Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
കഷ്ടപ്പാടില്‍ നിന്ന് കരകയറും; മാര്‍ച്ചില്‍ 4 ഗ്രഹമാറ്റങ്ങള്‍, 6 രാശിക്ക് ബമ്പര്‍ നേട്ടങ്ങള്‍
Planet Transit March 2024: ഫെബ്രുവരി കഴിഞ്ഞ് വര്‍ഷത്തിലെ മൂന്നാമത്തെ മാസമായ മാര്‍ച്ച് മാസത്തിലേക്ക് കടക്കാന്‍ പോകുകയാണ് നാം. ജ്യോതിഷപ്രകാരം മാര്‍ച്ച് മാസത്തില്‍ സൂര്യന്, ശുക്രന് എന്നിവയുള്‍പ്പെടെ പല വലിയ ഗ്രഹങ്ങളുടെയും രാശികള്‍ മാറാന്‍ പോകുന്നു. മാര്‍ച്ച് 7 ന് ബുധന്‍ മീനരാശിയില്‍ സഞ്ചരിക്കുകയും ഉദയം ചെയ്യുകയും ചെയ്യും. ഇവിടെ ബുധന്‍ രാഹുവുമായി ചേരും. മാര്‍ച്ച് 12ന് ശുക്രന് കുംഭ രാശിയില്‍ സംക്രമിക്കും. ഇവിടെ ശനിയുമായി ചേര്‍ന്ന് ശുക്രന് നിലകൊള്ളും. മാര്‍ച്ച് 14ന് സൂര്യന് കുംഭം രാശിയില്‍ നിന്ന് മീനരാശിയിലേക്ക് പ്രവേശിക്കുകയും ബുധനുമായി സംയോജനം നടത്തുകയും ചെയ്യും.
മാര്‍ച്ച് 15ന് മീനരാശിയില്‍ ബുധന്‍ ഉദിക്കും. ഫെബ്രുവരി 11ന് കുംഭ രാശിയില്‍ അസ്തമിച്ച ശനി വീണ്ടും മാര്‍ച്ച് 18ന് ഉദയം ചെയ്യും. ഈ ഗ്രഹനിലകള്ക്കിടയില് മാര്‍ച്ച് മാസം 6 രാശിക്കാര്‍ക്ക് വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. മാര്‍ച്ച് മാസത്തില്‍ ഈ രാശിക്കാര്‍ക്ക് ഗ്രഹസ്ഥാനങ്ങളില്‍ നിന്ന് ധാരാളം നേട്ടങ്ങള്‍ ലഭിക്കുന്നു. ഗ്രഹമാറ്റങ്ങള്‍ മൂലം മാര്‍ച്ച് മാസത്തില്‍ ഭാഗ്യം കൈവരുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
ഫെബ്രുവരി മാസത്തിലെ ഗ്രഹമാറ്റം മൂലം ഇടവം രാശിക്കാര്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നു. നിങ്ങള്‍ ഈ സമയം വളരെ ഊര്‍ജ്ജസ്വലനായിരിക്കും. കൂടാതെ മാസത്തിലുടനീളം നിങ്ങള്‍ക്ക് നിരവധി ശുഭകരമായ നേട്ടങ്ങളും ലഭിക്കും. കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചിലവഴിക്കാന്‍ അവസരമുണ്ടാകും. ചില മംഗളകരവുമായ സംഭവങ്ങളും ജീവിതത്തില്‍ നടന്നേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകരില്‍ നിന്ന് പിന്തുണ ലഭിക്കും. നിങ്ങള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും മത്സര പരീക്ഷകളില്‍ വിജയിക്കുകയും ചെയ്യും. പുതിയ ജോലി അന്വേഷിക്കുന്ന ജോലിക്കാര്‍ക്ക് മാര്‍ച്ച് മാസത്തില്‍ നല്ല വരുമാനമുള്ള ഒരു ജോലി ഓഫര്‍ ലഭിച്ചേക്കാം. അത് നിങ്ങളുടെ കരിയറില്‍ സംതൃപ്തി നല്‍കും. പണം സമ്പാദിക്കാന്‍ നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കും, നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.
കര്‍ക്കിടകം
മാര്‍ച്ച് മാസത്തില്‍ കര്‍ക്കടക രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശിമാറ്റം മൂലം ശുഭഫലങ്ങള്‍ ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിനോ ജോലിയ്ക്കോ വേണ്ടി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹം സഫലമാകും. സാമ്പത്തിക വശം മുമ്പത്തേക്കാള്‍ ശക്തമാകും. മാര്‍ച്ച് മാസത്തില്‍, നിങ്ങളുടെ മനസ്സ് പല തരത്തിലുള്ള നിക്ഷേപങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും. അതില്‍ നിങ്ങള്‍ക്ക് നേട്ടങ്ങളും ലഭിക്കും. അവിവാഹിതര്‍ക്ക് മാര്‍ച്ച് മാസം വളരെ നല്ലതായിരിക്കും. ഈ മാസം നിങ്ങള്‍ക്ക് ഒരു ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും. പരിചയസമ്പന്നരായ ചില ആളുകളെ കണ്ടുമുട്ടുന്നതിലൂടെ, നിങ്ങളുടെ ജീവിതത്തില്‍ ചില നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും.
ചിങ്ങം
മാര്‍ച്ച് മാസത്തില്‍ ചിങ്ങം രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശിമാറ്റം മൂലം ഭാഗ്യം ലഭിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുരോഗതി ഉണ്ടാകും. നിങ്ങള്‍ പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍, ഈ മാസം നിങ്ങള്‍ക്ക് ബിസിനസില്‍ നല്ല ലാഭം ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകും. നിങ്ങളുടെ കുടുംബത്തിലെ ആര്‍ക്കെങ്കിലും വിവാഹത്തിന് തടസ്സമുണ്ടെങ്കില്‍ ഈ മാസം ചില ശുഭവാര്‍ത്തകള്‍ കേള്‍ക്കാനാകും. സൂര്യന്റെ അനുഗ്രഹത്താല്‍, ചിങ്ങം രാശിക്കാര്‍ക്ക് ഈ മാസം മാനസിക സമാധാനവും സന്തോഷവും പോസിറ്റീവ് ചിന്തയും വര്‍ദ്ധിക്കും. നിങ്ങളുടെ ആരോഗ്യം അനുകൂലമായി തുടരുകയും പണം സമ്പാദിക്കാനുള്ള പുതിയ വഴികള്‍ വരികയും ചെയ്യും. ഈ മാസത്തില്‍, ബുധന്റെ സ്വാധീനത്താല്‍ നിങ്ങള്‍ ഒരു യാത്ര പോകാനുള്ള സാധ്യതയുണ്ട്.
കന്നി
മാര്‍ച്ചില്‍ ഗ്രഹങ്ങളുടെ രാശി മാറുന്നതിനാല്‍ കന്നി രാശിക്കാരുടെ ജീവിതത്തില്‍ നിലനില്‍ക്കുന്ന തടസ്സങ്ങള്‍ നീങ്ങും. നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവിന് സാധ്യതയുണ്ട്. ഓരോ ഘട്ടത്തിലും നിങ്ങള്‍ക്ക് കുടുംബത്തില്‍ നിന്ന് പിന്തുണ ലഭിക്കും ഒപ്പം ഗാര്‍ഹിക അന്തരീക്ഷവും മികച്ചതായി തുടരും. ശുക്രന്റെ അനുകൂല സ്വാധീനം കാരണം, നിങ്ങള്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും. നിങ്ങളുടെ സുഖസൗകര്യങ്ങളില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാകും. ഈ മാസം നിങ്ങളുടെ സന്താനങ്ങള്‍ക്കും ചില നേട്ടങ്ങള്‍ ലഭിക്കും. വിദ്യാഭ്യാസത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയും. സൂര്യന്റെ സ്വാധീനം നിമിത്തം, തൊഴില്‍ ചെയ്യുന്നവരുടെ കരിയറില്‍ നല്ല വളര്‍ച്ച ഉണ്ടാകും. ആത്മീയതയോടുള്ള നിങ്ങളുടെ ആകര്‍ഷണം വര്‍ദ്ധിക്കും.
വൃശ്ചികം
മാര്‍ച്ച് മാസത്തില്‍ വൃശ്ചിക രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശിമാറ്റം മൂലം സര്വതോന്മുഖമായ വികസനം ഉണ്ടാകും. നിങ്ങളുടെ ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല ലാഭവും ലഭിക്കും. നിങ്ങള്‍ ഭൂമിയോ വാഹനമോ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ മാസം നിങ്ങളുടെ ആഗ്രഹം സഫലമായേക്കാം. ഈ മാസം ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും, ഉദ്യോഗസ്ഥരുമായുള്ള ബന്ധവും ശക്തമായി നിലനില്ക്കും. ഈ മാസം നിങ്ങള്‍ക്ക് കുടുബത്തോടൊപ്പം എവിടെയെങ്കിലും പോകാനാകും. കുടുംബത്തിലെ ഏതെങ്കിലും അംഗവുമായി നിങ്ങള്‍ക്ക് ആശയപരമായ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍, ഈ മാസം അതെല്ലാം പരിഹരിക്കാന്‍ കഴിയും. ബന്ധങ്ങളില്‍ സ്നേഹം നിലനില്ക്കും.
കുംഭം
മാര്‍ച്ചില്‍ ഗ്രഹങ്ങളുടെ രാശിമാറ്റം മൂലം, കുംഭം രാശിക്കാര്‍ എല്ലാ പ്രശ്നങ്ങളും ധൈര്യത്തോടെ നേരിടും. എല്ലാത്തരം വെല്ലുവിളികളെയും നേരിടാന്‍ നിങ്ങള്‍ക്ക് കഴിയും. ബിസിനസുകാര്‍ക്ക് ഈ മാസം ബിസിനസ്സില്‍ നല്ല ലാഭം ലഭിക്കും. ജോലിയുള്ള ആളുകള്‍ക്ക് ഈ മാസം പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ കഴിയും. നിങ്ങള്‍ക്ക് പുതിയ വരുമാന സ്രോതസ്സുകളും ലഭിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ഗ്രഹങ്ങളുടെ അനുകൂല സ്വാധീനം നിമിത്തം, നിങ്ങളുടെ ദൈനംദിന ജോലികളില്‍ നിങ്ങള്‍ ഊര്ജ്ജസ്വലത പുലര്‍ത്തുകയും എല്ലാ ജോലികളും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. ചൊവ്വയുടെ സ്വാധീനം നിമിത്തം നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കും. ചില പഴയ കടങ്ങളില്‍ നിന്ന് മോചനം നേടാനാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications