Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഗരുഡപുരാണം: കഷ്ടപ്പാടിന്റെ കുരുക്കില്നിന്ന് മോചനം, ഭാഗ്യം നിറഞ്ഞ ജീവിതത്തിന് വേണ്ട 7 കാര്യം
ഹിന്ദുമതത്തിലെ 18 മഹാപുരാണങ്ങളില് ഒന്നാണ് ഗരുഡപുരാണം. മഹാവിഷ്ണുവും അദ്ദേഹത്തിന്റെ വാഹനമായ ഗരുഡദേവനും തമ്മിലുള്ള സംഭാഷണമാണ് ഗരുഡപുരാണത്തില് അടങ്ങിയിരിക്കുന്നത്. ഗരുഡപുരാണത്തിലെ ഉപദേശങ്ങള് പിന്തുടരുന്ന ഒരാള് ജീവിതത്തില് എപ്പോഴും വിജയം കൈവരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഹിന്ദുമതത്തില് ഗരുഡപുരാണത്തിന് വലിയ പ്രാധാന്യമുണ്ട്. കാരണം ഇത് വിഷ്ണുവിന്റെ വാക്കുകളായി കണക്കാക്കപ്പെടുന്നു. ഭഗവാന് വിഷ്ണു തന്റെ ഭക്തര്ക്ക് നല്കിയ അറിവിനെ അടിസ്ഥാനമാക്കിയുള്ള സനാതന ധര്മ്മത്തിന്റെ ഒരു പ്രധാന ഗ്രന്ഥമാണ് ഇത്.
ഇതില് മരണത്തിന് മുമ്പും ശേഷവുമുള്ള അവസ്ഥകള് വിശദീകരിച്ചിട്ടുണ്ട്. ഒരു വ്യക്തി ഏത് തരത്തിലുള്ള കര്മ്മങ്ങള് ചെയ്യുന്നുവെന്നും അതില് നിന്ന് അയാള്ക്ക് എന്തെല്ലാം കഷ്ടപ്പാടുകള് അനുഭവിക്കേണ്ടിവരുമെന്നും വിശദീകരിക്കുന്നു. ഒരു വ്യക്തി ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഈ മഹാപുരാണത്തില് പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങള് പിന്തുടരുന്നതിലൂടെ ഒരു വ്യക്തിക്ക് ആരോഗ്യം, സമ്പത്ത്, ഭാഗ്യം എന്നിവ ലഭിക്കും.

ശത്രുക്കളെ ജയിക്കാന്
ഓരോ വ്യക്തിക്കും അവന്റെ ജീവിതത്തില് ശത്രുക്കളും സുഹൃത്തുക്കളുമുണ്ട്. ശത്രുക്കള് ഇല്ലാത്തവന് ജീവിതത്തില് ഒന്നും ചെയ്യുന്നില്ല എന്നാണ് ഗരുഡ പുരാണത്തില് പറയുന്നത്. ഇതിനര്ത്ഥം ആളുകളെ മനപ്പൂര്വ്വം ശത്രുക്കളാക്കണമെന്നല്ല, മറിച്ച് ശത്രുക്കളുണ്ടാകുമെന്ന് ഭയപ്പെടേണ്ടതില്ല എന്നാണ്. കാരണം അത് ഒരു സ്വാഭാവികമായ കാര്യമാണ്. കൂടാതെ, ശത്രുക്കളെ നേരിടാന് ജാഗ്രതയും ചാതുര്യവും ആവശ്യമാണെന്നും ഗരുഡ പുരാണത്തിലും പറയുന്നുണ്ട്. അതുകൊണ്ട് ശത്രുവിനെ അനുസരിച്ചുള്ള നയം സ്വീകരിച്ച് നമുക്ക് ജീവിതത്തില് ജയിക്കാനാകും.
ഭാഗ്യം നശിക്കാതിരിക്കാന്
ശുചിത്വം പാലിക്കാത്തതും വൃത്തിയുള്ള വസ്ത്രം ധരിക്കാത്തതും ഒരു വ്യക്തിയുടെ ഭാഗ്യം നശിപ്പിക്കുന്നതായി ഗരുഡ പുരാണത്തില് പറയുന്നുണ്ട്. ഓരോ വ്യക്തിയും തന്റെ വൃത്തിയില് പ്രത്യേകം ശ്രദ്ധിക്കണമെന്നും ദിവസവും വൃത്തിയുള്ള വസ്ത്രം ധരിക്കണമെന്നും ഗരുഡപുരാണത്തില് പറയുന്നുണ്ട്. മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവരോട് ലക്ഷ്മീദേവി കോപിക്കുകയും ആ വീട്ടില് ദാരിദ്ര്യം വരികയും ചെയ്യുന്നു. അതിനാല്, ഓരോ വ്യക്തിയും അവന്റെ ശുചിത്വത്തില് പ്രത്യേകം ശ്രദ്ധിക്കണം.
വ്രതാനുഷ്ഠാനം
ഏകാദശി വ്രതം ഹിന്ദു മതത്തില് വളരെ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്നു. ഏകാദശി വ്രതം അനുഷ്ഠിച്ചാല് ഒരു വ്യക്തിക്ക് ജീവിതത്തിലെ പല പ്രശ്നങ്ങളില് നിന്നും മുക്തി നേടാമെന്നും ഗരുഡ പുരാണത്തില് പറയുന്നുണ്ട്. ഇതുകൂടാതെ തുളസിയുടെ പ്രത്യേക പ്രാധാന്യവും ഇതില് പറഞ്ഞിട്ടുണ്ട്. വീട്ടില് തുളസി സൂക്ഷിച്ചാല് എല്ലാ രോഗങ്ങളില് നിന്നും നിങ്ങള്ക്ക് ആശ്വാസം ലഭിക്കും. ദിവസവും തുളസി കഴിക്കണമെന്നും ഗരുഡ പുരാണത്തില് പറഞ്ഞിട്ടുണ്ട്. ഗരുഡപുരാണം അനുസരിച്ച്, തുളസി ഇലകള് ഭഗവാന് നാരായണന് സമര്പ്പിച്ച് ദിവസവും കഴിച്ചാല്, ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകള് നീങ്ങുന്നു.
രോഗങ്ങളില് നിന്ന് രക്ഷനേടാന്
ഇന്നത്തെ കാലഘട്ടത്തില് ഓരോ വ്യക്തിയും ആരോഗ്യത്തോടെയും ഫിറ്റായി തുടരാന് ആഗ്രഹിക്കുന്നു. ഇതിനായി ഗരുഡ പുരാണത്തില് പറഞ്ഞിരിക്കുന്ന കാര്യങ്ങള് നിങ്ങള് മനസ്സില് സൂക്ഷിക്കണം. ഭക്ഷണത്തിന് ഒരു വ്യക്തിയെ ആരോഗ്യവാനും രോഗിയുമാക്കാന് സാധിക്കും. അത്തരമൊരു സാഹചര്യത്തില് നിങ്ങള് സമീകൃതാഹാരം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ആവശ്യാനുസരണം, സമീകൃതമായ അളവില് മാത്രമേ ഒരു വ്യക്തി ഭക്ഷണം കഴിക്കാവൂ. അസന്തുലിതമായ ഭക്ഷണം കാരണം നമ്മുടെ ദഹനവ്യവസ്ഥ തകരാറിലാകുന്നു. അതുകാരണം നമുക്ക് പലതരം ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു. അതിനാല് എല്ലായ്പ്പോഴും കൃത്യസമയത്ത്, ദഹിക്കുന്നതും സന്തുലിതവുമായ ഭക്ഷണം മാത്രം കഴിക്കുക.
ദരിദ്രരെ സേവിക്കുക
ദരിദ്രരെ സേവിക്കുന്നവനാണ് തന്റെ യഥാര്ത്ഥ ഭക്തന് എന്ന് മഹാവിഷ്ണു ഗരുഡപുരാണത്തില് പറയുന്നുണ്ട്. അതിനാല് നിങ്ങള്ക്ക് അവസരം ലഭിക്കുമ്പോഴെല്ലാം, നിങ്ങളുടെ കഴിവിനനുസരിച്ച് ഏതെങ്കിലും ദരിദ്രരായ വ്യക്തിക്ക് സേവനമോ ദാനമോ ചെയ്യുക. അത്തരത്തിലുള്ള ഒരാള് സ്വര്ഗലോകം പ്രാപിക്കുന്നു. ജീവിതത്തില് ഒരിക്കലും അവര്ക്ക് പണത്തിന് ക്ഷാമമുണ്ടാകില്ല.
ആത്മപരിശോധനം
ഒരു വ്യക്തി ദിവസത്തില് ഒരിക്കലെങ്കിലും ആത്മപരിശോധന നടത്തണമെന്ന് ഗരുഡപുരാണത്തില് പറയുന്നുണ്ട്. ഇത് ചെയ്യുന്നതിലൂടെ ഒരാള് സ്വയം എടുക്കുന്ന ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനാകും. ഭാവിയില് പ്രധാനപ്പെട്ട തീരുമാനങ്ങള് ശ്രദ്ധാപൂര്വ്വം എടുക്കുകയും ചെയ്യും.
ആരാധന
ഭഗവാനെ ദര്ശിച്ച് ദിവസം ആരംഭിക്കണമെന്നും ആചാരപരമായ പൂജകള് നടത്തണമെന്നും ഗരുഡപുരാണം പറയുന്നു. ദൈവത്തിന്റെയും പൂര്വ്വികരുടെയും അനുഗ്രഹത്തോടെ ഒരു ദിവസം ആരംഭിക്കുന്ന വ്യക്തി ജീവിതത്തില് എപ്പോഴും വിജയം കൈവരിക്കുന്നു.



Click it and Unblock the Notifications
