For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍വ്വദോഷ പരിഹാരവും ശത്രുനാശവും; ഗണേശകവച സ്‌തോത്രം ജപിക്കേണ്ട ദിനം

|

വിഘ്‌നേശ്വരനെ പ്രാര്‍ത്ഥിച്ച് എന്ത് കാര്യം ചെയ്താലും അത് മുടക്കമില്ലാതെ മുന്നോട്ട് പോവും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് ഏത് കാര്യം തുടങ്ങുന്നതിന് മുന്‍പും എല്ലാവരും ഗണേശനെ പ്രാര്‍ത്ഥിക്കുന്നത്. എല്ലാ ദോഷങ്ങളും അകറ്റി ശത്രുദോഷത്തെ പ്രതിരോധിക്കുന്നതിനും ഗണേശ ഭഗവാനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. സര്‍വ്വ ശത്രുദോഷവും ബന്ധനങ്ങളും മാരണ ദോഷങ്ങളും എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് ഗണേശകവച സ്‌തോത്രം.

 ഐശ്വര്യത്തിനും ഫലസിദ്ധിക്കും 27 നാളുകാരും ആരാധിക്കേണ്ട ഗണേശഭാവം ഐശ്വര്യത്തിനും ഫലസിദ്ധിക്കും 27 നാളുകാരും ആരാധിക്കേണ്ട ഗണേശഭാവം

ഗണേശ ഭഗവാനെ പ്രാര്‍ത്ഥിക്കുന്നതിലൂടെ അത് ജീവിതത്തില്‍ ഉയര്‍ച്ച കൊണ്ട് വരുന്നുണ്ട്. ഇത് കൂടാതെ ജീവിതത്തിലെ എല്ലാ ദു:ഖങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഗണപതിഭഗവാന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ ഗണേശ കവച സ്‌തോത്രം ജപിക്കേണ്ടത് എപ്പോഴാണെന്നും ജപിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിന് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. അത് എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഐതിഹ്യം

ഐതിഹ്യം

ഗണേശ കവച സ്‌തോത്രം എങ്ങനെ ഉണ്ടായി എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഗണപതിഭഗവാന് എല്ലാ അസുരന്‍മാരും പണ്ടുമുതലേ ശത്രുക്കളായിരുന്നു. വളരെ ചെറുപ്പം മുതല്‍ തന്നെ എല്ലാ അസുരന്‍മാരേയും നിഗ്രഹിക്കുന്നതിനായിരുന്നു ഗണപതി ശ്രമിച്ച് കൊണ്ടിരുന്നത്. ഇത് പലപ്പോഴും ഗണപതിഭഗവാന് നിരവധി ശത്രുക്കളെ നേടിക്കൊടുത്തു. കിട്ടുന്ന അവസരങ്ങളിലെല്ലാം അസുരന്‍മാര്‍ ഗണപതിയെ ദ്രോഹിക്കാന്‍ തുടങ്ങി. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി കശ്യപ മഹര്‍ഷിയോട് പാര്‍വ്വതി ദേവി ആവശ്യപ്പെട്ടു. അതിന് വേണ്ടി കശ്യപ മഹര്‍ഷി വിഘ്‌നേശ്വരന്റെ രക്ഷക്കായി കവച സ്‌തോത്രം രചിച്ചു നല്‍കുകയും ചെയ്തു.

ഐതിഹ്യം

ഐതിഹ്യം

ശ്രീപാര്‍വ്വതിയുടെ അഭ്യര്‍ത്ഥന മാനിച്ച് കശ്യപ മഹര്‍ഷി ഗണേശ കവച സ്‌തോത്രം രചിച്ച് നല്‍കുകയും ഭഗവാനെ അസുരന്‍മാരുടെ ശത്രുതയില്‍ നിന്ന് ഗണപതിഭഗവാനെ രക്ഷിക്കുകയും ചെയ്തു. ഇത് പിന്നീട് മുദ്ഗലന്‍ മാണ്ഡവ്യന്‍ മുതലായ മഹര്‍ഷിമാര്‍ക്ക് ഉപദേശിക്കപ്പെട്ടു. ഇത് യഥാവിധി ജപിച്ചാല്‍ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഗണേശ കവച സ്‌തോത്രം ജപിക്കുന്നതിലൂടെ ബന്ധനം, മാരണം, അപകടം, ഭൂതപ്രേതതാദികളുടെ ഉപദ്രവം എന്നിവക്കെല്ലാം പരിഹാരം കാണുകയും ചെയ്യുന്നുണ്ട്. ശത്രുദോഷത്തെ ഇല്ലാതാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ഗണേശ കവച മന്ത്രം ജപിക്കുമ്പോള്‍

ഗണേശ കവച മന്ത്രം ജപിക്കുമ്പോള്‍

ഗണേശ കവച മന്ത്രം ജപിക്കുമ്പോള്‍ ഈ മന്ത്രം നമ്മുടെ ദുരിതങ്ങളേയും കഷ്ടപ്പാടുകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ നമ്മുടെ കാല്‍വിരലിലെ നഖം മുതല്‍ മുടി വരെയുള്ള അംഗങ്ങളെയെല്ലാം മന്ത്രസിദ്ധി മൂലം പരിപാലിക്കപ്പെടുന്നു. മന്ത്രങ്ങളെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

ഗണേശ കവച മന്ത്രം

ഗണേശ കവച മന്ത്രം

ധ്യായേത്സിംഹ ഗതം വിനായകമമും ദിഗ്ബാഹുമാദ്യേ യുഗേ

ത്രേതായാം തു മയൂരവാഹനമമും ഷഡ്ബാഹുകം സിദ്ധിദം

ദ്വാപാരേ തു ഗജാനനം യുഗഭുജം രക്താംഗ രാഗം വിഭും

തുര്യേ തു ദ്വിഭുജം സിതാംഗ രുചിരം സര്‍വാര്‍ഥദം സര്‍വദാ

വിനായകഃ ശിഖാം പാതു പരമാത്മാ പരാത്പരഃ

അതിസുന്ദരകായസ്തു മസ്തകം സുമഹോത്കടഃ

ലലാടം കശ്യപ പാതു ഭ്രൂയുഗംതു മഹോദരഃ

നയനേ ഫാലചന്ദ്രസ്തു ഗജാസ്യസ്‌തോഷ്ഠപല്ലവൌ

ജിഹ്വാം പാതു ഗണക്രീഡശ്ചിബുകം ഗിരിജാസുതഃ

വാചം വിനായകഃ പാതു ദന്താന്‍ രക്ഷതു ദുര്‍മുഖാ

ശ്രവണൌ പാശപാണിസ്തു നാസികാം ചിന്തിതാര്‍ഥദഃ

ഗണേശസ്തു മുഖം കണ്ഠം പാതു ദേവോ ഗണജ്ഞയഃ

സ്‌കന്ധൌ പാതു ഗജസ്‌കന്ധഃ സ്തനൌ

വിഘ്‌നവിനാശനഃ

ഹൃദയം ഗണനാഥസ്തു ഹേരംബോ ജാരം മഹാന്‍

ധരാധരഃ പാതു പാര്‍ശ്വൌ പൃഷ്ഠം വിഘ്‌നഹരഃ ശുഭഃ

ലിംഗം ഗുഹ്യം സദാ പാതു വക്രതുണ്ടോ മഹാബലഃ

ഗണക്രീഡോ ജാനു ജംഘേ ഊരു മംഗലമൂര്‍ത്തിമാന്‍

ഏകദന്തോ മഹാബുദ്ധിഃ പാദൌ ഗുല്‍ഫൌ സദാവതു

ക്ഷിപ്രപ്രസാദനോ ബാഹൂ പാണി ആശാപ്രപൂരകഃ

അംഗുലീശ്ച നഖാന്‍പാതു പദ്മഹസ്‌തോരിനാശനഃ

സര്‍വ്വാംഗാനി മയൂരേശോ വിശ്വവ്യാപീ സദാവതൂ

അനുക്തമപി യല്‍സ്ഥാനം ധൂമ്രകേതുഃ സദാവതൂ

ആമോദസ്ത്വഗ്രതഃ പാതു പ്രമോദഃ പൃഷ്ഠതോ വതു

പ്രാച്യാം രക്ഷതു ബുദ്ധീശ ആഗ്‌നേയാം സിദ്ധിദായകഃ

ദക്ഷിണസ്യമുമാപുത്രോ നൈരൃത്യാം തു ഗണേശ്വരഃ

പ്രതീച്യാം വിഘ്‌നഹര്‍ത്താദ്വായവ്യാം ഗജകര്‍ണകഃ

കൌബേര്യാം നിധിപഃ പായാദീശാന്യാമീശനന്ദന

ദിവാ വ്യാദേകദന്തസ്തു രാത്രൌ സന്ധ്യാസു വിഘ്‌നഹൃത്

രാക്ഷസാസുരവേതാള ഗ്രഹഭൂതപിശാചതഃ

പാശാങ്കുശധരഃ പാതു രജസത്ത്വതമഃസ്മൃതിം

ജ്ഞാനം ധര്‍മം ച ലക്ഷ്മിം ച ലജ്ജാം കീര്‍തിതഥാ കുലം

വപുര്‍ധനം ച ധാന്യം ച ഗൃഹാന്ദാരാന്‍സുതാന്‍ സഖീന്‍

സര്‍വ്വായുധധരഃ പൌത്രാന്‍ മയൂരേശോവതാത്സദാ

കപിലോജാദികം പാതു ഗജാശ്വാന്വികടോവതു

അനേനാസ്യ കൃതാ രക്ഷാ ന

ബാധാസ്യ ഭഗവത്ക്വചിത്

രാക്ഷസാസുരവേതാലദൈത്യ ദാനവസംഭവാ

English summary

Ganesh Chaturthi 2021: Ganesha Kavacha Stotra To Remove Sathru Dosha

Here in this article we are sharing ganesha kavacha stotra to remove sathru dosha. Take a look.
X
Desktop Bottom Promotion