Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വിനായക ചതുര്‍ത്ഥി ഇങ്ങനെ നോറ്റാല്‍ ആഗ്രഹ പൂര്‍ത്തി
വിനായക ചതുര്‍ത്ഥി ഇങ്ങനെ നോറ്റാല്‍ ആഗ്രഹ പൂര്‍ത്തി
തിങ്കളാഴ്ച അതായത് സെപ്റ്റംബര്‍ 1ന് വിനായക ചതുര്‍ത്ഥിയാണ്. ഗണപതി ഭഗവാന് പ്രിയപ്പെട്ട, ഭഗവാനെ പ്രസാദിപ്പിയ്ക്കുവാന്‍ പറ്റിയ ദിനം. വിഘ്നേശ്വരനെ പ്രസാദിപ്പിച്ചാലേ തടസങ്ങള്‍ നീങ്ങൂ. കാര്യ പ്രാപ്തിയുണ്ടാകൂ.
വിനായക ചതുര്‍ത്ഥി വ്രതം ഏറെ പ്രധാനപ്പെട്ടതാണ്. ഈ ദിനത്തില്‍ കൃത്യമായ വ്രതം നോറ്റാല്‍ ഇഷ്ടകാര്യ സിദ്ധിയെന്നതാണ് ഫലമായി പറയുന്നത്. ചതുര്‍ത്ഥീ വ്രതം നോല്ക്കാന് ചില പ്രത്യേക വഴികളുമുണ്ട്. ചില പ്രത്യേക ചിട്ടകള്‍.

ഗണപതി വിഗ്രഹ സ്ഥാപനം
ഗണപതി വിഗ്രഹ സ്ഥാപനം, അതായത് ഇതിനായുള്ള ഗണപതി വിഗ്രഹം വീട്ടില്‍ സ്ഥാപിയ്ക്കുന്നത് ഏറെ ന്ല്ലതാണ്. ശുക്ലചതുര്ത്ഥിയ്ക്ക് ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് ഗണപതി ജനിച്ചതെന്നു പറയുന്നു. ഇതുകൊണ്ട് ഗണപതി വിഗ്രഹം സ്ഥാപിയ്ക്കേണ്ടത് ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്കും ഒന്നിനും ഇടയ്ക്കായിരിയ്ക്കണം. വൃത്തിയുള്ളിടത്ത് കൂടുതല്‍ സമയവും കാണാന്‍ പറ്റുന്ന വിധത്തിലായിരിയ്ക്കണം ഗണപതി വിഗ്രഹം സ്ഥാപിയ്ക്കേണ്ടത്.

ഗണപതിയെ സങ്കല്പിച്ച്
ഗണപതിയെ സങ്കല്പിച്ച് വിളക്കു കൊളുത്തുക. ഗണപതി വിഗ്രഹം വീട്ടില്‍ വയക്കുന്നിടത്തോളം ദിവസവും വിളക്കു കൊളുത്തുക തന്നെ വേണം.ഗണപതിയെ ആവാഹിയ്ക്കാന്‍ ഗണപതിയെക്കുറിച്ചുള്ള സ്തുതികള്‍ ആലപിയ്ക്കുക.ഗണപതി വിഗ്രഹം പ്രതിഷ്ഠിച്ച ശേഷം പാല്, നെയ്യ്, തൈര്, തേന്‍, ശര്‍ക്കര, പനിനീര് എന്നിവ കൊണ്ട് അഭിഷേകം ചെയ്യണം. അവസാനം വെള്ളം കൊണ്ടും.

മോദകമാണ് ഗണപതിയുടെ പ്രിയഭക്ഷണം
താംബൂല അര്‍പണം ഗണപതി പൂജയ്ക്കു പ്രധാനമാണ്.മോദകമാണ് ഗണപതിയുടെ പ്രിയഭക്ഷണം. ഇതോ അല്ലെങ്കില്‍ ലഡുവോ നിവേദ്യമായി ഉപയോഗിയ്ക്കാം.ഇതല്ലെങ്കില്‍ വീട്ടില്‍ കൊഴുക്കട്ട ഉണ്ടാക്കാം.

മുക്കുറ്റി, കറുക
ഈ ദിവസം ഗണപതിയ്ക്കു മുക്കുറ്റി, കറുക എന്നിവ കൊണ്ടു മാലയും അര്‍ച്ചനയുമെല്ലാം ഫലപ്രാപ്തിയ്ക്ക് ഏറെ നല്ലതാണ്. ഇവ കൊണ്ടു ഗണപതി ഹവനം നടത്തുന്നതും നല്ലതാണ്.

ചതുര്‍ത്ഥിയുടെ തലേന്നു മുതല്‍
ചതുര്‍ത്ഥിയുടെ തലേന്നു മുതല്‍ വ്രതാനുഷ്ഠാനം തുടങ്ങണം. എണ്ണ തേച്ചു കുളി, പകല്‍ ഉറക്കം, മത്സ്യം, മാംസം എന്നിവ പാടില്ല. ചതുര്‍ത്ഥി ദിനത്തില്‍ സൂര്യോദയത്തിനു മുന്‍പായി ഉണര്‍ന്നെഴുന്നേറ്റ് കുളിച്ചു ശുദ്ധിയായി കിഴക്കോട്ടു തിരിഞ്ഞ് 108 തവണ ഗണപതി ഗായത്രി ഭജിയ്ക്കണം. ചുരുങ്ങിയത് 10 തവണയെങ്കിലും വേണം. ഗണപതി ക്ഷേത്ര ദര്‍ശനവും നല്ലതാണ്. ഒരു നേരം മാത്രം ധാന്യ ഭക്ഷണം കഴിച്ച് ബാക്കി പാലും പഴവുമോ അല്ലെങ്കില്‍ ധാന്യം പൂര്‍ണമായും ഒഴിവാക്കുകയോ ആകാം. മൂല മന്ത്രമായ ഗം ഗണപതയേ നമ ഭജിയക്ക്ണം. പിറ്റേന്നു രാവിലെ തുളസീതീര്‍ത്ഥം സേവിച്ചു വ്രതം മുറിയ്ക്കാം.

ഈ വ്രതം
ഈ വ്രതം കൃത്യമായി നോറ്റാല്‍ അടുത്ത ഒരു വര്‍ഷം വരെ ഫലം ലഭിയ്ക്കുമെന്നു പറയാം. വിഘ്നങ്ങള്‍ അകന്ന് കാര്യപ്രാപ്തി ഫലമായി പറയുന്നു.



Click it and Unblock the Notifications
