For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Gemini Horoscope 2023: മിഥുനം സമ്പൂര്‍ണഫലം: സാമ്പത്തികം,വിവാഹം, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ അറിയാം

|

വര്‍ഷഫലത്തില്‍ ഈ ലേഖനത്തില്‍ മിഥുനം രാശിക്കാരുടെ വര്‍ഷഫലത്തെക്കുറിച്ചാണ് പറയുന്നത്. 2023-ല്‍ നിങ്ങളുടെ വര്‍ഷഫലം അനുസരിച്ച് എന്തൊക്കെ മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് ഏതൊക്കെ മേഖലകളില്‍ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചുള്ള സമ്പൂര്‍ണ ഫലം ഈ ലേഖനത്തില്‍ പറയുന്നു. വരുമാനത്തില്‍ നേട്ടങ്ങളുണ്ടാവുമോ, വാഹനം വാങ്ങുമോ, വിവാഹം നടക്കുമോ തുടങ്ങി നമ്മളെ സംശയത്തിലാക്കുന്ന പല വിധത്തിലുള്ള കാര്യങ്ങള്‍ ഉണ്ട്. ഈ വര്‍ഷം ശനി നിങ്ങളുടെ രാശിയില്‍ നിന്ന് എട്ടാം ഭാവത്തിലാണ് നിലനില്‍ക്കുന്നത്. ഇതിന് ശേഷം ജനുവരി 17-ന് മകരം രാശിയില്‍ നിന്ന് കുംഭം രാശിയിലേക്ക് സഞ്ചരിക്കുന്നു. ശനിയുടെ ഈ സംക്രമണം നിങ്ങളുടെ എല്ലാ പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

Gemini Horoscope 2023

വര്‍ഷത്തിന്റെ തുടക്കത്തില്‍ പത്താം ഭാവത്തില്‍ നില്‍ക്കുന്ന വ്യാഴം ഏപ്രില്‍ 22 ന് നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് പ്രവേശിക്കും. ഒക്ടോബര്‍ 30-ന് രാഹു നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ നിന്ന് മീനം രാശിയിലെ 10-ാം ഭാവത്തിലേക്കും അതുപോലെതന്നെ കേതുവും അഞ്ചാം ഭാവത്തില്‍ നിന്ന് നാലാം ഭാവത്തിലേക്കും പ്രവേശിക്കുന്നു. ഇതിന്റെ ഫലമായി ജീവിതത്തില്‍ വളരെ വലിയ മാറ്റം ഈ വര്‍ഷം ഉണ്ടാവുന്നു. ഈ വര്‍ഷം പൊതുവേ മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. അത് മാത്രമല്ല മാനസിക സമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്ന ഒരു വര്‍ഷം കൂടിയാണ് ഇത്. ആരോഗ്യത്തിന്റെ കാര്യത്തിലും നിങ്ങളെ അലട്ടുന്ന പ്രശ്‌നങ്ങള്‍ കുറവായിരിക്കും. കൂടുതല്‍ മിഥുനം രാശി വര്‍ഷഫലം അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

പൊതുവായ ഫലങ്ങള്‍

പൊതുവായ ഫലങ്ങള്‍

മിഥുനം രാശിക്കാര്‍ക്ക് ഈ വര്‍ഷം അവരുടെ ജോലിയിലെ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാവുന്നു. അത് പലപ്പോഴും അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ചില മേഖലകളില്‍ നിങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നു. ജനുവരി 17 ന്, ശനി മകരം രാശിയില്‍ നിന്ന് കുംഭം രാശിയിലേക്ക് പോവുന്നു. ഈ സമയം നിങ്ങളുടെ കണ്ടക ശനി അവസാനിക്കുകയും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയുകയും ചെയ്യുന്നു. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനും മാനസിക പിരിമുറുക്കം ഇല്ലാതെ എല്ലാം ചെയ്ത് തീര്‍ക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഏത് കാര്യത്തിനും തീരുമാനമെടുക്കുന്നതിനുള്ള കഴിവ് വര്‍ദ്ധിക്കുകയും സാഹചര്യങ്ങളിലെ മാറ്റം അനുസരിച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു.

പൊതുവായ ഫലങ്ങള്‍

പൊതുവായ ഫലങ്ങള്‍

ജോലിയില്‍ സ്ഥലം മാറ്റം ലഭിക്കുന്നു. ഇത് നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നു. 2023-ല്‍ തുടക്കത്തില്‍ ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പലപ്പോഴും അതില്‍ നിന്ന് മുക്തി നേടുന്നതിന് വേണ്ടി അല്‍പം ശ്രദ്ധിക്കണം. പഴയ ജോലിയില്‍ നിന്ന് പുതിയ ജോലിയിലേക്ക് പ്രവേശിക്കുന്നതിനുള്ള സാധ്യതയുണ്ട്. വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ നല്ല ജോലി നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇതിലൂടെ നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു. വര്‍ഷാരംഭത്തില്‍ കുട്ടികളുമായി ബന്ധപ്പെട്ട് ചെറിയ രീതിയില്‍ ടെന്‍ഷനുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് അല്‍പം പ്രയാസം നേരിടേണ്ടി വരുന്നു. ഈ സമയം സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാവുകയും ചെയ്യുന്നു.

പൊതുവായ ഫലങ്ങള്‍

പൊതുവായ ഫലങ്ങള്‍

വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ദീര്‍ഘദൂര യാത്രകള്‍ക്കും പറ്റിയ സമയമാണ്. അതിനുള്ള നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. കഠിനാധ്വാനം ചെയ്യുന്നത് കുറവാണെങ്കില്‍ ഫലവും അത്രയേ പ്രതീക്ഷിക്കേണ്ടതുള്ളൂ. വരാനിരിക്കുന്നത് ഒരു നല്ല വര്‍ഷമാണ് മിഥുനം രാശിക്കാര്‍ക്ക്. കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും നിലനില്‍ക്കുന്നു. മികച്ച സാഹചര്യങ്ങള്‍ ആണ് ഉണ്ടാവുന്നത്. വ്യാഴത്തിന്റെ അനുഗ്രഹത്താല്‍ നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും ഐക്യവും സമാധാനവും നിലനില്‍ക്കുന്നു. മംഗളകരമായ പല കാര്യങ്ങളും കുടുംബത്തില്‍ ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

ഓരോ മാസത്തേയും ഫലം

ഓരോ മാസത്തേയും ഫലം

മിഥുന രാശിഫലം 2023 അനുസരിച്ച് വര്‍ഷത്തിന്റെ തുടക്കത്തില്‍ അതായത് ജനുവരി മാസത്തില്‍ ശനി എട്ടാം ഭാവത്തിലും വ്യാഴം പത്താം ഭാവത്തിലും ആയിരിക്കും. ഇത് നിങ്ങളുടെ കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാക്കുന്നു. ഇത് കൂടാതെ കുടുംബ ജീവിതത്തില്‍ സമ്മര്‍ദ്ദം വളരെ കൂടുതലായിരിത്തും. എന്നാല്‍ ഫെബ്രുവരി മുതല്‍ പല പ്രശ്‌നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മോചനം ലഭിക്കുന്നു. പലപ്പോഴും ദൂരയാത്രകള്‍ക്കുള്ള സാധ്യതയും കുടുംബാന്തരീക്ഷത്തില്‍ സന്തോഷവും നിലനില്‍ക്കുന്നു. മാര്‍ച്ചില്‍ നിങ്ങളുടെ പെരുമാറ്റത്തില്‍ നിന്ന് കാഠിന്യം ഒഴിവാക്കേണ്ടിവരും. കൃത്യമായ രീതിയില്‍ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.

ഓരോ മാസത്തേയും ഫലം

ഓരോ മാസത്തേയും ഫലം

ഏപ്രിലില്‍ വ്യാഴം നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതാക്കും. അത് മാത്രമല്ല നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. ഈ സമയത്ത് കുട്ടികളുമായി ബന്ധപ്പെട്ട് നിങ്ങളെ തേടി നിരവധി സന്തോഷം വരുന്നു. ശമ്പള വര്‍ദ്ധനവും ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു സമയമാണ്. കരിയറില്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. മെയ് മാസം ആവുന്നതോടെ ചെറിയ രീതിയിലുള് പിരിമുറുക്കങ്ങള്‍ നിങ്ങളുടെ ജീവിതത്തെ താളം തെറ്റിക്കും. ഭൂമിയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ നിങ്ങള്‍ക്ക് കോടതി കേസുകളില്‍ വിജയം ലഭിക്കും. പൊതുവേ ജൂണ്‍ മാസം നല്ലതായിരിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ജോലിയില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

ഓരോ മാസത്തേയും ഫലം

ഓരോ മാസത്തേയും ഫലം

ജൂലൈ മാസം സാമ്പത്തിക സ്ഥിതിയില്‍ മികച്ച വര്‍ദ്ധനവ് നല്‍കും. ഓഗസ്റ്റ് മാസത്തില്‍ നിങ്ങളുടെ ശത്രുക്കള്‍ ശക്തരാവുന്നു. അത് മാത്രമല്ലല ചിലവുകളില്‍ വലിയ വര്‍ദ്ധനവ് അനുഭവപ്പെടും. സെപ്റ്റംബര്‍ മാസത്തില്‍ പല കാര്യങ്ങളിലും തീരുമാനമാവുന്നു. സുഹൃത്തുക്കളുടെ സഹായം പല കാര്യങ്ങളിലും നിങ്ങളെ തേടി വരുന്നു. മിഥുന രാശിഫലം 2023 അനുസരിച്ച്, ഒക്ടോബര്‍ മാസം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. ഈ സമയത്ത് വാഹനമോ വീടോ എല്ലാം സ്വന്തമാക്കുന്നതിനുള്ള സാധ്യതയുണ്ട്. കുട്ടികളുടെ കാര്യത്തിലും അനുകൂല സമയമാണ്. പ്രണയം വിവാഹത്തിലേക്ക് എത്തുന്നു. നവംബര്‍ മാസത്തിലും കുടുംബത്തതില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ഡിസംബറില്‍ സ്വത്തും ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. പലപ്പോഴും മാതാപിതാക്കളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നു.

പ്രണയ ഫലം

പ്രണയ ഫലം

മിഥുനം രാശിക്കാര്‍ക്ക് 2023-ല്‍ അവരുടെ പ്രണയ ഫലത്തെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. പ്രണയ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ അനുഭവപ്പെടുന്ന ഒരു സമയമാണ് 2023. ജനുവരി മുതല്‍ ഏപ്രില്‍ വരെ ഇവരുടെ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്‌ള സാധ്യതയുണ്ട്. എന്നാല്‍ വ്യാഴം ഏപ്രില്‍ 22-ന് പതിനൊന്നാം ഭാവത്തിലേക്ക് പ്രവേശിക്കുന്നു ഈ സമയം പ്രണയ ബന്ധത്തില്‍ നിന്ന് പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ഈ വര്‍ഷം നിങ്ങളുടെ സ്‌നേഹം വളരുകയും അത് ഒരു വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

കരിയര്‍ ഫലം

കരിയര്‍ ഫലം

മിഥുനം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ കരിയറില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. കരിയറുമായി ബന്ധപ്പെട്ട് പൊതുവേ നല്ല ഫലങ്ങളാണ് ഇവര്‍ക്ക് ലഭിക്കുന്നത്. വര്‍ഷത്തിന്റെ തുടക്കത്തില്‍ പത്താം ഭാവത്തില്‍ തന്നെ വ്യാഴം നില്‍ക്കുന്നതിനാല്‍ തൊഴില്‍ഫലങ്ങള്‍ മികച്ചതായിരിക്കും. എന്നാല്‍ എട്ടാം ഭാവത്തില്‍ ശനിയുടെ ഭാവം മൂലം നിങ്ങളുടെ കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും ജോലിയില്‍ പല വിധത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചേക്കാം. ശനിയുടെ രാശിമാറ്റം നിങ്ങള്‍ക്ക് പുതിയ ജോലി ലഭിക്കുന്നതിലേക്ക് എത്തിക്കുന്നു. ജോലി മാറാന്‍ ശ്രമിക്കുന്നതിനും ശനിയുടെ ഒന്‍പതാം ഭാവം സഹായിക്കുന്നു. നിങ്ങളുടെ തൊഴില്‍ മേഖലയിലെ പദവി ഉയര്‍ന്നതായിരിക്കും. പ്രമോഷനുള്ള സാധ്യതയും നിങ്ങള്‍ക്കുണ്ട്. വര്‍ഷത്തിന്റെ അവസാനത്തില്‍ കരിയറില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു.

വിദ്യാഭ്യാസ ഫലം

വിദ്യാഭ്യാസ ഫലം

മിഥുന രാശി 2023 പ്രകാരം, മിഥുനം രാശിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം സമ്മിശ്രഫലങ്ങള്‍ ഉണ്ടായിരിക്കും. വര്‍ഷത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ക്ക് അല്‍പം ദുര്‍ബലമായിരിക്കും. എങ്കിലും പിന്നീട് അങ്ങോട്ട് നിങ്ങള്‍ക്ക് മികച്ച സമയമായിരിക്കും. ദുര്‍ബലാവസ്ഥയില്‍ ജാതകത്തില്‍ കേതു അഞ്ചാം ഭാവത്തില്‍ തുടരുകയും ശനി എട്ടാം ഭാവത്തില്‍ നില്‍ക്കുകയും ചെയ്യും, പതിനൊന്നാം ഭാവത്തില്‍ നിന്ന് രാഹുവിന്റെ സ്വാധീനം അഞ്ചാം ഭാവത്തിലും ദൃശ്യമാകും. ഇതാണ് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ചെറിയ തടസ്സങ്ങള്‍ കൊണ്ട് വരുന്നത്. എന്നാല്‍ അഞ്ചാം ഭാവത്തില്‍ വ്യാഴം നില്‍ക്കുന്നതിനാല്‍ നിങ്ങള്‍ക്ക് പിന്നീട് വിദ്യാഭ്യാസ മേഖലയില്‍ വലിയ പുരോഗതി ഉണ്ടാവുന്നു. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിന് അനുകൂല സമയമാണ ഏപ്രില്‍ മുതല്‍ ഉണ്ടാവുന്നത്. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ മുതല്‍ മെയ് വരെ ആഗ്രഹസാഫല്യം നടക്കുന്നു.

സാമ്പത്തിക ഫലം

സാമ്പത്തിക ഫലം

2023 ലെ മിഥുന രാശിഫലം അനുസരിച്ച്, ഈ വര്‍ഷം മിഥുനം രാശിക്കാര്‍ക്ക് നല്ല സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാവുന്നു. വര്‍ഷത്തിന്റെ തുടക്കത്തില്‍, നിങ്ങളുടെ എട്ടാം ഭാവത്തിലെ ശനി-ശുക്രന്‍ സംയോജനം കാരണം സാമ്പത്തിക സ്ഥിതിയില്‍ തകര്‍ച്ച ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ പിന്നീട് ജനുവരിയില്‍ ശനി 9-ആം ഭാവത്തില്‍ സഞ്ചരിക്കുന്നതിനാല്‍ ഈ സ്ഥിതിയില്‍ മാറ്റമുണ്ടാവുന്നു. അതിന് ശേഷം ശുക്രന്റെ രാശിമാറ്റം നിങ്ങളില്‍ സാമ്പത്തികമായി നല്ല ഫലങ്ങള്‍ നല്‍കുന്നതിലേക്ക് എത്തിക്കുന്നു. മികച്ച അവസരങ്ങള്‍ ജീവിതത്തില്‍ കണ്ടെത്തുന്നതിന് സാധിക്കുന്നു. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള വര്‍ഷത്തിന്റെ മധ്യത്തില്‍ നിങ്ങള്‍ക്ക് ചില വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സെപ്തംബര്‍ മുതല്‍ നവംബര്‍ വരെ, നിങ്ങള്‍ക്ക് കുറച്ച് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെങ്കിലും സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടായിരിക്കും. ഡിസംബറില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു.

കുടുംബ ഫലം

കുടുംബ ഫലം

നിങ്ങളുടെ കുടുംബത്തിന്റെ കാര്യത്തില്‍ 2023 മികച്ച ഫലങ്ങള്‍ നല്‍കുന്നു. വ്യാഴം നാലാം ഭാവത്തിലായത് കൊണ്ട് തന്നെ ജീവിതത്തില്‍ സമ്മര്‍ദ്ദം കുറയുകയും പ്രശ്‌നങ്ങളില്‍ നിന്ന് മോചനം നല്‍കുകയും ചെയ്യുന്നു. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യം ഉണ്ടാകും. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കും. ചൊവ്വയുടെസ്വാധീനം നിങ്ങളുടെ നാലാം ഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ കുടുംബ സ്വത്തിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടാവും. ഒക്ടോബറില്‍ നിങ്ങളുടെ നാലാമത്തെ ഭാവത്തില്‍ ബുധന്‍ സംക്രമണം നടത്തുന്നതിനാല്‍ കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ ഐക്യം ഉണ്ടാകും. ഏപ്രില്‍ 22 ന്, വ്യാഴം നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ സംക്രമിക്കുന്നതിന്റെ ഫലമായി കുടുംബത്തിന്റെ അന്തസ്സ് വര്‍ദ്ധിക്കുന്നു.

വിവാഹഫലം

വിവാഹഫലം

വിവാഹത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള പ്രതീക്ഷകള്‍ ഉണ്ടാവുന്ന വര്‍ഷമാണ് 2023. വര്‍ഷത്തിന്റെ തുടക്കത്തില്‍ സൂര്യന്‍ നിങ്ങളുടെ ഏഴാം ഭാവത്തില്‍ ഇരിക്കും, അത് നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റത്തില്‍ അല്‍പം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് കൂടാതെ കുടുംബത്തില്‍ സമ്മര്‍ദ്ദവും പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നു. എന്നാല്‍ സൂര്യന്‍ മകരം രാശിയില്‍ സംക്രമിക്കുമ്പോള്‍ പങ്കാളികള്‍ തമ്മില്‍ വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതോടൊപ്പം ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങളും നിങ്ങളെ ബാധിച്ചേക്കാം. എന്നാല്‍ സാവധാനം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകും. ഏപ്രില്‍ 22 ന് ശേഷം, നിങ്ങളുടെ വിവാഹ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ ഐക്യവും സ്‌നേഹവും നിലനില്‍ക്കുന്നു. ഉത്തരവാദിത്വ ബോധത്തോടെ നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.

ആരോഗ്യ ഫലം

ആരോഗ്യ ഫലം

നിങ്ങളുടെ 2023ല്‍ ആരോഗ്യഫലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ആരോഗ്യത്തിന്റെ വീക്ഷണകോണില്‍ നിന്ന് നോക്കുകയാണെങ്കില്‍ ഈ വര്‍ഷത്തിന്റെ തുടക്കം അല്‍പ്പം പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരിക്കും. കേതു അഞ്ചാം ഭാവത്തിലും ശനി എട്ടാംഭാവത്തിലും ആണ് സംക്രമിക്കുന്നത്. ഇത് ഇവരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. രാഹു-കേതുക്കളുടെ സ്ഥാനം അനുസരിച്ച് നിങ്ങള്‍ക്ക് ഈ വര്‍ഷം വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തെ അല്‍പം ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. നല്ല ഭക്ഷണശീലങ്ങള്‍ ഉണ്ടാക്കിയെടുക്കേണ്ടതാണ്. ആശുപത്രി സന്ദര്‍ശനത്തിനുള്ള സാധ്യത കാണുന്നു. ശനി എട്ടാം ഭാവത്തിലും ചൊവ്വ 12-ാം ഭാവത്തിലും ആയിരിക്കുന്ന സമയം പലപ്പോഴും അപകടങ്ങള്‍, ശരീരത്തിന് ക്ഷതം, ശസ്ത്രക്രിയ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ പിന്നീട് വ്യാഴത്തിന്റെ സ്ഥാനം മാറുന്നതോടെ നിങ്ങളില്‍ നിന്ന് പ്രശ്‌നങ്ങള്‍ അകന്നു പോവുന്നതിനുള്ള സാധ്യത കാണുന്നു.

ജ്യോതിഷ പരിഹാരങ്ങള്‍

ജ്യോതിഷ പരിഹാരങ്ങള്‍

എല്ലാ ദിവസവും വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണത്തില്‍ നിന്ന് പശുവിന് അന്നമൂട്ടുക. എല്ലാ ബുധനാഴ്ചയും പശുവിന് പച്ച ചീര, കാലിത്തീറ്റ, പച്ച പച്ചക്കറികള്‍ എന്നിവ നല്‍കുന്നതിന് ശ്രദ്ധിക്കുക. ഇതോടൊപ്പം ഭഗവാന്‍ വിഷ്ണുവിനെ പ്രാര്‍ത്ഥിക്കുകയും ശ്രീ വിഷ്ണു സഹസ്രനാമ സ്‌തോത്രം പാരായണം ചെയ്യുകയും വേണം. ബുധനാഴ്ച ഉപവാസം എടുക്കുന്നതും നല്ലതാണ്. മരതകം ധരിക്കുന്നത് ദോഷങ്ങളെ ഒഴിവാക്കുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുകയോ അസുഖം വരികയോ ചെയ്താല്‍ ഗജേന്ദ്ര മോക്ഷ സ്‌തോത്രമോ ശ്രീരാമ രക്ഷാ സ്‌തോത്രം ജപിക്കുന്നത് നല്ലതാണ്.

Aries Horoscope 2023 : മേടം രാശി 2023 വര്‍ഷഫലം: സാമ്പത്തികം, പ്രണയം, കരിയര്‍ ഇപ്രകാരംAries Horoscope 2023 : മേടം രാശി 2023 വര്‍ഷഫലം: സാമ്പത്തികം, പ്രണയം, കരിയര്‍ ഇപ്രകാരം

Taurus Horoscope 2023 : ഇടവം രാശി 2023 സമ്പൂര്‍ണഫലം - സാമ്പത്തിക തകര്‍ച്ച, കുടുംബം, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍Taurus Horoscope 2023 : ഇടവം രാശി 2023 സമ്പൂര്‍ണഫലം - സാമ്പത്തിക തകര്‍ച്ച, കുടുംബം, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍

ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

English summary

Gemini Horoscope 2023: Gemini Varsha Phalam, Gemini Yearly Horoscope Predictions In Malayalam

Gemini Varsha Phalam 2023 in Malayalam: Here in this article we are sharing Gemini yearly horoscope 2023 predictions related to life, love, marriage, career, education, finance, health and more in malayalam. Take a look.
X
Desktop Bottom Promotion