Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
Ganesh Chaturthi 2021 : വിഘ്നേശ്വരനെ ആരാധിക്കാന്‍ ഉത്തമകാലം; വിനായക ചതുര്‍ത്ഥി
ഹിന്ദുമത വിശ്വാസികള്‍ ഏറെ ആഹ്ലാദത്തോടെ കൊണ്ടാടുന്ന ഒരു ഉത്സവമാണ് ഗണേശ ചതുര്‍ത്ഥി. രാജ്യത്തെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഗണേശ ചതുര്‍ത്ഥി ഉത്സവം വളരെ ആവേശത്തോടെ ആഘോഷിക്കുന്നു. എല്ലാ മാസത്തിലെയും ചതുര്‍ത്ഥി ദിവസം ഗണപതിക്ക് സമര്‍പ്പിക്കുന്നുവെങ്കിലും ഭദ്രപാദ മാസത്തിലെ ശുക്ലപക്ഷത്തിലെ ചതുര്‍ത്ഥി തിഥിയാണ് ഏറ്റവും മികച്ചത്. ഈ ദിവസമാണ് ഗണപതി ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് ആളുകള്‍ അവരുടെ വീടുകളില്‍ ഗണപതി വിഗ്രഹം സ്ഥാപിക്കുകയും അനന്ത് ചതുര്‍ദശിയോടനുബന്ധിച്ച് ഗണപതിയെ യാത്രയാക്കുകയും ചെയ്യുന്നു. ഈ ദിവസം ഗണപതി വിഗ്രഹം ഘോഷയാത്രയായി വഹിച്ച് ഏതെങ്കിലും ജലാശയത്തില്‍ ഒഴുക്കുന്നു. 2021 ല്‍ ഏത് ദിവസമാണ് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നതെന്നും ആരാധനയ്ക്ക് അനുയോജ്യമായ സമയം എന്താണെന്നും അറിയാന്‍ ലേഖനം വായിക്കൂ.

വിഘ്നേശ്വരനായ ഗണപതി
പൂജ നടത്തുന്നതിനോ ഒരു പുതിയ തുടക്കം ആരംഭിക്കുന്നതിനോ മുമ്പ് ഹിന്ദുക്കള്‍ ഗണപതിയെ പ്രീതിപ്പെടുത്താനായി പൂജകള്‍ നടത്തുന്നു. ഇതിലൂടെ നിങ്ങളുടെ പ്രവൃത്തിയിലെ തടസ്സങ്ങള്‍ നീക്കം ചെയ്യപ്പെടുന്നു. അതിനാല്‍, അദ്ദേഹത്തെ വിഘ്നേശ്വരന് എന്ന് വിളിക്കുന്നു. വിനായകന്, ഗണപതി, വിഘ്നേശ്വരന് എന്നിങ്ങനെ നിരവധി പേരുകളില്‍ അറിയപ്പെടുന്ന ഗണപതി പരമശിവന്റെയും പാര്‍വ്വതിയുടെയും മകനാണ്. ചിങ്ങ മാസത്തിലെ വെളുത്തപക്ഷ ചതുര്‍ഥിയാണ് ഗണപതിയുടെ ജന്മദിനമായ വിനായക ചതുര്‍ഥി. ഗണേശചതുര്‍ഥി എന്നും അത്തം ചതുര്‍ഥി എന്നും ഈ ദിവസം അറിയപ്പെടുന്നു. എന്നാല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് തീയതി വ്യത്യാസപ്പെടുന്നു.

ഗണേശ ചതുര്‍ത്ഥി 2021
ഈ വര്‍ഷം സെപ്റ്റംബര്‍ 10ന് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കും. ചതുര്‍ത്ഥി തിഥി സെപ്റ്റംബര്‍ 10ന് പുലര്‍ച്ചെ 12:18ന് ആരംഭിച്ച് സെപ്റ്റംബര്‍ 10ന് രാത്രി 9:57ന് അവസാനിക്കും. ഗണേശ ചതുര്‍ത്ഥി മധ്യപൂജാ ശുഭമുഹൂര്‍ത്തം പകല്‍ 11:03 മുതല്‍ ഉച്ച 1:33 വരെയാണ്.

ചന്ദ്രദര്‍ശനം ഒഴിവാക്കാനുള്ള സമയം
ഗണേശ ചതുര്‍ത്ഥി ദിവസം ചന്ദ്രനെ കാണാന്‍ പാടില്ലെന്നു അത് ദോഷകരമാണെന്നും കരുതപ്പെടുന്നു. ചന്ദ്രദേവന്റെ ശാപം കാരണം ആളുകള്‍ മിഥ്യ ദോഷത്തെ ആകര്‍ഷിക്കുമെന്ന് പറയപ്പെടുന്നു. രാവിലെ 9:12 മുതല്‍ 8:53 വരെ ചന്ദ്രനെ കാണുന്നത് ഒഴിവാക്കണം. ഈ ദിവസം വൈകുന്നേരം ചന്ദ്രനെ ദര്‍ശിച്ചാല്‍ ദോഷമുണ്ടാകുമെന്നു പറയുന്നു. ഒരിക്കല്‍ ബുദ്ധി, സിദ്ധി എന്നീ ഭാര്യമാരോടുകൂടി ഗണേശന് പോകുമ്പോള്‍ ചന്ദ്രന് പരിഹസിച്ചു. അപ്പോള്‍, ചന്ദ്രദര്‍ശനം നടത്തുന്നവര്‍ക്ക് അപഖ്യാതി ഉണ്ടാകട്ടെ എന്ന് ഗണേശന് ശപിച്ചു. ചന്ദ്രന് ക്ഷമാപണം നടത്തിയപ്പോള്‍ വിനായക ചതുര്‍ത്ഥി ദിവസം മാത്രമായിരിക്കും ശാപം ഫലിക്കുകയെന്ന് ഗണേശന് പറഞ്ഞു.

പത്ത് ദിവസത്തെ ഉത്സവം
ശുക്ല ചതുര്‍ഥിക്ക് തുടങ്ങുന്ന വിനായക ഉത്സവം പത്ത് ദിവസം നീണ്ടുനില്‍ക്കും. അനന്ത ചതുര്ദശി ദിവസമാണ് ആഘോഷങ്ങള്‍ അവസാനിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ ചടങ്ങുകളോടെയാണ് ആളുകള്‍ വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. എന്തെങ്കിലും ശുഭകാര്യങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് ഗണേശന്റെ അനുഗ്രഹം നേടുന്നത് നിങ്ങള്‍ക്ക് മുന്നിലെ തടസങ്ങളൊഴിവാകാന് സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അരിപ്പൊടി ഉപയോഗിച്ച് കോലം വരച്ചും പുതുതായി വാങ്ങിയ വിനായക പ്രതിമ അലങ്കരിച്ചും ആളുകള്‍ വിനായക ചതുര്‍ഥി ആഘോഷിക്കുന്നു.

ഗണപതിയെ ആരാധിച്ചാലുള്ള നേട്ടങ്ങള്‍
* ഗണപതി ആരാധന എല്ലാത്തരം തടസ്സങ്ങളും നീക്കുന്നു.
* ജോലി ചെയ്യാനുള്ള മാനസികശേഷി വര്‍ദ്ധിപ്പിക്കുന്നു.
* ഏകാഗ്രത മെച്ചപ്പെടുത്തുന്നു.
* മനസ്സിനെ സുസ്ഥിരവും ശാന്തവുമാക്കുന്നു.
* പഠനനിലവാരം മെച്ചപ്പെടുത്തുന്നു.
* രോഗങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
* പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാനും പരിഹരിക്കാനുമുള്ള ശേഷി നല്കുന്നു.
* ഭൗതികവും ആത്മീയവുമായ പുരോഗതിയുടെ പാത തുറക്കുന്നു.
* സാമ്പത്തിക നേട്ടത്തിനു പാത തുറക്കുന്നു
* ഭയവും ശങ്കയും കുറയ്ക്കുന്നു
എല്ലാ മാസത്തിലെയും ചതുര്‍ത്ഥി ദിവസം ഗണപതിക്ക് സമര്‍പ്പിക്കുന്നുവെങ്കിലും ഭദ്രപാദ മാസത്തിലെ ശുക്ലപക്ഷത്തിലെ ചതുര്‍ത്ഥി തിഥിയാണ് ഏറ്റവും മികച്ചത്. ഈ ദിവസമാണ് ഗണപതി ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് ആളുകള്‍ അവരുടെ വീടുകളില്‍ ഗണപതി വിഗ്രഹം സ്ഥാപിക്കുകയും അനന്ത് ചതുര്‍ദശിയോടനുബന്ധിച്ച് ഗണപതിയെ യാത്രയാക്കുകയും ചെയ്യുന്നു. ഈ ദിവസം ഗണപതി വിഗ്രഹം ഘോഷയാത്രയായി വഹിച്ച് ഏതെങ്കിലും ജലാശയത്തില്‍ ഒഴുക്കുന്നു.
2021ല്‍ സെപ്റ്റംബര്‍ 10ന് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കും. ചതുര്‍ത്ഥി തിഥി സെപ്റ്റംബര്‍ 10ന് പുലര്‍ച്ചെ 12:18ന് ആരംഭിച്ച് സെപ്റ്റംബര്‍ 10ന് രാത്രി 9:57ന് അവസാനിക്കും. ഗണേശ ചതുര്‍ത്ഥി മധ്യപൂജാ ശുഭമുഹൂര്‍ത്തം പകല്‍ 11:03 മുതല്‍ ഉച്ച 1:33 വരെയാണ്.
ചിങ്ങ മാസത്തിലെ വെളുത്തപക്ഷ ചതുര്‍ഥിയാണ് ഗണപതിയുടെ ജന്മദിനമായ വിനായക ചതുര്‍ഥി. ഗണേശചതുര്‍ഥി എന്നും അത്തം ചതുര്‍ഥി എന്നും ഈ ദിവസം അറിയപ്പെടുന്നു. എന്നാല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് തീയതി വ്യത്യാസപ്പെടുന്നു. ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് ആളുകള്‍ അവരുടെ വീടുകളില്‍ ഗണപതി വിഗ്രഹം സ്ഥാപിക്കുകയും അനന്ത് ചതുര്‍ദശിയോടനുബന്ധിച്ച് ഗണപതിയെ യാത്രയാക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
