Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
നിര്‍ഭാഗ്യം ക്ഷണിച്ചുവരുത്തും ഈ പ്രവൃത്തികള്‍; ഗരുഡപുരാണം പറയുന്നത്
ഹിന്ദുമതത്തിലെ ഒരു പ്രധാനപ്പെട്ട പുസ്തകമാണ് ഗരുഡ പുരാണം. മഹാവിഷ്ണുവിനോടുള്ള ഭക്തി അതില്‍ വിശദമായി വിവരിച്ചിരിക്കുന്നു. ഒരു വ്യക്തിയുടെ മരണശേഷം ഗരുഡ പുരാണം പാരായണം ചെയ്യുന്നത് ആ ആത്മാവിന് നല്ലതാണെന്ന് വിശുദ്ധഗ്രന്ഥങ്ങള്‍ പറയുന്നു. ഒരു വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഗരുഡ പുരാണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഗരുഡ പുരാണം പ്രകാരം, ഒരു വ്യക്തി തന്റെ ജീവിതത്തില്‍ വരുത്തുന്ന ചില തെറ്റുകള്‍ അയാളുടെ ഭാഗ്യത്തെ നിര്‍ഭാഗ്യമായി മാറ്റുന്നുവെന്ന് പറയപ്പെടുന്നു.

സമ്പത്ത് ഉണ്ടെന്ന അഹങ്കാരം
ഗരുഡ പുരാണ പ്രകാരം ഒരു വ്യക്തി ഒരിക്കലും പണത്തെക്കുറിച്ച് കൂടുതല്‍ അഹങ്കരിക്കരുത്. അത്തരം ഞാനെന്ന ഭാവം നിങ്ങളുടെ ബുദ്ധിശൂന്യതയാണ് വെളിവാക്കുന്നത്. ഇതുമൂലം അവന് മറ്റുള്ളവരെ അപമാനിക്കാന്‍ തുടങ്ങുന്നു. ഏതെങ്കിലും വ്യക്തിയെ അപമാനിക്കുകയോ മോശം പറയുകയോ ചെയ്യുന്നത് ഗരുഡ പുരാണത്തില്‍ പാപമാണെന്ന് പ്രതിപാദിക്കുന്നു. തന്റെ സമ്പത്തിനെക്കുറിച്ച് അഹങ്കരിക്കുന്നവര്‍ ലക്ഷ്മി ദേവിയുടെ കോപത്തിന് ഇരയാവുകയും അത്തരം ആളുകളുടെ സമ്പത്ത് നശിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.

അത്യാഗ്രഹം
ഗരുഡ പുരാണ പ്രകാരം, മറ്റുള്ളവരുടെ സമ്പത്തില്‍ കണ്ണ് വയ്ക്കുന്ന ഒരാള്‍ ഒരിക്കലും സന്തോഷകരമായ ജീവിതം നയിക്കില്ല. പണത്തിനായുള്ള അത്യാഗ്രഹവും മറ്റുള്ളവരുടെ സമ്പത്ത് നേടാന്‍ ശ്രമിക്കുന്നതും അടുത്ത ജനനം വരെ ഒരു വ്യക്തിയെ തൃപ്തിപ്പെടുത്തില്ല.

മറ്റുള്ളവരെ അപമാനിക്കല്‍
ഗരുഡ പുരാണമനുസരിച്ച് ഏറ്റവും വലിയ പാപം എന്ന്ത ഒരു വ്യക്തിയെ അപമാനിക്കുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യുക എന്നതാണ്. മറ്റുള്ളവരെ തരംതാഴ്ത്തുന്ന ആളുകള്‍ക്ക് ഒരിക്കലും സന്തുഷ്ടരായിരിക്കാന്‍ കഴിയില്ലെന്ന് ഗരുഡ പുരാണം പറയുന്നു.

മോശം വസ്ത്രങ്ങള്‍ ധരിക്കുന്നത്
ഗരുഡ പുരാണമനുസരിച്ച് ഒരാള്‍ എല്ലായ്പ്പോഴും ശുദ്ധമായ വസ്ത്രം ധരിക്കണം. വൃത്തികെട്ടതോ മുഷിഞ്ഞതോ ആയ വസ്ത്രം ധരിക്കുന്നവര്‍ക്ക് ലക്ഷ്മി ദേവി ഒരിക്കലും അനുഗ്രഹം നല്‍കില്ല. വൃത്തികെട്ട വസ്ത്രങ്ങള്‍ ദാരിദ്ര്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ ഒരാള്‍ എപ്പോഴും വൃത്തിയായിരിക്കുകയും ശുദ്ധമായ വസ്ത്രം ധരിക്കുകയും വേണം.

രാത്രിയില്‍ തൈര് കഴിക്കുന്നത്
ഗരുഡ പുരാണ പ്രകാരം രാത്രിയില്‍ തൈര് കഴിക്കരുതെന്ന് പറയപ്പെടുന്നു. ഈ പ്രവൃത്തി ആരോഗ്യം മോശമാക്കുകയും ഒരു വ്യക്തിക്ക് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ നേരിടേണ്ടി വരികയും ചെയ്യുന്നു.
(ഈ ലേഖനത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മതവിശ്വാസത്തെയും താല്‍ക്കാലിക വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് പൊതുജന താല്‍പ്പര്യം മാത്രം കണക്കിലെടുത്ത് പ്രസിദ്ധീകരിക്കുന്നതാണ്.)



Click it and Unblock the Notifications
