Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
സൗഭാഗ്യകാലം കണ്മുന്നിലെത്തും; ഓഗസ്റ്റില്‍ 4 ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം, 5 രാശിക്ക് ഉയര്‍ച്ച
ജ്യോതിഷപ്രകാരം കാലാകാലങ്ങളില്‍ ഗ്രഹങ്ങള്‍ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നു. അത്തരത്തില്‍ ഓഗസ്റ്റ് മാസത്തില്‍, 4 പ്രധാന ഗ്രഹങ്ങള്‍ അവയുടെ രാശിചിഹ്നങ്ങള്‍ മാറ്റാന്‍ പോകുന്നു. ഒന്നാമതായി ശുക്രന് ഗ്രഹം ഓഗസ്റ്റ് ആദ്യം സ്ഥാനം മാറും. ഓഗസ്റ്റ് 7ന് ചിങ്ങം രാശി വീട്ടി ശുക്രന് കര്‍ക്കിടക രാശിയില്‍ പ്രവേശിക്കും. ഓഗസ്റ്റ് 17ന് സൂര്യന് സ്വന്തം രാശിയായ ചിങ്ങത്തില് പ്രവേശിക്കും. അടുത്ത ദിവസം തന്നെ ബൂധന് ചിങ്ങം രാശിയില്‍ നിന്ന് മാറി കന്നി രാശിയില്‍ പ്രവേശിക്കും.
ഈ ദിവസം കര്‍ക്കടകത്തില്‍ ശുക്രന് ഉദിക്കും. ഓഗസ്റ്റ് 24ന് ബുധന്‍ ചിങ്ങം രാശിയില്‍ വക്രഗതിയില്‍ നീങ്ങും. ഓഗസ്റ്റ് മാസത്തിലെ ഈ ഗ്രഹചലനങ്ങള്‍ 5 രാശിക്കാര്‍ക്ക് സൗഭാഗ്യകാലം സമ്മാനിക്കും. ഈ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ സമയത്ത്, കരിയറിലെ പുരോഗതിക്കൊപ്പം സമ്പത്തും പ്രശസ്തിയും ലഭിക്കും. ഏതൊക്കെയാണ് ഈ 5 രാശികള്‍ എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഓഗസ്റ്റിലെ ഗ്രഹമാറ്റങ്ങളില് നിന്ന് പ്രത്യേക നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നു. കരിയറിന്റെ കാര്യത്തില്‍ നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. നിങ്ങളുടെ പദ്ധതികള്‍ വിജയിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. സുഹൃത്തുക്കളുടെ സഹായത്തോടെ ബിസിനസ്സില്‍ ലാഭമുണ്ടാകും. നിങ്ങളുടെ പ്രണയ ജീവിതത്തിന്റെ കാര്യത്തിലും ഈ മാസം മികച്ചതായിരിക്കും. പങ്കാളിയുമായി മികച്ച സമയം ചെലവഴിക്കും. നിങ്ങള്‍ തമ്മിലുള്ള ബന്ധം വളരും.
മിഥുനം
ആഗസ്റ്റിലെ ഗ്രഹ സംക്രമണം മിഥുന രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. നിങ്ങളുടെ പദ്ധതികളില്‍ പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കും. വിവാഹബന്ധത്തിനായി തേടുന്നവര്‍ക്ക് ഈ സമയത്ത് നല്ലൊരു ജീവിത പങ്കാളിയെ ലഭിക്കും. ഓഫീസിലെ നിങ്ങളുടെ ജോലികള്‍ വിലമതിക്കപ്പെടും. നിങ്ങളുടെ പദ്ധതികള്‍ മുന്നോട്ട് നീങ്ങും. സ്വാധീനമുള്ള ചില ആളുകളെ നിങ്ങള്‍ കണ്ടുമുട്ടും, അത് ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. നിങ്ങള്‍ പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, മറ്റുള്ളവരുമായി ആലോചിച്ച് മാത്രം തീരുമാനമെടുക്കുക.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഓഗസ്റ്റിലെ ഗ്രഹസംക്രമണം ഭാഗ്യം കൊണ്ടുവരുന്നതായി കാണും. നിങ്ങളുടെ കരിയറില്‍ വിജയം നേടുന്നതിനൊപ്പം സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. ബിസിനസ്സില്‍ പുതിയ എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കും. പുതിയ ബിസിനസ്സില്‍ പണം നിക്ഷേപിക്കും. ഭാവിയില്‍ നിങ്ങള്‍ക്ക് നല്ല പണം സമ്പാദിക്കാനാകും. പിതാവുമായും മറ്റ് കുടുംബാംഗങ്ങളുമായും ഉള്ള നിങ്ങളുടെ ബന്ധം ശക്തമായിരിക്കും. അവരുടെ സഹകരണത്തോടെ നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. പങ്കാളിയുടെ പിന്തുണ നിലനില്ക്കും.

വൃശ്ചികം
ഓഗസ്റ്റ് മാസം വൃശ്ചിക രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ മാസം ചൊവ്വയുടെ രാശിമാറ്റം നിങ്ങള്‍ക്ക് പ്രത്യേകിച്ചും ഗുണകരമായിരിക്കും. നിങ്ങളുടെ ഭാഗ്യം പ്രകാശിക്കും. നിങ്ങള്‍ക്ക് എവിടെ നിന്നെങ്കിലും പണം ലഭിക്കും. കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ആഗ്രഹിച്ച വിജയം നേടാനാകും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള നിങ്ങളുടെ ബന്ധം വളരും. ഈ സമയം നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഫലപ്രദമാകും. എന്നാല്‍ നിങ്ങള്‍ക്ക് നഷ്ടം സംഭവിക്കാന്‍ സാധ്യതയുള്ള ഒരു ജോലിയും ചെയ്യരുത്.
ധനു
ധനു രാശിക്കാര്‍ക്ക്, ഓഗസ്റ്റ് മാസത്തിലെ രാശിമാറ്റം സന്തോഷവും സമൃദ്ധിയും പ്രദാനം ചെയ്യും. വിജയം നിങ്ങളുടെ പാദങ്ങളെ ചുംബിക്കും, നിങ്ങളുടെ ബിസിനസ്സും വളരും. നിങ്ങളുടെ പദ്ധതികള്‍ വിജയിക്കും. പണം ലഭിക്കും. മുന്‍കാലങ്ങളില്‍ നടത്തിയ നിക്ഷേപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ഈ സമയത്ത് തീരുമാനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കേണ്ടതുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
