Latest Updates
-
പ്രസവശേഷം തടി കൂടിയോ? ട്രോളന്മാർക്ക് സ്വര ഭാസ്കർ നൽകിയ കിടിലൻ മറുപടി വൈറലാകുന്നു! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഈ കരുതലുകൾ മതി! -
കഠിനമായ വേനൽച്ചൂട്; തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ രക്ഷിക്കാൻ ഈ മാറ്റങ്ങൾ അനിവാര്യം! -
മാതാപിതാക്കളാകാൻ ഇനി എഐയുടെ സഹായം; ഐവിഎഫ് ചികിത്സയിൽ വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ -
തടി കുറയ്ക്കാൻ ഈ ഇഞ്ചക്ഷൻ എടുക്കുന്നവരാണോ നിങ്ങൾ? വരാനിരിക്കുന്നത് വലിയൊരു അപകടം! -
രാജ്യം വെന്തുരുകുന്നു; യുവി കിരണങ്ങളിൽ നിന്ന് ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
22 കിലോ കുറഞ്ഞു, ശർവാനന്ദിന്റെ ആ മാറ്റം കണ്ട് ഞെട്ടി ആരാധകർ; ആ രഹസ്യം ഇതാണ്! -
ബുധൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ്! -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? മെയ് 2-ലെ ഈ സമയം അത്ര നല്ലതല്ല, അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കൂ!
ആഴ്ചയിലെ ഏഴ് ദിവസങ്ങളിലും ഭാഗ്യം നേടാം
എല്ലാം ദിവസവും നല്ല ഉന്മേഷത്തോടെ നന്നായി തുടങ്ങണം എന്നാഗ്രഹിക്കുന്നവരല്ലേ നമ്മൾ?

ഇതിനായി ഇന്ത്യൻ ജ്യോതിഷത്തിൽ ധാരാളം നിർദ്ദേശങ്ങൾ ഉണ്ട്.

തിങ്കളാഴ്ച ഭാഗ്യകരമാക്കുന്നതിനുള്ള വിദ്യകൾ
ഭഗവാൻ ശിവനാണ് തിങ്കളിന്റെ അധിപൻ. മഹാദേവന്റെ അനുഗ്രഹം നേടി നിങ്ങൾ ഈ ദിവസം ആരംഭിക്കുകയാണെങ്കിൽ നിങ്ങൾ ചെയ്യുന്നതെന്തും വിജയത്തിൽ കലാശിക്കും. സാമ്പത്തിക പ്രവർത്തനമായാലും ജോലി സംബന്ധിച്ച കാര്യങ്ങൾ ആയാലും തിങ്കളാഴ്ച തുടങ്ങുന്നതാണ് നല്ലത്.
തിങ്കളാഴ്ചകളിൽ വെളുത്ത വസ്ത്രങ്ങൾ ധരിക്കുന്നത് ഭാഗ്യം കൊണ്ടു വരും എന്ന് വിശ്വസിക്കുന്നു. അതിന് പുറമെ തിങ്കളാഴ്ച ഒരിക്കലും കറുപ്പ് വസ്ത്രം ധരിക്കരുത്. തിങ്കളാഴ്ച നിങ്ങളുടെ ഭാഗത്തു നിന്നും ഭാഗ്യം നേടുന്നതിനുള്ള ഏറ്റവും നല്ല പ്രതിവിധി എന്തെന്നാൽ, വീടിന് പുറത്തേക്കു പോകുന്നതിനുമുമ്പ് നിങ്ങളുടെ പ്രതിബിംബം കണ്ണാടിയിൽ കാണുക. തിങ്കളാഴ്ചകളിൽ തേനും വെള്ളരിയും ഉപഭോഗിക്കുന്നത് നല്ല ഫലം നൽകും.

ചൊവ്വാഴ്ച ഭാഗ്യകരമാക്കുന്നതിനുള്ള വിദ്യകൾ
ദുർഗ്ഗാ ദേവിയുടെ യോദ്ധാവായ മകൻ കാർത്തികേയനാണ് ചൊവ്വാഴ്ചയുടെ അധിപൻ. അദ്ദേഹമാണ് ചൊവ്വ എന്ന ദിവസത്തിൽ നമുക്ക് അനുഗ്രഹം ചൊരിയേണ്ടത്. അദ്ദേഹത്തെ പ്രാർത്ഥിക്കുന്നതും വഴിപാടുകൾ നേരുന്നതും ഏതൊരാൾക്കും ഏതു കഷ്ടതയും തടസ്സങ്ങളും നേരിടാൻ നിഷ്പ്രയാസം സാധിക്കും. മൃഗസംരക്ഷണം, കന്നുകാലി വളർത്തൽ, എന്നിങ്ങനെയുള്ള ജോലികൾ ഈ ദിവസം തുടങ്ങുന്നത് നല്ലതാണ്. കാർത്തികേയന്റെ അനുഗ്രഹം തേടുന്നത് ദുഷ്ട ചിന്തകൾക്കും ദുഷ് കർമ്മങ്ങൾക്കും എതിരെയുള്ള കുരിശു യുദ്ധം കൂടിയാണ്.
ചൊവ്വാഴ്ചകളിൽ ചുവന്ന വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ ഗുണപ്രദമാണ്. ചുവന്ന വസ്ത്രം ധരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു ചുവന്ന പൂവെങ്കിലും കയ്യിൽ കരുതുന്നത് നിങ്ങളെ ഭാഗ്യം ആകർഷിക്കാൻ സഹായിക്കും. ചൊവ്വാഴ്ചകളിൽ ഭാഗ്യം ഉണ്ടാകാൻ മറ്റൊരു നല്ല പ്രതിവിധി വീട്ടിൽ നിന്നും പുറത്ത് പോകുമ്പോൾ പച്ച മല്ലി അല്ലെങ്കിൽ പച്ച മല്ലി അടങ്ങുന്ന എന്തെങ്കിലും ഭക്ഷണസാധനങ്ങൾ കഴിക്കുകയാണ്. ഇത് കൂടാതെ വേവിച്ച വഴുതനയും ഉരുളക്കിഴങ്ങും കഴിക്കുന്നത് നിങ്ങളുടെ വഴികളിലെ പ്രധിബന്ധങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

ബുധനാഴ്ച ഭാഗ്യകരമാക്കുന്നതിനുള്ള വിദ്യകൾ
ബുധനാഴ്ചയുടെ ഭരണം വിഷ്ണുവിന്റെ കൈകളിലാണ്. കാല്പനിക പ്രണയങ്ങൾ സംഭവിക്കുന്ന ദിവസം കൂടിയാണ് ബുധൻ. മഹാവിഷ്ണുവിനെ ആരാധിക്കുന്നവർക്ക് അവൻ നല്ല ബുദ്ധി ശക്തിയും വാക്സാമർത്യവും പ്രധാനം ചെയ്യുന്നു. ഇത് കൂടാതെ, ബുധനാഴ്ചകളിൽ രാവിലെ ഏറ്റെടുത്തു നടത്തുന്ന എല്ലാ കാര്യങ്ങളും വിജയിക്കുമെന്ന് ഉറപ്പാണ്.
ബുധനാഴ്ചകളിൽ പച്ചനിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് നിങ്ങൾ ഏറ്റെടുക്കുന്ന എല്ലാ ജോലികളിലും നിങ്ങളുടെ വിജയം ഉറപ്പാക്കാൻ സഹായിക്കും. ബുധനാഴ്ചകളിൽ വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പായി മധുരമുള്ള എന്തെങ്കിലും ഭക്ഷണ സാധനം കഴിക്കുന്നത് ഭാഗ്യം ആകർഷിക്കുന്നതിനുള്ള മറ്റൊരു മാർഗമാണ്. ഇത് പരീക്ഷിച്ചു തെളിഞ്ഞിട്ടുള്ള കാര്യമാണ്. ഇത് കൂടാതെ, എല്ലാ പയറുവർഗ്ഗങ്ങളും ഗോട്ട മുങ്ദാൽ എന്നിവ കഴിക്കുന്നത് ബുധനാഴ്ചകളിൽ നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് ഉറപ്പാണ്.

വ്യാഴാഴ്ച ഭാഗ്യകരമാക്കുന്നതിനുള്ള വിദ്യകൾ
ലക്ഷ്മി ദേവി വ്യാഴാഴ്ചയുടെ അധിപധിയാണ്. ദൈവിക അനുഗ്രഹങ്ങൾ തേടി ക്ഷേത്ര ദർശനം നടത്തുന്നതിന് ആഴ്ചയിലെ ഏറ്റവും ഉത്തമ ദിവസമാണ് വ്യാഴം. വ്യാഴാഴ്ചകളിൽ ശുഭയാത്ര നടത്തുന്നത് ഒരിക്കലും നിങ്ങൾ ആഗ്രഹിക്കുന്ന ഫലം നൽകില്ല. അതുകൊണ്ട് തന്നെ വ്യാഴാഴ്ചകളിൽ യാത്രകൾ ഉണ്ടാകാൻ പാടില്ല.
മഞ്ഞ അല്ലെങ്കിൽ വെളുത്ത നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിന് വ്യാഴാഴ്ച ഭാഗ്യം കൊണ്ട് വരുമെന്ന് വിശ്വസിക്കുന്നു. നിങ്ങൾക്ക് ഈ നിറങ്ങൾ ധരിക്കാൻ കഴിയില്ലെങ്കിൽ നിങ്ങളുടെ വീട്ടിലോ അല്ലെങ്കിൽ ഓഫീസിലോ മഞ്ഞനിറത്തിലോ അല്ലെങ്കിൽ വെളുത്തനിറത്തിലോ ഉള്ള പൂക്കൾ വച്ചാൽ മതി. മറ്റൊന്ന്, വ്യാഴാഴ്ചകളിൽ ഭാഗ്യം ആകർഷിക്കുവാൻ നിങ്ങളുടെ വീടിനു പുറത്തു പോകുന്നതിനു മുമ്പായി മഞ്ഞ നിറത്തിലുള്ള കടുക് ഉപയോഗിക്കുന്നത് നല്ല ഫലം നൽകും. ഇതിനു പുറമെ എല്ലാ വ്യാഴാഴ്ചയും അർഹർ ദാൽ, പപ്പായ, ചോറ് നെയ്യ് കൂട്ടി കഴിക്കുന്നതും നല്ല ഫലം നൽകും.

വെള്ളിയാഴ്ച ഭാഗ്യകരമാക്കുന്നതിനുള്ള വിദ്യകൾ
ഭുവനേശ്വരി ദേവി വെള്ളിയാഴ്ചയുടെ ഭരണാധികാരിയാണ്. ദേവിയുടെ അനുഗ്രഹങ്ങൾ തേടുന്നത് നിങ്ങൾക്ക് നല്ല ഫലം ലഭിക്കാൻ സഹായിക്കും. ഒരു പുതിയ വാഹനം വാങ്ങുന്നതിനോ അല്ലെങ്കിൽ ഗുരുതരമായ രോഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനുമുള്ള നല്ല ദിവസം കൂടിയാണ് വെള്ളിയാഴ്ച. കൂടാതെ, വിലയേറിയ കല്ലുകൾ അല്ലെങ്കിൽ മുത്തുകൾ, ആഭരണങ്ങൾ, ഒരു പുതിയ വീട് എന്നിവ വാങ്ങുന്നതിനുള്ള നല്ല ദിവസവുമാണിത്.
ഇളം നീലയോ അല്ലെങ്കിൽ വെളുത്തതോ ആയ നിറങ്ങൾ വെള്ളിയാഴ്ചകളിൽ വളരെ അനുകൂലമായിരിക്കും. വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് തൈര് കഴിക്കുന്നത് ഭാഗ്യം കൊണ്ട് വരുന്നതിനു മറ്റൊരു പ്രതിവിധിയാണ്. അല്ലാത്തപക്ഷം പനീർ, അല്ലെങ്കിൽ മറ്റ് പാൽ ഉത്പന്നങ്ങൾ എന്നിവയും സേവിക്കുന്നത് മികച്ച ഫലം നൽകും.

ശനിയാഴ്ച ഭാഗ്യകരമാക്കുന്നതിനുള്ള വിദ്യകൾ
ശനിയാഴ്ച ശനിദേവന്റെ അനുഗ്രഹം തേടുന്നത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും നല്ല പരിഹാരം കാണാൻ ഉപകരിക്കും. ജോലിയിൽ സാമ്പത്തികപരമായി ലാഭം നേടുന്നതിന് ഈ ദിനം നല്ലതാണ്. പകൽ ഉപവസിച്ചു ശനിദേവനെ ആരാധിക്കുന്നത് ശനിയാഴ്ച നല്ല ഫലം തരുന്നതാണ്.
കറുത്ത എള്ള് അരച്ചത് അല്ലെങ്കിൽ വഴുതന വേവിച്ചത് ശനിയാഴ്ച കഴിക്കുന്നത് വളരെ ഉത്തമമാണ്. ഇത് മാത്രമല്ല, വീട്ടിൽ ധൂമ്രവർണത്തിലുള്ള പൂക്കൾ സൂക്ഷിക്കുകയോ കറുത്ത വസ്ത്രങ്ങൾ ധരിക്കുകയോ ചെയ്യുന്നത് ഈ ദിവസം ശനിയുടെ അനുഗ്രഹവും വിജയവും കൊണ്ടുവരാൻ സാധ്യതയുണ്ട്. ഭാഗ്യം നേടാൻ മറ്റൊരു എളുപ്പ മാർഗം ശനിയാഴ്ചകളിൽ വീട്ടിൽ നിന്നും പുറത്തു പോകുന്നതിനു മുൻപ് നെയ്യ് കഴിക്കുക എന്നതാണ്.

ഞായറാഴ്ച ഭാഗ്യകരമാക്കുന്നതിനുള്ള വിദ്യകൾ
ഞായറാഴ്ച സൂര്യന്റെ ദിനമാണ്. സൂര്യനാണ് ഞായർ ഭരിക്കുന്നത്. പഴയ തർക്കങ്ങൾ പരിഹരിക്കുന്നതിന് ഈ ദിവസം നല്ലതാണ്. എന്നാൽ ഈ ദിവസം പുതിയ വീട്ടിൽ പ്രവേശനത്തിന് അനുയോജ്യമല്ല. അത്ഭുതകരമെന്നു പറയട്ടെ, എല്ലാ ഞായറാഴ്ചയും നടത്തുന്ന യാത്രകൾ വലിയ ഫലം നൽകുന്നു.
പിങ്ക്, തവിട്ട് കലർന്ന ചുവപ്പ് നിറം(മറൂൺ), എന്നിവ ധരിക്കുന്നത് മികച്ചതാണ്. ഞായറാഴ്ച ഭാഗ്യം വരാൻ ഒരു എളുപ്പ പ്രതിവിധി എന്തെന്നാൽ സൂര്യദേവന് വെള്ളം നേർച്ച വയ്ക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ ഭാഗ്യം നിങ്ങളെ തേടി വരാൻ കാരണമാകും. കൂടാതെ വീട്ടിൽ നിന്നും പുറത്ത് പോകുന്നതിനു മുൻപ് പാൻ കഴിക്കുന്നത് നല്ല ഗുണം ചെയ്യും. ഈ ദിവസം മുങ്ദാൽ, പഴങ്ങൾ കഴിക്കുന്നത് കുറയ്ക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications