For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ രാശിക്കാര്‍ ആരാധിക്കേണ്ടത് ലക്ഷ്മീദേവിയെ, കാരണം

|

ഓരോ രാശിക്കാര്‍ക്കും ഓരോ നക്ഷത്രത്തിനും ഓരോ തരത്തിലുള്ള ആരാധന മൂര്‍ത്തികള്‍ ഉണ്ടായിരിക്കും. എന്നാല്‍ പലപ്പോഴും ഇത്തരം ആരാധാനാ മൂര്‍ത്തികളെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടാവുകയില്ല. ഓരോ രാശിക്കാരും ആരാധിക്കേണ്ട ചില മൂര്‍ത്തികളുണ്ട്. ഇത്തരത്തില്‍ ആണ് പ്രാര്‍ത്ഥനയെങ്കില്‍ അത് നിങ്ങള്‍ക്ക് ഐശ്വര്യവും നല്ല കാലവും വരുത്തുന്നു.

രാശിപ്രകാരം ഓരോ രാശിക്കാരും ആരാധിക്കേണ്ട ദേവതകള്‍ ഉണ്ട്. ചില രാശിക്കാര്‍ക്ക് പല തരത്തിലാണ് ഐശ്വര്യം വരുന്നത്. അതിനെല്ലാം പുറകില്‍ അവര്‍ ആരാധിക്കുന്ന ദേവതകള്‍ തന്നെയാണ്. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ മനസ്സിലാക്കി ജീവിതത്തില്‍ പ്രതിസന്ധികളില്‍ നിന്ന് നമ്മളെ സംരക്ഷിക്കാവുന്നതാണ്.

Most read: ആയുസ്സിനും,ദാരിദ്ര്യംമാറുന്നതിനുംതാമരപ്പൂ തുലാഭാരംMost read: ആയുസ്സിനും,ദാരിദ്ര്യംമാറുന്നതിനുംതാമരപ്പൂ തുലാഭാരം

ഒരു അദൃശ്യ ശക്തി കണക്കെ നമ്മുടെ പരാജയങ്ങളിലും വിജയത്തിലും ഇത്തരത്തിലുള്ള ദേവതകളഉടെ സാന്നിധ്യം ഉണ്ടായിരിക്കും. ചില മൂര്‍ത്തികളെ ആരാധിച്ചാല്‍ അവര്‍ ജീവിതത്തില്‍ വളരെ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ ജീവിതത്തില്‍ ആരാധന മൂര്‍ത്തികളെ തിരഞ്ഞെടുക്കേണ്ടത് എന്ന് നോക്കാം. ഈ രാശിക്കാരെക്കുറിച്ച് നോക്കാം.

 മേടം രാശി

മേടം രാശി

മേടം രാശിക്കാരായവര്‍ ആരാധിക്കേണ്ടത് ശിവനെയാണ്. ശിവനെ ആരാധിക്കുന്നവരില്‍ പല വിധത്തിലുള്ള പരീക്ഷണങ്ങള്‍ ഉണ്ടാവുമെങ്കിലും അത് ജീവിതത്തില്‍ നല്ല കാലത്തിലേക്കുള്ള തുടര്‍ച്ചയാണ് എന്ന കാര്യം മറക്കരുത്. മാത്രമല്ല ജീവിതത്തിലെ ഏത് പ്രയാസത്തേയും ഇല്ലാതാക്കുന്നതിനും ശിവനെ ഭജിക്കുന്നതിലൂടെ സാധിക്കുന്നു. ഇത് ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാരായവര്‍ക്ക് ലക്ഷ്മീദേവിയുടെ കടാക്ഷം അത് വളരെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന ഭാഗ്യത്തെ തട്ടിത്തെറിപ്പിക്കാതിരിക്കാന്‍ പ്രാര്‍ത്ഥന അത്യാവശ്യമാണ്. ലക്ഷ്മീ ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ വളരെ വലിയ നേട്ടമാണ് ഉണ്ടാവുന്നത്. ജീവിതത്തില്‍ ഇത് ഐശ്വര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ വിഷ്ണുഭഗവാനെയാണ് ആരാധിക്കേണ്ടത്. ഇത് എല്ലാ വിധത്തിലും നിങ്ങളില്‍ നന്മ വാരിക്കോരി നല്‍കുന്നു. മഹാവിഷ്ണുവിനെ ഭജിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കുക. ഇത് നിങ്ങളില്‍ പോസിറ്റീവ് എനര്‍ജി നിറക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ജീവിതത്തില്‍ ഉയര്‍ച്ച നല്‍കുന്നതിനും ഇത് സഹായിക്കുന്നു. ജീവിതത്തിലെ പല വിധത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങളിലും ജീവിതത്തില്‍ സഹായിക്കുന്നത് മഹാവിഷ്ണുവിനോടുള്ള ഭക്തിയാണ്.

Most read: ഈ രാശിക്കാര്‍ക്ക് ശനിദോഷം മാറേണ്ട സമയമായോ?Most read: ഈ രാശിക്കാര്‍ക്ക് ശനിദോഷം മാറേണ്ട സമയമായോ?

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ ആരാധിക്കേണ്ടത് ശിവനെയാണ്. ഇത് ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും ഐശ്വര്യത്തിനും സഹായിക്കുന്നു. മാത്രമല്ല എല്ലാ വിധത്തിലുള്ള ദോഷങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ തരണം ചെയ്യുന്നതിന് ശിവഭക്തി സഹായിക്കുന്നു.

 ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ നേരിടേണ്ടതായി വരുന്നു. ഇവരുടേയും ആരാധന മൂര്‍ത്തി ശിവന്‍ തന്നെയാണ്. ജീവിതത്തിലെ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പല വിധത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്നും രക്ഷിക്കുന്നതിന് ശിവഭക്തി സഹായിക്കുന്നു. മാത്രമല്ല ഏത് തടസ്സങ്ങളും ജീവിതത്തില്‍ നിന്ന് മാറിക്കിട്ടുന്നതിന് ശിവഭഗവാന്റെ അനുഗ്രഹം സഹായിക്കുന്നു.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ കൃഷ്ണഭഗവാന്റെ ഭക്തരാണ് പൊതുവേ. ഇത് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ഉറപ്പ് വരുത്തുന്നതിന് സഹായിക്കുന്നു. മാത്രമല്ല ബന്ധങ്ങളില്‍ വിള്ളല്‍ ഇല്ലാതെ സഹായിക്കുന്നു. നെഗറ്റീവ് എനര്‍ജിക്ക് പരിഹാരം കാണുന്നതിനും കന്നിരാശിക്കാര്‍ കൃഷ്ണഭഗവാനെ ആരാധിക്കുന്നത് നല്ലതാണ്. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കൃഷ്ണഭഗവാന്റെ സാന്നിധ്യം.

തുലാം രാശി

തുലാം രാശി

കുടുംബത്തിലെ ഐശ്വര്യത്തിന് തുലാം രാശിക്കാര്‍ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. സാമ്പത്തികമായി ഉന്നതിയിലെത്തുന്നതിനും ഈ ആരാധന സഹായിക്കുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും ഈ മൂര്‍ത്തിയെ ആരാധിക്കുന്നത് നല്ലതാണ്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചിരം രാശിക്കാര്‍ക്ക് ഗണപതിയേയും ശിവനേയും ഒരുമിച്ച് ആരാധിക്കാം. ഇത് വിഘ്‌നങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനും പല പ്രയാസങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല കര്‍മ്മ മേഖലയില്‍ നല്ല രീതിയിലുള്ള ഉയര്‍ച്ചയിലേക്ക് എത്തുന്നതിന് കഴിയുന്നു. മാത്രമല്ല ഏത് തടസ്സത്തിനും പരിഹാരം കാണുന്നതിന് ഈ ആരാധന നല്ലതാണ്.

 ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് ശിവന്റെ മറ്റൊരു അവതാരമായ ദക്ഷിണാ മൂര്‍ത്തിയെ ആരാധിക്കുന്നതാണ് നല്ലത്. ഇത് എല്ലാ വിധത്തിലും ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്ന് മുന്നേറുന്നതിന് സഹായിക്കുന്നു. ജോലി രംഗത്തും മുന്നേറ്റം ഉണ്ടാവാന്‍ ദക്ഷിണാമൂര്‍ത്തിയെ ആരാധിക്കുന്നത് നല്ലതാണ്. എത്ര വലിയ പ്രശ്‌നമാണെങ്കിലും അതിനെയെല്ലാം ധീരമായി നേരിടുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു.

 മകരം രാശി

മകരം രാശി

ഗണപതിഭഗവാനെയാണ് മകരം രാശിക്കാര്‍ ആരാധിക്കേണ്ടത്. ഇത് ഏത് തടസ്സത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല സാമ്പത്തികമായ ഉന്നമനത്തിനും കരിയറിലെ വളര്‍ച്ചക്കും എല്ലാം ഗണപതിഭഗവാന്റെ അനുഗ്രഹം നല്ലതാണ്. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു. ഏത് ജീവിതത്തിലെ പ്രതിസന്ധികളേയും തരണം ചെയ്യുന്നതിനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.

 കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ ആരാധിക്കേണ്ടത് സീതാസമേതനായ ശ്രീരാമനെയാണ്. അത് നിങ്ങളില്‍ കുടുംബത്തിന് സ്‌നേഹം വര്‍ദ്ധിപ്പിക്കുന്നു. ഭാര്യഭാര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള ഐക്യത്തിനും ഏറ്റവും നല്ലതാണ് ഇത്. കുടുംബത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിനും ശ്രീരാമനെ ആരാധിക്കാവുന്നതാണ്.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ ആരാധിക്കേണ്ടത് വിദ്യാദേവതയായ സരസ്വതിയേയും ശിവനേയുമാണ്. ഇത് നിങ്ങളില്‍ വിദ്യാഭ്യാസപരമായി മുന്നേറാന്‍ സഹായിക്കുന്നു. നല്ല ജോലി ലഭിക്കുന്നതിനും ജീവിതത്തില്‍ ഉള്ള എല്ലാ വിധത്തിലുള്ള തടസ്സങ്ങള്‍ മാറുന്നതിനും സഹായിക്കുന്നു. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ശിവഭഗവാനെ ആരാധിക്കുന്നത് നല്ലതാണ്.

English summary

God to worship as per your zodiac sign

Know which god is to be worshiped as per your zodiac sign, read on.
Story first published: Saturday, September 22, 2018, 11:37 [IST]
X
Desktop Bottom Promotion