Latest Updates
-
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
കഷ്ടകാലം വിടവാങ്ങുന്നു, എങ്ങും നേട്ടങ്ങള്‍; ചിങ്ങമാസം അവസാനത്തോടെ ഭാഗ്യം ഉദിക്കുന്ന 8 നക്ഷത്രക്കാര്‍
ചിങ്ങമാസം അവസാനിക്കാന്‍ ഇനി ഏതാനും ദിനങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. സൂര്യന് കന്നി രാശിയില്‍ എത്തുന്നതോടെ കന്നി മാസം പിറക്കുകയായി. ചിങ്ങമാസം അവസാനിക്കുന്നതോടെ ഭാഗ്യത്തിന്റെ വാതിലുകള്‍ തുറക്കുന്ന ചില നക്ഷത്രക്കാരുണ്ടെന്ന് ജ്യോതിഷത്തില്‍ പറയുന്നു. ഇവര്‍ക്ക് കഷ്ടതകള്‍ മാറി ഇനി നല്ല നാളുകള്‍ തുടങ്ങുകയായി. ജീവിതത്തില്‍ ധാരാളം നേട്ടങ്ങളും ഈ നക്ഷത്രജാതകരെ തേടിയെത്തും. ചിങ്ങമാസം അവസാനത്തോടെ കഷ്ടകാലം വിടവാങ്ങി നല്ലകാലം പിറക്കുന്ന 8 നക്ഷത്രക്കാര്‍ ഇവരാണ്.

അശ്വതി
പഞ്ചമ ഭാവാധിപനായ സൂര്യന് പഞ്ചമത്തില്ത്തന്നെ വരികയാണ്. നാലാം ഭാവാധിപനായ ചന്ദ്രന്റെ വളര്‍ച്ചയെ സൂചിപ്പിച്ചാണ് മാസം പിറക്കുന്നതും. കുടുംബസൗഖ്യം, ബന്ധുക്കളുടെ പിന്തുണ, സന്താനശ്രേയസ്സ് എന്നിവ ചിങ്ങമാസം അവസാനിക്കുന്നതിനുമുമ്പ് നിങ്ങള്‍ക്ക് കൈവരുന്നതായിരിക്കും. നിരവധി ഭൗതിക നേട്ടങ്ങളും നിങ്ങള്‍ക്ക് ഈ സമയം ലഭിക്കും. രണ്ടാം ഭാവാധിപന് മൗഢ്യവും തുടരുകയാല്‍ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധവേണം. ഇതിലൂടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ വന്നുചേരും. അപ്രതീക്ഷിതമായി നിങ്ങള്‍ക്ക് ഈ സമയം ധനലാഭവും പ്രതീക്ഷിക്കാവുന്നതാണ്.
ഭരണി
ജന്മനക്ഷത്ര നാഥനായ ശുക്രന്റെ ബലഹീനത ഭരണി നക്ഷത്രക്കാര്‍ക്ക് ഗുണകരമാകില്ലെങ്കിലും അതെല്ലാം വഴിമാറിപ്പോകാനായി ഈ സമയം നിങ്ങള്‍ ഇഷ്ടദേവതയെ പ്രാര്‍ത്ഥിക്കണം. അധികാരമുള്ള പദവികള്‍ വേഗത്തില്‍ കൈവരിക്കാന്‍ സാധിക്കും. സന്താനങ്ങളുടെ ശ്രേയസ്സ് നിങ്ങള്‍ക്ക് അഭിമാനം നല്‍കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. ഈ സമയം നിങ്ങള്‍ക്ക് അപ്രതീക്ഷിത ധനനേട്ടങ്ങളും കൈവരുന്നതായിരിക്കും. ചിങ്ങം അവസാനിക്കുന്നതിനു മുമ്പ് നിങ്ങളുടെ ജീവിതത്തില്‍ അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ചേക്കാം. ധനപരമായും ജോലി മേഖലയിലും ഉയര്‍ച്ചകള്‍ നേടിയെടുക്കാനാകും.
രോഹിണി
ഈ മാസത്തിലെ ആലസ്യങ്ങള്‍ ചിങ്ങം അവസാനത്തോടെ നിങ്ങളുടെ ഉന്മേഷം വളരും. കുടുംബത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. വ്യാപാരത്തില്‍ ഉയര്‍ച്ച പ്രതീക്ഷിക്കാം. പ്രതീക്ഷിച്ച സഹായധനം ഈ സമയം ലഭിച്ചേക്കാം. രോഗങ്ങളാല്‍ വലയുന്നവര്‍ക്ക് ഈ സമയം അല്പം ആശ്വാസം ലഭിക്കും. പുതിയ കാര്യങ്ങള്‍ പഠിക്കാനാകും. പദവിയില്‍ ഉയര്‍ച്ചകള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തികമായി ഈ സമയം അല്പം ഉയര്‍ച്ച ലഭിച്ചേക്കാം. പിണങ്ങി നില്ക്കുന്നവര് ഈ സമയം ഇണങ്ങിക്കൂടും. കുടുംബവുമായി നല്ല സമയം ചെലവഴിക്കാനാകും.

അത്തം
സൂര്യന് പന്ത്രണ്ടാം രാശിയിലും ചൊവ്വ ജന്മരാശിയിലും സഞ്ചരിക്കുന്നതിനാല്‍ സര്‍വ്വ കാര്യത്തിലും ശ്രദ്ധ വേണ്ട സമയമാണ് ഇത്. നിഷ്കളങ്കതയും സത്യസന്തതയും കൊണ്ട് മറ്റുള്ളവരുടെ അംഗീകാരം നേടിയെടുക്കാന്‍ സാധിക്കും. പ്രതീക്ഷിക്കാത്ത ധനങ്ങളില്‍ നിന്ന്പോലും ഈ സമയം ധനം വന്നുചേരും. വിവാഹക്കാര്യത്തില്‍ അനുകൂലമായ ഫലങ്ങള്‍ ഈ സമയം നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. ചിങ്ങമാസം അവസാനത്തോടെ പ്രതീക്ഷിക്കാതെ നേട്ടങ്ങള്‍ വന്നുചേരും. അല്പമൊന്ന് ശ്രദ്ധിച്ചാല്‍ സാമ്പത്തികമായി പല നേട്ടങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും.
തൃക്കേട്ട
കാര്യങ്ങള്‍ സുഗമമായി തീരുന്ന സമയമാണ് ഇത്. പല നല്ല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. പഠനത്തില്‍ മുന്നേറാന്‍ അവസരങ്ങളുണ്ടാകും. പത്താം ഭാവത്തിലെ ബുധാദിത്യയോഗം നിങ്ങളുടെ സംരംഭങ്ങളില്‍ വിജയിക്കാന്‍ അവസരമൊരുക്കും. ഭൗതിക കാര്യങ്ങള്‍ വര്‍ധിക്കും, വ്യാപാരികള്‍ക്ക് നേട്ടം ലഭിക്കും. ഗാര്‍ഹിക ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കാനാകും. പ്രതീക്ഷിക്കാതെ ധനലാഭവും വന്നുചേരും. ഈ സമയം പൊതുവേ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും.
പൂരാടം
ചെയ്യുന്ന ജോലികളില്‍ പൂര്‍ണത വരുത്താന്‍ സാധിക്കും. ജോലിയില്‍ മേലധികാരികളുടെ പിന്തുണ ലഭിക്കും. ആള്‍ക്കൂട്ടത്തില്‍ നിങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ധനസ്ഥിത മെച്ചപ്പെടും. ആരോഗ്യസ്ഥിതിയും നല്ലതായിരിക്കും. ഇഷ്ടദേവതയെ പ്രാര്‍ത്ഥിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ വിജയങ്ങള്‍ വന്നുചേരുന്നതായിരിക്കും.

അവിട്ടം
ചിങ്ങമാസം അവസാനത്തോടെ നിങ്ങളുടെ ഭാഗ്യം മിഴുതുറക്കും. പരമശിവനെ ആരാധിക്കുന്നതോടെ നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. അപ്രസക്തമായ ചില കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുക. പ്രതീക്ഷിക്കാതെ പല നേട്ടങ്ങളും നിങ്ങളെ തേടിവന്നേക്കാം. ജോലിയുമായി ബന്ധപ്പെട്ടും അല്ലാതെയും വളരെയധികം സൗഭാഗ്യങ്ങള്‍ തേടിയെത്തും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് സമയം നല്ലതാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് ജോലി ലഭിച്ചേക്കാം.
ഉത്രട്ടാതി
ബിസിനസുമായി ബന്ധപ്പെട്ട് വളരെയധികം നേട്ടങ്ങള്‍ ഉണ്ടാകുന്ന സമയമാണ് ഇത്. ദാമ്പത്യത്തിലെ സ്വരച്ചേര്‍ച്ചകള്‍ പരിഹരിച്ച് മുന്നോട്ട് പോകാനാകും. ധനക്ലേശങ്ങള്‍ അകലും, നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം വര്‍ധിക്കും. ചെറുകിട കച്ചവടക്കാര്‍ക്ക് ലാഭം വര്‍ധിക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. ചിങ്ങത്തിലെ അവസാന നാളുകള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
