Latest Updates
-
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം
ഗരുഡപുരാണം പറയുന്നു, മരണത്തിന് മുന്‍പ് ആ വ്യക്തി കാണുന്നതെന്തെന്ന്?
Garuda Purana: സനാതന ധര്‍മ്മത്തിലെ 18 പുരാണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഗരുഡ പുരാണം. ഒരുവ്യക്തിയുടെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിന് ഗരുഡപുരാണം സഹായിക്കുന്നു. ഈ ഗ്രന്ഥം വിഷ്ണുവുമായി ബന്ധപ്പെട്ടതാണ്. എന്ന് മാത്രമല്ല ഭഗവാന്റെ വാഹനമായ ഗരുഡനെക്കുറിച്ചും പുനര്‍ജന്മത്തെക്കുറിച്ചും ഗരുഡപുരാണത്തില്‍ വിശദമായി പറയുന്നുണ്ട്. ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിന് ഗരുഡ പുരാണം സഹായിക്കുന്നു എന്നാണ് പറയുന്നത്. ജനിച്ചാല്‍ ഒരു നാള് മരണം സുനിശ്ചിതമാണ്. ഒരിക്കലും മരണത്തെ ഒഴിവാക്കാന്‍ സാധിക്കുകയില്ല.
എന്നാല്‍ മരണം എപ്പോള്‍ സംഭവിക്കും എന്ന് പറയാന്‍ സാധിക്കുകയില്ല. ഇത് ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ മരണത്തിലേക്ക് അടുക്കുന്ന ഒരു വ്യക്തിക്ക് ചില സൂചനകള്‍ ലഭിക്കുന്നു. മരണത്തിന് മുന്‍പ് ഒരു വ്യക്തി എപ്രകാരമായിരിക്കും ജീവിതത്തില്‍ മുന്നോട്ട് പോവുക എന്നതിന്റെ അടയാളം കൂടിയായിരിക്കും ഇത്തരം ലക്ഷണങ്ങള്‍. എന്നാല്‍ ഇതെല്ലാം വിശ്വാസത്തിന്റെ ഭാഗമായി കണക്കാക്കുന്നതാണ്. ഓരോരുത്തരിലും ഇത്തരം കാര്യങ്ങളില്‍ വിശ്വാസമോ അല്ലെങ്കില്‍ വിശ്വാസമില്ലായമയോ ഉണ്ടാവാം.
ഗരുഡപുരാണ പ്രകാരം ഇത്തരം കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഒരു നിഴല്‍ രൂപം കാണുക
ഒരു വ്യക്തിയുടെ മരണത്തിന് മുന്നോടിയായി എപ്പോഴും ഒരു നിഴല്‍രൂപം കാണുന്നു എന്നതാണ് ഗരുഡപുരാണം പറയുന്നത്. അത് ചിലപ്പോള്‍ പൂര്വ്വികരായാരിക്കാം അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആയിരിക്കാം. ഒന്നിലധികം നിഴല്‍ രൂപങ്ങള്‍ ഇവര്‍ ഇടക്കിടെ കാണുന്നു. അതിന് അര്‍ത്ഥം ഇത്തരം വ്യക്തികളുടെ മരണം അടുത്തു എന്നതാണ്.
നിഗൂഢമായ വാതില്‍
മരണം അടുത്തെത്തിയ ഒരു വ്യക്തിക്ക് എപ്പോഴും ഒരു നിഗൂഢമായ വാതില്‍ കാണുമെന്ന് ഗരുഡ പുരാണം പറയുന്നു. പലരും ഈ വാതിലില്‍ പുകപോലെയുള്ള എന്തോ ഒരു വസ്തു കാണപ്പെടുന്നു. മാത്രമല്ല ചിലരാകട്ടെ ഇത്തരം വാതിലില്‍ വെളിച്ചം കാണുകയും ചെയ്യുന്നു. ഗരുഡപുരാണം അര്‍ത്ഥമാക്കുന്നത് ഇത്തരത്തില്‍ കാണുന്ന വ്യക്തിയുടെ മരണം അടുത്തു എന്നത് തന്നെയാണ്.

യമദൂതന്റെ ദര്‍ശനം
ഗരുഡ പുരാണം അനുസരിച്ച്, മരണം അടുത്താണ് എന്നുണ്ടെങ്കില്‍ ഇവര്‍ക്ക് യമരാജന്റെ ദൂതന്മാരെ കാണും എന്നതാണ്. മരണം അടുത്തെത്തിയ വ്യക്തിയുടെ അടുത്തേക്ക് യമരാജന് തന്റെ ദൂതന്മാരെ അയക്കുന്നു എന്നാണ് ഗരുഡപുരാണം പറയുന്നത്. യമദൂതന്മാരുടെ ഇത്തരം ദര്‍ശനങ്ങള്‍ മരണത്തെയാണ് സൂചിപ്പിക്കുന്നത് എന്നാണ് ഗരുഡപുരാണം പറയുന്നത്.
നഷ്ടപ്പെട്ട നിഴല്‍
മരണം അടുക്കുമ്പോള്‍, നമ്മുടെ നിഴല്‍ പോലും കൂടെയുണ്ടാവില്ല എന്നാണ് പറയുന്നത്. ആ സമയത്ത് മരിക്കുന്ന വ്യക്തിക്ക് സ്വന്തം നിഴലോ പ്രതിഫലനമോ കാണുന്നില്ല എന്നതാണ് സത്യം. എന്നാല്‍ സ്വന്തം നിഴല്‍ കാണുകയാണെങ്കില്‍ ഗരുഡപുരാണ പ്രകാരം ഇവര്‍ക്ക് മരണം അടുത്തില്ല എന്നും സൂചനയുണ്ട്.

ജീവിതം മുഴുവന്‍ കാണുന്നു
മരണത്തിന് മുമ്പ്, ഒരു വ്യക്തിയുടെ മുഴുവന്‍ ജീവിതവും ആ വ്യക്തിയുടെ കണ്ണുകള്‍ക്ക് മുന്നില്‍ മിന്നി മറഞ്ഞ് പോവുന്നു. നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും ജീവിതത്തില്‍ ചെയ്ത് കൂട്ടിയതായ എല്ലാ കാര്യവും കണ്മുന്നില് ഒരു സിനിമ പോലെ കാണുന്നു. ഇതെല്ലാം മരണത്തിന് മുന്നോടിയായി ആ വ്യക്തിക്ക് ദൃശ്യമാവും എന്നാണ് ഗരുഡ പുരാണം പറയുന്നത്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
