Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഗരുഡ പുരാണം പറയുന്നു ഈ 4 കാര്യങ്ങള്‍ ചെയ്യുന്നവരുടെ ജീവിതത്തില്‍ നിന്ന് ദു:ഖമൊഴിയില്ല
ഗരുഡ പുരാണത്തെ മഹാപുരാണമായാണ് കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ആത്മാവിന്റെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ ഗരുഡപുരാണത്തില്‍ പറയുന്നു. ഗരുഡ പുരാണം അനുസരിച്ച് ചില കാര്യങ്ങളും നിയമങ്ങളും പാലിക്കുന്നവര്‍ നമുക്ക് ചുറ്റും നിരവധിയാണ്. ഗരുഡപുരാണ പ്രകാരം ചില കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങളുടെ ജീവിതം പലപ്പോഴും നരകതുല്യമാവുന്നു. കൂടുതല്‍ ദു:ഖങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു.
വിഷ്ണു ഗരുഡന് നല്കിയ ഞ്ജാനത്തെ പ്രതിനിധീകരിച്ചാണ് ഗരുഡ പുരാണം അറിയപ്പെടുന്നത്. മരണാനന്തരം യമലോകത്തേക്കുള്ള യാത്ര, സ്വര്‍ഗം, നരകം എന്നിവയെക്കുറിച്ചും ജീവിതത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും ഗരുഡ പുരാണത്തില്‍ പ്രതിപാദിക്കുന്നു.
കുടുംബത്തിന്റേയും വ്യക്തിപരമായതുമായ ദു:ഖം എന്നെന്നും നിലനില്‍ക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഗരുഡപുരാണം അനുസരിച്ച് ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ അത് നിങ്ങളെ ദുഃഖത്തിന്റെയും ദാരിദ്ര്യത്തിന്റെയും പടുകുഴിയിലേക്ക് എത്തിക്കും. ഏതൊക്കെയാണ് ഇത്തരത്തില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്ന് നോക്കാം.

ഭക്ഷണം നല്കാത്തവര്
അന്നദാനം എന്നത് വളരെയധികം പുണ്യമായ ഒരു പ്രവൃത്തിയാണ്. എന്നാല്‍ അറിഞ്ഞ് കൊണ്ട് വിശക്കുന്നവന് അന്നം നല്‍കാതിരിക്കുന്ന പ്രവൃത്തി ചെയ്യുന്നവര്‍ക്ക് അത് ദോഷകരമായ ഫലങ്ങള്‍ നല്‍കും എന്നാണ് ഗരുഡ പുരാണം പറയുന്നത്. ഒരു വ്യക്തി മനസ്സറിഞ്ഞ് മറ്റൊരാള്‍ക്ക് ഭക്ഷണം നല്‍കുന്നത് ആ വ്യക്തിയുടെ ഏഴ് തലമുറയ്ക്ക് ഗുണം ചെയ്യും എന്നാണ് വിശ്വാസം. പാവപ്പെട്ടവര്‍ക്കും വിശക്കുന്നവനും അശരണര്‍ക്കും നിര്‍ബന്ധമായും ഭക്ഷണം ദാനം ചെയ്യണം. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും പുണ്യവും നല്കുന്നു.
ഭര്‍ത്താവില്‍ നിന്ന് അകന്നു നില്‍ക്കരുത്
വിവാഹിതയായ ഒരു സ്ത്രീ ഒരിക്കലും ഭര്‍ത്താവില്‍ നിന്ന് അകന്ന് നില്‍ക്കരുത്. ഇത് ജീവിത കാലം മുഴുവന്‍ നിങ്ങള്‍ക്ക് ദോഷകരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഭര്‍ത്താവിന്റെ പകുതിയാണ് എപ്പോഴും ഭാര്യ എന്ന് പറയുന്നത് അതുകൊണ്ട് തന്നെ ഭര്‍ത്താവില്‍ നിന്ന് അകന്ന് നില്‍ക്കരുത് എന്നാണ് ഗരുഡ പുരാണം പറയുന്നത്. ഇത് സന്തോഷകരമായ ദാമ്പത്യത്തിന് പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും അതോടൊപ്പം ജീവിത കാലം മുഴുവന്‍ ദു:ഖം നല്‍കുകയും ചെയ്യുന്നു. എന്തെങ്കിലും കാരണവശാല്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് പറഞ്ഞ് തീര്‍ക്കുകയും പരസ്പരം സംസാരിക്കുകയും വേണം.
ആരെയും അപമാനിക്കരുത്.
ഗരുഡപുരാണപ്രകാരം ഒരിക്കലും നിങ്ങള്‍ മറ്റൊരു വ്യക്തിയെ അപമാനിക്കരുത്. ഇത് ജീവിത കാലം മുഴുവന്‍ ദു:ഖം നല്കുന്നു എന്നാണ് പറയുന്നത്. ആരേയും വേദനിപ്പിക്കുന്ന തരത്തില്‍ ഒന്നും പറയരുത്. അത് മുതിര്‍ന്നവരോ ചെറുപ്പക്കാരോ ആവട്ടെ, ഒരു തരത്തിലും ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കരുത്. എപ്പോഴും മാന്യമായ രീതിയില്‍ സംസാരിക്കുകയും മോശം വാക്കുകള്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്യുക. ഗരുഡപുരാണ പ്രകാരം ഏറ്റവും നീചമായ പ്രവൃത്തികളില്‍ ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍
നിങ്ങള്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. മോശം സ്വഭാവമുള്ള സുഹൃത്തിനെ തിരഞ്ഞെടുക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തിലും അവരുടെ സ്വഭാവത്തിന്റെ സ്വാധീനം ചെലുത്തുന്നു. ഇത്തരക്കാരുമായുള്ള ബന്ധം നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ദു:ഖിക്കുന്നതിനുള്ള വകയുണ്ടാക്കുന്നു. മാത്രമല്ല നിങ്ങള്‍ ഉയരത്തില്‍ നില്ക്കുന്ന വ്യക്തിയെങ്കില്‍ ഒറ്റയടിക്ക് ജീവിതത്തില്‍ താഴെ വീഴുന്നതിനുള്ള സാധ്യതയും ഉണ്ടാവും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം സൗഹൃദങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് എന്നും ഗരുഡ പുരാണം പറയുന്നു.



Click it and Unblock the Notifications
