For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണം മുന്നേയറിയാം, ഗരുഡപുരാണം പറയുന്നത് ഇത്

|

മരണം ജീവിതത്തില്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. എന്നാല്‍ എപ്പോള്‍ എങ്ങനെ എന്നത്ത ആര്‍ക്കും പ്രവചിക്കാന്‍ കഴിയുകയില്ല. പല പഠനങ്ങളും മറ്റും ഇതിന് പിന്നില്‍ നടക്കുന്നുണ്ടെങ്കിലും പലപ്പോഴും മരണത്തേയും മരണ രഹസ്യത്തേയും കുറിച്ച് ഉള്ള കാര്യങ്ങള്‍ ഇത് വരെ തിരിച്ചറിയാന്‍ പറ്റിയിട്ടില്ല. എന്നാല്‍ എപ്പോഴും നമ്മുടെ വിശ്വാസമാണ് നമ്മളില്‍ പലരേയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഗരുഡപുരാണമനുസരിച്ച് മരണത്തെക്കുറിച്ച് എന്താണ് പറയുന്നത് എന്ന് നോക്കാം. മരണത്തെക്കുറിച്ച് ചില സൂചനകള്‍ ജീവിതത്തില്‍ ഗരുഡപുരാണമനുസരിച്ച് നമുക്ക് നല്‍കുന്നു.

<strong>Most read; ഈ ഭാഗ്യ നക്ഷത്രങ്ങളില്‍ നിങ്ങളുടേതുണ്ടോ?</strong>Most read; ഈ ഭാഗ്യ നക്ഷത്രങ്ങളില്‍ നിങ്ങളുടേതുണ്ടോ?

എന്നാല്‍ ചില മരണ ലക്ഷണങ്ങള്‍ മനസ്സിലാക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാവുന്നതാണ്. മരണഭയം നിങ്ങളില്‍ നിറക്കാന്‍ പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ നിങ്ങളില്‍ കാരണമാവുന്നുണ്ട്. എന്നാല്‍ ഗരുഡപുരാണം പറയുന്ന മരണ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മരണം തൊട്ടടുത്ത്

മരണം തൊട്ടടുത്ത്

നിങ്ങളുടെ മരണം തൊട്ടടുത്ത് എത്തിയോ എന്നത് വളരെയധികം മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. മരണം അടുത്തെത്തിയെന്ന് ചില ലക്ഷണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കം. എപ്പോഴും പ്രകടമായ ലക്ഷണങ്ങള്‍ മരണത്തിന് മുന്നോടിയായി നമുക്ക് അറിയാന്‍ സാധിക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ചില കാര്യങ്ങള്‍ നമ്മളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നു. ഗരുഢ പുരാണം പറയുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഭക്ഷണത്തോട് താല്‍പ്പര്യമില്ലായ്മ

ഭക്ഷണത്തോട് താല്‍പ്പര്യമില്ലായ്മ

ഭക്ഷണം കഴിക്കാന്‍ താല്‍പ്പര്യമില്ലാത്തത് പലപ്പോഴും മരണ ലക്ഷണമല്ല. എന്നാല്‍ വയ്യാതെ കിടക്കുന്നുവെങ്കില്‍ അവര്‍ ഭക്ഷണത്തോട് വിരക്തി കാണിക്കുന്നുവെങ്കില്‍ അല്‍പം ശ്രദ്ധിക്കാം. എത്ര ഇഷ്ടപ്പെട്ട ആഹാരമാണെങ്കിലും ഭക്ഷണം വേണ്ടാത്ത അവസ്ഥ. ഇതൊരു രോഗാവസ്ഥയാണെങ്കിലും മരണത്തിലേക്കുള്ള ലക്ഷണമാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ എല്ലാ ഭക്ഷണം വേണ്ടാത്ത അവസ്ഥയും ഒരിക്കലും മരണലക്ഷണമല്ല.

ബോധം നഷ്ടപ്പെടുക

ബോധം നഷ്ടപ്പെടുക

കാര്യങ്ങളെ വിവേചന ബുദ്ധിയോടെ ചെയ്യാനുള്ള ബോധം നഷ്ടപ്പെടുക. ശരിയായ ഉറക്കത്തിന്റെ അഭാവം, യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാതെയുള്ള പ്രതികരണങ്ങള്‍ എന്നിവയെല്ലാം ലക്ഷണങ്ങളാണ്. ഇതെല്ലാം ഗരുഢപുരാണം വിവരിക്കുന്ന മരണ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

സംസാരിക്കാന്‍ ബുദ്ധിമുട്ട്

സംസാരിക്കാന്‍ ബുദ്ധിമുട്ട്

പരസ്പര ബന്ധമില്ലാതെ പല കാര്യങ്ങളും പറയുന്നതും മരണ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അടിസ്ഥാന രഹിതമായി പരസ്പര ബന്ധമില്ലാതെയുള്ള കാര്യങ്ങളെക്കുറിച്ച് പറയുക. മുന്‍കാലങ്ങളിലെ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുകയും അടുത്ത കാലത്തായി നടന്ന കാര്യങ്ങളെക്കുറിച്ച് അറിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണെങ്കില്‍ ശ്രദ്ധിക്കണം. ഇതെല്ലാം മരണലക്ഷണമായാണ് സൂചിപ്പിക്കുന്നത്.

ഭാരക്കുറവ് എപ്പോഴും

ഭാരക്കുറവ് എപ്പോഴും

ഭക്ഷണത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന അനാസ്ഥ പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ എപ്പോഴും ഭാരക്കുറവ് അനുഭവപ്പെടുന്നു ശരീരത്തിന്. ശരീരം തൂവല്‍ കണക്കെ പാറിപ്പറന്ന് നടക്കും. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് യാതൊരു വിധത്തിലുള്ള ബോധവും ഉണ്ടാവില്ല. അബോധ മനസ്സിലായിരിക്കും പല കാര്യങ്ങളും അറിയാന്‍ പറ്റുന്നത്.

English summary

garuda purana says about your death

Garuda purana says about your death, read on to know more about it.
X
Desktop Bottom Promotion