Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
പല്ലി ദേഹത്ത് വീണാല് ദോഷമല്ല, ചിലപ്പോള് ഭാഗ്യം തെളിഞ്ഞതും ആകാം
പണ്ട് കാലം മുതല്ക്കേ കേള്ക്കുന്ന ഒന്നാണ് പല്ലി ശരീരത്തില് വീഴുന്നത് ആപത്താണ് എന്നത്. എന്നാല് അത് അങ്ങനെയല്ല. ഗൗളി ശാസ്ത്രപ്രകാരം പല്ലി വീഴുന്നത് ശരീരത്തിന്റെ ഏത് ഭാഗത്താണോ അതിനനുസൃതമായി ഫലങ്ങളും മാറി വരും. അതും സ്ത്രീയുടെ ഫലങ്ങള് ആവുകയില്ല പുരുഷനുണ്ടാകുക. ഈ ശകുനത്തിന്റെ വിശദമായ വ്യാഖ്യാനങ്ങള് ഗൗളി പഞ്ചാംഗത്തിലും കാണാനാവും. ഗൗളി മനുഷ്യ ശരീരത്തില് വീണ സമയം, പ്രദേശം എന്നിവയെ അടിസ്ഥാനമാക്കി അനുബന്ധ വ്യാഖ്യാനങ്ങളും ഫലങ്ങളും ഗൗളി പഞ്ചാംഗം നല്കുന്നു. ചില സാഹചര്യങ്ങളില് ഇത് നല്ലതും ചിലതില് ദുശകുനവുമാണ് ഫലമാകുന്നത്.

ഗൗളി പതന ഗുണങ്ങള്
പുരുഷശരീരത്തിലെ ഗൗളി പതന വ്യഖ്യാനം പ്രകാരം ദേഹത്തിന്റെ വലത് വശത്ത് പല്ലി വീഴുന്നത് ഗുണകരമാണ്. തലയില് വീണാല് തര്ക്കം ഉണ്ടാകാന് ഇടയുണ്ട്. തലയ്ക്ക് മുകളില് ആണ് വീഴുന്നതെങ്കില് മരണ ഭയം ഉണ്ടാകും. മുഖത്ത് പല്ലി വന്നാല് അപ്രതീക്ഷിത സമ്പത്ത് ലഭിക്കും. ഇടത്തെ കണ്ണിനു മുകളില് വീണാല് നല്ല വാര്ത്ത അകേള്ക്കാണ് ഇടയാകും. ഇനി നെറ്റിയിലാണ് വീഴുന്നതെങ്കില് പ്രിയപ്പെട്ടവരില് നിന്നുള്ള വേര്പിരിയലുണ്ടാകും. വലത്തെ കണ്ണിനു മുകളില് വീഴുന്നത് ദുഖകരമാണ്. ഏറ്റെടുത്ത ദൗത്യം പരാജയപ്പെടും എന്ന സൂചനയാണ് ഇത് നല്കുന്നത്.
വലത് കവിള് ഭാഗത്ത് വീണാല് മോശം വാര്ത്ത കേള്ക്കും. ഇടത് ചെവിയില് വീണാല് കുറച്ച് പണം ലഭിക്കാന് ഭാഗ്യമുണ്ടാകും. ഇനി പല്ലി വീഴുന്നത് മേല് ചുണ്ടിലാണെങ്കില് അനാവശ്യമായ ഒരു തര്ക്കമുണ്ടാകാനുള്ള സാഹചര്യം വന്നെത്തി. കീഴ്ചുണ്ടിലാണെങ്കില് ഉടന് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ഇരു ചുണ്ടുകളിലുമായ് വീഴുകയാണെങ്കില് ദുഖകരമാണ് പറയട്ടെ, ഉടനടി ആരുടെയെങ്കിലും മരണ വാര്ത്ത കേള്ക്കും. മാത്രമല്ല വായ്ഭാഗത്ത് വീഴുന്നത് ആരോഗ്യ നഷ്ട ഭയം ഉണ്ടാക്കുന്നു.
ഇടത് പിന്ഭാഗത്തായി പല്ലി വീണാല് പരാജയങ്ങളോ വിജയങ്ങളോ നേരിടും. കൈത്തണ്ടയില് വീണാല് വീടിന്റെ പണി പൂര്ത്തിയാകും. വിരലുകളില് വീണാലോ, പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടിയേക്കും.കാല്പ്പാദത്തില് വീണാല് രോഗങ്ങള് വരാനിടയാക്കും.
എന്നാല് ഇതില് നിന്നെല്ലാം വ്യത്യസ്തമാണ് വനിതകള്ക്ക് മേല് പല്ലി വീണാലുള്ള വ്യാഖ്യാനം. തലയില് വീണാല് മരണഭയത്തിനു കാരണമാകും. മുടിയില് വീണാല് ചില രോഗങ്ങളെ കുറിച്ചുള്ള ആശയക്കുഴപ്പങ്ങളിലൂടെ കടന്ന് പോകും. ഇടത് കണ്ണില് വീണാല് ഭര്തൃ സ്നേഹം ലഭിക്കും. എന്നാല് വലത്തേക്കണ്ണില് വീണാല്, മാനസിക സമ്മര്ദ്ദം നേരിടും. വലത് കവിളില് വീണാല്, ആണ് കുഞ്ഞിനെ ലഭിക്കും.
വലത് ചെവിക്ക് മുകളില് പല്ലി വീണാല് സാമ്പത്തിക ലാഭങ്ങള് ഉണ്ടാകുന്നു. മേല് ചുണ്ടില് വീണാല് ചില തര്ക്കങ്ങള് കടന്ന് വരും. പല്ലി വീഴുന്നത് കീഴ് ചുണ്ടില് ആണെങ്കില് ചില പുതിയ വസ്തുക്കള് ലഭിക്കും. ഇരു ചുണ്ടുകളിലുമായ് വീണാല് വഴക്കുണ്ടാകും.ഇടത് കൈക്ക് മുകളില് വീണാല് മാനസിക സമ്മര്ദ്ദം അനുഭവിക്കും. വിരലുകളില് വീണാല് പുതിയ ആഭരണങ്ങള് ലഭിക്കും.വലത് കൈക്ക് മുകളിലാണ് വീഴുന്നതെങ്കില് ജീവിതം പ്രണയാര്ദ്രമാകും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
