Latest Updates
-
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം
അതിവേഗ ഫലപ്രാപ്തിക്ക് ഗണപതി ഹോമം
ഏതൊരു കാര്യമായാലും അതിനെല്ലാം പരിഹാരം കാണുന്നതിന് വിഘ്നങ്ങള്‍ നീക്കുന്നതിനും ഗണപതി ഭഗവാന്റെ അനുഗ്രഹം കൂടിയേ തീരൂ. വിഘ്നേശ്വരന്റെ പ്രീതിക്കും അനുഗ്രഹത്തിനും എല്ലാം സഹായിക്കുന്നുണ്ട് ഗണപതി ഹോമം. എല്ലാ കാര്യങ്ങള്‍ക്കും വിഘ്നങ്ങളും തടസ്സങ്ങളും ഇല്ലാതെ മുന്നോട്ട് പോവുന്നതിന് ഗണപതി ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി ഹോമം നടത്താവുന്നതാണ്. വലിയ ചിട്ടവട്ടങ്ങളോ മന്ത്രമോ ഒന്നും ആവശ്യമില്ലാത്ത ഒന്നാണ് ഗണപതി ഹോമം. വിശ്വാസികള്‍ ഏത് പുണ്യ കര്‍മ്മം ചെയ്യുമ്പോളും അതിന് മുന്നില്‍ ചെയ്യുന്ന ഒന്നാണ് ഗണപതി ഹോമം.
വീട്ടിലും ക്ഷേത്രങ്ങളിലും ഗണപതി ഹോമം നടത്തുന്നുണ്ട്. വിഘ്നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമത്തിനും ഐശ്വര്യത്തിനും സഹായിക്കുന്നുണ്ട് ഗണപതി ഹോമം. തീരെ കുറഞ്ഞ ചെലവിലാണ് ഗണപതി ഹോമം നടത്തുന്നത്. മാത്രമല്ല ഏറ്റവും ഫലം നല്‍കുന്നതാണ് ഗണപതി ഹോമം. മാസം തോറും ജന്മ നക്ഷത്രത്തിന് ഗണപതി ഹോമം അമ്പലത്തില്‍ നടത്തുന്നത് നല്ലതാണ്. കൂടുതല്‍ വിവരങ്ങളിലേക്ക്.

ദോഷങ്ങള്‍ക്ക് പരിഹാരം
ദോഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ക്ഷേത്രത്തില്‍ ജന്മ നക്ഷത്ര ദിവസം ഗണപതി ഹോമം നടത്താവുന്നതാണ്. ഒരു നാളികേരം കൊണ്ട് തന്നെ ചെറിയ തോതില്‍ ഗണപതി ഹോമം നടത്താവുന്നതാണ്. ഇത് നമ്മുടെ സകല ദോഷങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

അഷ്ടദ്രവ്യ ഗണപതി ഹോമം
അഷ്ടദ്രവ്യ ഗണപതി ഹോമം നടത്തേണ്ടത് അത്യാവശ്യമാണ്. കൊട്ടത്തേങ്ങ അല്ലെങ്കില്‍ ഉണങ്ങിയ നാളികേരം, പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, മലര്, എള്ള്, ഗണപതിനാരങ്ങ എന്നിവയാണ് ഗണപതി ഹോമത്തിന് ആവശ്യമുള്ള സാധനങ്ങള്‍. നാളികേരത്തിന്റെ എണ്ണം വര്‍ദ്ധിപ്പിച്ച് മഹാ ഗണപതി ഹോമവും ചെയ്യാവുന്നതാണ്.

ഗൃഹപ്രവേശത്തിന്റെ ദിവസം
ഗൃഹപ്രവേശത്തിന്റെ ദിവസവും മഹാഗണപതി ഹോമം ചെയ്യാവുന്നതാണ്. ഇത് വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ശുഭമുഹൂര്‍ത്തം നോക്കി പാല് കാച്ചാവുന്നതാണ്. ഗൃഹപ്രവേശന ദിവസം തന്നെ ഗണപതി ഹോമം നടത്തുന്നതാണ് നല്ലത്. ഇത് ജീവിതത്തിലും വീട്ടിലും ഐശ്വര്യവും നേട്ടവും ഉണ്ടാക്കുന്നതിന് സഹായിക്കുന്നുണ്ട്.

പുലര്‍ച്ചെ ആരംഭിക്കണം
ഗണപതി ഹോമം പുലര്‍ച്ചെ ആരംഭിച്ച് സൂര്യോദയത്തിന് മുന്‍പ് അവസാനിപ്പിക്കുന്ന രീതിയിലാണ് ഗണപതി ഹോമം നടത്തേണ്ടത്. തുടര്‍ന്ന് ശുഭമുഹൂര്‍ത്തത്തില്‍ പാല് കാച്ചി ഗൃഹപ്രവേശ ചടങ്ങുകള്‍ ആരംഭിക്കാവുന്നതാണ്. ഇതിലൂടെ വിഘ്നേശ്വരന്റെ അനുഗ്രഹവും ലഭിക്കുന്നുണ്ട്.

ഐശ്വര്യത്തിന്റെ തുടക്കം
ഐശ്വര്യത്തിന് തുടക്കം കുറിക്കുന്നതിന് ഗണപതി ഹോമം കഴിക്കുന്നത് നല്ലതാണ്. ഇത് ജീവിതത്തില്‍ ഉണ്ടാക്കുന്ന നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ജീവിതത്തിലും ഐശ്വര്യത്തിനും വേണ്ടി ഗണപതി ഹോമത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്.

ഫലപ്രാപ്തിക്ക്
ഏതെങ്കിലും കാര്യത്തിന്റെ ഫലപ്രാപ്തിക്ക് ഗണപതി ഹോമം ചെയ്യുന്നത് നല്ലതാണ്. ഇത് പെട്ടെന്നാണ് ഫലപ്രാപ്തി നല്‍കുന്നത്. ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട് ഇത്. രാവിലെ കുളിച്ച് വൃത്തിയുള്ള അടുപ്പില്‍ ശര്‍ക്കരയും നെയ്യും നാളികേരവും ഗണപതിക്കായി സമര്‍പ്പിക്കാവുന്നതാണ്. ഇതാണ് ഏറ്റവും ലളിതമായി ഗണപതി ഹോമം നടത്തുന്നതിന്റെ ചടങ്ങ്.

മഹാ ഗണപതി ഹോമം
മഹാ ഗണപതി ഹോമം നടത്തുന്നതും ഐശ്വര്യത്തിന് സഹായിക്കുന്നുണ്ട്. 108, 336, 1008 എന്നീ നാളികേരങ്ങള്‍ ഉപയോഗിച്ചാണ് മഹാഗണപതി ഹോമം നടത്തുന്നതിന് ഉപയോഗിക്കുന്നത്. ഗണപതി ഹോമത്തിന്റെ അവസാനം 24 എള്ളുണ്ടയും 24 മോദകവും ചേര്‍ത്ത് ഹോമിക്കണം. ഇത് പരിപൂര്‍ണ ഫലസിദ്ധി നല്‍കുന്നുണ്ട്.



Click it and Unblock the Notifications