Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
Ganesh Chaturthi 2023: ഗണപതി ആരാധനയിലെ ഈ തെറ്റ് ദോഷം നല്‍കും; ശ്രദ്ധിക്കണം ഇതെല്ലാം
ഹിന്ദു ദൈവങ്ങളില്‍ ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദൈവമാണ് ഗണേശന് എന്ന് പറയപ്പെടുന്നു. ഗണേശന് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ പുതിയ പ്രവൃത്തികള്‍ എന്തെങ്കിലും ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ ആരാധിക്കുന്നു. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ദൈവമായി ഗണേശനെ കണക്കാക്കുന്നു. ഗണപതിയെ പതിവായി ആരാധിക്കുന്നത് വീട്ടിലും ജീവിതത്തിലും നിന്നും നെഗറ്റീവ് ഊര്‍ജ്ജം അകറ്റുന്നുവെന്ന് പറയപ്പെടുന്നു.
ലോകമെമ്പാടുമുള്ള ആളുകള്‍ വീട്ടില്‍ ഗണേശ വിഗ്രഹം വച്ച് പൂജിക്കുന്നു. എന്നാല്‍, വീട്ടില്‍ ഗണപതി വിഗ്രഹം വച്ച് ആരാധിക്കുമ്പോള്‍ നിങ്ങള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മിക്കവരും ഗണേശ വിഗ്രഹങ്ങള്‍ എവിടെ, എങ്ങനെ സ്ഥാപിക്കണം എന്ന് കൃത്യമായി അറിയാതെയാണ് സാധാരണയായി വീട്ടില്‍ സൂക്ഷിക്കുന്നത്. നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളും നീക്കി സമ്പത്തും ആരോഗ്യവും ആകര്‍ഷിക്കാന്‍, ഗണപതി ആരാധനയില്‍ ചില ലളിതമായ വാസ്തു നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

വ്യത്യസ്ത തരം ഗണേശ വിഗ്രഹങ്ങള്‍
വിവിധ ഗണേശ വിഗ്രഹങ്ങള്‍ക്ക് വ്യത്യസ്ത അര്‍ത്ഥങ്ങളുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ വ്യത്യസ്ത ഫലങ്ങള്‍ ഇവ നല്കുന്നു.
വെള്ളി ഗണപതി - നിങ്ങളുടെ വീട്ടില്‍ വെള്ളി കൊണ്ട് നിര്‍മ്മിച്ച ഗണപതി വിഗ്രഹം സ്ഥാപിക്കുകയും പതിവായി പൂജിക്കുകയും ചെയ്യുന്നത് നിങ്ങള്‍ക്ക് പ്രശസ്തി നേടാന്‍ സഹായിക്കുന്നു.

മരം കൊണ്ടുള്ള പ്രതിമ
മരം കൊണ്ട് നിര്‍മിച്ച ഒരു ഗണേശ വിഗ്രഹം നിങ്ങളുടെ വീട്ടില്‍ സ്ഥാപിക്കുകയും പതിവായി പൂജിക്കുകയും ചെയ്താല്‍ നല്ല ആരോഗ്യം, ദീര്‍ഘായുസ്സ്, വിജയം എന്നിവ കൈവരിക്കാന്‍ സഹായിക്കും.

കളിമണ്ണ് പ്രതിമ
കളിമണ്ണില്‍ നിര്‍മ്മിച്ച ഗണപതി വിഗ്രഹത്തെ ആരാധിക്കുന്നത് നിങ്ങളെ വിജയത്തിലെത്തിക്കാന്‍ വളരെയധികം സഹായിക്കും, കൂടാതെ ഇത് നിങ്ങളുടെ പാതയിലെ തടസ്സങ്ങള്‍ നീക്കുകയും ചെയ്യും.

പിച്ചള
പിച്ചള കൊണ്ട് നിര്‍മ്മിച്ച ഗണപതിയുടെ വിഗ്രഹം വീട്ടില്‍ സൂക്ഷിക്കുകയും പതിവായി പൂജിക്കുകയും ചെയ്താല്‍ ബന്ധപ്പെട്ട ആളുകള്‍ക്ക് വളരെയധികം അഭിവൃദ്ധിയും സന്തോഷവും ലഭിക്കും.

ഗണപതി മൂര്‍ത്തിയുടെ നിറം
ജീവിതത്തില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും ആഗ്രഹിക്കുന്ന ആളുകള്‍ ഒരു വെളുത്ത ഗണപതിയുടെ വിഗ്രഹം വീട്ടില്‍ സ്ഥാപിക്കുന്നത് നന്നായിരിക്കും. വെളുത്ത നിറത്തിലുള്ള ഗണപതിയുടെ ഫോട്ടോകള്‍ സൂക്ഷിക്കുന്നതും ഒരുപോലെ സഹായകമാകും. അതുപോലെ, സ്വയം വളര്‍ച്ച ആഗ്രഹിക്കുന്നവര്‍ ഒരു വെര്‍മിലിയന്‍ നിറമുള്ള ഗണേശനെ വീട്ടില്‍ കൊണ്ടുവരണം. വാസ്തു പ്രകാരം ഇത് ശുഭസൂചകമായി കണക്കാക്കപ്പെടുന്നു.

വിഗ്രഹത്തിന്റെ സ്ഥാനം
നിങ്ങളുടെ വീടിന്റെ മതിലുകള്‍ക്കുള്ളില്‍ പൂജിക്കുന്നതിനായി, ഇരിക്കുന്ന തരത്തിലുള്ള ഗണപതിയുടെ വിഗ്രഹം അഥവാ ലളിതാസന രൂപത്തിലുള്ള വിഗ്രഹം സൂക്ഷിക്കുക. ഇരിക്കുന്ന ഭാവത്തിലുള്ള ഗണപതി ശാന്തമായ പെരുമാറ്റത്തെ പ്രതിനിധീകരിക്കുന്നുവെന്നും വീട്ടില്‍ സമാധാനപരമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നുവെന്നും വാസ്തു പറയുന്നു. ചാരിയിരിക്കുന്ന രൂപത്തിലുള്ള ഗണപതി ആഡംബരവും ആശ്വാസവും സമ്പത്തും പ്രതീകപ്പെടുത്തുന്നു.

ഗണപതിയുടെ 32 രൂപങ്ങള്‍
ബാല ഗണേശന്, തരുണ ഗണേശന്, ഭക്തി ഗണേശന്, ശക്തി ഗണേശന്, വീര ഗണേശന്, സിദ്ധി ഗണേശന്, ദ്വിജ ഗണേശന്, വിഘ്ന ഗണേശന്, ഉച്ചിഷ്ട ഗണപതി, ക്ഷിപ്ര ഗണേശന്, ഹെരംബ ഗണേശന്, ലക്ഷ്മി ഗണേശന്, മഹാ ഗണേശന്, വിജയ ഗണേശന്, നൃത്യ ഗണേശന്, ഉര്‍ദ്ധ്വ ഗണേശന്, ഏകാക്ഷര ഗണപതി, വരദ ഗണേശന്, ത്രയാക്ഷര ഗണപതി, ക്ഷിപ്രപ്രസാദ ഗണേശന്, ഹരിദ്ര ഗണേശന്, ഏകദന്ത ഗണപതി, സൃഷ്ടി ഗണേശന്, ഉദ്ദണ്ഡ ഗണേശന്, റിനമോചന ഗണപതി, ധൂണ്ടി ഗണേശന്, ദ്വിമുഖ ഗണേശന്, ത്രിമുഖ ഗണേശന്, സിംഹ ഗണേശന്, യോഗി ഗണേശന്, ദുര്‍ഗാ ഗണേശന്, സങ്കടഹര ഗണേശന്

തുമ്പിക്കൈയുടെ ദിശ ശ്രദ്ധിക്കുക
വാസ്തു പ്രകാരം, ഇരിക്കുന്ന ഗണപതിയുടെ തുമ്പിക്കൈ അവന്റെ ഇടതുവശത്തേക്ക് ചരിഞ്ഞിരിക്കണം. ഇത് സന്തോഷത്തിന്റെയും വിജയത്തിന്റെയും പ്രതീകമാണ്. അതിനാല്‍, വീട്ടില്‍ ആരാധിക്കാന്‍ നിങ്ങള്‍ ഒരു വിഗ്രഹം തേടുമ്പോള്‍, നിങ്ങള്‍ തുമ്പിക്കൈയില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുവെന്ന് ഉറപ്പാക്കുക. വലതുവശത്തേക്ക് ചെരിഞ്ഞ തുമ്പിക്കൈ ഉള്ള ഗണപതിയെ പ്രസാദിപ്പിക്കാന്‍ പ്രയാസമാണ്, കാരണം ഇത് സൂര്യന്റെ ശക്തിയെ പ്രതിനിധീകരിക്കുന്നു. കൂടാതെ ആരാധിക്കുമ്പോള്‍ ഒരാള്‍ മതപരമായ ആചാരങ്ങളും പാലിക്കേണ്ടതുണ്ട്.

ശരിയായ ദിശ
പടിഞ്ഞാറ്, വടക്ക്, വടക്കുകിഴക്ക് ദിശകള്‍ ഗണപതി വിഗ്രഹം സ്ഥാപിക്കാന്‍ അനുയോജ്യമാണെന്ന് വാസ്തു അഭിപ്രായപ്പെടുന്നു. വിഗ്രഹം വടക്ക് ദിശയിലാക്കാന്‍ ശ്രമിക്കുക, കാരണം ഇവിടെയാണ് ശിവന് കുടികൊള്ളുന്നത്, അത് വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു.

എത്ര വിഗ്രഹങ്ങള്‍ വയ്ക്കാം
എപ്പോഴും വീട്ടില്‍ ഗണപതി വിഗ്രഹം ഒരെണ്ണം മാത്രമായി പരിമിതപ്പെടുത്തുക. വാസ്തു സൂചിപ്പിക്കുന്നത് വീട്ടില്‍ വ്യക്തിപരമായി എപ്പോഴും ഒരു ഗണപതി മൂര്‍ത്തി ഉണ്ടായിരിക്കുന്നതാണ് നല്ലത് എന്നാണ്. രണ്ടോ അതിലധികമോ വിഗ്രഹങ്ങള്‍ ഉള്ളത് ഗണപതിയുടെ ഭാര്യമാരായ റിദ്ധി, സിദ്ധി എന്നിവരെ അസ്വസ്ഥരാക്കുകയും അവരുടെ ഊര്‍ജ്ജത്തെ ചെറുക്കുകയും ചെയ്യുന്നുവെന്ന് വാസ്തു പറയുന്നു.

ഇവിടെ സ്ഥാപിക്കരുത്
ഗണേശ വിഗ്രഹം സ്ഥാപിക്കുമ്പോള്‍ നിങ്ങള്‍ പൂര്‍ണമായും ഒഴിവാക്കേണ്ട ചില സ്ഥലങ്ങള്‍ വീട്ടില്‍ ഉണ്ട്. അവയില്‍ ചിലത് കിടപ്പുമുറി, ഗാരേജ്, അലക്കുമുറി, ഗോവണിക്ക് താഴെ, കുളിമുറി എന്നിവയാണ്. ഗാരേജ് ഒരു ഒഴിഞ്ഞ സ്ഥലമായി കണക്കാക്കപ്പെടുന്നുവെന്നും അതിനാല്‍ വിഗ്രഹം സ്ഥാപിക്കുന്നതിന് ദോഷകരമാണെന്നും വാസ്തു പറയുന്നു. അതുപോലെ, ഗോവണിപ്പടികള്ക്കും അലക്കുമുറികള്ക്കും കീഴിലുള്ള ഊര്‍ജ്ജം നിങ്ങളുടെ ഗണപതി വിഗ്രഹം സൂക്ഷിക്കാന്‍ അനുകൂലമല്ല.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
* നിങ്ങള്‍ക്ക് ഒരു തടസ്സവുമില്ലാതെ പതിവായി ആരാധിക്കാന്‍ കഴിയുമെങ്കില്‍ മാത്രം ഒരു ഗണപതി വിഗ്രഹം വാങ്ങുക.
* നിങ്ങള്‍ വാങ്ങുന്ന വിഗ്രഹത്തിന് 18 സെന്റിമീറ്ററില്‍ കൂടുതല്‍ ഉയരമില്ലെന്ന് ഉറപ്പാക്കുക.
* വലതുവശത്ത് തുമ്പിക്കൈയുള്ള ഒരു വിഗ്രഹം വാങ്ങരുത്, കാരണം അത്തരം വിഗ്രഹങ്ങള്‍ക്ക് വളരെ പ്രത്യേകമായ ആരാധനാ രീതിയുണ്ട്.
* ഗണപതിയുടെ മുഖം വീടിന്റെ പ്രവേശന കവാടത്തിന്റേയും പിന്‍ഭാഗം വീടിന്റെ ബാക്കി ഭാഗത്തേക്കുമുള്ള വിധത്തില്‍ സ്ഥാപിക്കരുത്.
* നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ഗണപതിയുടെ വാഹനം ഒരു എലിയാണ്, മോദകം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭക്ഷണമാണ്. അതിനാല്‍, നിങ്ങളുടെ വീട്ടിലേക്ക് ഗണേശ വിഗ്രഹം വാങ്ങുമ്പോള്‍, ചെറിയ എലിലും മോദകവും ഇതിനടുത്ത് സ്ഥാപിക്കുക.



Click it and Unblock the Notifications
