Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
2020ല്‍ തൊട്ടതെല്ലാം പൊന്നാക്കും നക്ഷത്രങ്ങള്‍
2020ല്‍ തൊട്ടതെല്ലാം പൊന്നാക്കും നക്ഷത്രങ്ങള്‍
ജ്യോതിഷം ശാസ്ത്രമാണ്. പല ശാസ്ത്രങ്ങളില്‍ ഒന്നാണിത്. എന്നാല്‍ പ്രത്യേകയെന്തെന്നു വച്ചാല്‍ വിശ്വാസികള്‍ക്കേ ജ്യോതിഷത്തില്‍ വിശ്വാസം കാണൂ. പൊതുവേ പുരോഗമന വാദികള്‍ വിശ്വസിയ്ക്കാത്തതാണ് ജ്യോതിഷം.
ജ്യോതിഷത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് നക്ഷത്ര ഫലം. അശ്വതിയില്‍ തുടങ്ങി രേവതിയില്‍ അവസാനിയ്ക്കുന്ന 27 നക്ഷത്രങ്ങളില്‍ പെടുന്നു നാമോരോരുത്തരും. ഈ നക്ഷത്രങ്ങള്‍ ജ്യോതിഷ പ്രകാരം പല തരത്തിലും നമ്മെ സ്വാധീനിയ്ക്കുന്നുണ്ട്.
2020 അടുത്തെത്തിക്കഴിഞ്ഞു. ഈ സമയത്ത് നല്ലതിനായി പ്രാര്‍ത്ഥിയ്ക്കുന്നവരും നല്ലതു വരാന്‍ ആഗ്രഹിയ്ക്കുന്നവരുമാകും എല്ലാവരും. 2020ല്‍ എന്തു സംഭവിയ്ക്കുമെന്ന ഉത്കണ്ഠയുള്ളവരും.
2020ല്‍ ചില പ്രത്യേക നക്ഷത്രങ്ങള്‍ക്ക് ഏറെ നല്ലതു പറയുന്നു. തൊട്ടതു പൊന്നാക്കുന്ന നക്ഷത്രങ്ങളെന്നു പറയാം. ചില പ്രത്യേക ദിവസങ്ങളില്‍ കാര്യങ്ങള്‍ ചെയ്യുന്നതാണ് ഇവര്‍ക്കു കൂടുതല്‍ ഉചിതവും. ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം. ഇതെക്കുറിച്ചു കൂടുതലറിയൂ.

അശ്വതി
ഇത്തരത്തില്‍ ഒരു നക്ഷത്രമാണ്. 2020ല്‍ തൊട്ടതു പൊന്നാക്കാന്‍ ഭാഗ്യം സിദ്ധിയ്ക്കുന്ന നക്ഷത്രം.
അശ്വതി നക്ഷത്രത്തിന് വ്യാഴാഴ്ച, ഞായറാഴ്ച എന്നീ ദിവസങ്ങളില്‍ നല്ല കാര്യങ്ങള്‍ക്ക്, ആഗ്രഹ സിദ്ധിയ്ക്കായുള്ള കാര്യങ്ങള്‍ക്ക് ഇറങ്ങിത്തിരിയ്ക്കുന്നതു നല്ലതാണ്.

രോഹിണി
രോഹിണിയും ഇത്തരത്തില്‍ ഒരു നക്ഷത്രമാണ്. ഇവര്‍ക്ക് നല്ല കാര്യങ്ങള്‍ക്കായി, കാര്യ സാധ്യത്തിനായി ചൊവ്വയും വ്യാഴവും ഇറങ്ങിത്തിരിയ്ക്കുന്നതു നല്ലതാണ്.

മകയിരം
മകയിരം നക്ഷത്രവും 2020ല്‍ ഇത്തരം ഫലം പറയുന്ന ഒന്നാണ്. ഇവര്‍ക്ക് ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ കാര്യസാധ്യത്തിനായി ഇറങ്ങുന്നത് ഏറെ ഗുണം നല്‍കും.

പൂയം
പൂയം ഇതില്‍ ഒരു നക്ഷത്രമാണ്. ഇവര്‍ക്കു നല്ല കാര്യങ്ങള്‍ക്കായി തിങ്കളും വെള്ളിയും ഇറങ്ങിത്തിരിയ്ക്കാം. ആയില്യം നക്ഷത്രക്കാര്‍ക്ക് 2020ല്‍ ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ നല്ല കാര്യത്തിനായി ഇറങ്ങിത്തിരിയ്ക്കുന്നതു ഗുണം നല്‍കും.

പൂരം
പൂരം നക്ഷത്രത്തിന് വെള്ളി, ബുധന്‍ ദിവസങ്ങളില്‍ നല്ല കാര്യങ്ങള്‍ക്കായി ഇറങ്ങിത്തിരിയ്ക്കുന്നത് ഏറെ ഗുണകരമാണ്. അത്തം നക്ഷത്രത്തിന് ചൊവ്വ, വ്യാഴം എന്നിവയാണ് നല്ല ദിവസങ്ങളായി പറയുന്നത്.

അനിഴം
അനിഴം നക്ഷത്രത്തിന് വ്യാഴം, തിങ്കള്‍ എന്നീ ദിവസങ്ങളില്‍ നല്ല കാര്യങ്ങള്‍ക്കായി ഇറങ്ങിത്തിരിയ്ക്കുന്നതു ഗുണം നല്‍കും. രേവതി നക്ഷത്രത്തിന് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നതു ഗുണകരമായി ഭവിയ്ക്കും.

ഈ പറഞ്ഞ നക്ഷത്രക്കാര്‍ക്ക്
ഈ പറഞ്ഞ നക്ഷത്രക്കാര്‍ക്ക് വേണമെന്നു വച്ചാല്‍, ഒരു കാര്യം നടക്കണമെന്നു കരുതിയാല്‍ ആ കാര്യങ്ങള്‍ നടപ്പാക്കാന്‍ സാധിയ്ക്കുന്ന ദിവസങ്ങളാണിവ. ഇത്തരം ഓരോ ദിവസങ്ങള്‍ക്കും ഓരോ ദശാനാഥന്മാരുണ്ട്. അതാതു ദിവസങ്ങളില്‍ ഇവരെ പ്രാര്‍ത്ഥിയ്ക്കുന്നതു ഗുണം നല്‍കും. ഞായറാഴ്ച സൂര്യദേവനാണ്. തിങ്കളാഴ്ച ശിവനും പാര്‍വ്വതിയും. ചൊവ്വാഴ്ച ഭദ്രകാളിയെ, ബുധനാഴ്ച കൃഷ്ണനെ, നവഗ്രഹത്തിലെ ബുധനെ, സരസ്വതിയെ, വ്യാഴാഴ്ച മഹാവിഷ്ണുവിനെ, വെള്ളിയാഴ്ച ശുക്രന്, മഹാലക്ഷ്മിയെ, ശനിയാഴ്ച ശാസ്താവ്, ഹനുമാന്, ശിവന് എന്നിവരെ പ്രാര്‍ത്ഥിയ്ക്കുക. അതായത് ഭാഗ്യദിനങ്ങള്‍ അനുസരിച്ച് അതാതു നാഥന്മാരെ പ്രാര്‍ത്ഥിച്ചു വഴിപാടു കഴിച്ച് കാര്യങ്ങള്‍ക്കായി ഇറങ്ങിത്തിരിയ്ക്കുക. ഇതിനാല്‍ കാര്യങ്ങള്‍ നടന്നു കിട്ടും. വിചാരിക്കാത്ത കാര്യങ്ങള്‍ പോലും നടന്നു കിട്ടുമെന്നു വേണം, പറയുവാന്‍.



Click it and Unblock the Notifications
