Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കാത്തിരുന്നകാലം അടുത്തെത്തി, ഭാഗ്യം തേടിവരും; ഓഗസ്റ്റില്‍ 4 വലിയ ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം
ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനത്ത് വരുന്ന മാറ്റങ്ങള്‍ എല്ലാ രാശിചിഹ്നങ്ങളിലെയും ആളുകളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഓഗസ്റ്റ് മാസത്തെ വളരെ പ്രധാനപ്പെട്ടതായി കണക്കാക്കുന്നു, കാരണം ഈ മാസം, സൂര്യനെ കൂടാതെ പല ഗ്രഹങ്ങളുടെയും അവയുടെ സ്ഥാനം മാറാന്‍ പോകുന്നു. അത്തരമൊരു സാഹചര്യത്തില്‍, രാശിചിഹ്നങ്ങള്ക്കൊപ്പം രാജ്യത്തും ലോകത്തും വളരെയധികം മാറ്റങ്ങളും ഉണ്ടാകും. ജൂലൈ മാസം കഴിഞ്ഞ് ഓഗസ്റ്റ് മാസം വരാറായി.
ജ്യോതിഷമനുസരിച്ച്, ഓഗസ്റ്റ് മാസത്തില്‍ ശുക്രന്, സൂര്യന്, ബുധന്‍, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങള്‍ അവയുടെ രാശി മാറും. ഓഗസ്റ്റ് മാസത്തില്‍ ഏതൊക്കെ ഗ്രഹങ്ങള്‍ എപ്പോളൊക്കെ രാശി മാറുന്നുവെന്നും ഏതൊക്കെ രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കുമെന്നും അറിയാന്‍ ലേഖനം വായിക്കൂ.

ശുക്രന്റെ സംക്രമണം
ഓഗസ്റ്റ് 7ന് ശുക്രന് വക്രഗതിയില്‍ കര്‍ക്കടക രാശിയില്‍ പ്രവേശിക്കും. ഒക്ടോബര്‍ 2 വരെ ശുക്രന് ഈ രാശിയില്‍ തുടരും. സെപ്തംബര്‍ 4ന് ശുക്രന് നേര്രേഖയിലേക്കെത്തും. ശുക്രന്റെ സംക്രമത്തിന്റെ കാലയളവ് ഏകദേശം 23 ദിവസമായിരിക്കും. ഇടവം, തുലാം രാശികളുടെ അധിപനാണ് ശുക്രന്. സമ്പത്ത്, ഐശ്വര്യം, സന്തോഷം, സമ്പത്ത് നേട്ടം, ആകര്‍ഷണം, സൗന്ദര്യം, സ്നേഹബന്ധം തുടങ്ങിയവയുടെ ഘടകമായി ശുക്രനെ കണക്കാക്കപ്പെടുന്നു.
പല രാശിക്കാര്‍ക്കും ശുക്രന്റെ ഈ വക്രഗതി സഞ്ചാരത്തില്‍ പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. മിഥുനം, വൃശ്ചികം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമത്തില്‍ നിന്ന് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ശുക്രന്റെ സംക്രമണം നിങ്ങള്‍ക്ക് ഭാഗ്യം നല്‍കും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും.
ശുക്രന്റെ അസ്മതയം
ജ്യോതിഷ പ്രകാരം, ഓഗസ്റ്റ് 7ന് ശുക്രന് കര്‍ക്കടക രാശിയില്‍ വക്രഗതിയില്‍ നീങ്ങിത്തുടങ്ങും. രണ്ടാം ദിവസം തന്നെ അതായത് ഓഗസ്റ്റ് 8ന് ശുക്രന് അതേ രാശിയില്‍ അസ്തമിക്കുകയും ചെയ്യും. പല രാശിക്കാര്‍ക്കും ശുക്രന്റെ അസ്തമയത്തില്‍ നിന്ന് പ്രയോജനം ലഭിക്കും. മിഥുന രാശിക്കാര്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും.
സൂര്യന്റെ സംക്രമണം
ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ രാജാവായ സൂര്യന് ഓഗസ്റ്റ് 17ന് ഉച്ചയ്ക്ക് 1.23 ന് സ്വന്തം രാശിയായ ചിങ്ങത്തില് പ്രവേശിക്കാന്‍ പോകുന്നു. പല രാശിക്കാര്‍ക്കും സൂര്യന്റെ ഈ സംക്രമണം കൊണ്ട് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. സൂര്യന്റെ സംക്രമണം മൂലം സര്‍ഗ്ഗാത്മകമായ കലകള്‍ വര്‍ദ്ധിക്കും. വിദ്യാഭ്യാസരംഗത്തും ചില രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. ഏകാഗ്രതയും ഊര്‍ജവും ബുദ്ധിശക്തിയും വളരെയധികം ശക്തിപ്പെടും.

ചൊവ്വയുടെ സംക്രമണം
ധൈര്യത്തിന്റെയും ഊര്‍ജത്തിന്റെയും ഘടകമായ ചൊവ്വ ഓഗസ്റ്റ് 18ന് ഉച്ചകഴിഞ്ഞ് 3.14ന് കന്നിരാശിയിലേക്ക് പ്രവേശിക്കും. മേടം, മിഥുനം, കര്‍ക്കടകം, വൃശ്ചികം തുടങ്ങിയ രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമത്തില്‍ നിന്ന് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും.
ശുക്രന്റെ ഉദയം
ജ്യോതിഷ പ്രകാരം ശുക്രന് ആഗസ്റ്റ് 18ന് രാത്രി 7.17 ന് കര്‍ക്കടകത്തില്‍ ഉദിക്കും. ശുക്രന്റെ ശുഭപ്രഭാവത്താല്, ചില രാശിക്കാരുടെ ജീവിതത്തില്‍ ഭൗതിക സുഖങ്ങളും ദാമ്പത്യ സന്തോഷം, ആഡംബരം എന്നിവ കാണാനാകും.
ബുധന്റെ വക്രഗതി സഞ്ചാരം
ബുദ്ധിയുടെ ഘടകമായ ബുധന്‍ ഓഗസ്റ്റ് 24ന് ഉച്ചയ്ക്ക് 12.52ന് ചിങ്ങം രാശിയില്‍ വക്രഗതിയില്‍ നീങ്ങാന്‍ പോകുന്നു. ബുധന്‍ ചിങ്ങം രാശിയില്‍ വിപരീത ദിശയിലേക്ക് നീങ്ങും. അത്തരമൊരു സാഹചര്യത്തില്‍, 12 രാശിക്കാരുടെ ജീവിതത്തില്‍ ശുഭമോ അശുഭകരമായ ഫലങ്ങളോ ഉണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
