For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Ganesh Chaturthi 2023: ഗണപതിയുടെ അനുഗ്രഹം എളുപ്പം നേടാം; അര്‍പ്പിക്കേണ്ടത് ഇതാണ്

|

ഹിന്ദുമത വിശ്വാസങ്ങള്‍ പ്രകാരം ഏറെ ഭക്തിയോടെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന ഒരു മൂര്‍ത്തിയാണ് ഗണപതി. ഇന്ത്യയിലങ്ങോളമിങ്ങോളം നിരവധി ഗണേശ ക്ഷേത്രങ്ങളുണ്ട്. ഒരു പൂജ നടത്തുന്നതിനോ ഒരു പുതിയ തുടക്കം ആരംഭിക്കുന്നതിനോ മുമ്പ് ഹിന്ദുക്കള്‍ ഗണപതിയെ സന്തോഷിപ്പിക്കുന്നു. അതിനാല്‍, അദ്ദേഹത്തെ വിഘ്‌നേശ്വരന്‍ അഥവാ തടസ്സങ്ങള്‍ നീക്കുന്നവന്‍ എന്നും അറിയപ്പെടുന്നു. ശിവപാര്‍വ്വതീ പുത്രനായ ഗണേശന്റെ ജന്‍മദിനം ഇന്ത്യയില്‍ ഗണേശ ജയന്തി അല്ലെങ്കില്‍ വിനായക ചതുര്‍ത്ഥിയായി ആഘോഷിക്കുന്നു.

Most read: സെപ്റ്റംബറില്‍ 12 രാശിക്കും കരിയറും സാമ്പത്തികവും ഇപ്രകാരംMost read: സെപ്റ്റംബറില്‍ 12 രാശിക്കും കരിയറും സാമ്പത്തികവും ഇപ്രകാരം

ഈ വര്‍ഷം ഗണേശ ചതുര്‍ത്ഥി സെപ്റ്റംബര്‍ 19 ന് ആഘോഷിക്കും. ഗണേശ ഭഗവാന്റെ പിറവിയുമായി ബന്ധപ്പെട്ട ഈ ഉത്സവം ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ദിവസത്തില്‍ ആഘോഷിക്കപ്പെടുന്നു. പത്തു ദിവസം ഗണപതി വിഗ്രഹത്തെ ആരാധിച്ച് പത്താമത്തെ ദിവസം അടുത്തുള്ള നദി അല്ലെങ്കില്‍ കടല്‍ പോലുള്ള ജലസ്രോതസ്സില്‍ വിഗ്രഹം നിമഞ്ജനം ചെയ്യുന്നു. ഗണേശനെ ആരാധിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങള്‍ നീക്കാന്‍ സാധിക്കുന്നു. ഗണേശ ആരാധനയില്‍ അദ്ദേഹത്തെ പ്രീതിപ്പെടുത്താനായി നിങ്ങള്‍ക്ക് അര്‍പ്പിക്കാവുന്ന ചില ഭക്ഷണ സാധനങ്ങള്‍ ഇതാ. ഗണപതിക്ക് പ്രിയപ്പെട്ട ഈ ഭക്ഷണസാധനങ്ങള്‍ സമര്‍പ്പിക്കുന്നതിലൂടെ അദ്ദേഹത്തെ എളുപ്പം നിങ്ങള്‍ക്ക് പ്രീതിപ്പെടുത്തി അനുഗ്രഹം നേടാന്‍ സാധിക്കുന്നതായിരിക്കും.

മോദകം

മോദകം

ഗണേശനെ 'മോദപ്രിയന്‍' എന്ന് വിളിക്കുന്നു. തേങ്ങയും ശര്‍ക്കരയും നിറച്ച മധുരമുള്ള ഒരു പലഹാരമാണ് മോദകം. കൈലാസം സന്ദര്‍ശിച്ച ഒരാള്‍ പാര്‍വതിക്ക് ഒരു മോദകം സമ്മാനിച്ചപ്പോള്‍, അത് പങ്കിട്ടു കഴിക്കാന്‍ തന്റെ പുത്രന്മാരോട് ആവശ്യപ്പെട്ടു. എന്നാല്‍ അത് പങ്കിടാന്‍ ഗണേശനോ കാര്‍ത്തികേയനോ ആഗ്രഹമുണ്ടായിരുന്നില്ല. അതിനാല്‍ പാര്‍വതി അവര്‍ക്കായി ഒരു മത്സരം വച്ചു. ഏറ്റവും വേഗത്തില്‍ ലോകത്തെ മൂന്ന് പ്രാവശ്യം വലംവയ്ക്കുന്നത് ആരോ അവര്‍ക്ക് ആ രുചികരമായ മധുര വിഭവം മുഴുവനായും തിന്നാം. കാര്‍ത്തികേയന്‍ ലോകം ചുറ്റാന്‍ പുറപ്പെട്ടു. എന്നാല്‍ ഗണേശന്‍ തന്റെ മാതാപിതാക്കളെ മൂന്ന് തവണ വലംവച്ചു. അവരാണ് തന്റെ ലോകമെന്ന് ഗണേശന്‍ പറഞ്ഞു. ഇതില്‍ മതിപ്പുളവാക്കിയ പാര്‍വതി ഗണപതിക്ക് മോദകം നല്‍കി. അന്നുമുതല്‍ ഈ മധുരപലഹാരം ഗണേശനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗണേശപൂജകളില്‍ ഇന്നും മോദകം സമര്‍പ്പിക്കുന്നത് തുടര്‍ന്നുവരുന്നു.

മോട്ടിച്ചൂര്‍ ലഡ്ഡു

മോട്ടിച്ചൂര്‍ ലഡ്ഡു

മധുരമുള്ള എല്ലാ വസ്തുക്കളും ഗണേശന്‍ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന്റെ നാല് കൈകളിലൊന്നില്‍ ലഡ്ഡു ഇല്ലാത്ത ഒരു വിഗ്രഹമോ പെയിന്റിംഗോ നിങ്ങള്‍ക്ക് കാണാനാവില്ല. കുങ്കുമം ചേര്‍ത്തതും സുഗന്ധമുള്ളതുമായ മോട്ടിച്ചൂര്‍ ലഡ്ഡു എന്ന ചെറിയ മധുരമുള്ള പലഹാരം ഗണേശന്‍ ഇഷ്ടപ്പെടുന്നു. ഇവ അര്‍പ്പിക്കുന്നതിലൂടെ അദ്ദേഹത്തെ എളുപ്പം നിങ്ങള്‍ക്ക് പ്രീതിപ്പെടുത്താന്‍ സാധിക്കും. മറ്റ് തരത്തിലുള്ള ലഡ്ഡൂകളും പേഡകളും നിങ്ങള്‍ക്ക് അര്‍പ്പിക്കാം. പക്ഷേ, ഗണേശന് ഏറെ പ്രിയപ്പെട്ട ഒന്നായതിനാല്‍ മോട്ടിച്ചൂര്‍ ലഡ്ഡു എപ്പോഴും വേറിട്ട് നില്‍ക്കുന്നു.

Most read:സെപ്റ്റംബര്‍ മാസത്തെ വ്രതങ്ങള്‍, പുണ്യദിനങ്ങള്‍Most read:സെപ്റ്റംബര്‍ മാസത്തെ വ്രതങ്ങള്‍, പുണ്യദിനങ്ങള്‍

അരിയുണ്ട

അരിയുണ്ട

ദരിദ്രരോട് വളരെ സ്‌നേഹവും ദയയും കാണിക്കുന്നയാളാണ് ഗണേശന്‍. വിലകുറഞ്ഞതും വളരെ സ്വാദിഷ്ടവുമായ അരിയുണ്ട, ശര്‍ക്കരയോടൊപ്പം ലഡൂകളാക്കി ഗണപതിക്ക് അര്‍പ്പിക്കുന്നത് അദ്ദേഹത്തിന് വളരെ ഇഷ്ടമുള്ള കാര്യമാണ്. ശിവപുരാണത്തിലെ ഒരു കഥ പ്രകാരം, അതിസമ്പന്നനായ കുബേരന്‍ ഒരിക്കല്‍ ഗണേശനെ വിരുന്നിന് ക്ഷണിച്ചു. എന്നാല്‍ ആഹാരം മുഴുവന്‍ കഴിച്ചുവെങ്കിലും അദ്ദേഹത്തിന് തൃപ്തി വന്നില്ല. അപ്പോള്‍ പരമശിവന്‍, ഗണേശന് ഭക്തിയോടെയും നല്ല മനസ്സോടെയും കുറച്ച് അരി വിളമ്പാന്‍ കുബേരനോട് പറഞ്ഞു. കുബേരന്‍ ഈ ഉപദേശം പിന്തുടരുമ്പോള്‍ ഗണേശന്റെ വിശപ്പടങ്ങി.

വാഴപ്പഴം

വാഴപ്പഴം

എല്ലാ പഴങ്ങളും ഗണപതിക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും വാഴപ്പഴം അദ്ദേഹത്തിന് കുറച്ചധികം ഇഷ്ടമാണ്. ഐതിഹ്യപ്രകാരം, ഗണപതിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് പറയപ്പെടുന്നു. റിദ്ധി (ഐശ്വര്യം), സിദ്ധി (ആത്മീയ ശക്തി) എന്നിവര്‍. ബംഗാളില്‍, പ്രത്യേകിച്ച് ദുര്‍ഗാപൂജയുടെ സമയത്ത്, ഗണേശന്റെ ഭാര്യ എപ്പോഴും കലാ ബൗ, അല്ലെങ്കില്‍ വാഴപ്പഴം ആയി ചിത്രീകരിക്കപ്പെടുന്നു. സാരിയില്‍ പൊതിഞ്ഞ ഒരു വാഴത്തൈ എപ്പോഴും ഗണപതിയുടെ അരികില്‍ വയ്ക്കുന്നു. അതിനാല്‍ ഇതിന്റെ ഫലം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാണെന്ന് കരുതപ്പെടുന്നു.

Most read:സെപ്റ്റംബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍Most read:സെപ്റ്റംബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍

ദര്‍ഭ പുല്ല്

ദര്‍ഭ പുല്ല്

ഇത് നമ്മുടെ പതിവ് ഭക്ഷണത്തിന്റെ ഭാഗമല്ലെങ്കിലും ഗണേശനുമായി ബന്ധപ്പെടുമ്പോള്‍ ദര്‍ഭ പുല്ലിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. അനല്‍സുര എന്ന രാക്ഷസനെ മുഴുവനായി വിഴുങ്ങിക്കൊണ്ട് ഗണേശന്‍ വിജയിച്ചുവെന്ന് ഐതിഹ്യങ്ങളില്‍ പറയുന്നു. എന്നാല്‍, ഈ രാക്ഷസന്‍ ഗണേശന്റെ ഉള്ളില്‍ കിടന്ന് ദഹനക്കേടിന് കാരണമായി. ഇത് ഗണേശനെ കോപാകുലനാക്കി. ശിവനും വിഷ്ണുവും ഇന്ദ്രനും ശ്രമിച്ചിട്ടും ഈ പ്രശ്‌നത്തിന് പരിഹാരം കാണാനായില്ല. അപ്പോഴാണ് ചില മുനിമാര്‍ അദ്ദേഹത്തിന് 21 ദര്‍ഭ പുല്ല് നല്‍കിയത്. ഇത് കഴിച്ചതോടെ ഗണേശന്റെ ദഹനക്കേടും കോപവും അടങ്ങി. അന്നുമുതല്‍, ഗണേശനെ ആരാധിക്കുമ്പോള്‍ 21 ദര്‍ഭ പുല്ല് സമര്‍പ്പിച്ചുവരുന്നു.

വിഘ്‌നേശ്വരനെ ആരാധിച്ചാലുള്ള നേട്ടങ്ങള്‍

വിഘ്‌നേശ്വരനെ ആരാധിച്ചാലുള്ള നേട്ടങ്ങള്‍

* ഗണപതി ആരാധന എല്ലാത്തരം തടസ്സങ്ങളും നീക്കുന്നു.

* ജോലി ചെയ്യാനുള്ള മാനസികശേഷി വര്‍ദ്ധിപ്പിക്കുന്നു.

* ഏകാഗ്രത മെച്ചപ്പെടുത്തുന്നു.

* മനസ്സിനെ സുസ്ഥിരവും ശാന്തവുമാക്കുന്നു.

* പഠനനിലവാരം മെച്ചപ്പെടുത്തുന്നു.

* രോഗങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

* പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാനും പരിഹരിക്കാനുമുള്ള ശേഷി നല്‍കുന്നു.

* ഭൗതികവും ആത്മീയവുമായ പുരോഗതിയുടെ പാത തുറക്കുന്നു.

* സാമ്പത്തിക നേട്ടത്തിനു പാത തുറക്കുന്നു

* ഭയവും ശങ്കയും കുറയ്ക്കുന്നു

English summary

Ganesha Chaturthi: Favourite Food Items of Lord Ganesha in Malayalam

Ganesh Chaturthi 2023: Lord Ganesha is the archetype of new beginnings and the remover of obstacles. Here are the top favorite food items of Ganesha
X
Desktop Bottom Promotion