For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐശ്വര്യത്തിനായി ഗണേശ വിഗ്രഹം വയ്‌ക്കേണ്ടതിങ്ങനെ

|

സമൃദ്ധി, സന്തോഷം, നല്ല ആരോഗ്യം എന്നിവയാണ് സമാധാനപരമായ ജീവിതത്തിന്റെ മൂന്ന് പ്രധാന ഘടകങ്ങള്‍. ഹിന്ദു ദൈവങ്ങളില്‍ ഗണപതിയെ സമൃദ്ധിയുടെയും സമ്പത്തിന്റെയും ദേവനായി കണക്കാക്കപ്പെടുന്നു. ഗണപതിയെ ആരാധിക്കുന്നത് ഭാഗ്യം നേടിത്തരുമെന്ന് വിശ്വസിക്കപ്പെടുന്നു, അതിനാല്‍ പുതിയ എന്തെങ്കിലും ആരംഭിക്കുന്നതിനുമുമ്പ് ഗണപതിയെ ആരാധിച്ചുകൊണ്ട് തുടങ്ങുന്നു.

Most read: ലക്ഷ്മീ വിഗ്രഹം ഇങ്ങനെ വയ്ക്കൂ; ഐശ്വര്യം കൂടെMost read: ലക്ഷ്മീ വിഗ്രഹം ഇങ്ങനെ വയ്ക്കൂ; ഐശ്വര്യം കൂടെ

ഗണപതിയെ ആരാധിക്കുന്നതിനായും അദ്ദേഹത്തിന്റെ അനുഗ്രഹം നേടുന്നതിനായുമുള്ള അനുയോജ്യ സമയമാണ് ഗണേശ ചതുര്‍ത്ഥി.

വിനായക ചതുര്‍ത്ഥി

വിനായക ചതുര്‍ത്ഥി

ഭാരതത്തിലെ ഹിന്ദുമത വിശ്വാസികള്‍ ഈ വര്‍ഷം, ഓഗസ്റ്റ് 22ന് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നു. വിനായക ചതുര്‍ത്ഥി എന്നും അറിയപ്പെടുന്ന ഈ ഉത്സവം ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ദിവസത്തില്‍ ആഘോഷിക്കപ്പെടുന്നു. ഗണേശ ഭഗവാന്റെ പിറവിയുമായി ബന്ധപ്പെട്ട് പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണിത്. പത്തു ദിവസം ഗണപതി വിഗ്രഹത്തെ ആരാധിച്ച് പത്താമത്തെ ദിവസം അടുത്തുള്ള നദി അല്ലെങ്കില്‍ കടല്‍ പോലുള്ള ജലസ്രോതസ്സില്‍ വിഗ്രഹം നിമഞ്ജനം ചെയ്യുന്നു.

സര്‍വൈശ്വര്യങ്ങള്‍ക്ക് ഗണേശാരാധന

സര്‍വൈശ്വര്യങ്ങള്‍ക്ക് ഗണേശാരാധന

പരമശിവന്റെയും പാര്‍വതി ദേവിയുടെയും മകനായി ഗണപതിയെ കണക്കാക്കുന്നു. വിനായകന്‍, പിള്ളയാര്‍, ലംബോദരന്‍, വിഘ്‌നേശ്വരന്‍ തുടങ്ങി പല പേരുകളില്‍ അദ്ദേഹം അറിയപ്പെടുന്നു. ഗണപതിയെ പതിവായി ആരാധിക്കുന്നത് ഒരാളുടെ വീട്ടില്‍ നിന്നും ജീവിതത്തില്‍ നിന്നും നെഗറ്റീവ് എനര്‍ജി ഒഴിവാക്കപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. അതേസമയം പുതിയ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിന് മുമ്പ് വിഘ്‌നേശ്വരനെ ആരാധിക്കുമ്പോള്‍ ഒരാളുടെ പാതയില്‍ നിന്ന് തടസ്സങ്ങള്‍ ഒഴിവാക്കപ്പെടുന്നു. ഗണപതിയെ പ്രീതിപ്പെടുത്തുന്നത് ഒരാളുടെ ജീവിതത്തില്‍ വിജയവും സമൃദ്ധിയും ഭാഗ്യവും കൈവരുത്തുന്നു.

Most read:നിങ്ങള്‍ക്കും പറയാം മുഖം നോക്കി ലക്ഷണംMost read:നിങ്ങള്‍ക്കും പറയാം മുഖം നോക്കി ലക്ഷണം

ഗണപതി വിഗ്രഹങ്ങളുടെ പ്രാധാന്യം

ഗണപതി വിഗ്രഹങ്ങളുടെ പ്രാധാന്യം

ഗണപതി വിഗ്രഹങ്ങള്‍ക്കും പ്രതിമകള്‍ക്കും വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രാധാന്യമുണ്ട്. ജീവിതത്തില്‍ സമൃദ്ധി കൈവരിക്കാനായി ആളുകള്‍ ഗണപതിയെ ആരാധിക്കുന്നു. ഗണപതിക്ക് പ്രാര്‍ത്ഥന നടത്താതെ ഏത് ശുഭസൂചകവും അപൂര്‍ണ്ണമായി കണക്കാക്കപ്പെടുന്നു. വീട്ടിലെ എല്ലാ നെഗറ്റീവ് ഊര്‍ജ്ജത്തെ നീക്കം ചെയ്യാനും നിങ്ങളെ അഭിവൃദ്ധിപ്പെടുത്താനും അദ്ദേഹത്തിന് കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, ഗണപതിയെ ആരാധിക്കാനായി ഗണേശവിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുന്നതില്‍ ചില നിയമങ്ങളുണ്ട്. ഗണപതിയുടെ വിഗ്രഹം ശരിയായ രീതിയില്‍ സ്ഥാപിക്കുന്നതിലൂടെയല്ലാതെ അദ്ദേഹത്തെ പ്രീതിപ്പെടുത്തുന്നത് സാധ്യമല്ല. ഒരു ഗണേശ വിഗ്രഹം വീട്ടില്‍ സ്ഥാപിക്കുമ്പോള്‍ പാലിക്കേണ്ട പ്രധാനപ്പെട്ട ചില നിയമങ്ങള്‍ ഇതാ.

വ്യത്യസ്ത തരം ഗണേശ വിഗ്രഹങ്ങള്‍

വ്യത്യസ്ത തരം ഗണേശ വിഗ്രഹങ്ങള്‍

വിവിധ തരത്തിലുള്ള ഗണേശ വിഗ്രഹങ്ങള്‍ക്ക് വ്യത്യസ്ത അര്‍ത്ഥങ്ങളുണ്ട്. അവ നിങ്ങളുടെ ജീവിതത്തില്‍ വ്യത്യസ്ത ഫലങ്ങള്‍ നല്‍കുന്നു.

വെള്ളിയുടെ ഗണേശ വിഗ്രഹം

നിങ്ങളുടെ വീട്ടില്‍ വെള്ളി കൊണ്ട് നിര്‍മ്മിച്ച ഗണപതിയുടെ ഒരു വിഗ്രഹം സ്ഥാപിക്കുകയും പതിവായി ആരാധിക്കുകയും ചെയ്യുന്നത് നിങ്ങള്‍ക്ക് പ്രശസ്തി നേടിത്തരാന്‍ സഹായിക്കുന്നു.

Most read:തിങ്കളിലെ ശിവാരാധന; ഫലം ജോലിMost read:തിങ്കളിലെ ശിവാരാധന; ഫലം ജോലി

മരത്തിന്റെ ഗണേശ വിഗ്രഹം

മരത്തിന്റെ ഗണേശ വിഗ്രഹം

തടിയില്‍ തീര്‍ത്ത ഗണേശ വിഗ്രഹം നിങ്ങളുടെ വീട്ടില്‍ വയ്ക്കുകയും പതിവായി ആരാധിക്കുകയും ചെയ്താല്‍ നല്ല ആരോഗ്യം, ദീര്‍ഘായുസ്സ്, വിജയം എന്നിവ ഭക്തര്‍ക്ക് കൈവരുത്തുന്നു.

കളിമണ്ണില്‍ തീര്‍ത്ത ഗണേശ വിഗ്രഹം

കളിമണ്ണില്‍ തീര്‍ത്ത ഗണേശ വിഗ്രഹം

കളിമണ്ണില്‍ നിര്‍മ്മിച്ച ഗണപതിയുടെ ഒരു വിഗ്രഹം ആരാധിക്കുന്നത് ഭക്തര്‍ക്ക് വിജയം കൈവരിക്കുന്നതിന് വളരെയധികം സഹായിക്കും. മാത്രമല്ല അവരുടെ പാതയിലെ പ്രതിബന്ധങ്ങളില്‍ നിന്ന് മോചിതനാകാനും സഹായിക്കുന്നു.

പിച്ചളയില്‍ തീര്‍ത്ത ഗണേശ വിഗ്രഹം

പിച്ചളയില്‍ തീര്‍ത്ത ഗണേശ വിഗ്രഹം

പിച്ചളയില്‍ തീര്‍ത്ത ഗണേശ വിഗ്രഹം വീട്ടില്‍ സൂക്ഷിക്കുകയും പതിവായി ആരാധിക്കുകയും ചെയ്താല്‍ താമസക്കാര്‍ക്ക് വളരെയധികം അഭിവൃദ്ധിയും സന്തോഷവും നല്‍കുന്നു.

Most read:ശനിദോഷം നീങ്ങാന്‍ നിങ്ങള്‍ ചെയ്യേണ്ടത്Most read:ശനിദോഷം നീങ്ങാന്‍ നിങ്ങള്‍ ചെയ്യേണ്ടത്

ഗണേശ വിഗ്രഹം സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

ഗണേശ വിഗ്രഹം സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

ഒരു ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക.

* ഒരു തടസ്സവുമില്ലാതെ പതിവായി ആരാധിക്കാന്‍ കഴിയുമെങ്കില്‍ മാത്രം ഗണപതി വിഗ്രഹം വാങ്ങുക.

* നിങ്ങള്‍ വാങ്ങുന്ന വിഗ്രഹത്തിന് 18 സെന്റിമീറ്ററില്‍ കൂടുതല്‍ ഉയരമില്ലെന്ന് ഉറപ്പാക്കുക.

ഗണേശ വിഗ്രഹം സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

ഗണേശ വിഗ്രഹം സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

* വലത് വശത്ത് തുമ്പിക്കൈയുള്ള ഒരു വിഗ്രഹം വാങ്ങരുത്, കാരണം അത്തരം വിഗ്രഹങ്ങളുടെ ആരാധനയ്ക്ക് പ്രത്യേക നിയമങ്ങളുണ്ട്.

* ഗണപതിയുടെ മുഖം വീടിന്റെ പ്രവേശന കവാടത്തിലേക്കും പിന്‍ഭാഗം വീടിന്റെ ബാക്കി ഭാഗത്തേക്കും ഉള്ള രീതിയില്‍ ഇത് സ്ഥാപിക്കാന്‍ പാടില്ല.

* കിടപ്പുമുറിയില്‍ ഗണേശ വിഗ്രഹം സൂക്ഷിക്കാന്‍ പാടില്ല.

* ഗോവണിക്ക് കീഴിലായി ഒരിക്കലും ഗണേശ വിഗ്രഹം വയ്ക്കരുത്.

Most read:വലംകണ്ണ് തുടിക്കുന്നത് സൂചിപ്പിക്കുന്നത് ഇത്‌Most read:വലംകണ്ണ് തുടിക്കുന്നത് സൂചിപ്പിക്കുന്നത് ഇത്‌

വിഗ്രഹത്തിന്റെ ശരിയായ സ്ഥലം

വിഗ്രഹത്തിന്റെ ശരിയായ സ്ഥലം

ഒരു ഗണേശ വിഗ്രഹം വീട്ടില്‍ കിഴക്കോ പടിഞ്ഞാറോ വടക്കുകിഴക്കന്‍ ദിശയിലോ സ്ഥാപിക്കണം. വിഗ്രഹം തെക്ക് ദിശയിലോ ടോയ്‌ലറ്റിന്റെ എതിര്‍ ചുവരിലോ വാഷ്‌റൂമിന് സമീപമുള്ള ചുവരിനു നേരെയോ വയ്ക്കരുത്. ഗോവണിക്ക് താഴെ വയ്ക്കുന്നതും ഉചിതമല്ല. വിഗ്രഹത്തിന്റെ പിന്‍ഭാഗം ഒരു വാതിലിന്റെ മുന്‍വശം അഭിമുഖീകരിക്കണം. വാസ്തുശാസ്ത്രമനുസരിച്ച്, ഗണപതിയുടെ തുമ്പിക്കൈ ഇടതുവശത്തേക്ക് അല്‍പം ചരിഞ്ഞിരിക്കണം, കാരണം ഇത് വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. തുമ്പിക്കൈ വലതുവശത്തേക്ക് ചരിഞ്ഞ ഗണപതി ഭഗവാനെ പ്രീതിപ്പെടുത്താന്‍ പ്രയാസമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇരിക്കുന്ന സ്ഥിതിയിലുള്ള വിഗ്രഹമാണ് പൂജയ്ക്ക് ഉത്തമം. നിങ്ങളുടെ ഓഫീസിന്റെ മേശപ്പുറത്ത് ഒരു ഗണപതി വിഗ്രഹം സൂക്ഷിക്കുകയാണെങ്കില്‍, അത് ഈ രീതിയില്‍ നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കുക.

English summary

Ganesh Chaturthi 2020 : Right Way to Place Ganesha Idol as Per Vastu

Ganesh Chaturthi 2020 : Here are the important Vastu Shastra rules to place ganesha idol in right way at home.
X
Desktop Bottom Promotion