Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തടസ്സങ്ങള്‍ നീങ്ങി എല്ലാ കാര്യത്തിലും വിജയം ഉറപ്പ്; രാശിപ്രകാരം വിഘ്നേശ്വര പൂജ ഇങ്ങനെ
ഹിന്ദുമതത്തില്‍ പ്രഥമ ആരാധനാമൂര്‍ത്തിയായി ശ്രീ ഗണപതിയെ കണക്കാക്കുന്നു. എല്ലാ വര്‍ഷവും ഭദ്രപാദ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്‍ത്ഥി തിഥിയിലാണ് ഗണേശ ചതുര്‍ഥി അഥവാ വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നത്. ഈ വര്‍ഷം സെപ്തംബര്‍ 19 നാണ് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നത്. ഇതോടെ 10 ദിവസം നീണ്ടുനില്‍ക്കുന്ന ഗണേശോത്സവത്തിനും തുടക്കമാകും. രാജ്യത്തുടനീളം വലിയ ആഡംബരത്തോടെ ആഘോഷിക്കപ്പെടുന്ന ഒരു ഹിന്ദു ഉത്സവമാണ് ഗണേശ ചതുര്‍ത്ഥി.
ഗണപതി തന്റെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്ന ദൈവമാണ്. ഗണപതി ഭഗവാനെ പ്രീതിപ്പെടുത്താന്‍, രാശി പ്രകാരം നിങ്ങള്‍ക്ക് ചില നടപടികള്‍ സ്വീകരിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ എല്ലാ തടസ്സങ്ങളും പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നു. വിജയവും നേട്ടവും സമ്പത്തും ലഭിക്കുന്നു. വിഘ്നങ്ങള്‍ നീക്കാനായി ഗണേശനെ രാശിപ്രകാരം ആരാധിക്കേണ്ടത് എങ്ങനെയെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ കുങ്കുമ നിറമുള്ള ഗണപതിയെ ആരാധിക്കണം. ദിവസവും 11 കറുകപ്പുല്ലുകള്‍ മഞ്ഞള്‍ വെള്ളത്തില്‍ ഇട്ട് ഗണപതിക്ക് സമര്‍പ്പിക്കുക. 108 തവണ കറുകപ്പുല്ലുകൊണ്ട് ഓം ഗണ്‍ ഗണപതയേ നമ എന്ന് എഴുതുക.
ഇടവം
ഇടവം രാശിക്കാര്‍ വെള്ള നിറമുള്ള ഗണപതിയെ ആരാധിക്കുന്നത് ഉത്തമമാണ്. എല്ലാ ദിവസവും ഗണപതിക്ക് ഒരു വെളുത്ത പുഷ്പത്തില്‍ സുഗന്ധദ്രവ്യം പുരട്ടി ഒമ്പത് കറുകപ്പുല്ലുകളും വെളുത്ത ലഡ്ഡുവും സമര്‍പ്പിക്കുക. ഗണേശ മന്ത്രം ജപിക്കുക.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് പച്ച നിറത്തിലുള്ള ഗണപതി വിഗ്രഹത്തെ ആരാധിക്കുന്നത് ശുഭകരമാണ്. എല്ലാ ദിവസവും കറുകപ്പുല്ല് മാല ഉണ്ടാക്കി ഗണേശമന്ത്രം 108 തവണ ജപിക്കുക. ശര്‍ക്കര നൈവേദ്യം സമര്‍പ്പിക്കുക.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ വെള്ള നിറമുള്ള ഗണപതിയെ ആരാധിക്കുന്നത് ഉത്തമമാണ്. വെളുത്ത രൂപങ്ങള്‍ കൊണ്ട് ഒരു മാല ഉണ്ടാക്കി അതോടൊപ്പം കറുകപ്പുല്ല് വേര് കെട്ടി നിവേദിക്കുക. ദിവസവും 108 തവണ ഗണേശ മന്ത്രം ജപിക്കുക. മോദകം സമര്‍പ്പിക്കുക.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ ചുവപ്പ് നിറത്തിലുള്ള ശ്രീ ഗണേശ വിഗ്രഹത്തെ ആരാധിക്കുക 108 കറുകപ്പുല്ല് കുറച്ച് കുങ്കുമം പുരട്ടിയ ശേഷം ഗണേശന് സമര്‍പ്പിക്കുക. 11 ശര്‍ക്കര ഉണ്ടകള്‍ ഉണ്ടാക്കി ദിവസവും സമര്‍പ്പിക്കുക.

കന്നി
കന്നി രാശിക്കാര്‍ പച്ച നിറമുള്ള ഗണപതിയെ ആരാധിക്കുന്നത് ഉത്തമമാണ്. ഗണേശ ക്ഷേത്രത്തില്‍ പയറും ശര്‍ക്കരയും ദാനം ചെയ്യുക. ഗണേശമന്ത്രം 108 തവണ ജപിക്കുക.
തുലാം
കന്നി രാശിക്കാര്‍ ഗണപതിയുടെ വെള്ള നിറത്തിലുള്ള വിഗ്രഹത്തെ ആരാധിക്കുന്നത് ഉത്തമമാണ്. ഗണപതിക്ക് ലഡ്ഡുവും കറുകപ്പുല്ലും പുഷ്പങ്ങളും സമര്‍പ്പിക്കുക. ശ്രീ ഗണേശ സ്തോത്രം പാരായണം ചെയ്യുന്നതും ഉത്തമമാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ ചുവന്ന നിറമുള്ള ഗണപതിയെ ആരാധിക്കുന്നത് ഉത്തമമാണ്. ചുവപ്പ് നിറമുള്ള അരിയും അര്‍പ്പിക്കുക. ഗണേശ മന്ത്രം ജപിക്കുക.
ധനു
ധനു രാശിക്കാര്‍ മഞ്ഞ നിറമുള്ള ഗണപതിയെ ആരാധിക്കണം. 108 കറുകപ്പുല്ലിന്റെ അഞ്ച് കെട്ടുകള്‍ മഞ്ഞളും പുരട്ടി ഗണേശ മന്ത്രം ജപിച്ചുകൊണ്ട് സമര്‍പ്പിക്കുക. ദിവസവും ലഡ്ഡു അര്‍പ്പിക്കുക.

മകരം
മകരം രാശിക്കാര്‍ നീല നിറമുള്ള ഗണപതിയെ ആരാധിക്കുന്നത് ഉത്തമമാണ്. കറുത്ത എള്ള്, കറുകപ്പുല്ല്, ചുവന്ന പൂക്കളില്‍ സുഗന്ധം പുരട്ടി ഗണപതിക്ക് സമര്‍പ്പിക്കുക. ഗണപതി അര്ഥവശീര്ഷം ചൊല്ലുക.
കുംഭം
കുംഭം രാശിക്കാര്‍ ആകാശ വര്‍ണ്ണത്തിലുള്ള ഗണപതി വിഗ്രഹത്തെ ആരാധിക്കണം. ദിവസവും കുങ്കുമ തിലകം പുരട്ടുക, നെറ്റിയുടെ നടുവില്‍ മഞ്ഞള്‍ തിലകം പുരട്ടുക. ആനയ്ക്ക് മോദകമോ ശര്‍ക്കരയോ നല്‍കുകയും ഗണപതിക്ക് 108 കറുകപ്പുല്ല് സമര്‍പ്പിക്കുകയും ദിവസവും ഗണേശമന്ത്രം ജപിക്കുകയും ചെയ്യുക.
മീനം
മീനം രാശിക്കാര്‍ മഞ്ഞ നിറത്തിലുള്ള ഗണപതിയെ ആരാധിക്കണം. ശ്രീ ഗണേശന് മഞ്ഞള്‍ സമര്‍പ്പിക്കുക. മഞ്ഞ പൂക്കളും കറുകപ്പുല്ലും കൊണ്ട് ഒരു മാല ഉണ്ടാക്കി ഗണപതിക്ക് സമര്‍പ്പിക്കുക. ഗണപതിയുടെ ക്ഷേത്രത്തില്‍ പയറും ശര്‍ക്കരയും ദാനം ചെയ്യുക.



Click it and Unblock the Notifications

