Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ആത്മാവിന് ഗതി കിട്ടില്ല: കുടുംബത്തില്‍ മരണം നടന്നാല്‍ ഇത് ചെയ്യാന്‍ മറക്കരുത്
മരണം എന്നത് അപ്രതീക്ഷിതമായി നമ്മുടെയെല്ലാം ജീവിതത്തിലേക്ക് കടന്ന് വരുന്ന ഒരു കാര്യം തന്നെയാണ്. എത്രയൊക്കെ പണമുണ്ടായാലും ജീവിതം മികച്ചതായാലും ഒരിക്കലും മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ഒന്ന് തന്നെയാണ് മരണം. ആര്‍ക്ക് എപ്പോള്‍ എങ്ങനെ എന്തിന് എന്നൊന്നും ചോദ്യമില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോള്‍ അത് ജീവിതത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതം നിസ്സാരമല്ല എന്ന് നമുക്കേവര്‍ക്കും അറിയാം. അതുപോലെ തന്നെയാണ് ജീവിതം മാറി മറിയുന്നതും.
എന്നാല്‍ ഗരുഡ പുരാണം മരണത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അതില്‍ മരണവും ജീവിതവും എല്ലാം വളരെ ലളിതമായി വിവരിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ ജനനവും മരണവും എല്ലാം ഗരുഡപുരാണത്തില്‍ വിവരിച്ചിരിക്കുന്ന രീതി തന്നെ വ്യത്യസ്തമാണ്. ഇത് നമ്മുടെ ജീവിതത്തേയും മരണത്തോടുള്ള ഭയത്തേയും ഇല്ലാതാക്കുന്നു എന്നാണ് ആചാര്യന്മാര് പറയുന്നു. നമ്മുടെ കുടുംബത്തില്‍ മരണം നടന്നാല്‍ എന്താണ് മറക്കാതെ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്ന് പലര്‍ക്കും അറിയില്ല. ആത്മാവിന് മോക്ഷം ലഭിക്കുന്നതിനും മരണനാന്തര ജീവിതം കഷ്ടപ്പാടുകളില്ലാതെ മുന്നോട്ട് പോവുന്നതിനും എല്ലാം ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

സൂര്യാസ്ത്മയത്തിന് ശേഷം ദഹിപ്പിക്കരുത്
ഒരു കാരണവശാലും സൂര്യാസ്തമയത്തിന് ശേഷം മരിച്ച വ്യക്തിയുടെ ശരീരം സംസ്കരിക്കരുത് എന്നാണ് ഗരുഡപുരാണം പറയുന്നത്. ഇത്തരത്തില്‍ ഒരു സാഹചര്യം ഉണ്ടായാല്‍ ഭൗതിക ദേഹം വീട്ടില്‍ സൂക്ഷിക്കുകയാണ് ചെയ്യേണ്ടത്. ഇത്തരത്തില്‍ ചെയ്യുന്നത് പലപ്പോഴും മരിച്ച വ്യക്തിയുടെ ആത്മാവിന് ദോഷം നല്കുന്നു എന്നാണ് വിശ്വാസം.
മൃതദേഹത്തിനൊപ്പം ഇരിക്കണം
ഒരു വ്യക്തി മരണപ്പെട്ട് കഴിഞ്ഞാല്‍ ആ വ്യക്തിയോടൊപ്പം ആരെങ്കിലും കൂട്ടിരിക്കണം എന്നും ഗരുഡപുരാണം അനുശാസിക്കുന്നു. അതിന് ശേഷം മാത്രമേ സംസ്കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാവൂ. ഭൗതിക ശരീരം പ്രിയപ്പെട്ടവരുടേതാണെങ്കിലും അല്ലെങ്കിലും അവര്‍ക്കൊപ്പം ഒരു വ്യക്തി കൂട്ടിരിക്കണം എന്നാണ് ഗരുഡപുരാണം അനുശാസിക്കുന്നത്.
മോക്ഷം ലഭിക്കാതിരിക്കുന്നു
മരണപ്പെട്ട വ്യക്തിയുടെ ശരീരം സൂര്യാസ്തമയത്തിന് ശേഷമാണ് ദഹിപ്പിക്കുകയോ മറവ് ചെയ്യുകയോ ചെയ്യുന്നതെങ്കില്‍ ആ വ്യക്തിയുടെ ആത്മാവിന് ശാന്തി ലഭിക്കില്ല എന്നാണ് പറയുന്നത്. ഗതികിട്ടാത്ത ആത്മാവായി അലയേണ്ടി വരും എന്നുള്ള വിശ്വാസമാണ് ഗരുഡപുരാണത്തില്‍ പറയുന്നത്. അതുകൊണ്ടാണ് സൂര്യാസ്തമയത്തിന് മുന്‍പായി സംസ്കാരം നടത്തണം എന്ന് പറയുന്നത്.
സംസ്കാരം മക്കള്‍ ചെയ്യണം
മരിച്ച വ്യക്തിയുടെ അന്ത്യകര്‍മ്മങ്ങള്‍ മക്കളുള്ള വ്യക്തികളെങ്കില്‍ അവര്‍ തന്നെ ചെയ്യേണ്ടതാണ്. അല്ലെങ്കില്‍ മക്കളുടെ സ്ഥാനത്ത് നില്ക്കുന്ന ആരെങ്കിലും ചെയ്യണം എന്നും ഗരുഡപുരാണത്തില്‍ പറയുന്നു. കൂടാതെ സൂര്യാസ്തമയത്തിന് ശേഷം സംസ്കാരം നടത്തുമ്പോള്‍ സ്വര്‍ഗ്ഗത്തിന്റെ വാതില്‍ അടയുകയും നരകത്തിന്റെ വാതില്‍ തുറക്കുകയും ചെയ്യും എന്നാണ് ഗരുഡപുരാണം പറയുന്നത്. അതുകൊണ്ടാണ് രാത്രിയില്‍ സംസ്കാരം നടത്തരുത് എന്ന് പറയുന്നത്.
ആത്മാവിന്റെ മോക്ഷം
മരണശേഷം ആത്മാവ് 13 ദിവസം സ്വന്തം വീട്ടില്‍ തന്നെ ഉണ്ടാവും എന്നാണ് പറയുന്നത്. അതുകൊണ്ടാണ് ഈ സംസ്കരിക്കുന്നത് വരെ ഒരു വ്യക്തിയുടെ മൃതദേഹം ഒറ്റക്ക് വെക്കരുത് എന്ന് പറയുന്നത്. ഇത്തരം കാര്യങ്ങളെല്ലാം ഗരുഡപുരാണത്തില്‍ പറയുന്നതാണ്. ഒരു വ്യക്തിയുടെ ആത്മാവിന് മോക്ഷം ലഭിക്കുന്നതിനുള്ള സാഹചര്യങ്ങളാണ് ഇതെല്ലാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
