Latest Updates
-
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ബ്യൂട്ടി ഓഫറുകളിൽ നിന്ന് മികച്ച ഉൽപ്പന്നങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം? അറിയേണ്ടതെല്ലാം
ഈ 3 രാശിക്ക് എക്കാലവും കൂടെയുണ്ട് ഗണപതിയുടെ അനുഗ്രഹം
ഹിന്ദുമതപ്രകാരം വിജ്ഞാനം, ബുദ്ധി, സമൃദ്ധി എന്നിവയുടെ ദൈവമാണ് ഗണപതി. ഗണപതിയെ ആരാധിക്കുന്നത് നമ്മുടെ ജീവിതത്തില്‍ നിന്നുള്ള എല്ലാ പ്രതിബന്ധങ്ങളെയും നീക്കാന്‍ സഹായിക്കുന്നു. ഗണപതിയെ ആരാധിക്കാനുള്ള ഏറ്റവും ഉചിതമായ സമയമാണ് അദ്ദേഹത്തിന്റെ ജന്മദിനം. ഇത് ഗണേശ ചതുര്‍ത്ഥി, വിനായക ചതുര്‍ത്ഥി, ഗണേശോത്സവം എന്നീ പേരുകളിലെല്ലാം ആഘോഷിക്കുന്നു.
ഹിന്ദുവിശ്വാസങ്ങള്‍ പ്രകാരം ഏറെ ആരാധനയോടെ കാണുന്ന ഒരു മൂര്‍ത്തിയാണ് ഗണപതി. ഏതൊരു പുതിയ പ്രവര്‍ത്തിയും പൂജയും ആരംഭിക്കുന്നതിന് മുമ്പായി ആദ്യം ഗണപതി ഭഗവാനെ ആരാധിക്കുന്നു. ഏതൊരു ശുഭസംഭവത്തിലും ആരാധിക്കപ്പെടുന്ന ആദ്യ ദേവനും വിഘ്നേശ്വരനാണ്. ഗണപതിയുടെ അനുഗ്രഹങ്ങള്‍ ഏറ്റവും ശക്തമാണെന്ന് പറയപ്പെടുന്നു.

ഈ രാശിക്കാരില്‍ ഗണേശന്റെ പ്രത്യേക അനുഗ്രഹമുണ്ട്
എല്ലാ വര്‍ഷവും ഭദ്രപാദ മാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥി ദിനത്തിലാണ് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നത്. ഈ ദിവസം ഗണേശോത്സവത്തിനും തുടക്കം കുറിക്കുന്നു. രാജ്യമെമ്പാടും വളരെ ഗംഭീരമായി ആഘോഷിക്കുന്ന ഹിന്ദു ഉത്സവങ്ങളില്‍ ഒന്നാണ് ഗണേശ ചതുര്‍ത്ഥി. ഗണപതിയാണ് ആദ്യം ആരാധിക്കപ്പെടുന്ന പ്രതിഷ്ഠ. ഗണപതിയുടെ കൃപയാല്‍ ഒരാളുടെ ജീവിതത്തില്‍ സന്തോഷങ്ങള്‍ നിറയുന്നു. ജ്യോതിഷത്തില്‍ 12 രാശികള്‍ ഉണ്ട്. ഈ 12 രാശികളില് ചിലതിന് ഗണപതിയുടെ പ്രത്യേക കൃപയുണ്ട്. അത്തരം രാശിക്കാര്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
ജ്യോതിഷപ്രകാരം, മേടം രാശിക്കാര്‍ക്ക് ഗണപതിയുടെ പ്രത്യേക അനുഗ്രഹങ്ങളുണ്ട്. ഈ രാശിയിലെ ആളുകള്‍ വളരെ ബുദ്ധിമാന്മാരാണ്. ഇവര്‍ എല്ലാ കാര്യങ്ങളിലും വൈദഗ്ധ്യമുള്ളവരാണ്. ഗണേശ ഭഗവാന്റെ അനുഗ്രഹത്താല്‍, മേടം രാശിക്കാര്‍ക്ക് അവരുടെ ജോലികളില്‍ വിജയം ലഭിക്കും. മേടം രാശിക്കാര്‍ ദിവസേന ഗണപതിയെ ആരാധിക്കണം. ഇത്തരക്കാരില്‍ ആത്മവിശ്വാസത്തിന് ഒരു കുറവുമുണ്ടാവുകയുമില്ല.

മിഥുനം
ജ്യോതിഷ പ്രകാരം, ഗണപതി ഭഗവാന് മിഥുനം രാശിക്കാരോട് സ്നേഹം കാണിക്കുന്നു. ഈ രാശിക്കാര്‍ വളരെ ബുദ്ധിമാന്മാരാണ്. മിഥുനം രാശിക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ വിജയങ്ങള്‍ നേടുന്നു. മിഥുനം രാശിക്കാര്‍ പഠനത്തിലും എഴുത്തിലും വളരെ വേഗതയുള്ളവരാണ്. ഇത്തരക്കാരെ ജയിക്കാന്‍ വളരെ പ്രയാസമാണ്. മിഥുനം രാശിചക്രത്തിലെ ആളുകളുടെ സ്വഭാവം വളരെ ദയയുള്ളതാണ്. ഈ രാശിക്കാര്‍ ദിവസവും ഗണപതിയെ ആരാധിക്കണം.

മകരം
ജ്യോതിഷപ്രകാരം, മകരം രാശിക്കാരോട് വളരെ ദയ കാണിക്കുന്ന ആളാണ് ഗണേശന്. ഈ രാശിയില്‍ പെട്ടവര്‍ കഠിനാധ്വാനികളായ ആളുകളാണ്. ഇത്തരം ആളുകളെ അന്ധമായി വിശ്വസിക്കാന്‍ കഴിയും. ഇവര്‍ക്ക് വളരെ വേഗതയുള്ള മനസ്സുണ്ട്. മകരം രാശിക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ ധാരാളം പേര് സമ്പാദിക്കുന്നു. മകരം രാശിക്കാര്‍ ദിവസവും ഗണേശനെ ധ്യാനിക്കണം.

ഗണേശ ചതുര്‍ത്ഥി 2021
ഈ വര്‍ഷം സെപ്റ്റംബര്‍ 10ന് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കും. ചതുര്‍ത്ഥി തിഥി സെപ്റ്റംബര്‍ 10ന് പുലര്‍ച്ചെ 12:18ന് ആരംഭിച്ച് സെപ്റ്റംബര്‍ 10ന് രാത്രി 9:57ന് അവസാനിക്കും. ഗണേശ ചതുര്‍ത്ഥി മധ്യപൂജാ ശുഭമുഹൂര്‍ത്തം പകല്‍ 11:03 മുതല്‍ ഉച്ച 1:33 വരെയാണ്. ഗണേശ ചതുര്‍ത്ഥി ദിവസം ചന്ദ്രനെ കാണാന്‍ പാടില്ലെന്നു അത് ദോഷകരമാണെന്നും കരുതപ്പെടുന്നു. രാവിലെ 9:12 മുതല്‍ 8:53 വരെ ചന്ദ്രനെ കാണുന്നത് ഒഴിവാക്കണം. ഈ ദിവസം വൈകുന്നേരം ചന്ദ്രനെ ദര്‍ശിച്ചാല്‍ ദോഷമുണ്ടാകുമെന്നു പറയുന്നു.



Click it and Unblock the Notifications
