For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Ganesh Chaturthi 2021 : വിഘ്‌നേശ്വരനെ ആരാധിക്കാന്‍ ഉത്തമകാലം; വിനായക ചതുര്‍ത്ഥി

|

ഹിന്ദുമത വിശ്വാസികള്‍ ഏറെ ആഹ്ലാദത്തോടെ കൊണ്ടാടുന്ന ഒരു ഉത്സവമാണ് ഗണേശ ചതുര്‍ത്ഥി. രാജ്യത്തെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഗണേശ ചതുര്‍ത്ഥി ഉത്സവം വളരെ ആവേശത്തോടെ ആഘോഷിക്കുന്നു. എല്ലാ മാസത്തിലെയും ചതുര്‍ത്ഥി ദിവസം ഗണപതിക്ക് സമര്‍പ്പിക്കുന്നുവെങ്കിലും ഭദ്രപാദ മാസത്തിലെ ശുക്ലപക്ഷത്തിലെ ചതുര്‍ത്ഥി തിഥിയാണ് ഏറ്റവും മികച്ചത്. ഈ ദിവസമാണ് ഗണപതി ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

Most read: തടസങ്ങള്‍ നീങ്ങി ജീവിതം പച്ചപിടിക്കും; വീട്ടില്‍ ഗണേശപൂജ ചെയ്യേണ്ടത് ഇങ്ങനെMost read: തടസങ്ങള്‍ നീങ്ങി ജീവിതം പച്ചപിടിക്കും; വീട്ടില്‍ ഗണേശപൂജ ചെയ്യേണ്ടത് ഇങ്ങനെ

ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് ആളുകള്‍ അവരുടെ വീടുകളില്‍ ഗണപതി വിഗ്രഹം സ്ഥാപിക്കുകയും അനന്ത് ചതുര്‍ദശിയോടനുബന്ധിച്ച് ഗണപതിയെ യാത്രയാക്കുകയും ചെയ്യുന്നു. ഈ ദിവസം ഗണപതി വിഗ്രഹം ഘോഷയാത്രയായി വഹിച്ച് ഏതെങ്കിലും ജലാശയത്തില്‍ ഒഴുക്കുന്നു. 2021 ല്‍ ഏത് ദിവസമാണ് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നതെന്നും ആരാധനയ്ക്ക് അനുയോജ്യമായ സമയം എന്താണെന്നും അറിയാന്‍ ലേഖനം വായിക്കൂ.

വിഘ്‌നേശ്വരനായ ഗണപതി

വിഘ്‌നേശ്വരനായ ഗണപതി

പൂജ നടത്തുന്നതിനോ ഒരു പുതിയ തുടക്കം ആരംഭിക്കുന്നതിനോ മുമ്പ് ഹിന്ദുക്കള്‍ ഗണപതിയെ പ്രീതിപ്പെടുത്താനായി പൂജകള്‍ നടത്തുന്നു. ഇതിലൂടെ നിങ്ങളുടെ പ്രവൃത്തിയിലെ തടസ്സങ്ങള്‍ നീക്കം ചെയ്യപ്പെടുന്നു. അതിനാല്‍, അദ്ദേഹത്തെ വിഘ്‌നേശ്വരന്‍ എന്ന് വിളിക്കുന്നു. വിനായകന്‍, ഗണപതി, വിഘ്‌നേശ്വരന്‍ എന്നിങ്ങനെ നിരവധി പേരുകളില്‍ അറിയപ്പെടുന്ന ഗണപതി പരമശിവന്റെയും പാര്‍വ്വതിയുടെയും മകനാണ്. ചിങ്ങ മാസത്തിലെ വെളുത്തപക്ഷ ചതുര്‍ഥിയാണ് ഗണപതിയുടെ ജന്മദിനമായ വിനായക ചതുര്‍ഥി. ഗണേശചതുര്‍ഥി എന്നും അത്തം ചതുര്‍ഥി എന്നും ഈ ദിവസം അറിയപ്പെടുന്നു. എന്നാല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് തീയതി വ്യത്യാസപ്പെടുന്നു.

ഗണേശ ചതുര്‍ത്ഥി 2021

ഗണേശ ചതുര്‍ത്ഥി 2021

ഈ വര്‍ഷം സെപ്റ്റംബര്‍ 10ന് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കും. ചതുര്‍ത്ഥി തിഥി സെപ്റ്റംബര്‍ 10ന് പുലര്‍ച്ചെ 12:18ന് ആരംഭിച്ച് സെപ്റ്റംബര്‍ 10ന് രാത്രി 9:57ന് അവസാനിക്കും. ഗണേശ ചതുര്‍ത്ഥി മധ്യപൂജാ ശുഭമുഹൂര്‍ത്തം പകല്‍ 11:03 മുതല്‍ ഉച്ച 1:33 വരെയാണ്.

Most read:സെപ്റ്റംബര്‍ മാസത്തെ വ്രതങ്ങള്‍, പുണ്യദിനങ്ങള്‍Most read:സെപ്റ്റംബര്‍ മാസത്തെ വ്രതങ്ങള്‍, പുണ്യദിനങ്ങള്‍

ചന്ദ്രദര്‍ശനം ഒഴിവാക്കാനുള്ള സമയം

ചന്ദ്രദര്‍ശനം ഒഴിവാക്കാനുള്ള സമയം

ഗണേശ ചതുര്‍ത്ഥി ദിവസം ചന്ദ്രനെ കാണാന്‍ പാടില്ലെന്നു അത് ദോഷകരമാണെന്നും കരുതപ്പെടുന്നു. ചന്ദ്രദേവന്റെ ശാപം കാരണം ആളുകള്‍ മിഥ്യ ദോഷത്തെ ആകര്‍ഷിക്കുമെന്ന് പറയപ്പെടുന്നു. രാവിലെ 9:12 മുതല്‍ 8:53 വരെ ചന്ദ്രനെ കാണുന്നത് ഒഴിവാക്കണം. ഈ ദിവസം വൈകുന്നേരം ചന്ദ്രനെ ദര്‍ശിച്ചാല്‍ ദോഷമുണ്ടാകുമെന്നു പറയുന്നു. ഒരിക്കല്‍ ബുദ്ധി, സിദ്ധി എന്നീ ഭാര്യമാരോടുകൂടി ഗണേശന്‍ പോകുമ്പോള്‍ ചന്ദ്രന്‍ പരിഹസിച്ചു. അപ്പോള്‍, ചന്ദ്രദര്‍ശനം നടത്തുന്നവര്‍ക്ക് അപഖ്യാതി ഉണ്ടാകട്ടെ എന്ന് ഗണേശന്‍ ശപിച്ചു. ചന്ദ്രന്‍ ക്ഷമാപണം നടത്തിയപ്പോള്‍ വിനായക ചതുര്‍ത്ഥി ദിവസം മാത്രമായിരിക്കും ശാപം ഫലിക്കുകയെന്ന് ഗണേശന്‍ പറഞ്ഞു.

പത്ത് ദിവസത്തെ ഉത്സവം

പത്ത് ദിവസത്തെ ഉത്സവം

ശുക്ല ചതുര്‍ഥിക്ക് തുടങ്ങുന്ന വിനായക ഉത്സവം പത്ത് ദിവസം നീണ്ടുനില്‍ക്കും. അനന്ത ചതുര്‍ദശി ദിവസമാണ് ആഘോഷങ്ങള്‍ അവസാനിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ ചടങ്ങുകളോടെയാണ് ആളുകള്‍ വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. എന്തെങ്കിലും ശുഭകാര്യങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് ഗണേശന്റെ അനുഗ്രഹം നേടുന്നത് നിങ്ങള്‍ക്ക് മുന്നിലെ തടസങ്ങളൊഴിവാകാന്‍ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അരിപ്പൊടി ഉപയോഗിച്ച് കോലം വരച്ചും പുതുതായി വാങ്ങിയ വിനായക പ്രതിമ അലങ്കരിച്ചും ആളുകള്‍ വിനായക ചതുര്‍ഥി ആഘോഷിക്കുന്നു.

Most read:ഗണപതിയുടെ അനുഗ്രഹം എളുപ്പം നേടാം; അര്‍പ്പിക്കേണ്ടത് ഇതാണ്Most read:ഗണപതിയുടെ അനുഗ്രഹം എളുപ്പം നേടാം; അര്‍പ്പിക്കേണ്ടത് ഇതാണ്

ഗണപതിയെ ആരാധിച്ചാലുള്ള നേട്ടങ്ങള്‍

ഗണപതിയെ ആരാധിച്ചാലുള്ള നേട്ടങ്ങള്‍

* ഗണപതി ആരാധന എല്ലാത്തരം തടസ്സങ്ങളും നീക്കുന്നു.

* ജോലി ചെയ്യാനുള്ള മാനസികശേഷി വര്‍ദ്ധിപ്പിക്കുന്നു.

* ഏകാഗ്രത മെച്ചപ്പെടുത്തുന്നു.

* മനസ്സിനെ സുസ്ഥിരവും ശാന്തവുമാക്കുന്നു.

* പഠനനിലവാരം മെച്ചപ്പെടുത്തുന്നു.

* രോഗങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

* പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാനും പരിഹരിക്കാനുമുള്ള ശേഷി നല്‍കുന്നു.

* ഭൗതികവും ആത്മീയവുമായ പുരോഗതിയുടെ പാത തുറക്കുന്നു.

* സാമ്പത്തിക നേട്ടത്തിനു പാത തുറക്കുന്നു

* ഭയവും ശങ്കയും കുറയ്ക്കുന്നു

FAQ's
  • വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നത് എന്തിന്‌ ?

    എല്ലാ മാസത്തിലെയും ചതുര്‍ത്ഥി ദിവസം ഗണപതിക്ക് സമര്‍പ്പിക്കുന്നുവെങ്കിലും ഭദ്രപാദ മാസത്തിലെ ശുക്ലപക്ഷത്തിലെ ചതുര്‍ത്ഥി തിഥിയാണ് ഏറ്റവും മികച്ചത്. ഈ ദിവസമാണ് ഗണപതി ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് ആളുകള്‍ അവരുടെ വീടുകളില്‍ ഗണപതി വിഗ്രഹം സ്ഥാപിക്കുകയും അനന്ത് ചതുര്‍ദശിയോടനുബന്ധിച്ച് ഗണപതിയെ യാത്രയാക്കുകയും ചെയ്യുന്നു. ഈ ദിവസം ഗണപതി വിഗ്രഹം ഘോഷയാത്രയായി വഹിച്ച് ഏതെങ്കിലും ജലാശയത്തില്‍ ഒഴുക്കുന്നു.

     

  • 2021ല്‍ എന്നാണ് ഗണേശ ചതുര്‍ത്ഥി ?

    2021ല്‍ സെപ്റ്റംബര്‍ 10ന് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കും. ചതുര്‍ത്ഥി തിഥി സെപ്റ്റംബര്‍ 10ന് പുലര്‍ച്ചെ 12:18ന് ആരംഭിച്ച് സെപ്റ്റംബര്‍ 10ന് രാത്രി 9:57ന് അവസാനിക്കും. ഗണേശ ചതുര്‍ത്ഥി മധ്യപൂജാ ശുഭമുഹൂര്‍ത്തം പകല്‍ 11:03 മുതല്‍ ഉച്ച 1:33 വരെയാണ്.

     

  • എന്താണ് വിനായക ചതുര്‍ത്ഥി ?

    ചിങ്ങ മാസത്തിലെ വെളുത്തപക്ഷ ചതുര്‍ഥിയാണ് ഗണപതിയുടെ ജന്മദിനമായ വിനായക ചതുര്‍ഥി. ഗണേശചതുര്‍ഥി എന്നും അത്തം ചതുര്‍ഥി എന്നും ഈ ദിവസം അറിയപ്പെടുന്നു. എന്നാല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് തീയതി വ്യത്യാസപ്പെടുന്നു. ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് ആളുകള്‍ അവരുടെ വീടുകളില്‍ ഗണപതി വിഗ്രഹം സ്ഥാപിക്കുകയും അനന്ത് ചതുര്‍ദശിയോടനുബന്ധിച്ച് ഗണപതിയെ യാത്രയാക്കുകയും ചെയ്യുന്നു.

English summary

Ganesh Chaturthi 2021 Date, Shubh Muhurat, Rituals, History and Significance of Vinayak Chaturthi in Malayalam

Lord Ganesha, the son of Mata Parvati and Lord Shiva, was born on Chaturthi Tithi, Shukla Paksha Bhadrapada Maas. Know when is Ganesh Chaturthi and puja timing in 2021.
X
Desktop Bottom Promotion