For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ 3 രാശിക്ക് എക്കാലവും കൂടെയുണ്ട് ഗണപതിയുടെ അനുഗ്രഹം

|

ഹിന്ദുമതപ്രകാരം വിജ്ഞാനം, ബുദ്ധി, സമൃദ്ധി എന്നിവയുടെ ദൈവമാണ് ഗണപതി. ഗണപതിയെ ആരാധിക്കുന്നത് നമ്മുടെ ജീവിതത്തില്‍ നിന്നുള്ള എല്ലാ പ്രതിബന്ധങ്ങളെയും നീക്കാന്‍ സഹായിക്കുന്നു. ഗണപതിയെ ആരാധിക്കാനുള്ള ഏറ്റവും ഉചിതമായ സമയമാണ് അദ്ദേഹത്തിന്റെ ജന്‍മദിനം. ഇത് ഗണേശ ചതുര്‍ത്ഥി, വിനായക ചതുര്‍ത്ഥി, ഗണേശോത്സവം എന്നീ പേരുകളിലെല്ലാം ആഘോഷിക്കുന്നു.

Most read: ലാല്‍ കിതാബ് പറയും കാളസര്‍പ്പ ദോഷങ്ങള്‍ക്ക് പരിഹാരംMost read: ലാല്‍ കിതാബ് പറയും കാളസര്‍പ്പ ദോഷങ്ങള്‍ക്ക് പരിഹാരം

ഹിന്ദുവിശ്വാസങ്ങള്‍ പ്രകാരം ഏറെ ആരാധനയോടെ കാണുന്ന ഒരു മൂര്‍ത്തിയാണ് ഗണപതി. ഏതൊരു പുതിയ പ്രവര്‍ത്തിയും പൂജയും ആരംഭിക്കുന്നതിന് മുമ്പായി ആദ്യം ഗണപതി ഭഗവാനെ ആരാധിക്കുന്നു. ഏതൊരു ശുഭസംഭവത്തിലും ആരാധിക്കപ്പെടുന്ന ആദ്യ ദേവനും വിഘ്നേശ്വരനാണ്. ഗണപതിയുടെ അനുഗ്രഹങ്ങള്‍ ഏറ്റവും ശക്തമാണെന്ന് പറയപ്പെടുന്നു.

ഈ രാശിക്കാരില്‍ ഗണേശന്റെ പ്രത്യേക അനുഗ്രഹമുണ്ട്

ഈ രാശിക്കാരില്‍ ഗണേശന്റെ പ്രത്യേക അനുഗ്രഹമുണ്ട്

എല്ലാ വര്‍ഷവും ഭദ്രപാദ മാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥി ദിനത്തിലാണ് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നത്. ഈ ദിവസം ഗണേശോത്സവത്തിനും തുടക്കം കുറിക്കുന്നു. രാജ്യമെമ്പാടും വളരെ ഗംഭീരമായി ആഘോഷിക്കുന്ന ഹിന്ദു ഉത്സവങ്ങളില്‍ ഒന്നാണ് ഗണേശ ചതുര്‍ത്ഥി. ഗണപതിയാണ് ആദ്യം ആരാധിക്കപ്പെടുന്ന പ്രതിഷ്ഠ. ഗണപതിയുടെ കൃപയാല്‍ ഒരാളുടെ ജീവിതത്തില്‍ സന്തോഷങ്ങള്‍ നിറയുന്നു. ജ്യോതിഷത്തില്‍ 12 രാശികള്‍ ഉണ്ട്. ഈ 12 രാശികളില്‍ ചിലതിന് ഗണപതിയുടെ പ്രത്യേക കൃപയുണ്ട്. അത്തരം രാശിക്കാര്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം

മേടം

ജ്യോതിഷപ്രകാരം, മേടം രാശിക്കാര്‍ക്ക് ഗണപതിയുടെ പ്രത്യേക അനുഗ്രഹങ്ങളുണ്ട്. ഈ രാശിയിലെ ആളുകള്‍ വളരെ ബുദ്ധിമാന്‍മാരാണ്. ഇവര്‍ എല്ലാ കാര്യങ്ങളിലും വൈദഗ്ധ്യമുള്ളവരാണ്. ഗണേശ ഭഗവാന്റെ അനുഗ്രഹത്താല്‍, മേടം രാശിക്കാര്‍ക്ക് അവരുടെ ജോലികളില്‍ വിജയം ലഭിക്കും. മേടം രാശിക്കാര്‍ ദിവസേന ഗണപതിയെ ആരാധിക്കണം. ഇത്തരക്കാരില്‍ ആത്മവിശ്വാസത്തിന് ഒരു കുറവുമുണ്ടാവുകയുമില്ല.

Most read:ചാണക്യനീതി: ഈ 5 കാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് പറയരുത്; നിങ്ങളെ തിരിച്ചടിക്കുംMost read:ചാണക്യനീതി: ഈ 5 കാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് പറയരുത്; നിങ്ങളെ തിരിച്ചടിക്കും

മിഥുനം

മിഥുനം

ജ്യോതിഷ പ്രകാരം, ഗണപതി ഭഗവാന്‍ മിഥുനം രാശിക്കാരോട് സ്‌നേഹം കാണിക്കുന്നു. ഈ രാശിക്കാര്‍ വളരെ ബുദ്ധിമാന്‍മാരാണ്. മിഥുനം രാശിക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ വിജയങ്ങള്‍ നേടുന്നു. മിഥുനം രാശിക്കാര്‍ പഠനത്തിലും എഴുത്തിലും വളരെ വേഗതയുള്ളവരാണ്. ഇത്തരക്കാരെ ജയിക്കാന്‍ വളരെ പ്രയാസമാണ്. മിഥുനം രാശിചക്രത്തിലെ ആളുകളുടെ സ്വഭാവം വളരെ ദയയുള്ളതാണ്. ഈ രാശിക്കാര്‍ ദിവസവും ഗണപതിയെ ആരാധിക്കണം.

മകരം

മകരം

ജ്യോതിഷപ്രകാരം, മകരം രാശിക്കാരോട് വളരെ ദയ കാണിക്കുന്ന ആളാണ് ഗണേശന്‍. ഈ രാശിയില്‍ പെട്ടവര്‍ കഠിനാധ്വാനികളായ ആളുകളാണ്. ഇത്തരം ആളുകളെ അന്ധമായി വിശ്വസിക്കാന്‍ കഴിയും. ഇവര്‍ക്ക് വളരെ വേഗതയുള്ള മനസ്സുണ്ട്. മകരം രാശിക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ ധാരാളം പേര് സമ്പാദിക്കുന്നു. മകരം രാശിക്കാര്‍ ദിവസവും ഗണേശനെ ധ്യാനിക്കണം.

Most read:ഗണപതി ആരാധനയിലെ ഈ തെറ്റ് ദോഷം നല്‍കും; ശ്രദ്ധിക്കണം ഇതെല്ലാംMost read:ഗണപതി ആരാധനയിലെ ഈ തെറ്റ് ദോഷം നല്‍കും; ശ്രദ്ധിക്കണം ഇതെല്ലാം

ഗണേശ ചതുര്‍ത്ഥി 2021

ഗണേശ ചതുര്‍ത്ഥി 2021

ഈ വര്‍ഷം സെപ്റ്റംബര്‍ 10ന് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കും. ചതുര്‍ത്ഥി തിഥി സെപ്റ്റംബര്‍ 10ന് പുലര്‍ച്ചെ 12:18ന് ആരംഭിച്ച് സെപ്റ്റംബര്‍ 10ന് രാത്രി 9:57ന് അവസാനിക്കും. ഗണേശ ചതുര്‍ത്ഥി മധ്യപൂജാ ശുഭമുഹൂര്‍ത്തം പകല്‍ 11:03 മുതല്‍ ഉച്ച 1:33 വരെയാണ്. ഗണേശ ചതുര്‍ത്ഥി ദിവസം ചന്ദ്രനെ കാണാന്‍ പാടില്ലെന്നു അത് ദോഷകരമാണെന്നും കരുതപ്പെടുന്നു. രാവിലെ 9:12 മുതല്‍ 8:53 വരെ ചന്ദ്രനെ കാണുന്നത് ഒഴിവാക്കണം. ഈ ദിവസം വൈകുന്നേരം ചന്ദ്രനെ ദര്‍ശിച്ചാല്‍ ദോഷമുണ്ടാകുമെന്നു പറയുന്നു.

English summary

Ganesh Chaturthi : Favourite Zodiac Signs Of Lord Ganesha in Malayalam

There are 12 zodiac signs in astrology. Some of these 12 zodiac signs are blessed by Lord Ganesha. Let's know on which are these zodiac signs.
Story first published: Friday, September 10, 2021, 16:44 [IST]
X
Desktop Bottom Promotion