വിഘ്‌നങ്ങള്‍ നീക്കി അനുഗ്രഹം ചൊരിയുന്ന ഗണപതി; ഗണേശ ചതുര്‍ത്ഥി ആരാധന, ശുഭമുഹൂര്‍ത്തം

ഹിന്ദു മതത്തില്‍ ഗണേശ ചതുര്‍ത്ഥിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. എല്ലാ വര്‍ഷവും ഭദ്രപാദ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്‍ത്ഥി തിഥിയിലാണ് ഗണേശ ചതുര്‍ഥി അഥവാ വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നത്. ഈ വര്‍ഷം സെപ്തംബര്‍ 19 നാണ് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നത്. ഇതോടെ 10 ദിവസം നീണ്ടുനില്‍ക്കുന്ന ഗണേശോത്സവത്തിനും തുടക്കമാകും. ഈ ദിവസം, രാജ്യത്തുടനീളമുള്ള ഗണേശ ഭക്തര്‍ അവരുടെ വീടുകളില്‍ ഗണപതിയെ പ്രതിഷ്ഠിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. രാജ്യത്തുടനീളം വലിയ ആഡംബരത്തോടെ ആഘോഷിക്കപ്പെടുന്ന ഒരു ഹിന്ദു ഉത്സവമാണ് ഗണേശ ചതുര്‍ത്ഥി.

ഇത്തവണത്തെ ഗണേശോത്സവം സെപ്തംബര്‍ 19 മുതല്‍ ആരംഭിച്ച് ചതുര്‍ദശിയില്‍ സമാപിക്കും. ഈ കാലയളവില്‍ ഗണേശനെ ആത്മാര്‍ത്ഥമായി സേവിക്കുകയും എല്ലാ ആചാരങ്ങളോടെയും ആരാധിക്കുകയും ചെയ്യുന്നവരുടെ എല്ലാ കഷ്ടപ്പാടുകളും എന്നെന്നേക്കുമായി അവസാനിക്കുമെന്ന് പറയപ്പെടുന്നു. ഇതോടൊപ്പം, ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ രണ്ട് പ്രത്യേക യോഗങ്ങളും രൂപം കൊള്ളുന്നുണ്ട്. അതിനാല്‍ ഈ ദിവസത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിക്കുന്നു. ഗണേശ ചതുര്‍ത്ഥി പൂജാവിധിയും ശുഭകരമായ യോഗങ്ങളും എന്തെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

Ganesh Chaturthi 2023

ഗണേശ ചതുര്‍ത്ഥി 2023

ജ്യോതിഷ പ്രകാരം, ചതുര്‍ഥി തിഥി സെപ്റ്റംബര്‍ 18 ന് ഉച്ചയ്ക്ക് 12:39 മുതല്‍ ആരംഭിക്കും. ഇത് അടുത്ത ദിവസം സെപ്റ്റംബര്‍ 19ന് ഉച്ചയ്ക്ക് 1:42 ന് അവസാനിക്കും. അതുകൊണ്ട് ഉദയതിഥിയെ അടിസ്ഥാനമായി കണക്കാക്കി സെപ്തംബര്‍ 19ന് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കും.

ഗണേശ ചതുര്‍ത്ഥി 2023 ശുഭയോഗങ്ങള്‍

ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ രണ്ട് ശുഭകരമായ യോഗങ്ങള്‍ രൂപംകൊള്ളുന്നു. അതില്‍ വൈധൃതിയോഗം ഈ ദിവസം രൂപപ്പെടുന്നു, ചോതി നക്ഷത്രം ഉച്ചയ്ക്ക് 1:48 വരെ ആയിരിക്കും. ഈ രണ്ട് യോഗങ്ങള്‍ക്കുശേഷം വിശാഖ നക്ഷത്രം ആരംഭിക്കും. അത് രാത്രി വൈകി വരെ നീണ്ടുനില്‍ക്കും. ഈ യോഗങ്ങളെല്ലാം ജ്യോതിഷത്തില്‍ വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. കൂടാതെ, ഈ യോഗങ്ങളില്‍ ഗണേശനെ പൂജിക്കുന്നത് ഭക്തര്‍ക്ക് ഇരട്ടി ഫലം നല്‍കുന്നു.

ഗണേശ വിഗ്രഹം സ്ഥാപിക്കാന്‍

ഗണേശ ചതുര്‍ത്ഥി ദിനത്തിലാണ് ഗണപതി വിഗ്രഹം സ്ഥാപിക്കുന്നത്. താലപ്പൊലിയോടെ ഗണപതിയെ വീട്ടില്‍ പ്രതിഷ്ഠിച്ചിക്കുന്നു. 10 ദിവസത്തേക്ക് അവ വീട്ടില്‍ സൂക്ഷിക്കുന്നു, ഗണേശനം ആരാധിക്കുന്നു. ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ രാവിലെ കുളിച്ചതിന് ശേഷം വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഇതിനുശേഷം, ചുവന്ന തുണി വിരിച്ച് ഗണേശ വിഗ്രഹം സ്ഥാപിക്കുക.

ജലം കൊണ്ട് അഭിഷേകം ചെയ്യുന്നു. അക്ഷതം, ദര്‍ഭ പുല്ല്, പുഷ്പങ്ങള്‍ മുതലായവ സമര്‍പ്പിക്കുക. ഗണപതിക്ക് പ്രിയപ്പെട്ട മോദകം അര്‍പ്പിക്കുകയും ആരതിയും മന്ത്രോച്ചാരണവും നടത്തുകയും ചെയ്യുക. ഗണേശ ചതുര്‍ത്ഥി നാളില്‍ വീട്ടില്‍ ഗണപതിയെ പ്രതിഷ്ഠിക്കുകയും പൂജാവിധികളോടെ ആരാധിക്കുകയും ചെയ്യുന്നതിലൂടെ ഗണേശന്‍ ഭക്തരുടെ എല്ലാ തടസ്സങ്ങളും നീക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Ganesh Chaturthi 2023

ഗണേശോത്സവത്തിന്റെ പ്രാധാന്യം

ഗണേശോത്സവം 10 ദിവസമായി ആഘോഷിക്കാന്‍ ഒരു കാരണമുണ്ട്. പുരാണങ്ങള്‍ അനുസരിച്ച്, ഗണേശ ചതുര്‍ത്ഥി ദിനത്തിലാണ് ഗണേശന്‍ ജനിച്ചത്. ഒരു ഐതിഹ്യമനുസരിച്ച്, മഹര്‍ഷി വേദവ്യാസന്‍ മഹാഭാരതം രചിക്കാന്‍ ഗണേശനെ ക്ഷണിക്കുകയും മഹാഭാരതം എഴുതാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ വ്യാസന്‍ ശ്ലോകങ്ങള്‍ ചൊല്ലാന്‍ തുടങ്ങിയെന്നും ഗണപതി മഹാഭാരതം എഴുതാന്‍ തുടങ്ങിയെന്നും വിശ്വസിക്കപ്പെടുന്നു.

ഗണേശന്‍ 10 ദിവസം നിര്‍ത്താതെ എഴുത്ത് തുടര്‍ന്നു. ഈ 10 ദിവസം കൊണ്ട് ഗണേശന്റെ മേല്‍ അഴുക്ക് പടര്‍ന്നു. അത് വൃത്തിയാക്കാനായി പത്താം ദിവസം ഗണപതി, സരസ്വതി നദിയില്‍ കുളിച്ചു. ഈ ദിവസം അനന്ത ചതുര്‍ദശി ആയിരുന്നു. ഈ കഥയുടെ അടിസ്ഥാനത്തിലാണ് ഗണേശപ്രതിഷ്ഠയും നിമജ്ജനവും നടത്തുന്നത്.

ഗണേശ ആരാധനയുടെ ഗുണങ്ങള്‍

ഓരോ വ്യക്തിയും തന്റെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൈവരിക്കാന്‍ ആഗ്രഹിക്കുന്നു. ഗണപതിയെ ആരാധിക്കുന്നത് ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൈവരുത്തുകയും ജോലിയില്‍ വിജയം നല്‍കുകയും ചെയ്യുന്നു.

ഭാഗ്യം കൈവരുന്നു

പൂര്‍ണ മനസോടെ ഗണപതിയെ ആരാധിക്കുന്ന ഭക്തനെ ഗണപതി ഒരിക്കലും വെറുംകൈയോടെ അയക്കില്ല. ഗണപതിയെ ആരാധിക്കുന്നത് ഭാഗ്യം കൊണ്ടുവരുകയും നല്ല ജീവിതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ബുദ്ധിശക്തി വര്‍ദ്ധിക്കുന്നു

ഗണപതിയെ ആരാധിക്കുന്നത് ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുമെന്ന് ഹിന്ദു മതഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നിങ്ങളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കുന്നതിനായി നിങ്ങള്‍ക്ക് ഗണപതിയെ ആരാധിക്കാം.

Ganesh Chaturthi 2023

എല്ലാ കഷ്ടതകളും നീങ്ങുന്നു

ഭഗവാന്‍ ഗണേശനെ വിഘ്‌നേശ്വരന്‍ എന്നും വിളിക്കുന്നു, അതായത് തന്റെ ഭക്തരുടെ ജീവിതത്തില്‍ വരുന്ന എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുന്ന ദൈവമാണ് അദ്ദേഹം. ജീവിതത്തില്‍ പല തടസ്സങ്ങളും നേരിടേണ്ടി വന്നാല്‍ നിങ്ങള്‍ ഗണപതിയെ ആരാധിക്കണം. ഇതിലൂടെ നിങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങളെല്ലാം നീക്കപ്പെടുന്നു. ഗണപതിയെ ആരാധിക്കുന്നതിലൂടെ നിങ്ങളുടെ ഉള്ളിലെ ഭയത്തെയും നിങ്ങള്‍ക്ക് ജയിക്കാനാകുന്നു.

സഹിഷ്ണുത

നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഗണപതി ശ്രദ്ധയോടെ കേള്‍ക്കുന്നു എന്നതിന്റെ പ്രതീകമാണ് ഗണപതിയുടെ വലിയ ചെവികള്‍. ഗണപതിയെ ആരാധിക്കുന്നതിലൂടെ, ഒരു വ്യക്തി തന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ശക്തിയിലേക്ക് ശ്രദ്ധ ചെലുത്താന്‍ തുടങ്ങുന്നു. അത് നിങ്ങളുടെ സഹിഷ്ണുത വര്‍ദ്ധിപ്പിക്കുന്നു.

അറിവ് നല്‍കുന്നു

അറിവ് വര്‍ധിപ്പിക്കാന്‍ ഗണപതിയെയും ആരാധിക്കുന്നു. ഗണപതിയെ ആരാധിക്കുന്നതിലൂടെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ അറിവ് നേടാന്‍ സഹായിക്കുന്നു.

Story first published: Monday, September 11, 2023, 11:39 [IST]
X
Desktop Bottom Promotion