മിഥുനം രാശി: സാമ്പത്തികം ശ്രദ്ധിക്കേണ്ട വര്‍ഷം മുന്നില്‍

കഷ്ടതകള്‍ നിറഞ്ഞൊരു 2020 കടന്നുപോയി. പുത്തന്‍ പ്രതീക്ഷകള്‍ നിറഞ്ഞ് ഈ 2021 വര്‍ഷത്തില്‍ ഓരോരുത്തരും ജീവിതം ശുഭമാകാന്‍ പ്രാര്‍ത്ഥിക്കുന്നു. ഈ പുതുവര്‍ഷം നിങ്ങള്‍ക്ക് സന്തോഷങ്ങളും നേട്ടങ്ങളും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. നിങ്ങളുടെ രാശിചിഹ്നത്തെ അടിസ്ഥാനമാക്കി 2021ല്‍ നിങ്ങളുടെ കഷ്ടനഷ്ടങ്ങള്‍ എന്തൊക്കെയെന്ന് പ്രവചിക്കാനാകും. 12 രാശികളില്‍ മൂന്നാമതായി നില്‍ക്കുന്നതാണ് മിഥുനം രാശി. മിഥുനം രാശിക്കാര്‍ക്ക് ഈ വര്‍ഷം എന്തൊക്കെ മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാകുന്നത് എന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

കൂടുതല്‍ ജ്യോതിഷ ലേഖനങ്ങള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

വിദ്യാഭ്യാസം

വിദ്യാഭ്യാസം

വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം, 2021 വര്‍ഷം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. കാരണം വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം വിജയം നേടാനാകും. ജനുവരി, ഫെബ്രുവരി, മെയ് മാസങ്ങള്‍ നിങ്ങള്‍ക്ക് പ്രത്യേകിച്ചും സഹായകരമാകും. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവും ഉന്നത വിദ്യാഭ്യാസത്തിന് വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ ആറാമത്തെ ഭവനത്തില്‍ കേതു സ്ഥാനം പിടിക്കുന്നതിനാല്‍ വിജയത്തിനായി കഠിനമായി പരിശ്രമിക്കണം. സ്ഥിരോത്സാഹത്തോടെ കഠിനാധ്വാനം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം പ്രയോജനം ലഭിക്കും.

ആരോഗ്യം

ആരോഗ്യം

ഈ വര്‍ഷം, വ്യാഴം നിങ്ങളുടെ രാശിചിഹ്നത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ഇത് ശാരീരികവും മാനസികവുമായ വളര്‍ച്ച നിങ്ങള്‍ക്ക് നല്‍കും. നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുകയും നിങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുകയും ചെയ്യും. 2021 ല്‍ ബുധന്റെ സഞ്ചാരപാത നിങ്ങളുടെ ശാരീരിക ആരോഗ്യം ഉയര്‍ത്താന്‍ സഹായിക്കും. ശനി ചിലപ്പോള്‍ നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെങ്കിലും, നിങ്ങളുടെ പ്രതിരോധശേഷി ഗുണം ചെയ്യും.

വിവാഹം

വിവാഹം

വിവാഹത്തിനായി കാത്തിരിക്കുന്ന മിഥുനം രാശിക്കാര്‍ക്ക് 2021 വര്‍ഷം ചില നല്ല വാര്‍ത്തകള്‍ നല്‍കും. വിവാഹത്തിനായി അവസരങ്ങള്‍ ഉയര്‍ന്നുവരും. പ്രധാനപ്പെട്ട ബന്ധങ്ങള്‍ സൃഷ്ടിക്കാനാകും. പ്രണയബന്ധങ്ങള്‍ പൂവിടാന്‍ ഈ വര്‍ഷം നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഇതിനകം ഒന്നിച്ചുചേര്‍ന്നവര്‍ ഈ വര്‍ഷം വളരെ സന്തോഷത്തോടെ ചെലവഴിക്കും.

കുടുംബം

കുടുംബം

ഈ വര്‍ഷം മിഥുനം രാശിക്കാര്‍ കുടുംബബന്ധം ശക്തിപ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാവരുമായും നല്ല ബന്ധത്തിലായിരിക്കും. പുതിയ ബന്ധങ്ങള്‍ വളര്‍ത്താന്‍ ധാരാളം അവസരങ്ങള്‍ നിങ്ങള്‍ക്ക് ഈ വര്‍ഷം ലഭിച്ചേക്കാം. ബന്ധുക്കള്‍ക്കിടയില്‍ നിങ്ങളുടെ സ്ഥാനം പൂര്‍ണ്ണമായും മനസ്സിലാക്കി പെരുമാറുക.

സാമ്പത്തികം

സാമ്പത്തികം

സാമ്പത്തികമായി മിഥുനം രാശിക്കാര്‍ക്ക് 2021 വര്‍ഷം അല്‍പം നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. വ്യാഴം അനുകൂലമായി സ്ഥാനം പിടിച്ചിരിക്കുന്നതിനാല്‍, ഇത് നിങ്ങള്‍ക്ക് ഒരു നല്ല സാമ്പത്തിക അടിത്തറ നല്‍കും. നിങ്ങളുടെ മുമ്പത്തെ ഏതെങ്കിലും സാമ്പത്തിക ഇടപാടുകള്‍ ഫലം കാണും. ഈ സമയത്ത് നിങ്ങളുടെ ചെലവും നിയന്ത്രിക്കേണ്ടതുണ്ട്. നിങ്ങള്‍ എത്രമാത്രം സമ്പാദിച്ചാലും നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കും. ഇത് നിങ്ങള്‍ക്ക് ഒരു വെല്ലുവിളിയാകും. ഏപ്രില്‍ മുതല്‍ കാര്യങ്ങള്‍ ഭാഗികമായി മെച്ചപ്പെടും.

ഭാഗ്യസംഖ്യ

ഭാഗ്യസംഖ്യ

2021 ല്‍ മിഥുനം രാശിക്കാരുടെ ഭാഗ്യ സംഖ്യ 6,5 എന്നിവ ആണ്. മെയ് 29 നും ജൂണ്‍ 22 നും ഇടയില്‍, ബുധന്റെ സഞ്ചാരപാതയില്‍ മാറ്റങ്ങള്‍ ഉള്ളതിനാല്‍ പുതിയ പങ്കാളിത്തം ഒഴിവാക്കാനും അവയെ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യാനും ശ്രദ്ധിക്കണം. 2021 ല്‍ ശുക്രന്റെ സ്ഥാനം സാമ്പത്തികമായി നിങ്ങളെ അല്‍പം മെച്ചപ്പെടുത്തിയേക്കാം. എങ്കിലും ഏപ്രില്‍ മുതല്‍ മെയ് വരെ നിങ്ങള്‍ ചെലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്.

കരിയര്‍

കരിയര്‍

നിങ്ങളുടെ കരിയറില്‍ വിജയം നല്‍കുന്ന നിരവധി അവസരങ്ങള്‍ ഈ വര്‍ഷം നിങ്ങള്‍ക്ക് മുന്നിലേക്ക് വരാം. മാത്രമല്ല ജോലികളില്‍ നിങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനവും ലഭിക്കും. നിങ്ങളുടെ ബുദ്ധിശക്തി ഉപയോഗിച്ച്, നിങ്ങളുടെ ജോലികള്‍ നന്നായി പൂര്‍ത്തിയാക്കുകയും ചെയ്യും. ജോലിസ്ഥലത്തെ നിങ്ങളുടെ കാര്യക്ഷമത വിലമതിക്കപ്പെടും. വര്‍ഷത്തില്‍ തുടക്കത്തില്‍ ചില വെല്ലുവിളികള്‍ ഉണ്ടായേക്കാം, പക്ഷേ ഏപ്രില്‍ മുതല്‍ സാഹചര്യങ്ങള്‍ മാറും. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും, നല്ല സ്ഥാനം നേടാന്‍ കഴിയും. ഏപ്രില്‍ പകുതി മുതല്‍ സെപ്റ്റംബര്‍ വരെ വളരെ നല്ല അവസരങ്ങള്‍ നിങ്ങള്‍ക്ക് കൈവരും.

ബിസിനസ്സ്

ബിസിനസ്സ്

ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന മിഥുനം രാശിക്കാര്‍ക്ക് ഈ വര്‍ഷം ഒരു നല്ല സമയമായി കണക്കാക്കാം. ധാരാളം ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങള്‍ വളരെ പക്വത കാണിക്കും. എന്നിരുന്നാലും, നിങ്ങളുടെ ബിസിനസ്സ് പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ട്. വര്‍ഷത്തിന്റെ തുടക്കത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും. എന്നാല്‍, വര്‍ഷത്തിന്റെ മധ്യത്തില്‍ വ്യാഴത്തിന്റെ കൃപയാല്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ തീരുമാനങ്ങള്‍ എടുക്കാനാകും. സെപ്റ്റംബറിനും നവംബറിനുമിടയില്‍ ചില പ്രശ്നങ്ങളുണ്ടാകാമെങ്കിലും ക്രമേണ കാര്യങ്ങള്‍ ശരിയായിത്തീരും.

വാഹനയോഗം

വാഹനയോഗം

സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ ഈ വര്‍ഷം വര്‍ഷം വളരെ ജാഗ്രതയോടെ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. ഗ്രഹങ്ങളുടെ സ്ഥാനം പൂര്‍ണ്ണമായും നിങ്ങള്‍ക്ക് അനുകൂലമല്ല, അതിനാല്‍ ഉചിതമായ സമയം കണക്കാക്കിയതിനുശേഷം മാത്രമേ പ്രവര്‍ത്തിക്കാവൂ. അല്ലാത്തപക്ഷം ലാഭത്തിനുപകരം നഷ്ടം സഹിക്കേണ്ടിവരും. വര്‍ഷത്തിന്റെ ആരംഭം, അതായത് ജനുവരിയിലെ ആദ്യ ദിവസങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഇതുകൂടാതെ, ഏപ്രില്‍, മെയ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നിങ്ങള്‍ ശ്രമിച്ചാല്‍, ഒരു വസ്തു വാങ്ങുന്നതില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും. ഓഗസ്റ്റ് അവസാന വാരം മുതല്‍ ഒക്ടോബര്‍ വരെ ഒരു വാഹനം വാങ്ങുന്നതിനുള്ള മികച്ച സമയമായിരിക്കും.

കുട്ടികള്‍

കുട്ടികള്‍

വര്‍ഷത്തിന്റെ ആരംഭം നിങ്ങളുടെ കുട്ടികളെ സംബന്ധിച്ച് കുറച്ച് ദുര്‍ബലമായിരിക്കും. ചില ശാരീരിക പ്രശ്നങ്ങള്‍ അവരെ ശല്യപ്പെടുത്തും. അവരുടെ ആരോഗ്യത്തില്‍ നിങ്ങള്‍ പൂര്‍ണ്ണ ശ്രദ്ധ ചെലുത്തേണ്ടിവരും. ഈ വര്‍ഷം, അവരുടെ ആരോഗ്യത്തിലും പഠനത്തിലും നിങ്ങള്‍ പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട്. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ നല്ല സമയമായിരിക്കും.

ജ്യോതിഷ പരിഹാരങ്ങള്‍

ജ്യോതിഷ പരിഹാരങ്ങള്‍

മോതിര വിരലില്‍ നല്ലൊരു മരതക മോതിരം ധരിക്കുന്നത് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും.

വീട്ടിലെ പ്രായമായ സ്ത്രീകള്‍ക്ക് ബുധനാഴ്ച ദിവസം പച്ചനിറത്തിലുള്ള വസ്ത്രങ്ങളോ വളകളോ നല്‍കുക.

ബുധ ബീജ മന്ത്രം 108 തവണ ചൊല്ലുക. ഇത് ജോലിസ്ഥലത്ത് ഉണ്ടാകുന്ന എല്ലാ തര്‍ക്കങ്ങളും തടസ്സങ്ങളും ഇല്ലാതാക്കും.

കഴിയുമെങ്കില്‍, നിങ്ങളുടെ ഭക്ഷണത്തിനൊപ്പം ചുവപ്പിന് പകരം പച്ചമുളക് ഉപയോഗിക്കുക.

X
Desktop Bottom Promotion