Latest Updates
-
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന്
ആഗ്രഹസാഫല്യം അതിവേഗം; ഗ്രഹചലനങ്ങളുടെ സ്വാധീനം, ജൂലൈ ഭാഗ്യം സമ്മാനിക്കും രാശിക്കാര്‍
ജൂലൈ മാസം ആരംഭിക്കാറായി. ജ്യോതിഷപരമായി ജൂലൈ മാസം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കാരണം, ഈ മാസത്തില്‍ 4 പ്രധാന ഗ്രഹങ്ങള്‍ രാശി മാറും. ഇത് എല്ലാ രാശിക്കാരെയും അനുകൂലമോ പ്രതികൂലമോ ആയി ബാധിക്കും. ചൊവ്വ, ശുക്രന്‍, ബുധന്‍, സൂര്യന്‍ എന്നിവയാണ് ജൂലൈ മാസത്തില്‍ സ്ഥാനം മാറുന്ന നാല് ഗ്രഹങ്ങള്‍.
ജൂലൈ 1ന് ചിങ്ങത്തില്‍ ചൊവ്വ സംക്രമിക്കാന്‍ പോകുന്നു. ശുക്രനും ജൂലൈ 7ന് പുലര്‍ച്ചെ 03.59 ന് ചിങ്ങം രാശിയില്‍ സംക്രമിക്കും. ജൂലൈ 8 ന് പുലര്‍ച്ചെ 12.05 ന് ബുധന്‍ കര്‍ക്കടകത്തില്‍ സംക്രമിക്കും. ജൂലൈ 14ന് കര്‍ക്കടകത്തില്‍ ബുധന്‍ ഉദിയം ചെയ്യും. സൂര്യന്‍ മിഥുനം രാശിയില്‍ നിന്ന് മാറി ജൂലൈ 16 ന് പുലര്‍ച്ചെ 4:59 ന് കര്‍ക്കടകത്തിലേക്ക് സംക്രമിക്കും.
ജൂലൈ 23ന് രാവിലെ 6.01ന് ശുക്രന്‍ കര്‍ക്കടക രാശിയില്‍ വക്രഗതിയില്‍ നീങ്ങും. ജൂലൈ 25 ന് പുലര്‍ച്ചെ 4.26 ന് ചിങ്ങം രാശിയില്‍ ബുധന്റെ സംക്രമിക്കും. ജൂലൈ മാസത്തിലെ ഈ ഗ്രഹമാറ്റങ്ങള്‍ കാരണം 12 രാശിക്കാരുടെ ജീവിതത്തിലും വരുന്ന മാറ്റങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

മേടം
ഈ സമയം നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ആത്മീയതയോടുള്ള ചായ്വ് വര്‍ദ്ധിക്കും. വിദ്യാഭ്യാസരംഗത്ത് അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ സ്വാധീനമുള്ള ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തും, അത് ഭാവിയില്‍ ഗുണം ചെയ്യും. സര്‍ക്കാര്‍ ജോലികളില്‍ വിജയം ഉണ്ടാകും. മുടങ്ങിക്കിടന്ന ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കും. ആത്മവിശ്വാസം വളരെ ഉയര്‍ന്ന നിലയിലായിരിക്കും. ചൊവ്വയുടെ സ്വാധീനം മൂലം ഏത് തീരുമാനവും വേഗത്തില്‍ എടുക്കാനാകും.
ഇടവം
ഈ സമയത്ത് നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് വേവലാതിയുണ്ടാകും. ആകസ്മികമായ വാഹനാപകടം ഉണ്ടായേക്കാം, കരുതിയിരിക്കു. ബിസിനസ്സില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം നഷ്ടം ഉണ്ടായേക്കാം. ജീവിതത്തില്‍ കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടിവരും. കുട്ടിയുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാകും. ജീവിത പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. ആരോഗ്യത്തിന്റെ കാര്യത്തിലും ഈ സമയം നല്ലതല്ല, ജാഗ്രത പാലിക്കുക.
മിഥുനം
ഈ സമയം നിങ്ങളുടെ ആത്മവിശ്വാസം വളരെ ഉയര്‍ന്നതായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് എല്ലാ സാധ്യതയും ഉണ്ട്. ബിസിനസ്സില്‍ നല്ല ഇടപാടുകള്‍ വന്നുചേരും. സ്വാധീനമുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കും. ഇണയുമായി നല്ല ബന്ധം സ്ഥാപിക്കും. സാമ്പത്തികമായും ഈ സമയം നിങ്ങള്‍ ശക്തരായിരിക്കും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ക്ക് തലവേദനയും സീസണല്‍ രോഗങ്ങളും നേരിടേണ്ടി വന്നേക്കാം.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് സമയം അനുകൂലമായിരിക്കും. ബിസിനസ്സില്‍ മുമ്പത്തേക്കാള്‍ സജീവമായിരിക്കും. കൂടുതല്‍ പണലാഭത്തിന് സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ ജോലിസ്ഥലത്ത് ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും. വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അവരുടെ സ്വപ്നം സാക്ഷാത്കരിക്കാനാകും. ഈ സമയത്ത് പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കും, അത് ഭാവിയില്‍ ഗുണം ചെയ്യും. ആരോഗ്യം സാധാരണ നിലയിലായിരിക്കും. ചൊവ്വ രണ്ടാം ഭാവത്തില്‍ നിന്ന് അഞ്ച്, എട്ട്, ഒമ്പത് ഭാവങ്ങളില്‍ നില്‍ക്കുന്നതിനാല്‍ ചിലര്‍ക്ക് സന്താനഭാഗ്യം ലഭിക്കും. പൂര്‍വ്വിക സ്വത്തുക്കള്‍ കൈവന്നുചേരും.

ചിങ്ങം
സ്വത്ത് വാങ്ങാനും മറ്റും പദ്ധതികള്‍ തയ്യാറാക്കാം. ഈ സമയത്ത് കുറഞ്ഞ പരിശ്രമത്തില്‍ കൂടുതല്‍ ലാഭം നേടാനാകും. തൊഴില്‍പരമായി നിരവധി പുതിയ അവസരങ്ങള്‍ ലഭിക്കും. ബിസിനസ്സില്‍ വിജയം കൈവരിക്കും. വിദേശത്ത് താമസിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. ജീവിത പങ്കാളിയുടെ പൂര്‍ണ പിന്തുണ ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. പഴയ നിക്ഷേപങ്ങള്‍ക്ക് ലാഭം ലഭിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായ സമയമായിരിക്കും. ജീവിതത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ കുഴപ്പത്തിലായേക്കാം. സംസാരത്തില്‍ സംയമനം പാലിക്കുക. കഠിനാധ്വാനം ചെയ്താലും വിജയം ലഭിക്കാത്ത സാഹചര്യമുണ്ടാകും. അമിതമായ പണച്ചെലവ് മൂലം സാമ്പത്തിക സ്ഥിതി തകരും. പങ്കാളിയുമായി അകല്‍ച്ചയും തെറ്റിദ്ധാരണയും ഉണ്ടായേക്കാം. ഈ കാലയളവില്‍ നിങ്ങള്‍ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഈ സമയം സമ്മിശ്ര ഫലങ്ങള്‍ നല്‍കും. അമിത ചിലവുകള്‍ ഉണ്ടാകാം. വരവും ചെലവും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുക. ബിസിനസ്സില്‍ ഒരു പുതിയ കരാര്‍ ഉണ്ടാക്കും, ഫലങ്ങളും അനുകൂലമായിരിക്കും. പ്രണയ ബന്ധങ്ങളില്‍ മാധുര്യം ഉണ്ടാകും. ആരോഗ്യം സാധാരണ നിലയിലായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ ഈ കാലയളവില്‍ പോസിറ്റീവ് എനര്‍ജി നിറഞ്ഞവരായിരിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാകാം. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും. ഇക്കാലയളവില്‍ ബിസിനസില്‍ ധാരാളം ലാഭം ഉണ്ടാകും. മനസ്സ് സന്തോഷിക്കും. ഇണയുമായി സന്തോഷത്തോടെ സമയം ചിലവഴിക്കും. വീട്ടിലെ സുഖസൗകര്യങ്ങളില്‍ വര്‍ധനവുണ്ടാകും. പുതിയ വാഹനം വാങ്ങാനും മറ്റും സാധ്യതയുണ്ട്.

ധനു
ഈ സമയം നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് നല്ല സമയം ആയിരിക്കും. കരിയറിന്റെ കാര്യത്തിലും സമയം നല്ലതാണ്, നിങ്ങളുടെ ആഗ്രഹം പോലെ പ്രമോഷനോ ജോലിയോ ലഭിക്കും. ബിസിനസ്സില്‍ നല്ല ഇടപാടുകള്‍ വന്നുചേരും. ബന്ധുക്കളുമായുള്ള ബന്ധം ശക്തമാകും. ചൊവ്വയുടെ ദര്‍ശനം മൂന്ന്, നാല്, പന്ത്രണ്ട് ഭാവങ്ങളിലാണ്, ഇത് ധനലാഭത്തോടൊപ്പം പണച്ചെലവും കൂടുതലായിരിക്കുമെന്ന് കാണിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ജൂലൈ മാസത്തില്‍ പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. പ്രധാനപ്പെട്ട ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിനാല്‍ ബുദ്ധിമുട്ട് നേരിടേണ്ടിവന്നേക്കാം. ബിസിനസ്സില്‍ പെട്ടന്നുള്ള പല പ്രശ്‌നങ്ങളും നേരിടേണ്ടിവരാം, ജാഗ്രത പാലിക്കുക. കുടുംബാന്തരീക്ഷത്തില്‍ പിരിമുറുക്കം ഉണ്ടാകും. ജീവിത പങ്കാളിയുമായി വാക്കുതര്‍ക്കമുണ്ടാകും.ആരോഗ്യത്തിനും ഈ സമയം നല്ലതല്ല. ശാരീരിക ക്ഷീണം, കൈകാലുകള്‍ വേദന, ഉദര സംബന്ധമായ അസുഖങ്ങള്‍ എന്നിവ ഉണ്ടാകാം.
കുംഭം
ഈ സമയം നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. വീടിന്റെ ആവശ്യങ്ങള്‍ക്കായി പണം ചെലവഴിക്കാനാകും. ഈ സമയം ഭാഗ്യം തെളിയും. ബിസിനസ്സില്‍ വിജയം ഉണ്ടാകും. വിദേശത്ത് നിന്ന് പുതിയ അവസരങ്ങള്‍ കണ്ടെത്താനാകും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. വസ്തു വാങ്ങാനും മറ്റും സാധ്യതയുണ്ട്. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. പങ്കാളിയുമായുള്ള ബന്ധത്തില്‍ മാധുര്യം ഉണ്ടാകും.
മീനം
ഈ സമയം നിങ്ങള്‍ക്ക് സാമ്പത്തികമായി മികച്ചതായിരിക്കും. ധനലാഭത്തോടൊപ്പം നല്ല വാര്‍ത്തകളും ലഭിക്കും. സര്‍ക്കാര്‍ ജോലിക്ക് വേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് വിജയം ലഭിക്കും. ബിസിനസ്സില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതികള്‍ ഈ സമയത്ത് നടപ്പിലാക്കും. ധനലാഭത്തോടൊപ്പം, സമ്പാദ്യത്തിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ ജീവിത പങ്കാളിയുമായി യാത്ര ചെയ്യാന്‍ അവസരമുണ്ടാകും. ഈ സമയത്ത്, നിങ്ങള്‍ സീസണല്‍ രോഗങ്ങളെ കരുതിയിരിക്കുക.



Click it and Unblock the Notifications












