Latest Updates
-
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം
10 വര്‍ഷത്തിനുശേഷം ഗണേശചതുര്‍ത്ഥി നാളില്‍ ശുഭയോഗം; ഐശ്വര്യവും നേട്ടങ്ങളും
എല്ലാ വര്‍ഷവും ഭദ്രപാദ മാസത്തിലെ ശുക്ല ചതുര്‍ത്ഥി തിഥിയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നു. ഇത് വിനായക ചതുര്‍ത്ഥി എന്നും അറിയപ്പെടുന്നു. ഈ വര്‍ഷത്തെ വിനായക ചതുര്‍ത്ഥി ഓഗസ്റ്റ് 31ന് ആഘോഷിക്കും. ഭക്തര്‍ ഗണപതിയുടെ വിഗ്രഹം വീട്ടില്‍ കൊണ്ടുവന്ന് ഭക്തിയോടെ ആരാധിക്കുന്നു.
ഈ വര്‍ഷം, ഗണപതിയുടെ ജനനസമയത്തെക്കുറിച്ച് വേദഗ്രന്ഥങ്ങളില്‍ പറയുന്നതുപോലെ യാദൃശ്ചികമായി ചിലത് സംഭവിച്ചത് ഗണപതി ഭക്തര്‍ക്ക് ഏറെ സന്തോഷം നല്കുന്ന കാര്യമാണ്. ചിട്ടയായ രീതിയില്‍ ഗണപതിയെ ആരാധിക്കുന്ന ഭക്തര്‍ക്ക് ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും. ഗണേശന്റെ പ്രത്യേക കൃപയും നിങ്ങളില്‍ ഉണ്ടാകും. 10 വര്‍ഷം മുമ്പ് 2012ലാണ് ഇത്തരമൊരു ശുഭകരമായ യോഗം വന്നിരുന്നത്. അതിനെക്കുറിച്ച് കൂടുതലറിയാന്‍ ലേഖനം വായിക്കൂ.

10 വര്‍ഷത്തിന് ശേഷം
ഭദ്രപാദ ശുക്ല ചതുര്‍ത്ഥി ദിനത്തില്‍ ഉച്ചയോടെയാണ് ഗണപതി ജനിച്ചതെന്ന് ഗണേശപുരാണത്തില്‍ പറയുന്നു. ഗണപതി ജനിച്ച ദിവസം ബുധനാഴ്ചയായിരുന്നു. ഇത്തവണ ഭദ്ര ശുക്ല ചതുര്‍ത്ഥി തിയ്യതി ബുധനാഴ്ച ഉച്ചയ്ക്ക് ആയിരിക്കും എന്നതും പ്രത്യേകതയാണ്. ഓഗസ്റ്റ് 30 ചൊവ്വാഴ്ച പുലര്‍ച്ചെ 3.34 മുതല്‍ ചതുര്‍ത്ഥി തിഥി ആരംഭിക്കുകയും അടുത്ത ദിവസം അതായത് ഓഗസ്റ്റ് 31 ന് പുലര്‍ച്ചെ 3:23 വരെ തുടരുകയും ചെയ്യുന്നതിനാലാണ് ഇത്തരമൊരു യാദൃശ്ചികത ഉണ്ടായത്. ആഗസ്ത് 31 ഉദയകാല ചതുര്‍ത്ഥി തിഥിയും മധ്യാഹ്ന വ്യാപിനി ചതുര്‍ത്ഥി തിഥിയും ആയതിനാല്‍ വിനായക ചതുര്‍ത്ഥി വ്രതാനുഷ്ഠാനത്തിന് ഈ ദിവസവും നല്ലതാണ്. വിശ്വാസപ്രകാരം ഇത് വളരെ ശുഭകരമായ യാദൃശ്ചികതയാണ്. ഈ ശുഭ മുഹൂര്‍ത്തത്തില്‍ ഗണപതിയെ ആരാധിക്കുന്നത് ഭക്തര്‍ക്ക് ഏറെ ഗുണം ചെയ്യും.

ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ രവിയോഗം
10 വര്‍ഷം മുമ്പുണ്ടായിരുന്നതുപോലെ ഇത്തവണയും ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ഓഗസ്റ്റ് 31ന് രവിയോഗം ഉണ്ടാകും. ഈ യോഗം കാരണം ഗണപതിയുടെ വരവ് നിങ്ങളുടെ എല്ലാ തടസ്സങ്ങളും നീക്കുന്നു. ഈ ദിവസം രവിയോഗം ഉണ്ടായിരിക്കുന്നത് കൂടുതല്‍ ഐശ്വര്യപ്രദമാണ്. കാരണം രവിയോഗം അശുഭ യോഗങ്ങളുടെ ഫലങ്ങളെ നശിപ്പിക്കുന്നതായി കണക്കാക്കപ്പെടുന്നു.

ഗണേശ ചതുര്‍ത്ഥിയിലെ ഗ്രഹ സംക്രമണം
ഇത്തവണ ഗണേശ ചതുര്‍ത്ഥി നാളില്‍ ഉച്ചവരെ ചന്ദ്രന് ബുധന്റെ രാശിയായ കന്നി രാശിയിലായിരിക്കും. ഈ ദിവസം ശുക്രന് അതിന്റെ രാശിചക്രം മാറുകയും ചിങ്ങം രാശിയിലേക്ക് വരികയും സൂര്യനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. അതായത് ഈ ദിവസം ശുക്രസംക്രാന്തി ഉണ്ടാകും. വ്യാഴം തന്റെ സ്വന്തം രാശിയായ മീനത്തില്‍ ആയിരിക്കും. മകരം രാശിയില്‍ ശനി തുടരും. ചിങ്ങം രാശിയില്‍ സൂര്യനും. ബുധന്‍ അതിന്റെ രാശിയായ കന്നി രാശിയിലായിരിക്കും. അതായത് ഈ ദിവസം അവരുടെ രാശിയില്‍ നാല് ഗ്രഹങ്ങള്‍ ഉണ്ടാകും. ഗണേശ ചതുര്‍ത്ഥി നാളിലുള്ള ഗ്രഹരാശികളുടെ ഈ സംയോജനവും ഭക്തര്‍ക്ക് ഐശ്വര്യപ്രദമായിരിക്കും.

രവിയോഗം ഫലം
രവിയോഗം അതിന്റെ പ്രത്യേകകള്‍ കാരണം വിവിധ ശുഭകരവും മനോഹരവുമായ ചടങ്ങുകള്‍ക്ക് കാരണമാകുന്നു. വീട്ടിലേക്ക് ഒരു പുതിയ കാര്‍ വാങ്ങുക, കാര്‍ ബുക്കിംഗ്, ഏതെങ്കിലും കടകളുടെ ഉദ്ഘാടനം, വീട് വാങ്ങല്‍, കേറിക്കൂടല്‍ എന്നിവയ്ക്ക് ഈ യോഗം ശുഭകരമാണ്. രവിയോഗം, മോശമായ മുഹൂര്‍ത്തങ്ങളുടെ ദോഷഫലങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.

ഗണപതി പ്രതിഷ്ഠയ്ക്കുള്ള മുഹൂര്‍ത്തം
നിങ്ങളുടെ വീട്ടില്‍ ഗണപതി വിഗ്രഹം സ്ഥാപിക്കുന്നതിനെക്കുറിച്ചോ ഗണേശ പന്തല്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചോ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ ഒരു ശുഭമുഹൂര്‍ത്തത്തില്‍ അത് ചെയ്യുക. ഭദ്ര മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്‍ത്ഥി തീയതി ഓഗസ്റ്റ് 30ന് ഉച്ച മുതല്‍ ആരംഭിക്കും, അത് ഓഗസ്റ്റ് 31 ന് ഉച്ചകഴിഞ്ഞ് 3:23 ന് അവസാനിക്കും. അത്തരമൊരു സാഹചര്യത്തില്‍ ഈ സമയം വിഗ്രഹ പ്രതിഷ്ഠയ്ക്ക് അനുയോജ്യമാണ്.



Click it and Unblock the Notifications