലാ രാശിക്കാരുടെയും ജീവിതത്തെ ഏതെങ്കിലും തരത്തില്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിധത്തില്‍ ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് നവംബര്‍ മാസം വളരെ പ്രത്യേകതയുള്ളതാണ്. ഈ രാശിക്കാര്‍ക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടവും പ്രശസ്തിയും സ്ഥാനമാനങ്ങളും ലഭിക്കും. നവംബറിലെ പ്രധാന ഗ്രഹ സംക്രമണങ്ങളും നവംബര്‍ മാസത്തെ ഭാഗ്യരാശികളും എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

കന്നി രാശിയില്‍ ശുക്രന്റെ സംക്രമണം
നവംബര്‍ മാസത്തില്‍ സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ഗ്രഹമായ ശുക്രന് നവംബര്‍ 3-ന് കന്നിരാശിയില്‍ പ്രവേശിക്കുന്നു. ഇടവം, കന്നി, മകരം എന്നീ രാശിക്കാര്‍ക്ക് ഈ സംക്രമണം സാമ്പത്തിക നേട്ടങ്ങള്‍ നല്കുന്നു. തൊഴിലിലും ധനകാര്യത്തിലും നിങ്ങളുടെ പുരോഗതിയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.
കുംഭത്തില്‍ ശനി
കര്‍മ്മദാതാവായ ശനി ഇപ്പോള്‍ കുംഭരാശിയിലാണ് ഇരിക്കുന്നത്. നവംബര്‍ 4ന് രാത്രി 8:26 ന് കുംഭ രാശിയില്‍ ശനി നേരിട്ട് എത്തും. കുംഭത്തില്‍ ശനി നേര്‍രേഖയില്‍ നില്ക്കുന്നതിനാല് മേടം, ഇടവം, തുലാം, ധനു, മകരം എന്നീ രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. സ്ഥാനമാനങ്ങളും ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനാകും.
വൃശ്ചിക രാശിയില്‍ ബുധന്റെ സംക്രമണം
നവംബര്‍ ആറിന് പുലര്‍ച്ചെ 4.11ന് ബുധന്‍ വൃശ്ചിക രാശിയില്‍ പ്രവേശിക്കും. വൃശ്ചികം, കര്‍ക്കടകം, മീനം എന്നീ രാശിക്കാര്‍ക്ക് ബുധന്റെ ഈ സംക്രമത്താല്‍ അനുഗ്രഹം ലഭിക്കും. ഈ സമയത്ത് വൃശ്ചിക രാശിക്കാര്‍ക്ക് നല്ല സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും. നവംബറിലെ ഈ ഗ്രഹമാറ്റങ്ങള്‍ കാരണം നല്ല നിക്ഷേപങ്ങള്‍ നടത്താനും പുതിയ വരുമാന സ്രോതസ്സുകള്‍ തേടാനും ഇത് മികച്ച അവസരമാണ്.
വൃശ്ചിക രാശിയില്‍ ചൊവ്വയുടെ സംക്രമണം
ചൊവ്വയാണ് വൃശ്ചികം രാശിയെ ഭരിക്കുന്നത്. നവംബര്‍ 16 ന് 10:03ന് ചൊവ്വ വൃശ്ചികം രാശിയില്‍ സംക്രമിക്കുന്നു. ഈ സംക്രമണം കാരണം, മേടം, വൃശ്ചികം രാശിക്കാര്‍ വളരെ ഭാഗ്യമുള്ളവരായിരിക്കും. ഈ സമയത്ത് വലിയ സാമ്പത്തിക നേട്ടങ്ങള്‍ക്ക് കൈവരും. നിങ്ങള്‍ ശരിയായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍, നിങ്ങളുടെ പണം ഗണ്യമായി വര്‍ധിക്കും.
വൃശ്ചിക രാശിയിലെ സൂര്യന്റെ സംക്രമണം
നവംബര്‍ 17 ന് സൂര്യന് അതിന്റെ സംക്രമണം ആരംഭിക്കും. ചിങ്ങം, വൃശ്ചികം രാശിക്കാര്‍ക്ക് സൂര്യന് വൃശ്ചിക രാശിയെ സ്വാധീനിക്കുന്നതിനാല്‍ സാമ്പത്തിക രംഗത്ത് പുരോഗതി പ്രതീക്ഷിക്കാം. ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ പ്രയത്നങ്ങള്‍ക്ക് പ്രശംസ നേടി ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയും. നവംബറില്‍, നിങ്ങളുടെ സ്വാഭാവിക ഊര്‍ജ്ജം ഉപയോഗിച്ച് ഗണ്യമായ സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ കഴിയും.
ധനു രാശിയില്‍ ബുധന്റെ സംക്രമണം
2023 നവംബര്‍ 27 ന് രാവിലെ 5:47 ന്, ബുധന്‍ ധനു രാശിയിലേക്ക് പ്രവേശിക്കുന്നു. ഈ സംക്രമണം ധനു, മേടം, ചിങ്ങം എന്നീ രാശിക്കാരെ സഹായിക്കുന്നു. ധനു രാശിയുടെ ശോഭയുള്ളതും സജീവവുമായ സ്വഭാവം അപ്രതീക്ഷിത സാധ്യതകള്‍ കൊണ്ടുവരും. നിങ്ങള്‍ക്ക് സ്വര്‍ണ്ണം പോലെ തിളങ്ങുന്ന അവസരങ്ങള്‍ കണ്ടെത്താനാകും.
തുലാം രാശിയില്‍ ശുക്രന്റെ സംക്രമണം
സൗന്ദര്യത്തിന്റെയും ഭാഗ്യത്തിന്റെയും ഗ്രഹമായ ശുക്രന് നവംബര്‍ 30 ന് ഉച്ചയ്ക്ക് 12:05 ന് തുലാം രാശിയിലേക്ക് പ്രവേശിക്കുന്നു, തുലാം, അതുപോലെ മിഥുനം, കുംഭം എന്നീ രാശിക്കാര്‍ക്കും ഈ സംക്രമത്തില്‍ നിന്ന് പ്രയോജനം ലഭിക്കും. തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റിയ സമയമാണ്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ പുനര്‍മൂല്യനിര്‍ണയം നടത്താനും ബുദ്ധിപരമായ നിക്ഷേപങ്ങള്‍ നടത്താനും നിങ്ങളുടെ സാമ്പത്തിക സുരക്ഷ മെച്ചപ്പെടുത്താനുമുള്ള മികച്ച അവസരമാണിത്.
ഈ രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ സംക്രമണം ഗുണകരം
ജ്യോതിഷം അനുസരിച്ച് നവംബര്‍ മാസത്തില്‍, ശനി കുംഭ രാശിയില്‍ നിരവധി ശുഭകരമായ യോഗങ്ങളുമായി നേരിട്ട് നീങ്ങുന്നു. ഇത് കൂടാതെ ശുക്രന്, സൂര്യന്, ബുധന്‍ എന്നീ രാശികളും മാറാന്‍ പോകുന്നു. ഈ ഗ്രഹങ്ങളുടെ രാശിമാറ്റം മൂലം നവംബര്‍ മാസം ചില രാശിക്കാര്‍ക്ക് ഗുണകരമായേക്കാം. അതേസമയം ചില രാശിക്കാര്‍ക്ക് ബുദ്ധിമുട്ടുകളും വര്‍ദ്ധിക്കും. ഈ മാസം മേടം, ഇടവം, കുംഭം, തുലാം, കര്‍ക്കടകം എന്നീ രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും.
പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് വിജയം നേടാന്‍ കഴിയും. ജോലി ചെയ്യുന്നവര്‍ക്ക് ഇന്‍ക്രിമെന്റിനൊപ്പം പ്രമോഷനും ലഭിച്ചേക്കാം. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും വിജയം കൈവരിക്കാന്‍ കഴിയും. ബിസിനസ്സില്‍ നിരവധി വലിയ ഇടപാടുകള്‍ നടത്താനാകും. ബിസിനസില്‍ നിക്ഷേപിച്ചാല്‍ പലമടങ്ങ് ലാഭം ലഭിക്കും. ആരോഗ്യവും നല്ലതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications