For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാപമോചനത്തിനും മരണാനന്തര മോക്ഷത്തിനും ഗംഗാ ദസ്സറ ആരാധന

|

ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷത്തിന്റെ പത്താം ദിവസമാണ് ഗംഗാ ദസറ ഉത്സവം ആഘോഷിക്കുന്നത്. ഹിന്ദുമത വിശ്വാസമനുസരിച്ച്, ജ്യേഷ്ഠ ശുക്ലദശമി നാളിലാണ് ഗംഗാ ദേവി ഭൂമിയില്‍ അവതരിച്ചത്. ഭഗീരഥ മഹാരാജാവ് തന്റെ പൂര്‍വ്വികരെ രക്ഷിക്കാനും മോക്ഷം നേടാനും തന്റെ കഠിനമായ തപസ്സിലൂടെ ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവന്നുവെന്നാണ് ഐതിഹ്യം. ഈ വര്‍ഷത്തെ ഗംഗാ ദസ്സറ ഉത്സവം ജൂണ്‍ 09ന് ആഘോഷിക്കും.

Most read: ജൂണ്‍ 3ന് ബുധന്റെ സ്ഥാനമാറ്റം; ഈ രാശിക്കാരുടെ ജിവിതത്തില്‍ പ്രശ്‌നങ്ങള്‍Most read: ജൂണ്‍ 3ന് ബുധന്റെ സ്ഥാനമാറ്റം; ഈ രാശിക്കാരുടെ ജിവിതത്തില്‍ പ്രശ്‌നങ്ങള്‍

ഗംഗാ ദസറ ദിനത്തില്‍ ഗംഗാ നദിയില്‍ കുളിക്കുന്നത് വളരെ പുണ്യകരമായി കണക്കാക്കപ്പെടുന്നു. ഗംഗയില്‍ കുളിച്ചാല്‍ പത്തുതരം പാപങ്ങളില്‍ നിന്നുള്ള മോക്ഷം ലഭിക്കുമെന്നും പുരാണ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. ഈ ദിവസമാണ് രാമേശ്വരത്ത് ശ്രീരാമന്‍ ശിവലിംഗം സ്ഥാപിച്ചതെന്നാണ് വിശ്വാസം. ഈ ദിവസം ഗംഗാ ദേവിയെ ആരാധിക്കുന്നതിലൂടെ പാപങ്ങളില്‍ നിന്ന് മോചനം ലഭിക്കുമെന്നും മരണാനന്തര മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഗംഗാ ദസറയുടെ കൂടുതല്‍ വിശേഷങ്ങള്‍ ഇവിടെ വായിച്ചറിയാം.

ഗംഗാ ദസറ 2022 ശുഭയോഗം

ഗംഗാ ദസറ 2022 ശുഭയോഗം

ജ്യേഷ്ഠമാസത്തിലെ ശുക്ലപക്ഷത്തിലെ പത്താം തിയതി അത്തം നക്ഷത്രത്തിലാണ് ഗംഗാ ദേവി ഭൂമിയില്‍ അവതരിച്ചത്. ഇത്തവണ അത്തം നക്ഷത്രം ജൂണ്‍ 9ന് പുലര്‍ച്ചെ 4:31 മുതല്‍ ആരംഭിച്ച് ജൂണ്‍ 10 ന് പുലര്‍ച്ചെ 4:26 വരെ നീണ്ടുനില്‍ക്കും. ഗംഗാ ദസറ ദിനത്തില്‍ രാവിലെ മുതല്‍ രവിയോഗവും ആരംഭിക്കുന്നു.

ഗംഗാ ദസറയുടെ പ്രാധാന്യം

ഗംഗാ ദസറയുടെ പ്രാധാന്യം

മതവിശ്വാസമനുസരിച്ച്, ഗംഗാ ദസറ ദിനത്തില്‍ ഗംഗയില്‍ കുളിക്കുന്നത് പാപങ്ങളെ നശിപ്പിക്കുകയും മാനസിക സമാധാനം നല്‍കുകയും ശരീരം ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഈ ദിവസം ഗംഗയെ ആരാധിക്കുന്നതിലൂടെ ഭഗവാന്‍ വിഷ്ണു പ്രസാദിക്കുകയും ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുകയും ചെയ്യുന്നു. ഈ അവസരത്തില്‍ ഗംഗയില്‍ കുളിക്കുന്നത് ഒരു വ്യക്തിക്ക് മോക്ഷം നല്‍കുന്നു. ഭഗീരഥ മഹാരാജാവ് തന്റെ പൂര്‍വ്വികരെ രക്ഷിക്കാനും മോക്ഷം നേടാനും തന്റെ കഠിനമായ തപസ്സിലൂടെ ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവന്നുവെന്നാണ് ഐതിഹ്യം.

Most read:വാസ്തു പ്രകാരം ഡൈനിംഗ് റൂം ഇങ്ങനെ വച്ചാല്‍ എക്കാലവും ആരോഗ്യവും സമ്പത്തുംMost read:വാസ്തു പ്രകാരം ഡൈനിംഗ് റൂം ഇങ്ങനെ വച്ചാല്‍ എക്കാലവും ആരോഗ്യവും സമ്പത്തും

വിശുദ്ധിയുടെ സന്ദേശം

വിശുദ്ധിയുടെ സന്ദേശം

ഗംഗാ ദസറ എന്നത് വിശുദ്ധിയുടെ അതായത് വൃത്തിയുടെ സന്ദേശവും നല്‍കുന്നു. വെള്ളം നമുക്ക് വളരെ വേണ്ടപ്പെട്ടതാണ്, അതില്ലാതെ ജീവിതം സാധ്യമല്ല. ഇക്കാരണത്താല്‍, നിങ്ങള്‍ നദികളും മറ്റ് ജലസ്രോതസ്സുകളും മലിനമാക്കരുത്. വെള്ളം പാഴാക്കുന്നത് നിങ്ങളുടെ ഭാവിയെത്തന്നെ അപകടത്തിലാക്കും.

ഗംഗാ ദസറ ആരാധനയിലും ദാനധര്‍മ്മങ്ങളിലും പത്തിന്റെ പ്രാധാന്യം

ഗംഗാ ദസറ ആരാധനയിലും ദാനധര്‍മ്മങ്ങളിലും പത്തിന്റെ പ്രാധാന്യം

ഈ ദിവസം, ഗംഗാ ദേവിയെ ആരാധിക്കുന്നതിലും ദാനധര്‍മ്മങ്ങളിലും 10 എന്ന സംഖ്യയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഗംഗാ ദേവിയെ ആരാധിക്കുന്നതിനായി 10 പുഷ്പങ്ങള്‍, 10 വിളക്കുകള്‍, 10 പഴങ്ങള്‍, 10 ധൂപവര്‍ഗ്ഗങ്ങള്‍, 10 മധുരപലഹാരങ്ങള്‍ എന്നിങ്ങനെ ഉപയോഗിക്കുന്നു. അതുപോലെ കുളിയും പൂജയും കഴിഞ്ഞാല്‍ ദാനം ചെയ്യുന്ന സാധനങ്ങളുടെ എണ്ണവും 10 ആയിരിക്കണം. 10 വസ്ത്രങ്ങള്‍, 10 പ്ലേറ്റ് ഭക്ഷണ സാധനങ്ങള്‍, 10 പഴങ്ങള്‍, 10 കുടകള്‍, 10 തരം പലഹാരങ്ങള്‍ തുടങ്ങിയവ. ഇവയെല്ലാം 10 പേര്‍ക്ക് ദാനം ചെയ്താല്‍ നിങ്ങള്‍ക്ക് പുണ്യം നേടാം. ഗംഗാ ദസറയോടനുബന്ധിച്ച് ഗംഗയില്‍ കുളിക്കുമ്പോള്‍ കുറഞ്ഞത് 10 തവണയെങ്കിലും മുങ്ങണം. ഇത് ചെയ്യുന്നതിലൂടെ പാപങ്ങള്‍ ഇല്ലാതാകുകയും ആഗ്രഹങ്ങള്‍ സഫലമാകുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:കോപം നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും വാസ്തു ടിപ്‌സ്Most read:കോപം നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും വാസ്തു ടിപ്‌സ്

ഗംഗാജലവുമായി ബന്ധപ്പെട്ട പ്രതിവിധി

ഗംഗാജലവുമായി ബന്ധപ്പെട്ട പ്രതിവിധി

ഗംഗാ ദസറ ദിനത്തില്‍ ഗംഗയില്‍ കുളിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എല്ലാവര്‍ക്കും ഗംഗാ നദിയില്‍ പോയി കുളിക്കാന്‍ കഴിയില്ല. ഇത്തരം സാഹചര്യത്തില്‍ കുളിക്കുന്ന വെള്ളത്തില്‍ ഏതാനും തുള്ളി ഗംഗാജലം കലര്‍ത്തി വീട്ടില്‍ തന്നെ കുളിക്കാം. വീട്ടില്‍ ഗംഗാജലം തളിക്കണം. ഈ ദിവസം ശിവനെ ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്യുക. ഈ പ്രതിവിധി ചെയ്താല്‍ വീട്ടില്‍ സമ്പത്തിന്റെ വരവ് വര്‍ദ്ധിക്കുന്നു.

 കരിയര്‍ വിജയത്തിന്

കരിയര്‍ വിജയത്തിന്

ഗംഗാ ദസറ ദിനത്തില്‍ മണ്‍പാത്രങ്ങള്‍ ദാനം ചെയ്യുന്നത് ജോലിയിലും ബിസിനസ്സിലും വിജയം നല്‍കും. പാത്രം ദാനം ചെയ്യുമ്പോള്‍, അതില്‍ വെള്ളം നിറച്ച് അതില്‍ കുറച്ച് തുള്ളി ഗംഗാജലം കലര്‍ത്തുക. ഇതിലേക്ക് കുറച്ച് പഞ്ചസാരയും ചേര്‍ക്കുക. ഇത് ആവശ്യക്കാര്‍ക്ക് ദാനം ചെയ്യുക. ഗംഗാ ദസറ ദിനത്തില്‍ ഒരു മാതള തൈ നടുന്നത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന് പറയപ്പെടുന്നു.

Most read:ഉയരത്തില്‍ നിന്ന് വീഴുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? അതിനര്‍ത്ഥം ഇതാണ്Most read:ഉയരത്തില്‍ നിന്ന് വീഴുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? അതിനര്‍ത്ഥം ഇതാണ്

കടബാധ്യതയില്‍ നിന്ന് മുക്തി നേടാന്‍

കടബാധ്യതയില്‍ നിന്ന് മുക്തി നേടാന്‍

നിങ്ങള്‍ക്ക് കടക്കെണിയില്‍ നിന്ന് കരകയറാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ഈ പ്രതിവിധികള്‍ പരീക്ഷിക്കാം. ഗംഗാ ദസറ ദിനത്തില്‍, നിങ്ങളുടെ നീളത്തിനു കണക്കായി ഒരു കറുത്ത നൂല്‍ എടുക്കുക. ഇനി ഇത് ഒരു തേങ്ങയില്‍ ചുറ്റുക. ഈ തേങ്ങ പൂജയില്‍ സൂക്ഷിക്കുകയും വൈകുന്നേരം ഒഴുകുന്ന വെള്ളത്തില്‍ ഒഴിക്കുകയും ചെയ്യുക. ഇത് ചെയ്ത് തിരിഞ്ഞു നോക്കാതെ വീട്ടിലേക്ക് മടങ്ങുക.

English summary

Ganga Dussehra 2022: Date, Time, History And Significance in Malayalam

Ganga Dussehra is celebrated in the Jyeshta month, Shukla paksha on Dashami on Thursday, 09 June 2022. Know Time, History And Significance in Malayalam.
Story first published: Monday, June 6, 2022, 9:32 [IST]
X
Desktop Bottom Promotion