Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗണേശ ജയന്തി: എല്ലാ വിഘ്നങ്ങളും അകറ്റാന്‍ ഈ മന്ത്രം
ഗണേശ ജയന്തി എല്ലാ ഹിന്ദുമത വിശ്വാസികള്‍ക്കും പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നാണ്, കാരണം ഇത് വിനായകന്, ഏകദന്തന്‍ എന്നിങ്ങനെ അറിയപ്പെടുന്ന ഗണപതിയുടെ ജന്മദിനമായാണ് ആഘോഷിക്കുന്നത്. ഹിന്ദു കലണ്ടര്‍ പ്രകാരം, മാഘ ചാന്ദ്ര മാസത്തിലെ ശുക്ല ചതുര്‍ത്ഥിയില്‍ ഗണേശ ജയന്തി ആചരിക്കുന്നു. ഈ വര്‍ഷം അതായത് 2022-ല്‍ ഇന്ന് (ഫെബ്രുവരി 04, 2022) ആണ് ഈ ദിനം ആചരിക്കുന്നത്. മാഘി ഗണേശ ജയന്തി എന്നും അറിയപ്പെടുന്ന ഇതിന് മഹാരാഷ്ട്രയില്‍ ഒരു പ്രത്യേക പ്രാധാന്യമുണ്ട്.
മാഘി ഗണപതി, മാഘ ശുക്ല ചതുര്‍ത്ഥി, തിലകുണ്ഡ ചതുര്‍ത്ഥി, വരദ് എന്നിങ്ങനെ വിവിധ പേരുകളില്‍ ആഘോഷിക്കപ്പെടുന്നു ഈ ദിനം. ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഈ ലേഖനത്തില്‍ നമുക്ക് നോക്കാവുന്നതാണ്. ഏത് ദിനത്തിലാണ് ഇത് ആഘോഷിക്കുന്നത്, ഏതാണ് ശുഭമുഹൂര്‍ത്തം, പൂജാവിധികള്‍ ഏതൊക്കെ തരത്തിലാണ് എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

ഗണേഷ് ജയന്തിയുടെ പ്രാധാന്യം
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, മാഘ ചാന്ദ്ര മാസത്തിലെ ശുക്ല ചതുര്‍ത്ഥിയില്‍ ഗണേശ ജയന്തി ആചരിക്കുന്നു. ഗണപതിയുടെ ജന്മദിനമായാണ് ഗണേശ ജയന്തി ആഘോഷിക്കുന്നത്. ഈ ശുഭദിനത്തില്‍ ഭക്തര്‍ ഗണപതിയെ ആരാധിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു. ഈ ദിവസം ഗണപതിയെ ആരാധിക്കുന്നതിലൂടെ അത് വീട്ടില്‍ സന്തോഷവും ഐശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്നാണ് വിശ്വാസം.

ഗണേശ ജയന്തി 2022: തീയതിയും സമയവും
2022 ഫെബ്രുവരി 04-ന് ഉത്സവം ആഘോഷിക്കും. ചതുര്‍ത്ഥി തിഥി 2022 ഫെബ്രുവരി 4-ന് പുലര്‍ച്ചെ 04:38-ന് ആരംഭിക്കുകയും 2022 ഫെബ്രുവരി 5-ന് 05:47 AM വരെ തുടരുകയും ചെയ്യും. മധ്യാഹ്ന ഗണേശ പൂജ മുഹൂര്‍ത്തം : 11:44 AM മുതല്‍ 02:01 PM വരെയാണ്. പൂജാദിനത്തില്‍ നാം ചെയ്യണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് ഇതില്‍ അറിഞ്ഞിരിക്കേണ്ടത് ഐശ്വര്യത്തിന് വേണ്ടി നമുക്ക് ഗണപതി ഭഗവാനെ എങ്ങനെയെല്ലാം ആരാധിക്കാം എന്ന് നോക്കാവുന്നതാണ്.

ഗണേഷ് ജയന്തി ആഘോഷിക്കുന്നത്
പൂജാ മുഹൂര്‍ത്തത്തില്‍ ഗണപതിയെ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ദിവസം ആരംഭിക്കുന്നത്. വിഘ്നേശ്വരന് വേണ്ടി പൂജകള്‍ ചെയ്യുകയും ഭഗവാന്റെ ആനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഈ ദിനത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ ഫലം ഇരട്ടിയാവും എന്നാണ് വിശ്വാസം. ഗണപതിയുടെ അനുഗ്രഹം തേടി ആളുകള്‍ പലപ്പോഴും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇഷ്ടപ്പെടുന്നു. മഹാരാഷ്ട്രയിലാണ് ഈ ദിനം വളരെ ഗംഭീരമായി ആഘോഷിക്കപ്പെടുന്നത്.

ഗണേഷ് ജയന്തി 2022 ശിവ യോഗത്തില്‍
ഗണേശ ജയന്തി ശിവയോഗത്തിന് കീഴില്‍ വരുന്നതിനാല്‍ ഈ വര്‍ഷത്തെ ഉത്സവം വളരെ സവിശേഷമായ ദിനത്തിലാണ് വരുന്നത്. ഫെബ്രുവരി 04 ന് വൈകുന്നേരം 07:10 വരെ ശിവയോഗം നിലനില്ക്കും. അതിനാല്‍, ശിവയോഗത്തോട് അനുബന്ധിച്ച് ഉത്സവം ആഘോഷിക്കും. കൂടാതെ, രവിയോഗം രാവിലെ 07:08 ന് ആരംഭിച്ച് ഉച്ചകഴിഞ്ഞ് 03.58 ന് അവസാനിക്കും.

ഗണേശജയന്തി ആരാധന രീതി
ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് കുളിച്ച ശേഷം ഗണപതിയെ ധ്യാനിക്കുക. ശേഷം ഒരു മഞ്ഞ തുണി വിരിച്ച് ഗണപതിയുടെ വിഗ്രഹം ഇതില്‍ വെക്കുക. അത് കഴിഞ്ഞ് ഗംഗാജലം തളിച്ച് ശുദ്ധീകരിക്കേണ്ടതാണ്. ഇതിനുശേഷം പുഷ്പങ്ങളുടെ സഹായത്തോടെ ഗണപതിക്ക് വെള്ളം സമര്‍പ്പിക്കുക. പിന്നീട് ഗണപതിക്ക് ദക്ഷിണ നല്കി 21 ലഡ്ഡൂകള്‍ സമര്‍പ്പിക്കുക. എല്ലാ ചേരുവകളും നിവേദിച്ച ശേഷം ഗണപതി ഭഗവാനെ ധൂപം, വിളക്ക്, ധൂപം എന്നിവ ഉപയോഗിച്ച് ആരാധിക്കുക. അതിനു ശേഷം ഈ മന്ത്രം ജപിക്കുക.

ഗണേശ മന്ത്രം
വക്രതുണ്ഡ മഹാകായ സൂര്യ കോടി സമപ്രഭ |
നിര്‍വിഘ്നം കുരു മേ ദേവ് സര്‍വ്-കാര്യേഷു സര്‍വദാ ||
എന്ന മന്ത്രം ജപിക്കുന്നതിലൂടെ ജീവിതത്തില്‍ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാതാവുന്നുണ്ട്. സന്ധ്യാസമയത്ത് ചന്ദ്രന് ഉദിക്കുംമുമ്പ് ഗണപതിയെ പൂജിച്ച് കഥ പാരായണം ചെയ്യുക. പൂജ കഴിഞ്ഞാല്‍ പ്രസാദം വിതരണം ചെയ്യുക. രാത്രി ചന്ദ്രനെ ദര്‍ശിച്ചതിന് ശേഷമാണ് വ്രതം മുറിക്കുന്നത്, അങ്ങനെ ചതുര്‍ത്ഥി വ്രതം പൂര്‍ത്തിയാകും.



Click it and Unblock the Notifications
