For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

12 രാശിക്കാരിലും ആരാധനമൂര്‍ത്തികള്‍ നല്‍കുന്ന ഭാഗ്യം

|

ഓരോ രാശിക്കാര്‍ക്കും ഓരോ നക്ഷത്രത്തിനും ഓരോ ആരാധന മൂര്‍ത്തികള്‍ ആണ് ഉള്ളത്. ഇവരെക്കുറിച്ച് പല രാശിക്കാര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. ഓരോ രാശിക്കാരും ആരാധിക്കേണ്ട ചില ദേവതകള്‍ ഉണ്ട്. ഈ ദേവതകളെ ആരാധിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള ഐശ്വര്യവും ഉണ്ടാവുന്നുണ്ട്. ഇത്തരത്തിലുള്ള പ്രാര്‍ത്ഥനകള്‍ എങ്കില്‍ അത് ജീവിതത്തില്‍ ഐശ്വര്യവും സ്‌നേഹവും നിറക്കുന്നുണ്ട്.

ഓരോ രാശിക്കാര്‍ക്കും അനുഗ്രഹം ചൊരിഞ്ഞ് നിങ്ങള്‍ക്ക് ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിന് ഈ ദേവതകള്‍ അനുഗ്രഹം നല്‍കുന്നുണ്ട്. എല്ലാ വിധത്തിലുള്ള ഐശ്വര്യത്തിനും മികച്ച നേട്ടങ്ങള്‍ നല്‍കുന്നതിനും ഈ ദേവതാ സാന്നിധ്യം സഹായിക്കുന്നുണ്ട്. ഏതൊക്കെ രാശിക്കാര്‍ ആരെയൊക്കെ ആരാധിക്കണം എന്ന് നമുക്ക് നോക്കാം.

Gods To Worship According To Your Zodiac Sign

രാശിപ്രകാരം ഓരോ രാശിക്കാരും ആരാധിക്കേണ്ട ദേവതകള്‍ ഉണ്ട്. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ മനസ്സിലാക്കി ജീവിതത്തില്‍ പ്രതിസന്ധികളില്‍ നിന്ന് നമ്മളെ സംരക്ഷിക്കുന്നതിന് ഈ ദേവതകള്‍ സഹായിക്കുന്നു. ഈ ദേവതാ സാന്നിധ്യം ഒരു അദൃശ്യ ശക്തി കണക്കെ നമ്മുടെ ജയപരാജയങ്ങളിലും കൂടെ നില്‍ക്കുന്നു. ഓരോ രാശിക്കാരുടേയും ആരാധന മാര്‍ത്തികളെക്കുറിച്ച് നമുക്ക് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ ആരാധിക്കേണ്ടത് ദേവാധിദേവനായ ശിവനെയാണ്. ശിവനെ ആരാധിക്കുന്നവര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രയാസങ്ങള്‍ തുടക്കത്തില്‍ ഉണ്ടാവും. എന്നാല്‍ ഇതിലൂടെ ജീവിതത്തിലേക്കുള്ള ഉയര്‍ച്ചയും സംഭവിക്കുന്നു. മാത്രമല്ല ജീവിതത്തിലെ ഏത് പ്രയാസത്തേയും ഇല്ലാതാക്കുന്നതിനും ശിവഭജനം സഹായിക്കുന്നു. ഇത് ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും ഭക്തരെ സഹായിക്കുന്നു.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ലക്ഷ്മിദേവിയെയാണ് ആരാധിക്കേണ്ടി വരുന്നത്. ഇവര്‍ക്ക് ജീവിതത്തില്‍ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നതിലൂടെ അത് ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. ദിനവും ഇവര്‍ ലക്ഷ്മീ ദേവിയെ ആരാധിക്കേണ്ടതാണ്. ലക്ഷ്മീ ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ ഐശ്വര്യവും സാമ്പത്തിക നേട്ടങ്ങളും ഉണ്ടായിരിക്കും.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ വിഷ്ണുഭഗവാനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്. ഇത് എല്ലാ വിധത്തിലും നിങ്ങളില്‍ മികച്ച ജീവിതം നല്‍കുന്നു. മഹാവിഷ്ണുവിനെ ഭജിക്കുന്നതിന് ഈ രാശിക്കാര്‍ ശ്രദ്ധിക്കുക. ഈ ആരാധന നിങ്ങളില്‍ പ്രതിസന്ധി ഘട്ടങ്ങളിലും മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നു ഈ ആരാധന.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാരുടെ ആരാധനാമൂര്‍ത്തി ശിവനാണ്. ഇത് ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും നേട്ടങ്ങള്‍ക്കും സഹായിക്കുന്നു. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള ദോഷങ്ങളെ ഇല്ലാതാക്കുന്നതിനും ഈ ആരാധാന സഹായിക്കുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അതിനെ തരണം ചെയ്യുന്നതിന് ശിവഭക്തി സഹായിക്കുന്നു.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് നിരവധി വെല്ലുവിളികള്‍ ജീവിതത്തില്‍ നേരിടേണ്ടതായി വരുന്നു. ഇവരുടേയും ആരാധന മൂര്‍ത്തി ദേവാധിദേവനായ ശിവന്‍ തന്നെയാണ്. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നിങ്ങളെ രക്ഷിക്കുന്നതിന് ശിവഭക്തി സഹായിക്കുന്നു. എല്ലാ തടസ്സങ്ങളേയും ജീവിതത്തില്‍ നിന്ന് ഇല്ലാതാക്കുന്നതിനും ദുരിതത്തിന് അറുതി വരുത്തുന്നതിന് ശിവനെ ആരാധിക്കുന്നത് നല്ലതാണ്.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് മികച്ച നേട്ടമാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ ഇവര്‍ ആരാധിക്കേണ്ടത് കൃഷ്ണനെയാണ്. ഇത് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഉറപ്പാക്കുന്നുണ്ട്. മാത്രമല്ല ബന്ധങ്ങളില്‍ മികച്ച നേട്ടങ്ങള്‍ ഭഗവാന്‍ അനുഗ്രഹിച്ച് തരുന്നു. നെഗറ്റീവ് എനര്‍ജിക്ക് പരിഹാരം കാണുന്നതിനും കന്നിരാശിക്കാര്‍ കൃഷ്ണഭഗവാനെ ആരാധിക്കണം. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും കൃഷ്ണന്‍ സഹായിക്കുന്നു.

തുലാം രാശി

തുലാം രാശി

ഐശ്വര്യമുള്ള ജീവിതത്തിനും നേട്ടത്തിനും തുലാം രാശിക്കാര്‍ ലക്ഷ്മീ ദേവിയെ ആരാധിക്കണം. ഇത് നിങ്ങളുടെ കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തികമായി ഉഉയരത്തിലെത്തുന്നതിനും ഈ ആരാധനയിലൂടെ നടക്കുന്നു. പല വിധത്തിലുള്ള ജീവിത പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും ഈ മൂര്‍ത്തിയെ ആരാധിക്കുന്നത് നല്ലതാണ്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചിരം രാശിക്കാര്‍ ഗണപതിയേയും ശിവനേയും ആരാധിക്കാവുന്നതാണ്. ഇത് ജീവിതത്തിലെ വിഘ്നങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനും ജീവിതത്തിലെ പ്രയാസങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനും സഹായിക്കുന്നു. ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തുന്നതിന് ഈ അനുഗ്രഹം സഹായിക്കുന്നു. ജീവിതത്തിലെ തടസ്സത്തിനും പരിഹാരം കാണാവുന്നതാണ്.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ ശിവന്റെ മറ്റൊരു അവതാരമായ ദക്ഷിണാ മൂര്‍ത്തിയെയാണ് ആരാധിക്കേണ്ടത്. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്ന് മുന്നേറുന്നതിന് സഹായിക്കുന്നു. ജോലിയില്‍ മുന്നേറ്റം ഉണ്ടാവാന്‍ ദക്ഷിണാമൂര്‍ത്തിയുടെ അനുഗ്രഹം സഹായിക്കുന്നു. ഏത് വലിയ പ്രശ്നമാണെങ്കിലും അതിനെയെല്ലാം ധീരമായി നേരിടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

ഈ രാശിക്കാര്‍ക്ക് ശനിദോഷം മാറേണ്ട സമയമായോ?ഈ രാശിക്കാര്‍ക്ക് ശനിദോഷം മാറേണ്ട സമയമായോ?

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ ഗണപതിഭഗവാനെയാണ് ആരാധിക്കേണ്ടത്. വിഘ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സാമ്പത്തികമായി ഉന്നതിയിലെത്തുന്നതിനും കരിയറിലെ വളര്‍ച്ചക്കും ഗണപതിഭഗവാന്‍ അനുഗ്രഹിക്കുന്നു. ഏത് ജീവിതത്തിലെ പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ ആരാധിക്കേണ്ടത് സീതാസമേതനായ ശ്രീരാമനെയാണ്. കുടുംബത്തില്‍ ഐക്യവും സ്‌നേഹവും ഉണ്ടാവുന്നു. കുടുംബത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുവന്നതിന് ഭഗവാന്‍ അനുഗ്രഹിക്കുന്നു. ഭാര്യഭാര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള ഐക്യത്തിനും ഏറ്റവും മികച്ചത് ശ്രീരാമദേവന്റെ അനുഗ്രഹം തന്നെയാണ്. കുടുംബത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിനും ശ്രീരാമനെ ആരാധിക്കാവുന്നതാണ്.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ ആരാധിക്കേണ്ടത് വിദ്യാദേവതയായ സരസ്വതിയേയും ദേവാധിദേവനായ പരമശിവനേയുമാണ്. നിങ്ങളില്‍ വിദ്യാഭ്യാസപരമായി മുന്നേറാന്‍ ഇതിലൂടെ സാധിക്കുന്നു. നല്ല ജോലി ലഭിക്കുന്നതിനും ജീവിതത്തില്‍ എല്ലാ തടസ്സങ്ങള്‍ മാറുന്നതിനും ഭഗവാന്റെ അനുഗ്രഹം നിങ്ങളില്‍ എ്‌പ്പോഴും ഉണ്ടാവുന്നു. കരിയറില്‍ മികച്ച നിലയില്‍ നിങ്ങള്‍ എത്തുന്നു.

English summary

Gods To Worship According To Your Zodiac Sign

Here in this article we are discussing about which god to worship according to your zodiac sign. Take a look.
X
Desktop Bottom Promotion