For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിര്‍ഭാഗ്യം ക്ഷണിച്ചുവരുത്തും ഈ പ്രവൃത്തികള്‍; ഗരുഡപുരാണം പറയുന്നത്‌

|

ഹിന്ദുമതത്തിലെ ഒരു പ്രധാനപ്പെട്ട പുസ്തകമാണ് ഗരുഡ പുരാണം. മഹാവിഷ്ണുവിനോടുള്ള ഭക്തി അതില്‍ വിശദമായി വിവരിച്ചിരിക്കുന്നു. ഒരു വ്യക്തിയുടെ മരണശേഷം ഗരുഡ പുരാണം പാരായണം ചെയ്യുന്നത് ആ ആത്മാവിന് നല്ലതാണെന്ന് വിശുദ്ധഗ്രന്ഥങ്ങള്‍ പറയുന്നു. ഒരു വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഗരുഡ പുരാണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഗരുഡ പുരാണം പ്രകാരം, ഒരു വ്യക്തി തന്റെ ജീവിതത്തില്‍ വരുത്തുന്ന ചില തെറ്റുകള്‍ അയാളുടെ ഭാഗ്യത്തെ നിര്‍ഭാഗ്യമായി മാറ്റുന്നുവെന്ന് പറയപ്പെടുന്നു.

Most read: ഗരുഡ പുരാണം പ്രകാരം മരണം അടുത്തെത്തിയ സൂചനകള്‍Most read: ഗരുഡ പുരാണം പ്രകാരം മരണം അടുത്തെത്തിയ സൂചനകള്‍

സമ്പത്ത് ഉണ്ടെന്ന അഹങ്കാരം

സമ്പത്ത് ഉണ്ടെന്ന അഹങ്കാരം

ഗരുഡ പുരാണ പ്രകാരം ഒരു വ്യക്തി ഒരിക്കലും പണത്തെക്കുറിച്ച് കൂടുതല്‍ അഹങ്കരിക്കരുത്. അത്തരം ഞാനെന്ന ഭാവം നിങ്ങളുടെ ബുദ്ധിശൂന്യതയാണ് വെളിവാക്കുന്നത്. ഇതുമൂലം അവന്‍ മറ്റുള്ളവരെ അപമാനിക്കാന്‍ തുടങ്ങുന്നു. ഏതെങ്കിലും വ്യക്തിയെ അപമാനിക്കുകയോ മോശം പറയുകയോ ചെയ്യുന്നത് ഗരുഡ പുരാണത്തില്‍ പാപമാണെന്ന് പ്രതിപാദിക്കുന്നു. തന്റെ സമ്പത്തിനെക്കുറിച്ച് അഹങ്കരിക്കുന്നവര്‍ ലക്ഷ്മി ദേവിയുടെ കോപത്തിന് ഇരയാവുകയും അത്തരം ആളുകളുടെ സമ്പത്ത് നശിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.

അത്യാഗ്രഹം

അത്യാഗ്രഹം

ഗരുഡ പുരാണ പ്രകാരം, മറ്റുള്ളവരുടെ സമ്പത്തില്‍ കണ്ണ് വയ്ക്കുന്ന ഒരാള്‍ ഒരിക്കലും സന്തോഷകരമായ ജീവിതം നയിക്കില്ല. പണത്തിനായുള്ള അത്യാഗ്രഹവും മറ്റുള്ളവരുടെ സമ്പത്ത് നേടാന്‍ ശ്രമിക്കുന്നതും അടുത്ത ജനനം വരെ ഒരു വ്യക്തിയെ തൃപ്തിപ്പെടുത്തില്ല.

Most read:ശനിയുടെ അനുഗ്രഹത്താല്‍ ഈ വര്‍ഷം രാജയോഗമുള്ള രാശിക്കാര്‍Most read:ശനിയുടെ അനുഗ്രഹത്താല്‍ ഈ വര്‍ഷം രാജയോഗമുള്ള രാശിക്കാര്‍

മറ്റുള്ളവരെ അപമാനിക്കല്‍

മറ്റുള്ളവരെ അപമാനിക്കല്‍

ഗരുഡ പുരാണമനുസരിച്ച് ഏറ്റവും വലിയ പാപം എന്ന്ത ഒരു വ്യക്തിയെ അപമാനിക്കുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യുക എന്നതാണ്. മറ്റുള്ളവരെ തരംതാഴ്ത്തുന്ന ആളുകള്‍ക്ക് ഒരിക്കലും സന്തുഷ്ടരായിരിക്കാന്‍ കഴിയില്ലെന്ന് ഗരുഡ പുരാണം പറയുന്നു.

മോശം വസ്ത്രങ്ങള്‍ ധരിക്കുന്നത്

മോശം വസ്ത്രങ്ങള്‍ ധരിക്കുന്നത്

ഗരുഡ പുരാണമനുസരിച്ച് ഒരാള്‍ എല്ലായ്‌പ്പോഴും ശുദ്ധമായ വസ്ത്രം ധരിക്കണം. വൃത്തികെട്ടതോ മുഷിഞ്ഞതോ ആയ വസ്ത്രം ധരിക്കുന്നവര്‍ക്ക് ലക്ഷ്മി ദേവി ഒരിക്കലും അനുഗ്രഹം നല്‍കില്ല. വൃത്തികെട്ട വസ്ത്രങ്ങള്‍ ദാരിദ്ര്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ ഒരാള്‍ എപ്പോഴും വൃത്തിയായിരിക്കുകയും ശുദ്ധമായ വസ്ത്രം ധരിക്കുകയും വേണം.

Most read:2021ല്‍ രാഹുദോഷം നീക്കാന്‍ 12 രാശിക്കും ചെയ്യേണ്ടത്Most read:2021ല്‍ രാഹുദോഷം നീക്കാന്‍ 12 രാശിക്കും ചെയ്യേണ്ടത്

രാത്രിയില്‍ തൈര് കഴിക്കുന്നത്

രാത്രിയില്‍ തൈര് കഴിക്കുന്നത്

ഗരുഡ പുരാണ പ്രകാരം രാത്രിയില്‍ തൈര് കഴിക്കരുതെന്ന് പറയപ്പെടുന്നു. ഈ പ്രവൃത്തി ആരോഗ്യം മോശമാക്കുകയും ഒരു വ്യക്തിക്ക് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ നേരിടേണ്ടി വരികയും ചെയ്യുന്നു.

(ഈ ലേഖനത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മതവിശ്വാസത്തെയും താല്‍ക്കാലിക വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് പൊതുജന താല്‍പ്പര്യം മാത്രം കണക്കിലെടുത്ത് പ്രസിദ്ധീകരിക്കുന്നതാണ്.)

English summary

Garuda Purana: The person Who Performs These 5 Works Is Always Upset

Garuda Purana states that some mistakes of the person turn good fortune into bad luck. Take a look.
Story first published: Saturday, May 15, 2021, 11:38 [IST]
X
Desktop Bottom Promotion