Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
പുരാണത്തിലെ ചില ഹിജഡ കഥാപാത്രങ്ങള്
സ്ത്രീകളെപ്പോലെ സംസാരിക്കുകയും പൂര്ണമായല്ലെങ്കിലും സ്ത്രീകളെ പോലെ ജീവിയ്ക്കുകയും ചെയ്യുന്ന വിഭാഗമാണ് ഹിജഡകള്. എത്രയൊക്കെ പുരോഗമന വാദം പറഞ്ഞാലും ഇന്നും നമ്മുടെ സമൂഹം ഇവരെ മാറ്റി നിര്ത്തുന്നു. ആധുനിക സമൂഹത്തില് മാത്രമല്ല നമ്മുടെ പുരാണങ്ങളിലുമുണ്ട് ഇത്തരം നിരവധി കഥാപാത്രങ്ങള്.
പുരാണത്തിലെ ഏറ്റവും പ്രശസ്തനായ ഹിജഡ കഥാപാത്രമാണ് ശിഖണ്ഡി. ഭീഷ്മപിതാമഹനെ വധിയ്ക്കാന് അര്ജ്ജുനന് മുന്നില് നിര്ത്തിയതും ശിഖണ്ഡിയെയാണ്. ഇതുപോലെ പുരാണത്തിലെ ചില ഹിജഡ കഥാപാത്രങ്ങളുണ്ട്. അവര് ആരൊക്കെയെന്ന് നോക്കാം.

ഇവര് സംസ്കാരത്തിന്റെ ഭാഗം
നമ്മുടെ പുരാണത്തിന്റേയും സംസ്കാരത്തിന്റേയും ഭാഗമാണ് ഭിന്നലിംഗക്കാര് അഥവാ ഹിജഡകള്. ഒരിക്കലും സമൂഹത്തില് നിന്ന് മാറ്റി നിര്ത്തപ്പെടേണ്ടവരല്ല എന്ന ബോധം ഇവരെക്കുറിച്ച് നമുക്കുണ്ടാവണം.

ഹിന്ദു പുരാണങ്ങളിലെ പ്രധാന ഘടകം
ഹിന്ദു പുരാണങ്ങളില് എവിടെ നോക്കിയാലും ഹിജഡകളും അവരുടെ പ്രാധാന്യവും നമുക്ക് മനസ്സിലാകും. അതുകൊണ്ട് തന്നെ ഇവരര്ഹിക്കുന്ന പരിഗണന നല്കാന് നാം ബാധ്യസ്തരാണ്.

ശിഖണ്ഡി
പുരാണേതിഹാസങ്ങളില് മുന്നില് നില്ക്കുന്ന ഹിജഡ കഥാപാത്രം ശിഖണ്ഡി തന്നെയാണ്. അംബ, അംബിക, അമ്പാലിക എന്നിവരില് അംബയാണ് പിന്നീട് ശിഖണ്ഡിയായി ജന്മമെടുത്തും ഭീഷ്മരുടെ വധത്തിന് കാരണമായതും.

മോഹിനി
മഹാവിഷ്ണുവിന്റെ സ്ത്രീ വേഷ അവതാരങ്ങളില് ഒന്നാണ് മോഹിനി. അസുരന്മാരില് നിന്നും അമൃത് കൈക്കലാക്കാന് വേണ്ടിയാണ് വിഷ്ണു ഭഗവാന് മോഹിനീ രൂപം കൈക്കൊണ്ടത്.

ഭസ്മാസുരവധവും മോഹിനി
ഭസ്മാസുരന് വരം കൊടുത്ത് അവതാളത്തിലായ പരമേശ്വരനെ രക്ഷിക്കാനാണ് വീണ്ടും മഹാവിഷ്ണു മോഹിനീ രൂപം സ്വീകരിച്ചത്.

ബൃഹന്ദളയായി അര്ജ്ജുനന്
13 കൊല്ലത്തെ പാണ്ഡവരുടെ വനവാസത്തിനിടയ്ക്ക് ഉര്വ്വശീ ശാപം നിമിത്തം വില്ലാളി വീരന് അര്ജ്ജുനനും സ്ത്രീവേഷത്തില് അല്പകാലം ജീവിയ്ക്കേണ്ടി വന്നു. ബൃഹന്ദളയെന്ന പേരിലാണ് അര്ജ്ജുനന് ഇത്തരത്തില് ഹിജഡയായി ജീവിച്ചത്.

ഇള
ഭഗവാന് വിഷ്ണു തന്നെയാണ് ഇവിടേയും സ്ത്രീ കഥാപാത്രമായി ജന്മം കൊണ്ടത്.ആണ്കുട്ടികള് ആഗ്രഹിച്ചിരുന്ന മനു രാജാവിന്റെ ആഗ്രഹ പ്രകാരം തന്റെ മകള്ക്കു പകരം മകനായാണ് വിഷ്ണു ആഗ്രഹ പൂര്ത്തീകരണം നടത്തിക്കൊടുത്തത്.



Click it and Unblock the Notifications
