Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഈശ്വരാധീനത്താല്‍ തലവിധി മാറിമറിയും; ഗണപതി ഭഗവാന്റെ അനുഗ്രഹം ആവോളമുള്ള 3 രാശിക്കാര്‍
ഹൈന്ദവ മതവിശ്വസപ്രകാരം ഏതെങ്കിലും മംഗളകരമായ പ്രവൃത്തികള്‍ ചെയ്യുന്നതിന് മുമ്പ്, ഗണപതിയെ ആരാധിക്കണമെന്ന് പറയുന്നു. അതിനാല്‍ത്തന്നെ, ഗണപതിയെ ആദ്യത്തെ ആരാധനാമൂര്‍ത്തിയായി കണക്കാക്കുന്നു. വിശ്വാസമനുസരിച്ച്, ഗണപതിയെ പൂര്‍ണ ഹൃദയത്തോടെ ആരാധിക്കുന്ന ഭക്തര്‍ക്ക് ഗണേശന് സന്തോഷവും ഐശ്വര്യവും നല്കി അനുഗ്രഹിക്കുമെന്ന് പറയുന്നു.
എല്ലാ പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മോചനം നല്കുന്നു. ജ്യോതിഷ പ്രകാരം ചില രാശിക്കാര്‍ക്ക് ഗണപതിയുടെ അനുഗ്രഹം എപ്പോഴുമുണ്ടെന്ന് കരുതപ്പെടുന്നു. ഇവര്‍ക്ക് സദാസമയവു ഗണേശപ്രീതി ഒപ്പമുണ്ടാകും. ഈ രാശിയിലുള്ളവരെ ഗണപതി എപ്പോഴും അനുഗ്രഹിക്കുന്നു. ജ്യോതിഷപ്രകാരം ഗണപതിയുടെ ഇഷ്ട രാശികള്‍ ഇവരാണ്.

മേടം
മേടം രാശിക്കാര്‍ കൂടുതലും ഗണപതിയുടെ അനുഗ്രഹം ഉള്ളവരാണെന്ന് പറയപ്പെടുന്നു. മേടം രാശിക്കാരെ ഭരിക്കുന്നത് ചൊവ്വ ഗ്രഹമാണ്. അതിനാല്‍ ഇത്തരക്കാര്‍ വളരെ ധീരരും എല്ലാ ജോലികളിലും വിദഗ്ദ്ധരുമാണ്. ഗണപതിയുടെ അനുഗ്രഹത്താല്‍ ഈ രാശിക്കാര്‍ വളരെ ബുദ്ധിശാലികളാകുന്നു. അവര്‍ ചെയ്യുന്ന ജോലിയില്‍ എപ്പോഴും അവര്‍ വിജയം നേടുന്നു. ഗണപതിയുടെ അനുഗ്രഹത്താല്‍ അവര്‍ എല്ലാ മേഖലയിലും വിജയിക്കുന്നു. ഗണപതിയുടെ അനുഗ്രഹത്തിനായി ദിവസവും നിങ്ങള്‍ വിഘ്നേശ്വരനെ ആരാധിക്കുക, കൂടാതെ കറുകപ്പുല്ലും സമര്‍പ്പിക്കുക.
മിഥുനം
തടസ്സങ്ങളുടെ സംഹാരകനായ ഗണപതിക്ക് മിഥുനം രാശിക്കാരോട് പ്രത്യേക ഇഷ്ടമുണ്ടെന്ന് വിശ്വസിക്കുന്നു. ഈ രാശിയുടെ ഭരിക്കുന്ന ഗ്രഹം ബുധനാണ്, അതിനാല്‍ മിഥുന രാശിക്കാര്‍ക്ക് ഗണപതിയുടെ പ്രത്യേക അനുഗ്രഹമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, മിഥുന രാശിയിലുള്ള ആളുകള്‍ക്ക് അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഭാഗ്യകടാക്ഷത്താല്‍ വിജയം നേടാന്‍ കഴിയുന്നു. അവരുടെ ജീവിതകാലത്ത് ധാരാളം സമ്പത്ത് സമ്പാദിക്കുന്നതില്‍ അവര്‍ വിജയിക്കുന്നു.
ഈ രാശിക്കാര്‍ കഠിനാധ്വാനം ചെയ്യുന്നവരായതിനാല്‍ ഗണപതിയുടെ അനുഗ്രഹം അവര്‍ക്കൊപ്പം എപ്പോഴുമുണ്ടാകുന്നു. മിഥുനം രാശിക്കാരായ ആളുകള്‍ പഠനത്തിലും വളരെ മിടുക്ക് കാണിക്കുന്നവരാണ്. ഇക്കാരണത്താല്‍ അവര്‍ എല്ലാ മേഖലകളിലും വിജയം കൈവരിക്കുന്നു. ഗണപതിയുടെ അനുഗ്രഹം ലഭിക്കാന്‍ ദിവസവും പൂജ നടത്തുക. പൂജയില്‍ കുങ്കുമം, കറുകപ്പുല്ല്, നിവേദ്യം എന്നിവ ഗണപതിക്ക് സമര്‍പ്പിക്കുകയും ഗണേശ ചാലിസ പാരായണം ചെയ്യുകയും ചെയ്യുക.

മകരം
മകരം രാശിക്കാര്‍ക്കും ഗണപതിയുടെ പ്രത്യേക അനുഗ്രഹമുണ്ടെന്ന് പറയപ്പെടുന്നു. ഗണപതിയുടെ അനുഗ്രഹത്താല്‍ ഈ രാശിക്കാര്‍ അവരുടെ ജീവിതകാലത്ത് വളരെയധികം ബഹുമാനവും വിജയവും നേടുന്നു. ഉന്നതവിദ്യാഭ്യാസം നേടി വലിയ സ്ഥാനം നേടുന്നതിലും മകരം രാശിക്കാര്‍ വിജയിക്കുന്നു. വളരെ ഷാര്‍പ്പായ മനസ്സുള്ളവരാണ് മകരം രാശിക്കാര്‍. കഠിനാധ്വാനത്തിന്റെ ബലത്തിലാണ് എല്ലാ മേഖലയിലും അവര്‍ വിജയം കൈവരിക്കുന്നു. ഗണപതിയുടെ അനുഗ്രഹം ലഭിക്കാന്‍ ദിവസവും ആരാധിക്കുക. ഇതോടൊപ്പം ഗണേശ ചാലിസയും ഗണേശമന്ത്രവും ജപിക്കുകയും ചെയ്യുക.
ഗണേശപ്രീതിക്കായി ചെയ്യേണ്ടത്
ബുധനാഴ്ച ദിവസം പാര്‍വ്വതിയുടെയും പരമശിവന്റെയും പുത്രനായ ഗണപതിയെ ആരാധിക്കുന്ന ഒരു ആചാരമുണ്ട്. എന്നാല്‍ ഗണപതിയെ ബുധനാഴ്ച മാത്രം ആരാധിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? യഥാര്‍ത്ഥത്തില്‍, പുരാണ വിശ്വാസമനുസരിച്ച്, ഗേണേശന്‍ ജനിച്ചപ്പോള്‍, അക്കാലത്ത് ബുധന്‍ ശിവന്റെ വാസസ്ഥലമായ കൈലാസത്തില്‍ ഉണ്ടായിരുന്നു. ബുധന്റെ ഈ സാന്നിധ്യം മൂലമാണ് ബുധനാഴ്ച ശ്രീ ഗണേശനെ ആരാധിക്കാന്‍ തിരഞ്ഞെടുത്തത്.
അതിനാല്‍ ബുധനാഴ്ച ശ്രീഗണേശന്റെ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ഏത് ജോലിയും ആരംഭിക്കുന്നത് ശുഭകരമാണെന്ന് പറയുന്നു. ജാതകത്തില്‍ ബുധന്‍ ബലഹീനരായവരും ബുധനാഴ്ച ഗണപതിയെ ആരാധിക്കണം. ഗണപതിയെ ആരാധിക്കുന്നതിലൂടെ വ്യക്തിപരവും തൊഴില്‍പരവുമായ എല്ലാ പ്രതിസന്ധികളും ഇല്ലാതാകും.

ബുധനാഴ്ച ഈ പ്രതിവിധി
വെള്ള നിറത്തിലുള്ള ഗണപതിയെ ബുധനാഴ്ച വീട്ടില്‍ സ്ഥാപിച്ചാല്‍ എല്ലാത്തരം തന്ത്രശക്തികളും നശിക്കും. വീടിനെ നെഗറ്റീവ് ശക്തികളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍, പ്രധാന വാതിലില്‍ ഗണപതിയുടെ ചിത്രം വയ്ക്കണം. ഇതിലൂടെ നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവ് എനര്‍ജി വീട്ടില്‍ പ്രവേശിക്കുന്നത് തടയാനാകും. കൂടാതെ കുടുംബത്തില്‍ കലഹങ്ങള്‍ ഉണ്ടായാല്‍ ബുധനാഴ്ച ദിവസം വീട്ടില്‍ ഗണപതി വിഗ്രഹം വച്ച് പൂജിക്കണം.
സമ്പത്ത് നേടാന്‍
നിങ്ങളുടെ വരുമാനം കുറവാണെങ്കില്‍, വീട്ടില്‍ സാമ്പത്തിക പ്രശ്നമുണ്ടെങ്കില്‍, ബുധനാഴ്ച ഗണപതിക്ക് നെയ്യും ശര്‍ക്കരയും നിവേദിച്ച്, നിവേദിച്ച നെയ്യും ശര്‍ക്കരയും പശുവിന് ഭക്ഷണമായി നല്‍കുക. എല്ലാ ബുധനാഴ്ചയും ഇത് ചെയ്യുക. വീട്ടില്‍ സമ്പത്തിന് ഒരു കുറവും ഉണ്ടാകില്ല.



Click it and Unblock the Notifications

