Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
പണം സമ്പാദിക്കാന്‍ ആവുന്നില്ലേ, ജ്യോതിഷത്തിലുണ്ട് പരിഹാരം; ഐശ്വര്യം പടി കേറി വരും
പണത്തിന്റെ കാര്യത്തില്‍ നമ്മളില്‍ പലരും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരാളുടെ സാമ്പത്തിക അടിത്തറക്ക് ഇളക്കം തട്ടിയാല്‍ അത് ജീവിതത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. സമ്പത്തിന്റെ ദേവനാണ് കുബേര പ്രഭു. ഇദ്ദേഹത്തിന്റെ അനുഗ്രഹം ഉണ്ടെങ്കില്‍ എല്ലാ സാമ്പത്തിക പ്രയാസങ്ങളും മാറുകയും ജീവിതത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ ജ്യോതിഷ പ്രകാരം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് സാമ്പത്തിക പ്രതിസന്ധികളെ പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. എപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്കിയാല് അത് നിങ്ങളുടെ ആരോഗ്യത്തിനും ഐശ്വര്യത്തിനും സാമ്പത്തിക നേട്ടത്തിനും കാരണമാകുന്നുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്.

തെക്ക് കിഴക്ക്
വീടിന്റെ തെക്ക് അല്ലെങ്കില്‍ തെക്ക്-പടിഞ്ഞാറ് മതിലില്‍ ക്യാഷ് ലോക്കറോ ക്യാഷ് അലമാരയോ വയ്ക്കുക, അത് വടക്ക് ദിശയില്‍ തുറക്കുന്നതാണെന്ന് ഉറപ്പാക്കുക. കുബേര പ്രഭുവിന്റെ ദിശയാണ് വടക്ക് ഭാഗം. ഈ ദിശയില്‍ ലോക്കര്‍ തുറക്കുന്നത് സാമ്പത്തിക പ്രതിസന്ധികളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു.

കണ്ണാടി സ്ഥാപിക്കുക
സമ്പത്ത് ആകര്‍ഷിക്കാന്‍, ക്യാഷ് ലോക്കറിന് മുന്നില്‍ ഒരു മിറര്‍ സ്ഥാപിക്കുക, അങ്ങനെ കണ്ണാടി ലോക്കറിന്റെ ചിത്രം പ്രതിഫലിപ്പിക്കുന്നു. ഇതിലൂടെ നിങ്ങളുടെ സാമ്പത്തിക നേട്ടത്തിനും ഐശ്വര്യത്തിനും സഹായിക്കുന്നുണ്ട്. കണ്ണാടിയിലൂടെ തെളിയുന്ന പ്രതിബിംബം പോലെ സന്തമ്പത്തും ഐശ്വര്യവും ഇരട്ടിക്കും എന്നാണ് വിശ്വാസം.

മാര്‍ഗ്ഗം തെറ്റായിരിക്കരുത്
തെറ്റായ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ച പണം ഒരിക്കലും നിലനില്‍ക്കില്ല. എല്ലാ ഇടപാടുകളും നടത്തുമ്പോള്‍ ഇത് ഓര്‍മ്മിക്കുക. അതുകൊണ്ട് തന്നെ നല്ല രീതിയില്‍ ശരിയായ വഴികളിലൂടെ മാത്രം പണം സമ്പാദിക്കേണ്ടതാണ്. ഇത് കൂടാതെ നിങ്ങളുടെ വരുമാനത്തിന്റെ ചില ഭാഗം ഓരോ മാസവും ചാരിറ്റിയില്‍ സംഭാവന ചെയ്യുക. ഇത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം നേടുകയും അതുവഴി നിങ്ങളുടെ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

സ്ത്രീകളെ ബഹുമാനിക്കുക
വീട്ടിലെ സ്ത്രീകളോട് അങ്ങേയറ്റം ആദരവോടെ പെരുമാറുക. ലക്ഷ്മി ദേവിയുടെ അവതാരമാണ് ഓരോ സ്ത്രീയും. ഇത് കൂടാതെ കുബേര യന്ത്രം നിങ്ങളുടെ പൂജാമുറിയില്‍ ചുവന്ന തുണിയില്‍ വയ്ക്കുക, നിങ്ങളെ അനുഗ്രഹിക്കാന്‍ എല്ലാ ദിവസവും ഭഗവാനോട് പ്രാര്‍ത്ഥിക്കുക. ഇതോടൊപ്പം വീട്ടില്‍ ഒരു തുളസി ചെടി നടുക, എല്ലാ വൈകുന്നേരവും ചെടിയുടെ സമീപം നെയ്യ് നിറച്ച വിളക്ക് കത്തിക്കുക. ലക്ഷ്മി ദേവി നിങ്ങളെ സമൃദ്ധിയോടെ അനുഗ്രഹിക്കും.

പൊട്ടിയ പാത്രങ്ങള്‍
വീട്ടില്‍ ഒരിക്കലും പൊട്ടിയ പാത്രങ്ങള്‍ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്.
എല്ലാ വെള്ളിയാഴ്ചയും വിഷ്ണുവിന് ശംഖ് വഴി ജലാഭിഷേകം ചെയ്യുക. ഇത് ലക്ഷ്മി ദേവിയെ വളരെയധികം സന്തോഷിപ്പിക്കുന്നു. ഒരു കുളി കഴിഞ്ഞ്, ഓരോ ദിവസവും, പ്രാര്‍ത്ഥിക്കുകയും ലക്ഷ്മി ദേവിയുടെ അനുഗ്രഹം തേടുകയും നിങ്ങളുടെ നെറ്റിയില്‍ കുങ്കുമം കൊണ്ട് തിലകം ചാര്‍ത്തുകയും ചെയ്യുക.



Click it and Unblock the Notifications
